Wednesday, November 26, 2008

നാട്യധർമ്മിയും ലോകധർമ്മിയും-ചില ചിന്തകൾ

നാട്യധർമ്മി-ലോകധർമ്മി എന്നീ വാക്കുകൾ തൌര്യത്രികത്തിലെ കഴിഞ്ഞ രണ്ടു പോസ്റ്റുകളിലായി പലപ്പോഴും സംവാദത്തിലെത്തിയിട്ടുണ്ട്.ഒരു അനോനിപ്പുലി,എന്നെയും അതുവഴി വടക്കു “കൂറ്റാക്കൂരിരുട്ടത്തിരിക്കുന്ന”“താലിബാനിസ”ത്തിന്റെ വക്താക്കളെയും വിമർശിക്കാനുപയോഗിച്ച ഒരു വാദം,കുട്ടിക്കാട്ടാളന്മാരുമായും(കിരാതം)കിങ്കരന്മാരുമായും(തോരണയുദ്ധം)ആശാന്മാർ കാണിക്കുന്ന കോപ്പിരാട്ടികളൊക്കെ ‘നാട്യധർമ്മി’യാണെന്ന് വാദിക്കുന്നു എന്നാണ്.അതെവിടെയാണ് ഞാൻ പറഞ്ഞത് എന്നു കാണിച്ചുതരാൻ ഞാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഒന്നും പറയുന്നില്ല.അതുപോകട്ടെ,അനോനികൾ വരും പോകും.എന്തായാലും ഇത്തരം സാങ്കേതികപദങ്ങൾ വെറുതേ ഉപയോഗിക്കുന്നതിലും നല്ലതാണല്ലോ,അവയുടെ അർത്ഥതലത്തെയും,കലാരൂപങ്ങളിൽ അവയുടെ സ്ഥാനത്തെയും കുറിച്ച്
ചിന്തിച്ചുപയോഗിക്കുന്നത്.ആ ചിന്തകൾ,സുനിൽ കഴിഞ്ഞ പോസ്റ്റിലെ കമന്റിൽ ചെയ്ത,കൂടിയാട്ടത്തിൽ ലോകധർമ്മി കലർന്ന് കഥകളി എന്ന കഥകളിചരിത്ര നിരീക്ഷണത്തെയും സംവാദാത്മകമാക്കും.
നാട്യശാസ്ത്രം-ലോക-നാട്യധർമ്മികൾ
-------------------------------------------------
ത്രിലോകങ്ങളെയും സംബന്ധിക്കുന്ന ഒരു ശക്തിയായാണ് ഭരതൻ നാട്യത്തെ കാണുന്നത്.
നൈകാന്തതോത്ര ഭവതാം ദേവാനഞ്ജുഭാവനം
ത്രൈലോക്യസ്യാസ്യ സർവ്വസ്യ നാട്യം ഭാവാനുകീർത്തനം

(ദേവപ്രീതിക്കു മാത്രമായല്ല നാട്യം സ്ഥിതിചെയ്യുന്നത്,ത്രിലോകങ്ങളിലുമുള്ളവയെ അനുകരിക്കുക വഴി അത് ഏവർക്കു ആനന്ദം പകരുന്നു)
പിന്നീട് അദ്ദേഹം പറയുന്നു:
നാനാഭാവോപസമ്പന്നം നാനാവസ്ഥാന്തരാത്മകം
ലോകവൃത്താനുകരണം നാട്യമേതന്മയാകൃതം
(അതിന്റെ അനുകരണരീതികളിലൂടെ,നാട്യം മാനസികാവസ്ഥകളെക്കൂടി അനുകരിക്കുന്നു; ജീവിതത്തിന്റെ വ്യത്യസ്തമായ സന്ദർഭങ്ങളെയും അത് കാണിച്ചുതരുന്നു.)
ഇത്തരം അനുകരണത്തെ ഭരതൻ രണ്ടായി തിരിക്കുന്നു,ലോകധർമ്മിയും നാട്യധർമ്മിയും.രണ്ടിനേയും താരത‌മ്യപ്പെടുത്തി,വ്യത്യാസങ്ങൾ കണ്ടെത്തി
നിശികാന്ത് മിരാജ്കർ വിശദീകരിക്കുന്നത് ശ്രദ്ധിക്കൂ:
ലോകധർമ്മി
----------------
സ്വഭാവഭാവോപഗതം -യാഥാർത്ഥ്യത്തിലധിഷ്ഠിതം
ശുദ്ധം,അവികൃതം -ജീവിതത്തിന്റെ തനിപ്പകർപ്പ്
ലോകവാർത്തക്രിയാപേതം -വിഖ്യാതമായ സംഭവങ്ങളിൽ നിന്നെടുത്തത്
അംഗലീലാവിവർജ്ജിതം -സ്വാഭാവികചലനങ്ങൾ
സ്വഭാവാഭിനയോപേതം -സ്വാഭാവികഭാവങ്ങൾ
നാനാ പുരുഷാശ്രയം -സാധാരണ സ്ത്രീപുരുഷസ്വഭാവങ്ങളിലതിഷ്ഠിതമായത്
നാട്യധർമ്മി
---------------

അതിസത്വം-വിശേഷസ്വത്വത്തോടു കൂടിയത്
അതിഭാവകം-വിശേഷഭാവങ്ങളടങ്ങിയത്
അതിവാക്യക്രിയാപേതം-കവിയുടെ ഭാവനയിൽ നിന്നുമെടുത്തത്
ലീലാംഗഹാരാഭിനയം-ശൈലീകൃതമായ ചലനങ്ങൾ
സ്വരാലങ്കാരസംയുക്തം-അലങ്കാരപ്രയോഗങ്ങൾ
അവസ്ഥാപുരുഷാശ്രയം-സ്ത്രീപുരുഷന്മാരുടെ അവസ്ഥാസ്വഭാവങ്ങളിൽ അധിഷ്ഠിതമായത്
---------------------------------------------
ലോകധർമ്മിയും നാട്യധർമ്മിയും ലോകത്തെ തനതായ അവസ്ഥകളിൽ പ്രകാശിപ്പിക്കുന്നെങ്കിലും രണ്ടും വ്യത്യസ്തമായ വിധത്തിലാണ് അവ നിർവ്വഹിക്കുന്നത്.
പച്ചയായ മനുഷ്യജീവിതത്തെ അതേപടി ചിത്രീകരിക്കുന്ന ആവിഷ്കാരം തന്നെയാകണം പ്രാഥമികമായ കലാവതരണങ്ങൾ.അധ്വാനിക്കുന്ന മനുഷ്യന്റെ വിവിധ അവസ്ഥാന്തരങ്ങളെ പ്രകാശിപ്പിക്കുന്ന ഫോൿലോർ കലാപ്രകടനങ്ങളിൽ പലതിലും നമുക്ക് ജീവിതത്തിന്റെ യഥാതഥാവിഷ്കാരം കാണാം.ആദിവാസിനൃത്തവും ചെറുമക്കളിയും പോലുള്ള കലാരൂപങ്ങൾ ശ്രദ്ധിക്കുക-ജീവിതാഹ്ലാദങ്ങളേയും ഖേദങ്ങളേയും നേരിട്ടുസംവദിക്കുന്ന,പ്രയോക്താവും ആസ്വാദകനുമൊന്നാകുന്ന അത്തരം പ്രാചീനകലാപ്രകടനങ്ങളിൽ തന്നെ,ക്ലാസിക്കൽ എന്നു നാമിന്നു വിവക്ഷിക്കുന്ന കലാരൂപങ്ങളിലെ മിക്ക താളങ്ങളുമുണ്ട്.പ്രാഥമികമായ ചിട്ടപ്പെടുത്തലുകൾ അന്നേ സംഭവിച്ചിട്ടുമുണ്ട്. ക്രമേണ അവ ശൈലീകരണത്തിനു വിധേയമാകുന്നു.കാക്കരശ്ശിനാടകത്തിലും പൊറാട്ടിലും തെയ്യത്തിലും അർജ്ജുനനൃത്തത്തിലുമെത്തുമ്പോഴേക്ക് അവ പ്രയോക്താവിനേയും ആസ്വാദകനേയും വേർപെടുത്തുന്നതുകാണാം.,അപ്പോഴും അവ തീവ്രമായ പ്രേക്ഷകബന്ധം നിലനിർത്തി.ഒരു പൊറാട്ടും തെയ്യവും പ്രേക്ഷകരിലേക്കിറങ്ങാതെ പൂർണ്ണമാകുന്നില്ല.എന്നാൽ,സ്വച്ഛഗതിയായ താളവും അഭിനയരീതിബോധവും സംഗീതവും ചിട്ടപ്പെടുത്തലുകൾക്ക് വിധേയമാകുകയും ചെയ്തു.തോറ്റങ്ങളിലും പാങ്കളിയിലും അർജ്ജുനനൃത്തത്തിലും കണ്ടിരുന്ന പല താളങ്ങളും രാഗങ്ങളും ഇന്ന് നാമാവശേഷമായിരിക്കുന്നു.അഭിനയത്തെ നൃത്തവുമായും സംഗീതവുമായും യോജിപ്പിക്കുന്ന ആ കലാരൂപങ്ങളിലാണ് ലോകധർമ്മിയായ പ്രകാശനരീതി സുവ്യക്തമായി കാണാനാവുക.സാധാരണീകൃതമായ ചലനങ്ങളിലൂടെ ആഖ്യാനത്തെ കലാത്മകമാക്കുന്ന അഭിനയരീതി.കേരളത്തിലങ്ങോളമിങ്ങോളം പല രൂപഘടനകളെ നിർമ്മിച്ച ആ അത്ഭുതങ്ങളുടെ നൂറ്റാണ്ടുകൾ നീണ്ട ഒരു സമന്വയമാണ് കൂടിയാട്ടത്തിലെത്തിയത്.സംസ്കൃതനാടകത്തിന്റെ കേരളീയമായ ആവിഷ്കാരരൂപത്തിന് കേരളത്തിലുടനീളം വ്യാപരിച്ച കലാസംസ്കാരത്തിന്റെ പലമയെ മനോഹരമായി കൂട്ടിയിണക്കാനായി. വിദൂഷകനും നിണവും പോലെ,നിരന്തരവും അനുരൂപവുമായ ലോകധർമ്മികളെക്കൊണ്ടു നിറഞ്ഞിരിക്കുമ്പോൾ തന്നെ,വാചികാഭിനയ ശേഷം വിസ്തരിച്ചുള്ള ആംഗികാഭിനയം ചേർന്ന് കൂടിയാട്ടം കൂടിയ(വിസ്തരിച്ചുള്ള,മികവാർന്ന)നാട്യധർമ്മിതയുടെ ആട്ടമായി.ലോകധർമ്മിയേയും നാട്യധർമ്മിയേയും വിന്യസിക്കുന്ന അനുപാതഗണിതങ്ങളിൽ ഇത്രയും തീയറ്റർ അവബോധം കാണിച്ച മറ്റൊരു കലാരൂപമില്ല.സുഭദ്രാധനഞ്ജയത്തിൽ,മണ്ണിലേക്കിറങ്ങിവന്ന സൌന്ദര്യധാമത്തെപ്പറ്റി ഏറ്റവും നാട്യധർമ്മിയായ അഭിനയം കഴിഞ്ഞുനിൽക്കുന്ന അർജ്ജുനനടുത്തെത്തി വിദൂഷകൻ(തോഴൻ)ചെയ്യുന്ന കൈ ഞൊട്ടയിടൽ ശ്രദ്ധിക്കുക,ത്രിപുടതാളത്തിലുള്ള വിന്യാസവും ലോകധർമ്മിയുടെ ഔചിത്യഗർഭമായ പ്രയോഗവും ആ രംഗത്തിന്റെ ക്ലാസിക്കൽ തനിമക്കു നൽകുന്ന അധികദീപ്തി കാണാം.
കഥകളിയും ലോക-നാട്യധർമ്മികളും
----------------------------------------------

രാമനാട്ടത്തിൽ നിന്ന് കഥകളിയിലേക്കുള്ള വികാസപാത,ലോകധർമ്മിയായ ആവിഷ്കാരപ്രകൃതിയിൽ നിന്ന് നാട്യധർമ്മിതയിലേക്കുള്ളതുകൂടിയായിരുന്നു.കപ്ലിങ്ങാട് നമ്പൂതിരിയാണ് കൂടിയാട്ടത്തിന്റെ സവിശേഷപദ്ധതികളെ കഥകളിയിലേക്ക് കൊണ്ടുവന്നത്.അതിനുമുമ്പും കഥകളിക്ക് കൂടിയാട്ടബന്ധം ഇല്ലെന്നല്ല.കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളോടെ,കഥകളിയുടെ നാട്യവ്യവസ്ഥ അത്യന്തം ശൈലീകൃതമായി.ഭരതന്റെ നാട്യധർമ്മീവിചാരങ്ങളുടെ യഥാർത്ഥ പ്രത്യക്ഷമായി കഥകളി മാറുകയായിരുന്നു,
അതിവാക്യക്രിയോപേതമതിസാത്വതിഭാവകം
ലീലംഗഹാരാഭിനയം നാട്യലക്ഷണലക്ഷിതം
സ്വരാലങ്കാരസംയുക്തമസ്വസ്ഥപുരുഷാശ്രയം
യദീദൃശം ഭവേർ‌നാട്യം നാട്യധർമ്മീ തു സാ സ്മൃതാ

(നാട്യശാസ്ത്രം)
എന്ന ഭരതന്റെ നാട്യധർമ്മീനിർവ്വചനം സമഗ്രാർത്ഥത്തിൽ പ്രത്യക്ഷമാകുന്നത് കഥകളിയിലാണ്.‘അതിവാക്യ’ത്തോടു കൂടിയതത്രേ നാട്യധർമ്മി.നാട്യധർമ്മിയായ അഭിനയത്തെ ലക്ഷ്യമിടുന്ന നാടകരൂപത്തിൽ വാക്യങ്ങൾ അതിശയോക്തി പ്രധാനമായിരിക്കും.ജീവിതത്തിലെ കേവലമായ വാക്കുകൾ പോരാ.കൈമുദ്രകൾ,നൃത്തവിശേഷങ്ങൾ എന്നിവകൊണ്ട് പ്രത്യക്ഷീകരിക്കാനാവും വിധം ‘സ്വരാലങ്കാരസംയുക്ത’മായിരിക്കണം.ആ ആവിഷ്കാരവിശേഷത്തിലാണ് ശ്രദ്ധ.ബാലിവിജയത്തിലെ രാവണന്റെ പ്രസിദ്ധപദം നോക്കുക,ബാലി രാവണൻ നിസ്സാരനാണെന്നു പറഞ്ഞു എന്ന് നാരദൻ പറഞ്ഞതു കേട്ടതാണ് സന്ദർഭം:
“ചിത്രമഹോ നമുക്കൊരു ശത്രുവുണ്ടായതും
ചിത്തമതിലോർക്കുന്നേരം സത്രപനാകുന്നു
മത്തദിഗ്ഗജങ്ങളുടെ മസ്തകം പിളർക്കും
മൽ‌കരബലം തടുപ്പാൻ ഒരു വാനരനാളാമോ?
വാനവരെ ജയിച്ചോരു മാനിയാകുമെന്നെ ഒരു-
വാനരൻ ജയിക്കയെന്നു വന്നീടുമോ പാർത്താൽ”?

ശ്രദ്ധിക്കുക-രചനയാകമാനം കേന്ദ്രീകരിച്ചിരിക്കുന്നത് വിപുലമായ ആംഗികാഭിനയസാദ്ധ്യതകളിലാണ്.മത്തദിഗ്ഗജങ്ങൾ,മസ്തകം തകർക്കൽ,കരബലം,വാനവരെ ജയിക്കൽ-ഇങ്ങനെ രാവണന്റെ വീര്യത്തെയും അഹന്തയേയും പ്രത്യക്ഷമാക്കുന്ന മുദ്രാവിന്യാസത്തിനനുസൃതമാം വിധത്തിലാണ് രചന.8മാത്രയിലുള്ള ചെമ്പടതാളത്തിൽ,ചിത്രം(വിശേഷം!)എന്ന് ആദ്യമുദ്ര പിടിച്ച്,ഇടംവലം കൈകളാൽ മാറിമാറി മെയ്യുലഞ്ഞ് വിട്ട്,വട്ടംവെച്ചുകലാശമെടുക്കുന്ന പദാരംഭത്തിന്റെ ചിട്ടപ്പെടുത്തൽ തന്നെ ആദ്യന്തം ‘അതിവാക്യ’ത്തിന്റെ ശരീരവൽക്കരണമാണ്.ഉപാംഗാഭിനയത്തിൽ മാത്രമുളവാകുന്ന ഭാവപ്രകർഷങ്ങളിലല്ല,ശരീരമാസകലം നിറയുന്ന ഭാവപ്രകർഷത്തിലാണ് കഥകളിയുടെ കണ്ണ്.ഓരോ വാക്കിനും അതു പ്രതിനിധീകരിക്കുന്ന വികാരത്തിനും അനുസൃതമായി നടന്റെ ചലനങ്ങൾ ക്രമീകരിക്കപ്പെടുന്നു.ആ വിസ്തരിച്ചുള്ള വ്യാഖ്യാനത്തിനും അഭിനയത്തിനും വേണ്ടിക്കൂടിയാണ് കഥകളിയിലെ വാചികം ഭാവസംഗീതമായി വ്യവസ്ഥപ്പെട്ടത്.
പതികാലത്തിലുള്ള ഓരോ മുദ്രയുടേയും ആവിഷ്കരണത്തിന് അങ്കുശം,വികാസം,പ്രത്യക്ഷം,നിർവ്വഹണം എന്നിങ്ങനെ നാലു ഭാഗങ്ങളുള്ളതായി കാണാം. ‘താ‍മര’എന്ന മുദ്രയെടുക്കുക-മുകുളമുദ്രയിലാരംഭിക്കുന്ന അങ്കുശം,ക്രമേണ വിരിഞ്ഞുവരുന്ന വികാസം,പൂർണ്ണമായി വിടർന്ന പ്രത്യക്ഷം,ഒന്നുകൂടി വിടർന്ന് മുദ്രയവസാനിപ്പിക്കുന്ന നിർവ്വഹണം-ഈ സന്ധികളിലൂടെ കടന്നുപോകുന്നതോടെ പ്രസ്തുതമുദ്ര സംവദിക്കുന്ന സമഗ്രമായ പദാർത്ഥത്തെ കൃത്യമായി ദ്യോതിപ്പിക്കാനാവുന്നു.അത്യന്തം നാട്യധർമ്മിയായ ഈ അവതരണസത്വമാണ് കഥകളിയുടെ ഘടനാശിൽ‌പ്പത്തിന് ജീവൻ നൽകുന്നത്.
വാക്കും ആംഗികവും ഒന്നിച്ചു ചെയ്യുമ്പോൾ അംഗഹാരസാദ്ധ്യതകൾ മുഴുവൻ പ്രയുക്തമാവുകയില്ല,ലൌകികതയിൽ നിന്ന് പൂർണ്ണമായും മുക്തമാവുകയുമില്ല.വാചകസഹിതമായതിനേക്കാൾ വാചകരഹിതമാകുന്ന ആംഗികാഭിനയത്തിന് നാട്യധർമ്മിത കൂടുന്നു.വാക്കിനൊത്ത് ചുണ്ടനക്കുന്നതു പോലും ലോകധർമ്മിയാകുമെന്നതുകൊണ്ടാണ് കഥകളിയിൽ നടന്റെ വാചികാഭിനയം നിശ്ശേഷം വർജ്ജിക്കപ്പെട്ടത്.വാചികം പിൻപാട്ടുകാരനെ ഏൽ‌പ്പിക്കുക വഴി, അത് ഭാവോന്മീലനത്തിൽ ശ്രദ്ധയൂന്നുന്ന ഗീത-വാദ്യങ്ങളിൽ പ്രയുക്തമാകുന്നു.
തെക്കൻ കളരിയുടെ ശാസ്ത്രീയതകൾ
-------------------------------------------------

വടക്കും തെക്കും തിരിഞ്ഞുള്ള കഥകളിക്കാരുടെയും ആസ്വാദകരുടേയും തിണ്ണമിടുക്കുകളിൽ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഒന്നാണ് തെക്കൻ കളരിക്ക് പണ്ടുണ്ടായിരുന്ന ശാസ്ത്രീയതകൾ.പന്നിശ്ശേരി നാണുപിള്ളയുടെ ‘കഥകളിപ്രകാരം’കല്ലുവഴിക്കളരിയിൽനിന്നുദിക്കുന്നൂ ലോകം കല്ലുവഴിക്കളരിയാൽ വൃദ്ധിതേടുന്നു എന്നു വിശ്വസിച്ചിരിക്കുന്നവർ വായിക്കേണ്ട പുസ്തകമാണ്.സലജ്ജോഹത്തിന്റെ തെക്കൻ അവതരണശിൽ‌പ്പം,സൌഗന്ധികം ഭീമന്റെ വനയാത്രയുടെ ക്രമം എന്നിവ നാണുപിള്ള എഴുതിയിരിക്കുന്നത് വായിച്ചാൽ അത്ഭുതപ്പെട്ടുപോകും.കാലകേയവധവും സൌഗന്ധികവുമടക്കമുള്ള കോട്ടയം കഥകൾ കൃത്യമായ കളരിപാഠത്തോടെ പഠിപ്പിച്ചിരുന്നെന്ന് വ്യക്തം.ധർമ്മരാജയിലെ കഥകളി പരാമർശങ്ങളുടെ മുകളിലും നാമിനിയും ശ്രദ്ധിക്കേണ്ടതുണ്ട്.മമാവെങ്കിടൻ ഒരു കഥകളിചരിത്രരേഖ കൂടിയാകുന്നു.ഗുരു ചെങ്ങന്നൂർ രാമൻ പിള്ളയുടെ ‘തെക്കൻ ചിട്ടയിലെ കഥകളി അഭ്യാസക്രമ’വും പഠനാർഹം തന്നെ.
കല്ലുവഴിക്കളരിയും രാവുണ്ണിമേനോനും
-----------------------------------------------

ഇതുപറയാതെ കഥകളിയുടെ നാട്യസത്വത്തെപ്പറ്റിയുള്ള സംവാദം പൂർണ്ണമാകുകയില്ല.കുത്തനൂർ ശങ്കുപ്പണിക്കരും(ദശമുഖൻ ശങ്കുപ്പണിക്കർ)കരുമനശ്ശേരി കൃഷ്ണൻ‌കുട്ടി ഭാഗവതരും ഒളപ്പമണ്ണമനക്കൽ ചിത്രഭാനു നമ്പൂതിരിപ്പാടും ചേർന്ന് രൂപം കൊടുത്ത കല്ലുവഴിസമ്പ്രദായത്തെ ശങ്കുപ്പണിക്കരുടെ ശിഷ്യനായ ഇട്ടിരാരിച്ചമേനോനിൽ നിന്നും അദ്ദേഹത്തിന്റെ ശിഷ്യനായ പട്ടിക്കാംതൊടി രാവുണ്ണിമേനോനിലെത്തിയപ്പോൾ കല്ലുവഴിക്കളരിക്കുണ്ടായ സർവ്വാംഗീണമായ ശിൽ‌പ്പഭംഗിയും നാട്യ-രസ ദീപ്തിയുമാണ് തുടർന്നുള്ള കഥകളിയുടെ ചരിത്രത്തെ നിർണ്ണയിച്ചത്.വാഴേങ്കട കുഞ്ചുനായർ,കീഴ്പ്പടം കുമാരൻ നായർ,കലാമണ്ഡലം കൃഷ്ണൻ നായർ,കലാമണ്ഡലം രാമൻ‌കുട്ടിനായർ,കലാമണ്ഡലം പത്മനാഭൻ നായർ എന്നീ അഞ്ചു ശിഷ്യരും അവരുടെ ശിഷ്യരുമടങ്ങുന്ന ഒരു ലോകം തന്നെ സൃഷ്ടിക്കപ്പെട്ടു.ഇതിനെല്ലാം കാരണമായത് കൊടുങ്ങല്ലൂർ കളരിയിൽ നിന്ന് പട്ടിക്കാംതൊടി സ്വാംശീകരിച്ച നാട്യശാസ്ത്രവിചാരങ്ങളും അവയുടെ വെളിച്ചത്തിൽ അദ്ദേഹം നടത്തിയ ഉദ്ഗ്രഥനവുമായിരുന്നു.പദാർത്ഥാഭിനയത്തിൽ നിന്ന് വാക്യാർത്ഥാഭിനയത്തിലേക്കുള്ള സാർത്ഥകമായ വളർച്ച കൂടിയാണത്.കിർമീരവധത്തിലെ “ബാലേ കേൾ നീ”എന്ന പദത്തിലെ ‘ബാലേ’ എന്ന സംബോധന നളചരിതത്തിലെ “കുവലയവിലോചനേ ബാലേ”യിലെ ‘ബാലേ’അല്ല എന്നും,പ്രസ്തുത അവസരത്തിൽ ‘ബാലേ’എന്ന വാക്കിന് “ദയനീയേ”എന്ന് അർത്ഥമാക്കണമെന്നുമുള്ള പട്ടിക്കാംതൊടിയുടെ നിരീക്ഷണത്തെ വാക്യാർത്ഥാഭിനയത്തിലേക്ക് വളരുന്ന കഥകളിയുടെ വീക്ഷണവെട്ടത്തിൽ വേണം നോക്കിക്കാണാൻ.അനുപമമായ ഒതുക്കവും സങ്കേതത്തിന്റെ എല്ലുറപ്പും കഥകളിയിൽ ദൃശ്യമാകുന്നത് പട്ടിക്കാംതൊടിയുടെ ഉദ്ഗ്രഥനങ്ങളോടെയാണ്.ആ എല്ലുറപ്പിന്റെ ബലമാണ് ഇന്നും കഥകളിയുടെ ജീവനെന്ന് നിസ്സംശയം പറയാം.
കഥകളിയിലെ ലോകധർമ്മികൾ
------------------------------------------

കഥകളി ആദ്യന്തം നാട്യധർമ്മിയായ ഒരു കലാരൂപമാണോ?അല്ലേയല്ല,കഥകളി കേരളത്തിന്റെ കലാസമ്പത്തിന്റെ ഒരു സമർത്ഥശേഖരണമാണ്.നാട്ടകപ്പൊലിമകളിൽ നിന്ന്, ജനപദവിജ്ഞാനീയത്തിൽ നിന്ന് കഥകളി സ്വാംശീകരിച്ച ലോകധർമ്മികൾ കൂടി ചേരുമ്പോഴാണ് കളിയരങ്ങ് പൂർണ്ണമാകുന്നത്.നിണവും,ഭീരുവും,ആശാരിയും,മന്ത്രവാദിയും,ആനക്കാരനും,മണ്ണാനും മണ്ണാത്തിയും,മാപ്പിളയും,കുട്ടിക്കാട്ടാളരും,ഭദ്രകാളിയും,പൂജാബ്രാഹ്മണരും,ഭൂതഗണങ്ങളും,ഗോപാലകരും,വൃദ്ധയും,രാവണകിങ്കരന്മാരും-അങ്ങനെ നിരവധി കഥാപാത്രങ്ങളിലായി പകരുന്ന ലോകധർമ്മിയായ ആവിഷ്കാര പ്രകൃതിയും കഥകളിക്കു സ്വന്തമാണ്.ആദ്യന്തം നാട്യധർമ്മിതയാർന്ന ആവിഷ്കാരശിൽ‌പ്പങ്ങളായി കഥകളിയിൽ അപൂർവ്വം കഥാപാത്രങ്ങളേയുള്ളൂ,അവ മാത്രം ചേരുന്നതല്ല കഥകളി.സലജ്ജോഹം കേമമാണ്,ആദ്യന്തം നാട്യധർമ്മിയാണ്-എന്നാൽ‌പ്പിന്നെ പുലരും വരെ സലജ്ജോഹം തന്നെയാവാം-അങ്ങനെയല്ലല്ലോ കഥകളിയുടെ അവതരണഘടന.പുലരി വെളിച്ചം പടരുന്ന സമയത്തെ കുട്ടിക്കാട്ടാളന്മാരുടെ കൂക്കുവിളികളിലും കൂടിയാണ് കളിയരങ്ങിന്റെ ലാവണ്യം സഫലമാകുന്നത്.
പുതിയ അവതരണരീതിയുടെ പരിമിതികൾ ലോകധർമ്മിയായ നിരവധി ചാരുതകളെ കളിയരങ്ങിൽ നിന്ന് കളയുന്നുണ്ട്.ഒരു നിണം അവതരിപ്പിക്കുക എന്ന ‘റിസ്ക്’ഇന്നു പൊതുവേ ഒരു സംഘാടകരും ആഗ്രഹിക്കുന്ന ഒന്നല്ല.കട്ടയുടച്ചിട്ട പാടങ്ങളിൽ നമുക്ക് തെങ്ങിൻ പട്ട കൊണ്ട് തീയിട്ട് കാർക്കോടകനു തീയൊരുക്കാമായിരുന്നു,ഓഡിറ്റോറിയത്തിൽ അതു “ഫോൿലോർ തനിമ”യാണ് എന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല,നടപ്പില്ല.
നാട്യധർമ്മിയെന്നാൽ അതിമഹത്തരവും,ലോകധർമ്മിയെന്നാൽ പുച്ഛിക്കപ്പെടേണ്ടതും ഇല്ലാതാക്കപ്പെടേണ്ടതും-ഈ ധാരണ സമ്പൂർണ്ണ വങ്കത്തമാണെന്ന് ഇനി പറയേണ്ടതില്ലല്ലോ.
ലൌകികം-ലോകധർമ്മി-നാട്യധർമ്മി
-------------------------------------------------

ശ്രീ,കാവാലം നാരായണപ്പണിക്കരുടെ അർത്ഥഗഭീരമായ ഒരു ദർശനത്തിന്റെ ചിന്തയോടെ ഈ പോസ്റ്റിന് ധനാശിയാകുന്നു. “ലൌകികത്തിൽ നിന്ന് ലോകധർമ്മിയിലേക്കുള്ളതിലും ദൂരമുണ്ട്,ലോകധർമ്മിയിൽ നിന്ന് നാട്യധർമ്മിയിലേക്ക്.കാക്കരശ്ശിനാടകം മുതൽ കഥകളി വരെ,ആ ദൂരമത്രയും നടന്നുതീർത്തു,മലയാളിയുടെ സർഗ്ഗ പ്രതിഭ”(ഓർമ്മയിൽ നിന്ന്-വാചകഘടനയിൽ വ്യത്യാസമുണ്ടാകാം)
റഫറൻസ്:നാട്യശാസ്ത്രം-ഭരതൻ
നാട്യശാസ്ത്രപഠനം-നിശികാന്ത് മിരാജ്കർ
ചൊല്ലിയാട്ടം-കലാമണ്ഡലം പത്മനാഭൻ നായർ
കഥകളിപ്രകാരം-പന്നിശ്ശേരി നാണുപിള്ള
തെക്കൻ ചിട്ടയിലെ അഭ്യാസക്രമം-ചെങ്ങന്നൂർ രാമൻ പിള്ള

67 comments:

വികടശിരോമണി said...

ചിന്തയിൽ താലിബാനിസമില്ലാത്ത എല്ലാ സഹൃദയരുടേയും ചർച്ചക്കായി...

അനില്‍@ബ്ലോഗ് // anil said...

വികടരിരോമണി,
പാതിരാ‍യായി. വിശദമായി നാളെ വായിക്കാം.
ഇപ്പോള്‍ ഒരു കോട്ടത്തേങ്ങ.

((( ഠേ, ക്ടിം.. )))

വികടശിരോമണി said...

ഈ പാതിരാവിലും തേങ്ങയടിക്കുന്ന അനിലിന്റെ ശുഷ്കാന്തിക്ക് കാക്കത്തൊള്ളായിരം നന്ദി.

ഭൂമിപുത്രി said...

വികടാ ഞാൻ വന്നു വായിയ്ക്കും ഉറപ്പ്!
അഭിപ്രായം പറഞ്ഞ് വിവരക്കേട് നാല് പേരെ അറിയിയ്ക്കാതിരിയ്ക്കാനാൺ മിണ്ടാതെ പോകുന്നത്ട്ടൊ

വികടശിരോമണി said...

പടച്ചോനേ,ആർക്കും ഉറക്കമില്ലേ!
ജാനകീ,നണ്ട്രി.

ഒരു കാഥിക said...

കല്ലുവഴിക്കളരിയുടെ ഉല്‍ഭവവും പരിണാമവും മറ്റും വാനപ്രസ്ഥം സിനിമയിലെ ഗാനങ്ങളെപ്പറ്റി കേട്ടപ്പോല്‍ ഓര്‍മ്മവന്നതാണു. വളരെ നന്നായി അതെല്ലാം ഇന്നു തന്നെ മനസ്സിലാക്കാന്‍ സാധിച്ചത്‌.

മനസ്സിലാവത്ത ഒരു കാര്യം എന്താ ഈ തെക്കു കളരിക്കു മുന്‍പുണ്ടായ ശാസ്ത്രീയതക ?

അതുപോലെ നാട്യമാണൊ മാനസികാവ്സ്ഥകളെ അനുകരിക്കുന്നത്‌. മാനസികാവസ്ഥയല്ലേ നാട്യത്തെ അനുകരിക്കുന്നതു ഇന്നത്തെ സമകാലിക കേരളത്തില്‍?

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
ഇതില്‍ സംവാദം നടത്താനുള്ള വിവരമൊന്നും ഞമ്മക്കില്ല.

കുറച്ചു സാങ്കേതിക കാര്യങ്ങള്‍ പഠിക്കാനായി.അതിനു നന്ദി പറയുന്നു.

നാട്യ ധര്‍മിയും ലോകധര്‍മ്മിയും തമ്മിലുള്ള കോണ്‍ഫ്ലിക്റ്റുകള്‍ കഥകളി പോലെയുള്ള രൂപങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല്ലല്ലോ.

നിത്യജീവിതത്തില്‍ കാണപ്പെടുന്നവ പകര്‍ത്തുക കലയുടെ ധര്‍മ്മമല്ല എന്നു വാദിക്കുന്നവരും, പുരോഗമനം എന്നാല്‍ ട്രഡീഷന്‍സിനെ നിഷേധിക്കലാണെന്നു കരുതുന്നവരും എല്ലാ കലാരൂപങ്ങളിലുമുണ്ട്.

നാടകം എന്ന ജനകീയ കലയില്‍ നിന്നും എന്നെ പായിച്ചത് കാവാലത്തിന്റെ പരീക്ഷണങ്ങളാണെന്നു പറയാതെ വയ്യ.

പരാമര്‍ശ വിഷയത്തെപ്പറ്റി അറിവുള്ളവര്‍ പറയട്ടെ.ഞാന്‍ ട്രാക്ക് ഇട്ടു.

Haree said...

“ലൌകികതയില്‍ നിന്ന് ലോകധര്‍മ്മി...” - ഇങ്ങിനെയാവാനല്ലേ സാധ്യത?

പക്ഷെ, ലോകധര്‍മ്മി പലപ്പോഴും വല്ലാതെ ‘ഓവറാ’വാറുണ്ട്. പലപ്പോഴും അതൊരു ‘ലഹരിധര്‍മ്മി’യാവുന്നതാണ് പ്രശ്നം. അതൊക്കെ ലോകധര്‍മ്മിയാണ്, കഥകളിയില്‍ അവയ്ക്കും സ്ഥാനമുണ്ട് എന്നൊക്കെ പറഞ്ഞാല്‍ അതു വകവെക്കുവാന്‍ അല്പം പ്രയാസമുണ്ട്. (വികടശിരോമണി, അങ്ങിനെ ഉദ്ദേശിച്ചു എന്നല്ല.)

ഒരു ചോദ്യം: പൂതനാമോക്ഷത്തില്‍ ഉണ്ണികൃഷ്ണനായി ഒരു പാവയെ ഉപയൊഗിക്കുന്നു; ഇതു ലോകധര്‍മ്മിയായി കണക്കാക്കാമോ? അതില്ലാതെ അവതരിപ്പിക്കുന്നതല്ലേ കഥകളിയുടെ ഭംഗി? ഇനി, പന്തടിച്ചു കളിക്കുവാന്‍ ഒറിജിനല്‍ പന്തു തന്നെ ഉപയോഗിച്ചു തുടങ്ങിയാലോ? (സാധ്യതയില്ല, അതിച്ചിരി പാടാണേ... ;-) എന്നാലും, ചുമ്മ വിചാരിക്കൂ...)

ലോകധര്‍മ്മിയുടെ അതിര്‍വരമ്പ് എങ്ങിനെ കണ്ടെത്താം? നിണമണിഞ്ഞ് സിംഹികയോ/നക്രതുണ്ഡിയോ എത്തുമ്പോള്‍; ആരെങ്കിലുമൊക്കെ കയറി പാട്ടുകാരുടെ മൈക്കിലൂടെ; “എന്റെ മുല ചെത്തിയേ, എന്റെ മൂക്കു വെട്ടിയേ...” എന്നൊക്കെ അലറുന്നത് ലോകധര്‍മ്മിയോ? അത് കഥകളിക്ക് ആവശ്യമോ? കാര്‍ക്കോടകന് തീയിട്ടു തന്നെ ചൂടു പകരണമോ? (ഇപ്പോള്‍ തീ പുകയായി, നടന്മാര്‍കും, കാണികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുമായി!)
--

അരുണ്‍ കരിമുട്ടം said...

മാഷേ,നിങ്ങളുടേ റേഞ്ച് അപാരമാ.കൂടെ നിന്ന് സംസാരിക്കാന്‍ ഞാന്‍ ആളല്ല.

ഞാന്‍ ആചാര്യന്‍ said...

എന്നോടെന്തിനീ പിണക്കം, എന്തിനാണെന്നോടു പരിഭവം

chithrakaran ചിത്രകാരന്‍ said...

ഈ ധര്‍മ്മികളെക്കുറിച്ച് എവിടേയോ കേട്ടിട്ടുണ്ടല്ലോ. മലയാളം ക്ലാസ്സിലായിരിക്കും.
കഥകളിയില്‍ അരസികനായതിനാല്‍ തല്‍ക്കാലം ധര്‍മ്മികളെക്കുറിച്ചറിയേണ്ടതില്ലെന്ന് തീരുമാനിച്ചു.ഓറക്കൊഴിക്കാന്‍ വയ്യ, അത്രെന്നെ.

വികടശിരോമണി said...

ഒരു കാഥിക,
തെക്കൻ കളരിയിൽ പണ്ടുണ്ടായിരുന്ന ശാസ്ത്രീയതകൾ എന്നാണ് ഉദ്ദേശിച്ചത്,അല്ലാതെ തെക്കൻ കളരിക്കും മുമ്പുണ്ടായിരുന്ന എന്നല്ല.വാചകഘടനയിലെ പിഴവ് ചൂണ്ടിക്കാണിച്ചതിന് നന്ദി.സമകാലിക കേരളത്തെപ്പറ്റി പറഞ്ഞ കമന്റിന് താഴെ എന്റെയും ഒപ്പ്.ആകെ “ചിരിയും തിടുക്കവും നാട്യവുമുള്ള”ഒരു ജനതയായി നാം മാറിക്കൊണ്ടിരിക്കുന്നു.(സുഗതകുമാരിടീച്ചറോട് കടപ്പാട്)
അനിൽ,
നാട്യധർമ്മി-ലോകധർമ്മി കോൺഫ്ലിറ്റുകൾ ഒരിക്കലും ക്ലാസിക്കൽ കലാരൂപങ്ങളിൽ മാത്രമൊതുങ്ങുന്നതല്ല.കല കലക്കുവേണ്ടിയോ ജീവിതത്തിനു വേണ്ടിയോ കല ജീവിതം തന്നെയോ എന്നൊക്കെയുള്ള പഴയ തർക്കങ്ങൾ പുതിയ കുപ്പികളിലാക്കി വിൽക്കപ്പെടുന്നുണ്ടല്ലോ.അന്ധമായ പാരമ്പര്യനിഷേധവും അന്ധമായ പാരമ്പര്യഭക്തിയും-അതാണ് മലയാളിക്ക് സുപരിചിതമായ വഴി.(ഒന്നുകിൽ ആശാന്റെ ചെസ്റ്റിൽ അല്ലെങ്കിൽ കളരിയുടെ ഔട്ടിൽ)
കാവാലത്തിന്റെ നാടകങ്ങൾ തനതു പ്രസ്ഥാനത്തിന്റെ പൊതുഭൂമികയെ കവിഞ്ഞുനിൽക്കുന്നവയാണ്.പാരമ്പര്യത്തിന്റെ ശക്തിസ്രോതസ്സുകളും ആധുനികതയും ഇഴചേരുന്ന ദർശനം.പക്ഷേ,അനിൽ പറഞ്ഞ പോലെ,സാമാന്യജനതതിയിൽ നിന്ന് നാടകത്തെ ഒരു ദുർഗ്രഹകഷായമാക്കിയതിൽ കാവാലത്തിനും പങ്കുണ്ട്.
ഹരീ,
ലഹരി തരുന്ന ലോകധർമ്മിയെ പുകഴ്ത്തുന്നവരെ ഒരുപാട് കണ്ടിട്ടുണ്ട്.മഹാനടന്മാരുടെ തന്നെ പാനോത്സവ അരങ്ങുകളും.
എന്തു പറയാൻ!
പൂതനാമോക്ഷത്തിൽ മാത്രമല്ല,സന്താനഗോപാലത്തിലും കുട്ടി(മൃതശരീരം) ഒരു അനാവശ്യമാണല്ലോ.സന്താനഗോപാലം ബ്രാഹ്മണന്റെ പ്രവേശം (അഞ്ചു കിടതകിതാം)ആ പാവ കയ്യിലില്ലെങ്കിൽ ഇനിയും മനോഹരമാവില്ലേഎന്നത് എന്റെ പഴയ സംശയമാണ്.പന്തടി പന്തുകൊണ്ടായാൽ സർക്കസ്സുകാർ വരേണ്ടിവരും,പിന്നെ നിലവിലുള്ള രൂപത്തിൽ തന്നെ പന്തടി ഭംഗിയായി ചെയ്യുന്നവർ എത്രയുണ്ട്?
നിണം വരുമ്പോൾ അങ്ങനേയുമൊരു പരിപാടി തുടങ്ങിയോ?അറിഞ്ഞില്ലാട്ടോ.എന്തൊക്കെക്കാണണം!
മുമ്പ് പരിയാനമ്പറ്റയുടെയെക്കെ നിണം വന്ന് നരകാസുരനോട് “എന്റെ മൂക്കും മുലേം അവൻ,ജയന്തൻ,വെട്ടീ”എന്നു പറഞ്ഞ് നിലവിളിക്കുന്നത് കണ്ടിട്ടുണ്ട്,പക്ഷേ ഈ പാട്ടുകാരന്റെ മൈക്ക് പിടിച്ചുവാങ്ങിയുള്ള കലാപരിപാടി ആദ്യം കേൾക്കുകയാ:)
പണ്ട് ഉത്തരാസ്വയംവരത്തിലെ ഗോപാലകന്മാർ പശുക്കളെ പിടിച്ചുകൊണ്ടുപോയ വിവരം ഉത്തരനെ അറിയിക്കാൻ വരുമ്പോൾ പിന്നിൽ നിന്നും “ഒക്കെക്കൊണ്ടോയേ” എന്നു നിലവിളിക്കുന്നത് കേട്ടിട്ടുണ്ട്.പിന്നെ ഭീരുവും ഇടക്ക് സംസാരിക്കാറുണ്ടല്ലോ.
കുറച്ചൊക്കെ തമാശിന് ആകട്ടെ എന്നാണ് എന്റെ പക്ഷം.അമിതമാകരുത്,രംഗത്തിന്റെ സ്ഥായീഭാവത്തെയും പരിസരത്തെയും നശിപ്പിക്കരുത്.
കാർക്കോടകന് തീയിടണം എന്നല്ല ഞാൻ പറഞ്ഞത്.പുതിയ സാഹചര്യത്തിൽ അതു ബുദ്ധിമുട്ടുതന്നെ,മറ്റൊന്ന് കഥകളിയാസ്വാദകനു അഗ്നിയുടെ പ്രതീതി ജനിപ്പിക്കാൻ രണ്ടു പന്തം പിടിച്ചാൽ മതിതാനും.പക്ഷേ,പഴയ കളിയരങ്ങിൽ നിന്ന് നമുക്ക് നഷ്ടമാകുന്ന ചില സുഷമകളെ ഓർത്തുവെന്ന് മാത്രം.കൊയ്ത്തുകഴിഞ്ഞ പാടത്തു കൊട്ടിപ്പൊക്കിയ അരങ്ങിനു മുമ്പിൽ,ഒരു വാഹനത്തിന്റെയും ശബ്ദഘോഷമില്ലാതെ,നിലാവത്തിരുന്നു ഹരീ കഥകളി കണ്ടിട്ടുണ്ടോ? അപ്പോൾ പിന്നിൽ കാർക്കോടകന് കാട്ടുതീയൊരുക്കുന്നത് ഒരു രസം തന്നെയായിരുന്നു.(കുട്ടികൾ ഞങ്ങൾക്ക് ആഘോഷം:)}മണ്മറഞ്ഞുപോകുന്ന ചില കാഴ്ച്ചകൾ,ഓർമ്മകൾ.അവയും കൂടെ പറഞ്ഞെന്നേയുള്ളൂ.പഴമയെ പ്രത്യാനയിക്കാനുള്ള ശ്രമമില്ല.ഇന്നത്തെക്കാലത്ത് കസേരയിൽ ‘സ്റ്റഡി ലൈക്ക് എ വടി’ ആയിരുന്ന് കഥകളി കാണുന്ന നമ്മൾ ചൂടും പുകയും ഏൽക്കുകയും വേണ്ട.
ആചാര്യൻ,
ചന്ദനത്തെന്നലും പൂനിലാവുമൊക്കെ മുമ്പേ ഈ കരളിന്റെ നൊമ്പരം ചൊല്ലിയിരുന്നു.ഒരു പരിഭവവുമില്ല:)
ചിത്രകാരൻ,
ശരിയായിരിക്കാം,മലയാളം ക്ലാസിൽ കേട്ടുകാണും.എനിക്കത്ര പരിചയമില്ലാത്ത സ്ഥലമാണ് മലയാളം ക്ലാസ്.പോസ്റ്റ് മുഴുവൻ വായിച്ച് അഭിപ്രായം പറയുന്നതും പറയാത്തതും ഉറക്കമൊഴിയുന്നതും ഒഴിയാത്തതുമൊക്കെ വ്യക്തിപരമായ ഇഷ്ടം,താല്പര്യം.കഥകളി ആസ്വദിക്കുന്നവരൊക്കെ വലിയ രസികന്മാരാണെന്നാണോ?അരസികനാണെന്നതിന് കഥകളി കാണാനിരിക്കാത്തത് ഒരു തെളിവല്ല.
എല്ലാവരോടും പെരുത്ത് നന്ദിയുണ്ട്.

വികടശിരോമണി said...

അരുൺ കായംകുളം,
കായംകുളത്തെല്ലാർക്കും അനിലിന്റെയത്ര വിനയമുണ്ടോ?:)
നന്ദി,വായനക്കും പ്രശംസക്കും.:)

കാപ്പിലാന്‍ said...

ഞാന്‍ വികശിയുടെ ഫാന്‍ ആയി .എനിക്ക് ഒറ്റയടിക്ക് എന്തെങ്കിലും പറയാന്‍ പറ്റില്ല .പക്ഷേ ഞാന്‍ ഇത് പതുക്കെ വായിച്ചിട്ട് പറയാം .എന്നാലും അപാര range .

ആശംസകള്‍ .

Lathika subhash said...

നന്ദി.ചര്‍ച്ചയില്‍ പങ്കെടുക്കാനാളല്ല.

എതിരന്‍ കതിരവന്‍ said...

നാട്യധര്‍മ്മിയും ലോകധര്‍മ്മിയും ഇഴപിരിയ്ക്കാന്‍ വയ്യാത്തവിധം ഇണക്കിച്ചേര്‍ത്തതു തന്നെയാണ് കഥകളിയുടെ സവിശെഷത. പലപ്പോഴും അത് കൂടിയാട്ടത്തേക്കാള്‍ നാട്യധര്‍മ്മിയാണ്. എനാല്‍ ലോകധര്‍മ്മിത്വം കോണ്ടാടപ്പെടുന്നുമുണ്ട് അവസരൊചിതമായി. കാണികളെക്കൂടെ ഒരു അപ്രമേയ മേഘലയില്‍ കൊണ്ടെത്തിക്കാന്‍ ഇങ്ങനെ സാധിക്കപ്പെടുന്നു. കഥയും കഥാപാത്രങ്ങളും കാണികളിലേക്ക് ഇറങ്ങി വരുന്നെന്ന് തോന്നിപ്പിച്ച് വാസ്തവത്തില്‍ അവരെക്കൂടീ അങ്ങോ‍ാട്ട് എടുക്കുകയാണ്, ഇങ്ങോ‍ാട്ടിറങ്ങുകയല്ല. രൌദ്രഭീമന്‍ കുടല്‍മാലയോടു കൂടി ചോരയും വാരിത്തെറിപ്പിയ്ക്കുമ്പോള്‍ തല്‍ക്കാലം കാണികള്‍ ഇങ്ങ് ഉത്സവപ്പറമ്പിലല്ല, അങ്ങ് യുദ്ധസ്ഥലത്താണ്. പാശ്ചാത്യനാടകവേദിക്ക് അന്യമായിരുന്നു ഇത്. ഈ നാട്യ-ലോകധര്‍മ്മിക്കളികള്‍ ഭ്രമാത്മകമാണ്. അതിന്റെ ലൊട്ടുലൊടുക്കു വേലകളാണ് കത്തിയുയരുന്ന തെള്ളിപ്പൊടിയും നിണം ഒലിയ്ക്കുന്ന വേഷവും. താമര, കണ്ണ്, മാന്‍ പോലത്തെ ലോകധര്‍മ്മി മുദ്രകള്‍ക്കിട്യ്ക്ക്ക് സൂക്ഷ്മതയില്‍ കൊരുത്ത മറ്റു നാട്യധര്‍മ്മി മുദ്രകള്‍ നിബന്ദ്ധിക്കുന്നതും ഈ മായികലോകപ്രപഞ്ചം സൃഷ്ടിച്ചെടുക്കാന്‍. പ്രേക്ഷകനു എന്തു വിട്ടുകൊടുക്കണമെന്നു തീരുമാനമാക്കാതെ അവനെ മന്ത്രമുഗ്ദ്ധവരുതിയില്‍ നിറുത്തുന്ന വിദ്യ. കഥകളിയില്‍ ധര്‍മ്മികള്‍ രണ്ടായിരിക്കാതെ ഒരു continnum ആയിരിക്കയാണ്. കാഴ്ച എന്നതിന്റെ പൂരീകരണം ആത്യന്തികമായി സാദ്ധ്യമാവുന്നതിന്റെ ദൃഷ്ടാന്തം. പരിപൂര്‍ണ്ണ ലോകധര്‍മ്മിയില്‍ കലാംശം കുറയുന്നതുപോലെ പരിപൂര്‍ണ്ണ നാട്യധര്‍മ്മിയിലും അതു കുറയും.

പക്ഷെ ബാണയുദ്ധത്തിലെ വൃദ്ധ ഉഷയുടെ ആഭരണം നോക്കി “രണ്ടരക്കിലോ ഉണ്ടല്ലൊ” എന്നു പറയുന്നതും ഹരി പറഞ്ഞതുപോലെ മൈക്കില്‍ക്കൂടെ നിണത്തിനു ഡയലോഗ് സപ്പോര്‍ട് കൊട്ക്കുന്നതും ശ്രദ്ധ പിടിച്ചു പറ്റാനുള്ള ദയനീയ ശ്രമമാണ്.എന്നാല്‍ ന്ിഴല്‍ക്കുത്തിലെ മന്ത്രവാദ രംഗം റിയലിസം കൊണ്ടുവരാനുള്ള ശ്രമമായി തള്ളാന്‍ വയ്യ.

SunilKumar Elamkulam Muthukurussi said...

വി.ശിഖാമണേ,

ബ്ലോഗർ സെറ്റിങ്ങ്സിലെ ആ ബാക്ക് ലിങ്ക് ഐച്ഛികം ഒന്ന് പ്രവർത്തനക്ഷമമാക്കാമോ?

അനുബന്ധം http://www.kathak.info യിൽ.

-സു-

SunilKumar Elamkulam Muthukurussi said...
This comment has been removed by the author.
SunilKumar Elamkulam Muthukurussi said...

പുതിയ പോസ്റ്റ് ഇവിടെ

Dr. Evoor Mohandas said...

A very interesting and informative write up indeed.
As the boundary lines of Natyadharmi and Lokadharmi are not well defined (at least in kathakali), often it is left to the imagination of the artist to do whatever he feels right. The problem arises when someone indulges too much in either of this. 'ADHIKAMAYAAL AMRUTHUM VISHAM' aanallo? Anyway, use of thermocol,plastic and other stuffs on kathakali stage, is not good. It sopils 'kathakalitham'. I fully agree with v.s. that a right mix of natya/lokadharmi should be encouraged. After all kathakali is an art for enjoyment and we should present it in its simplest form, but without compromising on any of its fundamental value systems.

I also liked your comment that our kathakalilokam is 'either on asan's chest or outside kalari'. Let's hope that the 'kathakali terrorism' of this nature will slowly die and more and more people will see the beauty of the 'middle path'.

by the by, I am also from a place near Kayamkulam. you know, we are basically very humble and decent.:)

Mohandas

വികടശിരോമണി said...

കാപ്പിലാനേ,
പതുക്കെ വായിച്ച് എന്താണെങ്കിലും പറയൂ.ഞാനിവിടെത്തന്നെയുണ്ട്:)
ലതി--നന്ദി.
കതിരവൻ,
പദസംയോജനങ്ങളുടെ രാജശിൽ‌പ്പീ-നമസ്കാരം!
അതെ,അത്തരമൊരു മാന്ത്രികക്കളി തന്നെയാണ് നടക്കുന്നത്.ലോകധർമ്മികളായ മുദ്രകൾക്കിടക്ക് സമർത്ഥമായി വിന്യസിച്ചിരിക്കുന്ന നാട്യധർമ്മിമുദ്രകൾ-ചില്ലുമുദ്രകൾ കൊണ്ട് അവയുടെ സമ്മോഹനമായ മേളനം... “കഥ ‘കളി” എന്ന പേരിനെ അങ്ങനെയും നിർവ്വചിക്കാം.
പൂർണ്ണമായ നാട്യധർമ്മിയിലും ലോകധർമ്മിയിലും കലാംശം കുറയും-ഗംഭീര നിരീക്ഷണം.
‘കല’എന്നതിന്റെ അർത്ഥതലത്തെത്തന്നെ നിർണ്ണയിക്കുന്നത് കാലമാണല്ലോ.
ഇതുവരെ പറഞ്ഞതിൽ നിന്ന് വിഭിന്നമായ ഒന്നുതന്നെയാണ് നിഴൽക്കുത്തിലെ മന്ത്രവാദം.അതിനെ വായിക്കേണ്ടതെങ്ങനെ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
സുനിൽ,
നന്ദി.
മോഹൻ‌ദാസ്,
കഥകളിയുടെയെന്നില്ല,ഇനിയുള്ള കാലം ഏതു കലക്കാണെങ്കിലും കുറേ പ്രാദേശികചേരിപ്പോരു കൊണ്ട് ഒരുപകാരവുമുണ്ടാവില്ല.സ്വന്തം വിവരമില്ലായ്മ മറച്ചുവെക്കാനുള്ള അടവാണ് പലർക്കും,ഈ ചിട്ടഭ്രമമൊക്കെ.
ഓഫ്:അതു ശരി,അങ്ങനെയാണല്ലേ കായം കുളം കൊച്ചുണ്ണി എന്ന വെറുക്കപ്പെട്ട പുണ്യവാളൻ ഉണ്ടായത്?:)

Dr. Evoor Mohandas said...

vikatan sir,

'സ്വന്തം വിവരമില്ലായ്മ മറച്ചുവെക്കാനുള്ള അടവാണ് പലർക്കും,ഈ ചിട്ടഭ്രമമൊക്കെ'.

Good, it's written in your blog and hence no physical danger!If u dare to write this way in our 'yahoo group',you will know what the 'kathakalikodathi' is. I wrote something similar in the past and 'patented kathakali critics' showered all abuses on me.
Well, they didn't manhandle me,may be they knew that I am Kochunnichettan's party!:)

Mohandas

Anonymous said...

Mohan and Nair seems to be fighting like Don Quixote. Keep it up. Who is VS, Mohan? Founder of kathakali? Who is he to reply to your stupid questions?

Man this is not the way to do a "samvadam". Write with clear thinking. Dont complaint.

AMBUJAKSHAN NAIR said...

Hello,
Thanks a lot for removing my words from this blog. What to do? With out mensioning the name of artists I am un able to write any thing about Kathakali.

Anonymous said...

മാന്യരെ,
കല്ലുവഴി സംപ്റദായത്തിൽ പഴയ സംപ്റദായം എന്നും പുതിയ സംപ്റദായം എന്നും രണ്ടു സംപ്റദായം നിലവിലുള്ളതായി അറിയുന്നു. എന്താണ് ഇവ തമ്മിലുള്ള അന്തരങ്ങൾ? ഏതിനാണ് കൂടുതൽ അംഗീകാരം? ഈ രണ്ടു സംപ്റദായവും കലാമൺടലത്തിൽ പഠനത്തിന് ഉൾപ്പെടുത്തിയിട്ടുണ്ടോ?

Unknown said...

Cood.
Nice subjects.

Anonymous said...

ഈ നായരെന്താ പറയുന്നത്? നായരുടെ വാക്കുകൾ വല്ലതും മാറ്റിയോ വികടശിരോമണീ?

വികടശിരോമണി said...

നായർ,
ഇന്നു വരെ ഒരു കമന്റും ഞാൻ ഇവിടെ നിന്നെടുത്തു കളഞ്ഞിട്ടില്ല,കളയുകയുമില്ല.നായരുടെ ആരോപണം എനിക്കും മനസ്സിലായില്ല.അങ്ങ് കമന്റിട്ടത് ചിലപ്പോൾ കൃത്യമായി ഇവിടെ രജിസ്റ്ററായിക്കാണില്ല.അങ്ങേക്ക് അസൌകര്യമാവില്ലെങ്കിൽ ഒരിക്കൽക്കൂടി ആ അഭിപ്രായം അറിയിക്കുമോ?

Anonymous said...

ഞാ൯ പ്റീതി.
കല്ലുവഴി സംപ്റദായത്തിൽ പഴയ സംപ്റദായം എന്നും പുതിയ സംപ്റദായം എന്നും രണ്ടു സംപ്റദായം നിലവിലുള്ളതായി അറിയുന്നു. എന്താണ് ഇവ തമ്മിലുള്ള അന്തരങ്ങൾ? ഏതിനാണ് കൂടുതൽ അംഗീകാരം? ഈ രണ്ടു സംപ്റദായവും കലാമൺടലത്തിൽ പഠനത്തിന് ഉൾപ്പെടുത്തിയിട്ടുണ്ടോ?
അറിയുവാ൯ ആഗ്രഹം.

വികടശിരോമണി said...

പ്രീതി,
കല്ലുവഴിക്കളരി,പട്ടിക്കാംതൊടിക്ക് ശേഷം അദ്ദേഹത്തിന്റെ ശിഷ്യരായ വാ‍ഴേങ്കട കുഞ്ചുനായർ,കീഴ്പ്പടം കുമാരൻ നായർ,രാമൻ കുട്ടിനായർ,പത്മനാഭൻ നായർ എന്നിവരിലൂടെയാണ് പ്രധാനമായും അടുത്ത തലമുറയിലേക്ക് പകരപ്പെട്ടത്.ദീർഘകാലം കലാമണ്ഡലത്തിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചത് രാമൻ‌കുട്ടിനായരും പത്മനാഭൻ നായരുമായിരുന്നു.കോട്ടക്കൽ പി.എസ്.വി.നാട്യസംഘത്തിൽ കുഞ്ചുനായരും,സദനം കഥകളി കേന്ദ്രത്തിൽ കീഴ്പ്പടവും.അടിസ്ഥാ‍നപരമായി കല്ലുവഴിയുടെ കളരിപ്രകാരം ഒരു പോലെയാണെങ്കിലും ഇവരോരുത്തരും കഥകളിയെ സമീപിച്ച രീതിയിൽ ഉള്ള വൈജാത്യങ്ങൾ,സൂഷ്മമായി കല്ലുവഴിക്കളരിയുടെ ആവിഷ്കാരത്തെ വ്യത്യസ്തങ്ങളാക്കി.അവയുടെ പിന്തുടർച്ചക്കാർ തന്നെയാണ് ഇന്നും കലാമണ്ഡലമടക്കമുള്ള കല്ലുവഴിക്കളരികളിൽ ആചാര്യർ.കാലാനുസൃതമായ അപൂർവ്വം ചില വ്യതിയാനങ്ങളൊഴിച്ചാൽ,ഒരു മാറ്റവും വന്നതായി അറിവില്ല.പഴയ കല്ലുവഴിസമ്പ്രദായം-പുതിയ കല്ലുവഴിസമ്പ്രദായം എന്നിങ്ങനെയുള്ള വേർതിരിവുകളെപ്പറ്റി കേട്ടിട്ടില്ല.എന്തായാലും കലാമണ്ഡലത്തിലും സദനത്തീലും കോട്ടക്കലും അങ്ങനെ രണ്ട് കളരികളില്ല.കലാമണ്ഡലത്തിലുള്ളത്,ഒരു തെക്കൻ കളരിയും ഒരു വടക്കൻ കളരിയുമാണ്.
നന്ദി-വീണ്ടും വരൂ.
മോഹൻ,
കഥകളിയുടെ ചരിത്രം പരിശോധിച്ചാൽ,ഇട്ടിരാരിച്ച മേനോന്റെ കാലത്ത് ശക്തമായ ലാവണ്യവാദത്തിനെ നമുക്കു കാണാം. ‘കഥകളിയുടെ രംഗപാഠചരിത്രം’എന്ന പുസ്തകത്തിൽ സൂപ്രണ്ടും എം.പി.എസും ഈ വിഷയം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
പട്ടിക്കാം തൊടിയുടെ ഉദ്ഗ്രഥനങ്ങളോടെയാണ് വാക്യാർത്ഥപ്രധാനമായ കഥകളി പരിഷ്കരിക്കപ്പെടുന്നതും ഈ അമിതമായ ലാവണ്യവാദം ദുർബലമാകുന്നതും.ആ സങ്കേതത്തിൽ കുരുങ്ങുന്ന കണ്ണുകൾ പിന്നീട് കൂടുതൽ ശക്തിയാർജ്ജിക്കുന്നതാണ് കണ്ടത്.
അനോനി,
ഏതാണ് താങ്കളുദ്ദേശിക്കുന്ന സംവാദത്തിന്റെ പാത?അതു പങ്കുവെക്കുകയാണെങ്കിൽ എല്ലാവർക്കും നല്ലതല്ലേ?
എനിക്ക് കഥകളിയെപ്പറ്റിയെന്നല്ല,ഏതു കലാരൂപത്തെപ്പറ്റിയുമുള്ള അറിവ് പരിമിതമാണ്.എന്നും ഇവയെപ്പറ്റി കൂടുതലറിയാൻ ശ്രമിക്കുന്ന ഒരു വിദ്യാർത്ഥിയാണ് ഞാൻ.ഇവിടെ ചർച്ചയിലുയരുന്ന ഓരോ ആശയങ്ങളെപ്പറ്റിയും എനിക്കുള്ള അഭിപ്രായങ്ങൾ ഞാനിവിടെ പങ്കുവെക്കുന്നു,അത്രമാത്രം.താങ്കൾക്കും പങ്കുവെക്കാം-മനസ്സുണ്ടെങ്കിൽ.അല്ലാതെ മറ്റുള്ളവരുടെ ചോദ്യങ്ങൾ ധൈഷണികമാണോ,സ്റ്റുപ്പിഡാണോ എന്നൊന്നും പ്രസ്താവിക്കുന്നതിൽ ഒരു കേമത്തവുമില്ല.
നായർ,
മറുപടി ഞാനാദ്യമേ പറഞ്ഞുവല്ലോ.ഇവിടെ നിന്നാരും ഒന്നും എടുത്തുകളയുകയില്ല.താങ്കൾക്ക് ഇഷ്ടമുള്ള രീതിയിൽ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കാം.
കീരിക്കാടൻ-നന്ദി.

Dr. Evoor Mohandas said...

v.s,

I am looking for a more specific answer to my questions

1. What's the defenition of kathakali?
2. Is there any universally accepted constitution for kathakali?

(these two questions were asked in relation to the discussions on 'Krishnaleela' in this blog, but 'anoni's comment brought the discussions here)

These questions are important, because if there is no 'universally accepted defenition and constitution for kathakali', it becomes 'asasthreeyam' and whatever one shows becomes his kathakali. We can say something is good or bad only with respect to a reference point, which is the most ideal condition scientifically. What's that ideal nature of kathakali? If this defenition is difficult, then the talk of this CHITTA is better than the other CHITTA and all such things becomes meaningless, as the art becomes too localised and not universal. I feel any serious discussion on kathakali, or for that matter anything, should start with its fundamental defenition. Let's try to do it here. Then we can slowly go inside the subject KATHAKALI.

I understand that'anoni' is an intelligentia, who is capable of throwing some light on this fundamental question. After seeing the answer, let others judge if I was 'stupid' in my question.

Mohandas

AMBUJAKSHAN NAIR said...

Hello;
It may be any mistake in registering the comment. I am very happy in Vikadasiromani's view towards our art form Kathakali. I am also interested to write few words regarding the old and new styles of Kalluvazhi as per my knowledge if you permits. Ok.What you mensioned is correct regarding the old and new chitta. I will try to write in Malayalam.(I well known and talked with Sri.Kumaran Nair Asan.I enjoyed his Hanuman in Saugandhikam. I seen many veshams of Sadanam Balakrishnan,Krishnan Kutty, Sadanam Krishnadas, Sadanam Bhasi Etc. Sri.Sadanam Balakrishnan at present working as a visiting Proffessor at kalakshetra, Chennai)

എതിരന്‍ കതിരവന്‍ said...

Rply to Mohan:

Defenition of Kathakali.
Kathakali is a supreme performing art.
Constitution:
Art of any kind is not governed by power structure or hierarchy. Thus there is no constitution for music, painting. literature,......any art forms.

SunilKumar Elamkulam Muthukurussi said...

മോഹൻ, ഇത്രയും വിശാലമായ ചോദ്യങ്ങൾ പൊതുവായി ചോദിക്കുന്നതിൽ ഒരു കളിയാക്കൾ ഛായ ഇല്ലേ എന്ന് സംശയം എന്നു പറഞ്ഞാൽ എന്നെ കുറ്റം പറയരുത്. വി.ശിക്കു തോന്നി എന്നു ഞാൻ പറഞ്ഞില്ല, വായിച്ച എനിക്കാണ് തോന്നിയത്. അങ്ങനെയൊന്നുമില്ലെങ്കിൽ ക്ഷമിച്ചുകള..

വി.ശ്യേ വേറെ പോസ്റ്റിട് ന്റെ ചെങ്ങായീ..
(ഇതിൽ പോസ്റ്റെഴുതൽ വി.ശിയുടെ കടമയും വായിക്കുക,കമന്റുക എന്നതു മാത്രമെ എന്റെ കടമയുള്ളൂ എന്നും ധ്വനി ഉണ്ടെങ്കിൽ മടിയനായ എന്നെ സംബന്ധിച്ചിടത്തോളം ശരിയാണ്)

-സു-

SunilKumar Elamkulam Muthukurussi said...

ചില (കഥ)കളി വിചാരങ്ങൾ

AMBUJAKSHAN NAIR said...

കഥകളിയിൽ പലതരത്തിലുള്ള politics ഉണ്ട്. തെക്ക് വടക്കൻ politics അതായത് പഴയതും പുതിയതും ആയ രണ്ട് ശൈലികൾക്കിടയിലുള്ള politics. അടുത്തത് ഒരേ ശൈലിക്കുള്ളിൽ നടക്കുന്ന politics. ഇത് ശിഷ്യന്മാ൪ക്കിടയിലും അവരോട് തനിത്തനിയായി താൽപ്പര്യം കാട്ടുന്ന ആസ്വാദക൪ക്കിടയിലും ഉള്ള politics ആണ്. എന്റെ അറിവു ശരിയെങ്കിൽ ബഹുമാന്യനായ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ ചിട്ട പ്പെടുത്തിയ ശൈലിയാണ് പഴയ കല്ലുവഴിച്ചിട്ട എന്ന് അറിയപ്പെടുന്നത്. പട്ടിക്കാംതൊടിയുടെ ശിഷ്യന്മാ൪ ഏ൪പ്പെടുത്തിയ പരിഷ്കരണങ്ങൾ പുതിയ കല്ലുവഴിച്ചിട്ട എന്ന് അറിയപ്പെടുന്നു. ഉദാഹരണമായി തെക്കൻ ചിട്ടയിൽ സൗഗന്ധികത്തിൽ ഹനുമാന് അഷ്ടകലാശം എട്ടും ചിട്ട ചെയ്തിരുന്നു. കല്ലുവഴിച്ചിട്ടയിൽ നാലു കലാശമാണ് ചിട്ട ചെയ്തിരുന്നത്. ഈ കുറവ് പരിഹരിക്കുന്നതിനായി ബഹുമാന്യനായ വാഴേങ്കട കുഞ്ചുനായർ നാലു കലാശങ്ങൾ ചിട്ട ചെയ്യുകയും പിന്നീട് കീഴ്പ്പടം കുമാരൻ നായരുമായി ഇതിനെ പറ്റി സംസാരിച്ചപ്പോൾ അദ്ദേഹവും നാലു കലാശങ്ങൾ ചിട്ട ചെയ്തിട്ടുള്ളതായി അറിയിച്ചു. കുഞ്ചുനായർ ചിട്ട ചെയ്ത കലാശങ്ങൾ സ്വയം ഉപേക്ഷിച്ച് കുമാരൻ നായരുടെ കലാശങ്ങൾ കുഞ്ചുനായർ സ്വീകരിച്ച് കളരിയിൽ അഭ്യസിപ്പിച്ചു. രാമൻ കുട്ടി നായ൪ ഇതു സ്വീകരിച്ചില്ല. രാമൻ കുട്ടി നായരുടെ ശിഷ്യന്മായിരുന്ന കലാമണ്ഡലം ശേഖ൪, കലാമണ്ഡലം കേരളവ൪മ്മ എന്നിവ൪ സൗഗന്ധികത്തിൽ ഹനുമാന് അഷ്ടകലാശം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇത് കുമാരൻ നായരുടെ കലാശമായിരുന്നോ, തെക്കൻ കലാശമായിരുന്നോ എന്ന് അറിവില്ല. സുഭദ്രാഹരണത്തിൽ ബലരാമനും കൃഷ്ണനും അഷ്ടകലാശം ചിട്ട ചെയ്ത് കലാമണ്ഡലം കളരിയിൽ ഉൾപ്പെടുത്തിയത് രാമൻ കുട്ടി നായരാണ്. രണ്ടു വേഷങ്ങൾ ഒന്നിച്ചു ചെയ്യുന്ന ഈ കലാശങ്ങൾ ആക൪ഷണ ശക്തിയുള്ളതാണ്. വേദികയുടെ കല്യാണസൗഗന്ധികം കഥകളി സിഡിയിൽ പഴയചിട്ട എന്നും പുതിയചിട്ട എന്നും സൂചിപ്പിക്കുന്നുണ്ട്.

പൂതനാമോക്ഷത്തിൽ ലളിതയോ, സന്താനഗോപാലത്തിൽ ബ്രാമ്ഹണനൊ പാവയെ എടുത്ത് രംഗത്തിൽ എത്തുന്നത് ആരും തെറ്റായി കാണുന്നില്ല. എന്നാൽ സൗഗന്ധികത്തിൽ ഹനുമാൻ ‘രാവണാന്തകാ രാമാ’ എന്ന ഭക്തിനി൪ഭരമായ പദത്തിന് രാവണനോടുള്ള കോപം രംഗത്തു കാട്ടുവാൻ സ്റ്റൂൾ പൊക്കുന്നതിനെ പറ്റി എന്താണ് അഭിപ്റായം? (അരങ്ങിൽ നടന് ഇരിക്കാൻ വിധിച്ചിട്ടുള്ളത് തടി ഉരലിലാണ്. നാം സൗകര്യത്തിന് സ്റ്റൂൾ ഉപയോഗിക്കുന്നു എന്നു മാത്റം.)
ഉത്തരാസ്വയംവരം കഥകളിയിൽ ആശാൻ ദുര്യോധനനും ശിഷ്യൻ ക൪ണ്ണനുമായി ഒരു അരങ്ങിൽ എത്തുംപോൾ കഥാപാത്റത്തിനെ മറന്ന് ആശാൻ ആടിത്തീരുന്നതുവരെ ദുര്യോധനന്റെ വാളും പിടിച്ചു ശിഷ്യൻ നിൽക്കുന്നതും, ആശാൻ പരശുരാമനെങ്കിൽ പദാട്ടമല്ലാതെ മറ്റെന്തും ചെയ്യാൻ ഭയക്കുന്ന ശിഷ്യന്റെ രാമനെയും, ഗോപസ്ത്റീകളുടെ വസ്ത്റാപഹരണം അവതരിപ്പിച്ച് ആശാൻ കാട്ടാളനായി കൃഷ്ണനെ അപമാനിക്കുംപോൾ ശിഷ്യന്റെ അ൪ജ്ജുനൻ പ്റതികരിക്കാൻ ധൈര്യമില്ലാതെ നിൽക്കുന്നതും, ഇതു പോലെയുള്ള ധാരാളം അനൗചിത്യങ്ങൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ആശാന്റെ ഫാൻസെപ്പറ്റിയും വികടശിരോമണിയുടെയും മറ്റുള്ളവരുടെയും അഭിപ്റായം അറിയുവാൻ താൽപ്പര്യപ്പെടുന്നു.

Dr. Evoor Mohandas said...

sunil,

sorry, I have no interest to mock anyone.

I believe that terrible distortions are happening in the area of kathakali and whoever is powerful wins the game. If I like an actor, chitta, or sahityam and if I have the power, I can convince the world that, that is what kathakali is all about. This in long run will do irreperable damage to this artform.It becomes quite difficult to assess the situation in the absence of any clearcut defenition and guidelines on the art form. So, we must get to the fundamentals of this art for a proper assessment.So, I am posing the questions to individuals like v.s, whom I understand has a better knowledge and less narrow-minded approach to this artform.I know anybody cannot answer such serious questions. I asked these questions in this blog,after seeing two men(v.s and kakasseri (anoni))engaged in a debate on kathakali with good understanding. Well, I may not agree certain points and the wrong languages used here and there by both.

So, please don't mistake, the questions are with good intentions and anybody competent can participate in the debate.

On the lighter side, may I tell you that I am a scientist and I cannot simply go by what others say.:). We need to get to the fundamentals, be it science or art, and do analysis before accepting!

Mohandas

Unknown said...

I think this blog is becomming another Kathakali winjanakosam.

Anonymous said...

ഥകളി മറ്റ്‌ കലകളെ അപേക്ഷിച്ച്‌ കൂടുതൽ അർപ്പണമനോഭാവം ആവശ്യപ്പെടുന്ന ഒരു കലയാണ്‌. അതിന്റെ അഭ്യസനരീതിയും അരങ്ങത്ത്‌ അത്‌ നടിക്കേണ്ട രീതിയും എല്ലാം അതിന്റെ തെളിവാണ്‌. ഒരു കഥകളി നടൻ പ്രത്യേകിച്ചും പത്ത്‌ പതിനഞ്ചുകൊല്ലം കഠിനാഭ്യാസം ചെയ്ത്‌ പഠിക്കുന്നരീതിയാണ്‌ കഥകളിയിലുള്ളത്‌. മെയ്യഭ്യാസം കഴിഞ്ഞതിനുശേഷം അവന്‌ കാളപൂട്ടാനോ ചുമടെടുക്കാനോ കൂടെ പോകാൻ പറ്റില്ല എന്ന് പണ്ടുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട്‌. അത്രയും കഥകളിക്കുവേണ്ടി മാത്രമുള്ള ഒരു അഭ്യസനരീതിയാണ്‌ എന്നർത്ഥം. കൂടാതെ രാമൻകുട്ടിനായർ തുടങ്ങിയ ആശാൻമാരുടെ തലമുറവരെ ഗുരുകുലസമ്പ്രദായമായിരുന്നു നിലവിലിരുന്നത്‌. കാരണം അഭ്യസനം അതിരാവിലെ 4-5 മണിയോടെ തുടങ്ങി രാത്രി എട്ടുമണിവരെ ആണ്‌. ആശാനാണ്‌ കുട്ടിയെസംബന്ധിച്ചിടത്ത്തോളം കഥകളി എന്നു പറഞ്ഞാൽ. എന്തിന്‌ ആ പ്രായത്തിൽ (8-10 വയസ്സ്‌) ഉള്ള കുട്ടിക്ക്‌ ആശാനായിരിക്കും ലോകപരിചയം തന്നെ ഉണ്ടാക്കി കൊടുക്കുന്നത്‌. സ്വാഭാവികമായും അവിടെ ഗുരു-ശിഷ്യബന്ധം വളരെ ശക്തിയിലുള്ളതാണ്‌. ഒരുതരം അടിമത്തം തന്നെ വളർന്നുവന്നേക്കാം. എന്നാൽ ശിഷ്യൻ അരങ്ങത്തുകളിക്കാൻ പാകമായാൽ അവനെ അവന്റേതായ സ്വന്തം രീതിയിൽ കളിക്കാൻ പ്രാപ്തനാക്കുക എന്നത്‌ കൂടെ ഗുരുവിന്റെ കഴിവാണ്‌. കഥാപാത്രങ്ങളെ മനസ്സിലാക്കി കൊടുക്കുക, അവയെ എങ്ങനെ നടനം ചെയ്യണം എന്ന് പറഞ്ഞുകൊടുക്കുക, സ്വന്തം രീതിയിൽ കഥാപാത്രത്തെ കണ്ടെത്താൻ കെൽപ്പുണ്ടാക്കുക തുടർന്ന് അവ അരങ്ങത്ത്‌ പ്രകടിപ്പിച്ചാൽ ഗുണദോഷവിചിന്തനം ചെയ്യുക. അതിനനുസരിച്ച്‌ പരിഷ്കരിക്കുക എന്നിക്കാര്യങ്ങളൊക്കെ ആശാന്റെ ശിക്ഷണത്തിൽ നേടിയിരിക്കണം ഒരു നല്ല ശിഷ്യൻ. അതിന്റെ നല്ല ഉദാഹരണങ്ങളാണ്‌ ഗോപിയും ശിവരാമനുമൊക്കെ. ഇത്‌ എല്ലാ ആശാന്മാർക്കും എല്ലാ ശിഷ്യന്മാർക്കും പറ്റുന്നതാകില്ല. അതുകൊണ്ടാണല്ലോ ഗോപിയെയും ശിവരാമനേയുമൊക്കെ നാം ആദരിക്കുന്നത്‌. സ്വയം ചിന്തിക്കുന്ന, തന്റേതായ രീതിയിൽ മനനം ചെയ്യുന്ന നല്ല ശിഷ്യനെ വാർത്തെടുക്കുക എന്നത്‌ നല്ലൊരു ഗുരുവിന്റെ കടമയാണ്‌.

ഒരു കുശവൻ കലമുണ്ടാക്കിയാൽ ചിലത്‌ ഉണ്ടാക്കുന്ന സമയത്തുതന്നെ ഉടഞ്ഞുപോകും അല്ലെങ്കിൽ അവനറിയാം ഇത്‌ മുഴുവനാക്കിയാലും അവനുദ്ദേശിച്ച്‌ പൂർണ്ണത കിട്ടില്ല എന്ന്‌. ഒന്നുകിൽ അവൻ അതിനെ പാതിവഴിയിൽ ഉപേക്ഷിക്കും അല്ലെങ്കിൽ മുഴുവനാക്കി രണ്ടാതരമാക്കി മാറ്റിവെക്കും. അതിനർത്ഥം കുശവനുണ്ടാക്കിയ എല്ലാ കുടങ്ങളും രണ്ടാം തരം ആണന്നെല്ലല്ലോ? രണ്ടാം തരം കുടവും ഒന്നുറപ്പാണ്‌ വെള്ളമൊഴിച്ചാൽ ചോരില്ല.

കഥകളി നടന്മാരെ സംബന്ധിച്ചും അത്‌ ശരിയാണ്‌. എല്ലാവരും അത്യുത്തമന്മാരായിരിക്കും എന്ന്‌ പറയാൻ പറ്റില്ല. എല്ലാ ഗുരുശിഷ്യബന്ധവും പരിപാവനവും അഭേദ്യവും ആണെന്നും പറയാൻ പറ്റില്ല. (തെക്ക്‌, കഥകളിരംഗത്ത്‌ ഗുരുശിഷ്യബന്ധം അൽപ്പം കുറവാണെന്നു തോന്നുന്നു.)

കൂടാതെ നടൻ അഭ്യസനം കഴിഞ്ഞ്‌, അരങ്ങത്ത്‌ പ്രകാശിക്കാൻ തുടങ്ങുമ്പോഴേ അവന്റെ രാണ്ടാംഘട്ടം തുടങ്ങുന്നുള്ളൂ. അവന്റെ മനനശക്തികൊണ്ട്‌ അവൻ കഥാപാത്രങ്ങളെ മനസ്സിലാക്കി അതിനനുസരിച്ക്‌ ചെയ്യും അരങ്ങത്ത്‌. ഗുണദോഷവിചിന്തനങ്ങൾ നടത്തി അതിനെ പറ്റുന്നതും കഴിവുറ്റതാക്കും. ഇത്തരം വിചിന്തനങ്ങൾ സ്വയം ചെയ്യുന്നതാകാം ആസ്വാദകരോ മറ്റു് പണ്ഡിതരോ നടത്തുന്നതാകാം. പക്ഷെ അതിൽ കൊള്ളാവുന്നത്‌ സ്വാംശീകരിച്ച്‌ അതിനനുസരിച്ച്‌ അരങ്ങത്ത്‌ പ്രയോഗിക്കുകയും ചെയ്യുക എന്നത്‌ നടന്റെ ധർമ്മമാണ്‌. അപ്പോൾ വിവിധ സ്ഥലങ്ങളിൽ കാലങ്ങളിൽ ആസ്വാദകവൃന്ദത്തിന്റെ അഭിപ്രായം സ്വരൂപിക്കാനായി പല തവണ അവന്‌ പരീക്ഷണങ്ങൾ നടത്താം. ഈ പ്രക്രിയ മണ്മറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ പല കഥകളി കലാകാരന്മാരുടേയും എഴുത്തുകൾ വായിച്ചാൽ മനസ്സിലാകുന്നതാണ്‌. യുക്തിഭദ്രമാകണം അത്തരം പ്രവൃത്തികൾ. യുക്തി എന്നത്‌ അറിവിനനുസരിച്ചായിരിക്കും. ഒരു നടൻ ഓരോ വേദിയിൽ നിന്നും അറിവ്‌ നേടിക്കൊണ്ടിരിക്കുകയും ആണ്‌.

ഈ കാഴ്ച്ചക്കോണിലൂടെ വേണം നായർ പറയുന്ന സംഭവങ്ങളെ കാണാൻ. അല്ലാതെ ഒറ്റക്കും തെറ്റക്കും നടന്ന സംഭവങ്ങളെ പെരുപ്പിച്ച്‌ കാണിച്ച്‌ അതാണ്‌ ഇന്ന് നടക്കുന്നത്‌ എന്ന് ദയവായി ജനറലൈസ്‌ ചെയ്യാതിരിക്കുക. അതൊട്ടും കഥകളിക്ക്‌ ഗുണം ചെയ്യില്ല.

സമ്മതിക്കുന്നു, എല്ലാറ്റിലും തെറിച്ച വിത്തുകൾ ഉണ്ടായിരിക്കും. കൂടാതെ കാലം മാറി കോലവും മാറി. ഇന്ന്‌ ആശാനും ശിഷ്യനും ആസ്വാദകനും കഥയും കളിയും എല്ലാം ഓരോരോ ദ്വീപിൽ അകപ്പെട്ടിരിക്കുന്നു. അത്‌ കാലഘട്ടത്തിന്റെ പ്രത്യേകത. ഇപ്പോഴും അർപ്പണമനോഭാവമുണ്ടെങ്കിൽ തിളങ്ങാം എന്നാണെനിക്കു തോന്നുന്നത്‌.

മോഹൻ പറയാൻ വരുന്ന കാര്യങ്ങൾ എനിക്ക്‌ മുൻകൂട്ടി കാണാൻ പറ്റിയില്ല. ചോദ്യങ്ങൾക്കുത്തരം കിട്ടിയില്ലേ? ഇനി വ്യക്തമായി പറയൂ എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌.

രണ്ട്‌ പേരോടും: ഒഫൻസീവ്‌ ആയി തോന്നരുതേ.

നായരും മോഹൻദാസും ഒരോ ബ്ലോഗ്‌ ഐഡിക്ക്‌ ഉടമകളാണ്‌. അപ്പോൾ ഇംഗ്ലീഷിലാണെങ്കിലും മലയാളത്തിലാണെങ്കിലും അവരവരുടെ ബ്ലോഗുകൾ തുറന്നാൽ ഒരു കഥകളി ബ്ലോഗ്‌ ശൃംഘല വികസിപ്പിക്കാം. കൂടാതെ മറുമൊഴിയായി ഇടുന്ന വിവരങ്ങൾ ഇനി വരുന്നവർ ശ്രദ്ധിക്കണമെന്നില്ല. ആദ്യം പോസ്റ്റ്‌ ശ്രദ്ധിച്ചാണല്ലോ, അതിലെ മറുമൊഴികൾ വായിക്കുക.

-സു-

Anonymous said...

ഥകളി മറ്റ്‌ കലകളെ അപേക്ഷിച്ച്‌ കൂടുതൽ അർപ്പണമനോഭാവം ആവശ്യപ്പെടുന്ന ഒരു കലയാണ്‌. അതിന്റെ അഭ്യസനരീതിയും അരങ്ങത്ത്‌ അത്‌ നടിക്കേണ്ട രീതിയും എല്ലാം അതിന്റെ തെളിവാണ്‌. ഒരു കഥകളി നടൻ പ്രത്യേകിച്ചും പത്ത്‌ പതിനഞ്ചുകൊല്ലം കഠിനാഭ്യാസം ചെയ്ത്‌ പഠിക്കുന്നരീതിയാണ്‌ കഥകളിയിലുള്ളത്‌. മെയ്യഭ്യാസം കഴിഞ്ഞതിനുശേഷം അവന്‌ കാളപൂട്ടാനോ ചുമടെടുക്കാനോ കൂടെ പോകാൻ പറ്റില്ല എന്ന് പണ്ടുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട്‌. അത്രയും കഥകളിക്കുവേണ്ടി മാത്രമുള്ള ഒരു അഭ്യസനരീതിയാണ്‌ എന്നർത്ഥം. കൂടാതെ രാമൻകുട്ടിനായർ തുടങ്ങിയ ആശാൻമാരുടെ തലമുറവരെ ഗുരുകുലസമ്പ്രദായമായിരുന്നു നിലവിലിരുന്നത്‌. കാരണം അഭ്യസനം അതിരാവിലെ 4-5 മണിയോടെ തുടങ്ങി രാത്രി എട്ടുമണിവരെ ആണ്‌. ആശാനാണ്‌ കുട്ടിയെസംബന്ധിച്ചിടത്ത്തോളം കഥകളി എന്നു പറഞ്ഞാൽ. എന്തിന്‌ ആ പ്രായത്തിൽ (8-10 വയസ്സ്‌) ഉള്ള കുട്ടിക്ക്‌ ആശാനായിരിക്കും ലോകപരിചയം തന്നെ ഉണ്ടാക്കി കൊടുക്കുന്നത്‌. സ്വാഭാവികമായും അവിടെ ഗുരു-ശിഷ്യബന്ധം വളരെ ശക്തിയിലുള്ളതാണ്‌. ഒരുതരം അടിമത്തം തന്നെ വളർന്നുവന്നേക്കാം. എന്നാൽ ശിഷ്യൻ അരങ്ങത്തുകളിക്കാൻ പാകമായാൽ അവനെ അവന്റേതായ സ്വന്തം രീതിയിൽ കളിക്കാൻ പ്രാപ്തനാക്കുക എന്നത്‌ കൂടെ ഗുരുവിന്റെ കഴിവാണ്‌. കഥാപാത്രങ്ങളെ മനസ്സിലാക്കി കൊടുക്കുക, അവയെ എങ്ങനെ നടനം ചെയ്യണം എന്ന് പറഞ്ഞുകൊടുക്കുക, സ്വന്തം രീതിയിൽ കഥാപാത്രത്തെ കണ്ടെത്താൻ കെൽപ്പുണ്ടാക്കുക തുടർന്ന് അവ അരങ്ങത്ത്‌ പ്രകടിപ്പിച്ചാൽ ഗുണദോഷവിചിന്തനം ചെയ്യുക. അതിനനുസരിച്ച്‌ പരിഷ്കരിക്കുക എന്നിക്കാര്യങ്ങളൊക്കെ ആശാന്റെ ശിക്ഷണത്തിൽ നേടിയിരിക്കണം ഒരു നല്ല ശിഷ്യൻ. അതിന്റെ നല്ല ഉദാഹരണങ്ങളാണ്‌ ഗോപിയും ശിവരാമനുമൊക്കെ. ഇത്‌ എല്ലാ ആശാന്മാർക്കും എല്ലാ ശിഷ്യന്മാർക്കും പറ്റുന്നതാകില്ല. അതുകൊണ്ടാണല്ലോ ഗോപിയെയും ശിവരാമനേയുമൊക്കെ നാം ആദരിക്കുന്നത്‌. സ്വയം ചിന്തിക്കുന്ന, തന്റേതായ രീതിയിൽ മനനം ചെയ്യുന്ന നല്ല ശിഷ്യനെ വാർത്തെടുക്കുക എന്നത്‌ നല്ലൊരു ഗുരുവിന്റെ കടമയാണ്‌.

ഒരു കുശവൻ കലമുണ്ടാക്കിയാൽ ചിലത്‌ ഉണ്ടാക്കുന്ന സമയത്തുതന്നെ ഉടഞ്ഞുപോകും അല്ലെങ്കിൽ അവനറിയാം ഇത്‌ മുഴുവനാക്കിയാലും അവനുദ്ദേശിച്ച്‌ പൂർണ്ണത കിട്ടില്ല എന്ന്‌. ഒന്നുകിൽ അവൻ അതിനെ പാതിവഴിയിൽ ഉപേക്ഷിക്കും അല്ലെങ്കിൽ മുഴുവനാക്കി രണ്ടാതരമാക്കി മാറ്റിവെക്കും. അതിനർത്ഥം കുശവനുണ്ടാക്കിയ എല്ലാ കുടങ്ങളും രണ്ടാം തരം ആണന്നെല്ലല്ലോ? രണ്ടാം തരം കുടവും ഒന്നുറപ്പാണ്‌ വെള്ളമൊഴിച്ചാൽ ചോരില്ല.

കഥകളി നടന്മാരെ സംബന്ധിച്ചും അത്‌ ശരിയാണ്‌. എല്ലാവരും അത്യുത്തമന്മാരായിരിക്കും എന്ന്‌ പറയാൻ പറ്റില്ല. എല്ലാ ഗുരുശിഷ്യബന്ധവും പരിപാവനവും അഭേദ്യവും ആണെന്നും പറയാൻ പറ്റില്ല. (തെക്ക്‌, കഥകളിരംഗത്ത്‌ ഗുരുശിഷ്യബന്ധം അൽപ്പം കുറവാണെന്നു തോന്നുന്നു.)

കൂടാതെ നടൻ അഭ്യസനം കഴിഞ്ഞ്‌, അരങ്ങത്ത്‌ പ്രകാശിക്കാൻ തുടങ്ങുമ്പോഴേ അവന്റെ രാണ്ടാംഘട്ടം തുടങ്ങുന്നുള്ളൂ. അവന്റെ മനനശക്തികൊണ്ട്‌ അവൻ കഥാപാത്രങ്ങളെ മനസ്സിലാക്കി അതിനനുസരിച്ക്‌ ചെയ്യും അരങ്ങത്ത്‌. ഗുണദോഷവിചിന്തനങ്ങൾ നടത്തി അതിനെ പറ്റുന്നതും കഴിവുറ്റതാക്കും. ഇത്തരം വിചിന്തനങ്ങൾ സ്വയം ചെയ്യുന്നതാകാം ആസ്വാദകരോ മറ്റു് പണ്ഡിതരോ നടത്തുന്നതാകാം. പക്ഷെ അതിൽ കൊള്ളാവുന്നത്‌ സ്വാംശീകരിച്ച്‌ അതിനനുസരിച്ച്‌ അരങ്ങത്ത്‌ പ്രയോഗിക്കുകയും ചെയ്യുക എന്നത്‌ നടന്റെ ധർമ്മമാണ്‌. അപ്പോൾ വിവിധ സ്ഥലങ്ങളിൽ കാലങ്ങളിൽ ആസ്വാദകവൃന്ദത്തിന്റെ അഭിപ്രായം സ്വരൂപിക്കാനായി പല തവണ അവന്‌ പരീക്ഷണങ്ങൾ നടത്താം. ഈ പ്രക്രിയ മണ്മറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ പല കഥകളി കലാകാരന്മാരുടേയും എഴുത്തുകൾ വായിച്ചാൽ മനസ്സിലാകുന്നതാണ്‌. യുക്തിഭദ്രമാകണം അത്തരം പ്രവൃത്തികൾ. യുക്തി എന്നത്‌ അറിവിനനുസരിച്ചായിരിക്കും. ഒരു നടൻ ഓരോ വേദിയിൽ നിന്നും അറിവ്‌ നേടിക്കൊണ്ടിരിക്കുകയും ആണ്‌.

ഈ കാഴ്ച്ചക്കോണിലൂടെ വേണം നായർ പറയുന്ന സംഭവങ്ങളെ കാണാൻ. അല്ലാതെ ഒറ്റക്കും തെറ്റക്കും നടന്ന സംഭവങ്ങളെ പെരുപ്പിച്ച്‌ കാണിച്ച്‌ അതാണ്‌ ഇന്ന് നടക്കുന്നത്‌ എന്ന് ദയവായി ജനറലൈസ്‌ ചെയ്യാതിരിക്കുക. അതൊട്ടും കഥകളിക്ക്‌ ഗുണം ചെയ്യില്ല.

സമ്മതിക്കുന്നു, എല്ലാറ്റിലും തെറിച്ച വിത്തുകൾ ഉണ്ടായിരിക്കും. കൂടാതെ കാലം മാറി കോലവും മാറി. ഇന്ന്‌ ആശാനും ശിഷ്യനും ആസ്വാദകനും കഥയും കളിയും എല്ലാം ഓരോരോ ദ്വീപിൽ അകപ്പെട്ടിരിക്കുന്നു. അത്‌ കാലഘട്ടത്തിന്റെ പ്രത്യേകത. ഇപ്പോഴും അർപ്പണമനോഭാവമുണ്ടെങ്കിൽ തിളങ്ങാം എന്നാണെനിക്കു തോന്നുന്നത്‌.

മോഹൻ പറയാൻ വരുന്ന കാര്യങ്ങൾ എനിക്ക്‌ മുൻകൂട്ടി കാണാൻ പറ്റിയില്ല. ചോദ്യങ്ങൾക്കുത്തരം കിട്ടിയില്ലേ? ഇനി വ്യക്തമായി പറയൂ എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌.

രണ്ട്‌ പേരോടും: ഒഫൻസീവ്‌ ആയി തോന്നരുതേ.

നായരും മോഹൻദാസും ഒരോ ബ്ലോഗ്‌ ഐഡിക്ക്‌ ഉടമകളാണ്‌. അപ്പോൾ ഇംഗ്ലീഷിലാണെങ്കിലും മലയാളത്തിലാണെങ്കിലും അവരവരുടെ ബ്ലോഗുകൾ തുറന്നാൽ ഒരു കഥകളി ബ്ലോഗ്‌ ശൃംഘല വികസിപ്പിക്കാം. കൂടാതെ മറുമൊഴിയായി ഇടുന്ന വിവരങ്ങൾ ഇനി വരുന്നവർ ശ്രദ്ധിക്കണമെന്നില്ല. ആദ്യം പോസ്റ്റ്‌ ശ്രദ്ധിച്ചാണല്ലോ, അതിലെ മറുമൊഴികൾ വായിക്കുക.

-സു-

വികടശിരോമണി said...

മോഹൻ‌ദാസ്,
പലമയാണ് കഥകളിയുടെ ജീവൻ.പല ആശാന്മാർക്കു കീഴിൽ ചൊല്ലിയാടി,പല നാടുകളിൽ പല രൂപങ്ങൾ പൂണ്ട്,പല കോണുകളിൽ നിന്ന് പ്രകാശിതമാകുന്ന കലാരൂപം.ഏതെല്ലാം കലാരൂപങ്ങൾ,ഏതെല്ലാം ഖേദാഹ്ലാദങ്ങൾ സമന്വയിച്ചാണ് കഥകളിയുടെ നാമിന്നു കാണുന്ന ഘടനയുണ്ടായതെന്ന് പറയാൻ പ്രയാസം.രസമുണ്ടാകുന്നത് നടന്റെ മുഖത്തോ,ശരീരത്തിലോ അല്ല,ആസ്വാദകന്റെ മനസ്സിലാണ്.പല രാഷ്ട്രീയാവസ്ഥകളിൽ നിന്ന്,പല സാംസ്കാരിക സാഹചര്യങ്ങളിൽ നിന്ന്,പല സഞ്ചിതഘടനകളിൽ നിന്ന് വരുന്ന ആസ്വാദകരുടെ മനസ്സിൽ.എനിക്ക് എന്താണോ കഥകളി,അതൊരിക്കലും മോഹന്റേയുമാവണമെന്നില്ല-പിന്നെങ്ങനെയാണ് നിർവ്വചിക്കുക?പരമാവധി തരാനാകുന്ന ഉത്തരം കതിരവൻ തന്നു കഴിഞ്ഞു.
നായർ,
പട്ടിക്കാംതൊടിയുടെ കളരി പഴയ കല്ലുവഴിച്ചിട്ടയും ശേഷം പുതിയതുമെന്നോ?എനീക്കീ വാദത്തോട് തരിമ്പും യോജിപ്പില്ല.ദയവായി തെറ്റായ ചരിത്രവാഖ്യാനങ്ങൾ നടത്തരുത്.പഴയത്,പുതിയത് എന്നിങ്ങനെ കല്ലുവഴിക്കളരിയെ വേർതിരിക്കുന്നതിൽ തന്നെ നിലവിൽ ഒരർത്ഥവുമില്ല.അഥവാ അങ്ങനെ വേർതിരിക്കാമെങ്കിൽ ദശമുഖൻ ശങ്കുപ്പണിക്കർ മുതൽ ഇട്ടിരാരിച്ച മേനോൻ വരെ പഴയ കല്ലുവഴിക്കളരി എന്നും,പട്ടിക്കാംതൊടി മുതൽ പുതിയ കല്ലുവഴിക്കളരി എന്നും പറയാം-അത്രമാത്രം.പട്ടിക്കാംതൊടിക്കുശേഷം കല്ലുവഴിക്കളരിയുടെ സങ്കേതശിൽപ്പത്തിൽ പുതിയ കളരി എന്നു വിളിക്കത്തക്ക വ്യതിയാനങ്ങളൊന്നും വന്നിട്ടില്ല.ഒരു കീഴ്പ്പടമാണ് അത്തരം ചില ശ്രമങ്ങൾ നടത്തിയത്,അതിനെ ഇവിടത്തെ ബുദ്ധിജീവികൾ പുച്ഛിച്ചുതള്ളുകയും ചെയ്തു.
“ബഹുമാന്യനായ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ ചിട്ട പ്പെടുത്തിയ ശൈലിയാണ് പഴയ കല്ലുവഴിച്ചിട്ട എന്ന് അറിയപ്പെടുന്നത്.”
അപ്പോൾ അതിനു മുമ്പുള്ള കല്ലുവഴിക്കളരിയെ എന്തു വിളിക്കും ആവോ?പ്രാചീന കല്ലുവഴിച്ചിട്ട എന്നാകുമോ:)കഷ്ടം!
ആശാന്മാർക്കു കീഴിൽ അരങ്ങിലും പതുങ്ങുന്ന ശിഷ്യരുടെ നിർമ്മാണമാണ് കഥകളിയുടെ ബോധനരീതി പലപ്പോഴും കുട്ടികൾക്കു നൽകുന്നത്,അതിൽ സമൂലമായ പരിവർത്തനമുണ്ടാകാതെ,മന:ശ്ശാസ്ത്രപരമായി കഥകളിയുടെ ബോധനരീതി പരിഷ്കരിക്കപ്പെടാതെ,നായർ ചൂണ്ടിക്കാണിച്ച തരം പ്രശ്നങ്ങൾ അപൂർവ്വമെങ്കിലും,പരിഹരിക്കപ്പെടുകയില്ല.
സുനിൽ,
ബ്ലോഗ് ശൃംഖല വളരുന്നതിനോട് യോജിപ്പും സന്തോഷവുമേ ഉള്ളൂ.പക്ഷേ അതിന്റെ വഴി എങ്ങനെയാവണം എന്നു സംശയം തോന്നുന്നു.ഇപ്പോൾ സുനിൽ സ്വന്തം ബ്ലോഗിൽ എഴുതിയ കാര്യങ്ങൾ തന്നെ എത്ര ചർച്ച ചെയ്യപ്പെടുന്നു?മറുമൊഴികൾ പലരും ട്രാക്ക് ഇട്ട് വായിക്കുന്നു,അവർക്കിടപെടണമെന്നു തോന്നുന്ന സന്ധികളിൽ ഇടപെടുന്നു.അതിനപ്പുറത്തേക്ക് ഒരു ബ്ലോഗ് ശൃംഖല വളരണമെങ്കിൽ ആദ്യം സജീവമായ സംവാദങ്ങളിലൂടെ ഒരു ഇടം ബൂലോകത്ത് സ്ഥാപിക്കപ്പെടേണ്ടതുണ്ട്.അതു സ്ഥാപിക്കപ്പെടാതെ,നാം പലവഴിക്കു നടത്തുന്ന ശ്രമങ്ങൾ ചിതറിപ്പോകുന്നത് ഗുണമാണോ ദോഷമാണോ ചെയ്യുന്നത്?ഓരോ വ്യത്യസ്ത ബ്ലോഗിലായി നാം കഥകളിയെക്കുറിച്ചെഴുതുന്നത് എല്ലാം ബൂലോകർ വായിക്കണമെന്നില്ല.ഓരോയിടത്തുമുള്ള ലിങ്കുകളിലൂടെ അനുസ്യൂതം യാത്രചെയ്യാൻ മാത്രം സജീവമായ വിഷയമാക്കി കഥകളി ചർച്ചകളെ മാറ്റിയതിനു ശേഷമായിരിക്കുമോ അത്തരം ശ്രമങ്ങൾ നല്ലത്?
കീരിക്കാടൻ-അങ്ങനെ സംഭവിക്കട്ടെ,നന്ദി.

SunilKumar Elamkulam Muthukurussi said...

ഓ.ടോ.

"സജീവമായ സംവാദങ്ങളിലൂടെ ഒരു ഇടം ബൂലോകത്ത് "അങ്ങനെ ഒരു ഇടം ഒന്നും ബൂലോകത്തില്ല വി.ശി. ബ്ലോഗ്‌ ബഹുവിധമാണ്‌. ഓരാൾക്കു തന്നെ അനവധി ബ്ലോഗുകൾ ഉണ്ടാക്കം. വൈവിധ്യം ആണ്‌ മുഖമുദ്ര. അൽപ്പം അരാജക്ത്വവും ഉണ്ടാകാം. അപ്പോ അങ്ങനെ ഒരു ഇടം കഥകളിക്കെന്നല്ല ഒന്നിനും ഉണ്ടാകില്ല.
ലിങ്കുകൾ നെറ്റിന്റെ ഗുണമാണ്‌. അതേങ്ങനെ ഉപയോഗിക്കുന്നു എന്നത്‌ അവനവൻ തീർച്ചപ്പെടുത്തുക. എല്ലാ കമന്റുകളും ചർച്ചകളും വി.ശിയുടെ ഈ പോസ്റ്റിന്റെ അടിയിൽ തന്നെ വേണം എന്നില്ല എന്നേ തൽക്കാലം അർത്ഥമാക്കിയതുള്ളൂ എന്ന് വിചാരിച്ചോളൂ. അതല്ലേ വേറെ ഒരു പോസ്റ്റ്‌ ഇടാൻ പറഞ്ഞത്‌ :):):)


ബ്ലോഗുകളെ പറ്റി ഞാൻ പറഞ്ഞത്‌ വിട്ടേക്കൂ, വി. ശി. അത്‌ നമുക്ക്‌ വേറെ വല്ല സ്ഥലത്തും നടത്താം. ഞാൻ നിർത്തി.

Dr. Evoor Mohandas said...

thanks all for the discussion. special thanks for the suggestion that I can start a blog. But I don't think I will be able to do it. U know one has to do hard work to make something of one's own. It's rather easy to make some comments in others blog and escape. No hard work. that's what I am doing :).

well, coming back to my questions, I feel those haven't reached U the way I thought.May be the questions are too general and big, that one finds it difficult to give answer in the limited space in a blog.To make it more clearer, I will go with a special number from kathakali on which we will discuss.

What should be the attom of Pushkaran in Nalacharitham?

This question I am asking because I saw two entirely different type of attoms of Pushkaran and both schools say their's is the correct attom. And as I said, the powerful will impose their attom to the world. This is bad. That's distortion.We need to find out the attom, which agrees best with with the attakatha, pathraswabhavam, the social context and other aspects and not by the stature of Guru, institution, chitta or anything. If we can do this, then it is a reference for 'Nalacharithathile Pushkaran'.So, all future artists can refer to it as the reference point, and then a rasika can say this actor's attom was good and that actor's attom was bad because there is a reference point.And this is the 'constitution', which I am talking about.

If it's difficult to continue with such a discussion in this blog due to space limitation, we can cancel it and go ahead with the normal subjects.

Mohandas

വികടശിരോമണി said...

ഓഫ്:സുനിലേ,ഇപ്പോൾപ്പറഞ്ഞ കാര്യത്തോട് സമ്പൂർണ്ണമായ യോജിപ്പ്.
ഇടം എന്ന പ്രയോഗത്തെ വ്യാഖ്യാനിക്കുന്ന വിധം മറ്റൊരുവഴിക്കായാൽ എന്തുപറയാൻ!

Dr. Evoor Mohandas said...

v.s.,
I wished to start an important debate and hence posed some fundamental questions on Kathakali on this blog. The purpose was to bring out the bias in-built in today's kathakali and to seek ways and means to remove those to the extent possible. But I feel that a blog is not the place for such an excercise as it deviates the subjects of interest of blogger. It will also be a very prolonged discussion, which may not be the scope of the blog. So, I am calling off the discussion. Rather, I would write a detailed article on the subject and send it to those interested and then we can have some discussion outside or inside the blog. Hope it's fine for all.

Then for time being BYE

Mohandas

SunilKumar Elamkulam Muthukurussi said...

മോഹൻ ദാസ്, താങ്കൾ തെറ്റിദ്ധരിച്ചിരിക്കില്ല എന്ന് വിശ്വസിക്കട്ടെ.
ബ്ലോഗിൽ ചർച്ച ചെയ്യുന്നതിൻ കുഴപ്പമൊന്നുമില്ല. അതിൻ സ്പേസ് ഒരു പ്രശ്നവുമില്ല. ഗൂഗിൾ അതെല്ലാം ധാരാളം അനുവദിച്ചുതന്നിരിക്കുന്നു. അതിനാൽ വി.ശി ചെയ്യേണ്ടത് ഇതിനു മറുപടി ആയി ഒരു പുതിയ പോസ്റ്റ് ഇടുക എന്നതാണ്.
ചർച്ച നിർത്തി എന്നൊന്നും പറയരുതേ. ഞാൻ നിർത്തിയത് ബ്ലോഗിനെ കുറിച്ചുള്ള ചർച്ചയാണ്, അതും ഒരു കഥകളി ബ്ലോഗിൽ.
-സു-

SunilKumar Elamkulam Muthukurussi said...

ഓ.ടോ.
അവസാനം വി.ശി, V.S ആയിമാറിയോ? ങേ...
അബദ്ധം പറ്റരുതേ.(ധ്വനി മനഃപൂർവ്വം) :):):)
-സു-

Rajeeve Chelanat said...

ഈയൊരു പോസ്റ്റു മാത്രമേ നോക്കാന്‍ സാധിച്ചുള്ളു. നാട്യധര്‍മ്മിയെയും ലോകധര്‍മ്മിയെയും കുറിച്ച് വിസ്തരിച്ചല്ലെങ്കിലും, കാച്ചിക്കുറുക്കിയെഴുതിയത് കണ്ട് സന്തോഷം. എങ്കിലും പ്രധാനപ്പെട്ട ഒരു കാര്യം വിട്ടുപോയതായി തോന്നുന്നു.

ലോക-നാട്യധര്‍മ്മികളുടെ വികാസചരിത്രത്തില്‍,നടന്മരുടെ കഥാ-സാഹിത്യപരിചയവും വിശകലനവും നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട് എന്നത് കാണാതിരുന്നുകൂടാ.

പട്ടിക്കാംതൊടി മുതല്‍ കലാമണ്ഡലം ഗോപിയാശാന്റെയും കോട്ടക്കല്‍ ശിവരാമനാശാന്റെയും തലമുറവരെയുള്ളവര്‍, കഥകളി സാഹിത്യത്തെയും, കഥയെയും നല്ലവണ്ണം മനനം ചെയ്താണ് അവരുടെ അവരവരുടെ ലോക-നാട്യധര്‍മ്മികള്‍ക്ക് രൂപം കൊടുത്തിട്ടുള്ളത്. അവരുടെ ജീവചരിത്രത്തില്‍ തന്നെ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈയൊരു കാര്യത്തില്‍ കോട്ടക്കല്‍ ശിവരാമന്‍ മറ്റാരേക്കാളും മുന്‍പിലാണെന്നും (വ്യക്തിഗതമായ) ഒരു അഭിപ്രായമുണ്ട്. കഥയെയും സാഹിത്യത്തെയും അറിഞ്ഞ് അവതരിപ്പിക്കുന്നതിലും പരിഷ്ക്കാരങ്ങള്‍ വരുത്തുന്നതിലും അദ്ദേഹത്തിന് തന്റെ അമ്മാവന്‍ കുഞ്ചുനായരുടെ ശിക്ഷണവുമുണ്ടായിരുന്നു. പുതിയ തലമുറയും അത് ചെയ്യുന്നുണ്ടായിരിക്കണം.

പ്രാദേശികമായി വളര്‍ത്തിയെടുത്ത ചിട്ടകളോടും കലാകാരന്മാരോടുമുള്ള ‘മൌലികവാദ’പരമായ അഫിനിറ്റിയും കഥകളിയെ ഒരു ജനകീയകലയാക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട് എന്നും പറയേണ്ടിവരും. കല്ലുവഴിക്കാര്‍ക്ക് തെക്കന്‍ ചിട്ടകളോടും മറിച്ചും, ഉള്ളിന്റെയുള്ളില്‍ ഒരു ‘ഭേദ’ചിന്ത നല്ല അളവില്‍ ഇപ്പോഴും ഉണ്ട്. ശിവരാമനാശാന്റെ സ്ത്രീ വേഷം കാണുമ്പോഴുള്ള രസാസ്വാദനമൊന്നും കുടമാളൂരിന്റെ സ്ത്രീവേഷത്തില്‍ വടക്കന്മാര്‍ പൊതുവെ ദര്‍ശിക്കാറില്ല. തിരിച്ചും.

പ്രസക്തമായ പോസ്റ്റ്.

അഭിവാദ്യങ്ങളോടെ

വികടശിരോമണി said...

മോഹൻ,
ചർച്ചകളെ കൂടുതൽ സൃഷ്ട്യുന്മുഖമാക്കാമുള്ള ഏതു ശ്രമത്തിനും സ്വാഗതം.ഞാൻ കൂടുതൽ ചർച്ചകൾക്കായി ഒരു പോസ്റ്റ് പണിയുകയാണ്-വൈകാതെ വരും.ബ്ലോഗിന് അത്തരം സ്ഥല പരിമിതികളൊന്നുമില്ല.
സുനിലേ,
ഒരുപാട് ധ്വനികളായല്ലോ മന:പ്പൂർവ്വം.ഇനി മന:പ്പൂർവ്വമല്ലാതെ കുറച്ചു ധ്വനികൾ പ്രയോഗിച്ചുനോക്കൂ:)
ഞാൻ പുതിയ പോസ്റ്റിന്റെ പണിപ്പുരയിലാണ് ചങ്ങാതീ.(മനസ്സിൽ)നാളെ പോസ്റ്റാമെന്ന് കരുതുന്നു.
രാജീവ്,
സന്ദർശനത്തിനു നന്ദി.തെക്കുവടക്കുയുദ്ധം ഇന്നും കഥകളി നേരിടുന്ന ദുരന്തം തന്നെ.കളിക്കാർ‌ക്ക് സാഹിത്യവുമായുള്ള ബന്ധം ഒട്ടും ആശാവഹവുമല്ല.
നന്ദി.
നന്ദി.

എതിരന്‍ കതിരവന്‍ said...

Mohan:
Reference points and ephemeral and transitory. Today's refernce points for kathakali could be just yesterday's ref.point. Although drastic changes are not apparent, innovations, improvements and embellishments are taking place. 'Pushakaran' of 50 years back may not be the same portrayed today. Note the changes in aahaaaryam: chuTTi shape and contours, size and shape of uTuththukeTT... these are not the same as of 1940s. These are silent revolutions.

Reference points shift with time.

Art finds rules from within, not extraneously.

Anonymous said...

ningaL 2 scientists thallukooTumpOL baakkiyuLLavarkkum vallathum manassilaakunna bhaashayil paRayaNE, Ethiraa.. sakhE.. kELkkoo.. :):):)

-S-

എതിരന്‍ കതിരവന്‍ said...

Sorry for some spelling mistakes and ambiguos words. I meant to say "reference points are ephemeral and transotory. Todays's reference points for Kathakali are relative to just yesterdays'".

വികടശിരോമണി said...

പ്രിയരേ,
സംവാദങ്ങൾക്കായി ഇതാ എന്റെ പുതിയ പോസ്റ്റ്.ഇനി അവിടെയാകാം-സ്വാഗതം...
http://chengila.blogspot.com/2008/12/blog-post.html
നന്ദി.

Dr. Evoor Mohandas said...

Hello,

I just wanted to say that I haven't gone away and will be back. I feel lil bad that I am the only 'saayip'among u good malayalis. I wish to be with you all in Malayalam, but at the moment not possible'. So, I must take a gap to master the 'Malayalam typing'. Also I still feel that it may not be fair to discuss issues, which completely sidetracks the blogger's subject. May be v.s (sunil i mean veesee only:)can start sometime later a subject 'some fundamental issues of kathakali' and then we all can contribute to it.

Anyway, I have to disagree with Kathairavan on 'reference point'. The very defenition of 'reference point' to me is that 'one which is stable and which doesnot change with space and time.For a character in kathakali we can make a reference point, because it is essentially based on the attakkatha sahityam, which is stable and permanent. Experts, I mean experts from all factions of the artform and not from just one locality, should sit together and formulate the most ideal vesham for the character and if done this way it becomes the reference point of that character. But what actually happens is that individual groups (for eg. thekkan, vadakkan)develop their on models based on their likes and dislikes, social circumstances etc. and such models can at the best be called only 'reference point for that location or chitta'. It has no universal (in kathakali it means throughout Kerala)acceptance and hence every group start claiming that theirs is the best model and confusion starts.

I feel that a 'stable and universally accepted' Pushkaran, or for that matter any character is possible, if only all the experts of the profession sit together and develop it unanimously. Then, as Kathiravan says, aaharyam or other aspects may change with time, but the fundamental attom of the character doesn't change, because it's anchored on the attakkatha sahityam. Every character of our puranas are well defined and it cannot change with time. In kathakali we need only to go by the depiction of the character in the attakatha. Well, an artist may show a bhava, a manodharmam or do a kalasam slightly better than the other artist, but it's only improvisations of the character by individul actors.But the fundamentals of the character stands unaltered.

So long, there is no consensus on the 'creation' of a kathakali character, there is bound to be diffent opinion amongst the viewers from different locations. A north keralite's perception of a traditional art may be very different from that of a South Keralite's. For eg. I haven't seen a theyyam in my life and hence I don't understand the significance of it. But to a north keralite, it is an artform of great significance and emotional attachement. So, the same art is viewed differently by people from different regions of the state. In kathakali too, this is happening and then telling that mine is good and others' is bad is simply doesn't make sense. It's like me assessing theyyam! Kathakali, unlike theyyam has an anchor point, the attakatha saahityam. All the chittas use the same 'sahityam', then why the difference, the quarrel?

That's why I said in my first post, there is only one artist in the history of Kathakali who commanded the stature of 'reference point' for any kathakali character and it is late Krishnan Nair Asan. He imbibed the virtues of all the systems of kathakali prevalent in Kerala and hence can be taken as the 'role model' of any character of Kathakali. Well, there are some artists, who might be better than Krishnan Nair Asan in certain roles. Please note that I am able to say 'better than' because there existed a 'reference point'in Krishnan Nair Asan.Pakshe, Krishanan Nair Asan writes in his autography, when he showed some 'rasabhinaya', some orthodox spectator's in the north told 'iyyalentha ee ghoshti kaanikkunne, thekkoonnu kittiyathaarikkum?'. Can we go above this orthodox thinking? Yes, we must try.

Koottare, ente chila chinthagathikal pankuvechennu maatram. Computeril koodi, ithupoloru subjectnekkurichu manassil thonnunna pole ezhuthaanum kazhiyunnilla.Thettukal kaanum, kshemikkumallo!

Ini, malayalathil ezhuthaan padichittu varaam. NAMSKARAM.

vee see (I am worried of -su-), sorry, I didn't write anything about 'puzhayoyukum vazhi'.Padichittezhuthaam.

Mohandas

Unknown said...

പ്റീതി.
മാന്യരെ,
വേദികയുടെ കല്യാണസൗഗന്ധികം കഥകളി സിഡിയിൽ കല്ലുവഴി പഴയചിട്ട എന്നു സൂചിപ്പിക്കുന്നുണ്ട്. നായർ സാർ െവറുേത പറഞ്ഞതല്ല. എല്ലാവ൪ക്കും നന്ദി

VAIDYANATHAN, Chennai said...

Dear Blogger, Gone through your Blog and also the comments, which itself give more information about Kathakali, than the Blog. Hats off to Mohandass, Nair, Mani Moosath, Hareesh, Sunil & Ethiravan Kathiravan. Keep the Blog alive. ALL THE BEST.

വികടശിരോമണി said...

പ്രീതി,
വേദിക സി.ഡി.യിലെ ആ നിരീക്ഷണം ഞാനും കാണുന്നു..അതിൽ തെറ്റില്ല താനും.കല്ലുവഴിക്കളരിയുടെ ഘടനയിൽ പുതുതായി വന്ന മാറ്റങ്ങൾക്കു മുമ്പുള്ള ആട്ടക്രമം എന്നാണല്ലോ അവിടെ വിവക്ഷിക്കുന്നത്.അതുകൊണ്ട് പഴയ-പുതിയ എന്നിങ്ങനെ കല്ലുവഴിയിൽ രണ്ടു സമ്പ്രദായങ്ങളുണ്ട് എന്ന ധാരണയിലെത്തുമ്പൊഴേ അബദ്ധമുള്ളൂ.
വൈദ്യനാഥനണ്ണാ,നന്ദി.

C.Ambujakshan Nair said...

വേദിക (തൃശ്ശൂ൪) പുറത്തിറക്കിയ കല്യാണസൗഗന്ധികം കഥകളിയുടെ സിഡിയിൽ “മനസി മമ കിമപി ” എന്ന പദത്തിന് ചില സമ്പൃദായങ്ങളിൽ ഹനുമാൻ അഷ്ടകലാശം എടുക്കാറുണ്ട് എന്നും കല്ലുവഴി സമ്പൃദായത്തിന്റെ പഴയ രീതിയിൽ അത് ഇല്ല എന്നും രാമൻ കുട്ടി നായ൪ അതു ചെയ്യാറുമില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്റെ അറിവു ശരിയെങ്കിൽ ബഹുമാന്യനായ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ ചിട്ട പ്പെടുത്തിയ ശൈലിയാണ് പഴയ കല്ലുവഴിച്ചിട്ട എന്നാണ് ഞാൻ എഴുതിയിട്ടുളളത്. SORRY. ഇത് രാവുണ്ണിമേനോൻ വരെയുള്ള കാലഘട്ടമാകാം അല്ലാ എംകിൽ കല്ലുവഴി സമ്പൃദായത്തിന്റെ പഴയ രീതി എന്നു പറയപ്പെട്ടത് വേദികക്കാരുടെ തെറ്റുമാകാം. എന്നാൽ കീഴ്പ്പടം കുമാരൻ നായർ സൗഗന്ധികത്തിൽ ഹനുമാന് അഷ്ടകലാശം ആടുന്നത് ഞാൻ കണ്ടിട്ടുള്ളതാണ്. കലാകാരന്മാരെ ഭിന്നിപ്പിക്കുക എന്ന ഉദ്ദശമാണ് എനിക്കെന്ന് നിങ്ങൾ ധരിക്കുന്നത് തെറ്റാണ്.

സുനിലിന്റെ നിർദ്ദേശത്തിന് നന്ദി. സ്വന്തമായി ഒരു ബ്ളോഗ് തുടങ്ങുവാൻ പലരും നിർദ്ദേശിച്ചിരുന്നതാണ്. സാേങ്കതികമായ അറിവുകൾ ധാരാളം ഇതിനായി നേടേണ്ടിയിരിക്കുന്നു.

അരങ്ങിലെ പല ഒറ്റപ്പെട്ട സംഭവങ്ങൾ പിന്നീട് കഥകളിയുടെ ഒരു ഭാഗമായി തീരുന്നുണ്ട്. ഇതിന് തെക്കും വടക്കും ധാരാളം ഉദാഹരണങ്ങളും ഉണ്ട്. നിഴൽകുത്തിൽ മാന്ത്റികന് മന്ത്റവാദത്തിനുള്ള ഒരുക്കുകൾക്ക് ഒരു സഹായി എന്ന ഉദ്ദേശത്തോടെ രംഗത്തെത്തിയ പരിക൪മ്മി ആട്ട കഥാകൃത്തിന്റെ സങ്കൽപ്പത്തിൽ ഇല്ലാത്ത കോമഡിക്കാരനായി തീ൪ന്നു. സന്താനഗോപാലത്തിലെ യാദവ സഭയിൽ രംഗ ആരംഭത്തിൽ തന്നെ അ൪ജ്ജുനൻ സ്ഥാനം പിടിക്കുന്നതും ഒരു ഒറ്റപ്പെട്ട സംഭവത്തിൽ നിന്ന് ഉണ്ടായതായാണ് അറിയുന്നത്. ബ്രാമ്ഹണന്റെ ‘കഷ്ടം ഇതു കാൺക’ എന്ന പദാരംഭത്തിലായിരുന്നു അ൪ജ്ജുനൻ പണ്ട് അരങ്ങിലേക്ക് പ്റവേശിച്ചിരുന്നത്. അതു തന്നെയാണ് യുക്തിയും. ഒരു ഗുരുനാഥൻ സന്താനഗോപാലത്തിൽ അ൪ജ്ജുനൻ കെട്ടി ആദ്യ രംഗം കഴിഞ്ഞ്
ബ്രാമ്ഹണന്റെ ‘കഷ്ടം ഇതു കാൺക’ എന്ന പദം വരെ (അണിയറ അൽപ്പം ദൂരെയെങ്കിൽ) അരങ്ങിനു വെളിയിൽ നിൽക്കണം. അവിടെ ഒന്ന് ഇരിക്കുവാൻ സൗകര്യം പോലും ലഭിച്ചെന്ന് വരികയില്ല. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഏതോ ഒരു ഗുരുനാഥൻ കയറി ഇരുന്നതാണ് അരങ്ങിൽ. ഇത് പിന്നീട് നിയമമായി.

നളചരിതത്തിലെ ദ്വാപരവേഷം കഥാപാത്റത്തിന് ഇണങ്ങാത്ത
ചുവന്ന താടിയായും നെടുംകത്തിയായും മാറിയതും ഇതു പോലെയാകാം. ദ്വാപരന് പ്റായം തോന്നിക്കുന്ന വേഷമാണ് നിലവിലിരുന്നത്.
ഉത്തരാസ്വയംവരം കഥകളിയിൽ ആശാൻ ദുര്യോധനനും ശിഷ്യൻ (ശിഷ്യ പരമ്പരയിൽ പെട്ട നടൻ)ക൪ണ്ണനുമായി ഒരു അരങ്ങിൽ എത്തി, കഥാപാത്റത്തിനെ മറന്ന് ആശാൻ ആടിത്തീരുന്നതുവരെ ദുര്യോധനന്റെ വാളും പിടിച്ചു ശിഷ്യൻ നിന്ന കളിയെ പറ്റി പറയുമ്പോൾ ആ യുവനടന്റെ നിസ്സഹായത ചോദിച്ചറിയുവാൻ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട് എന്ന് മനസിലാക്കുക. “നായർ പിടിച്ച പുലിവാൽ”എന്ന പോലെ. ആശാൻ വാൾ നൽകി, ശിഷ്യൻ വാങ്ങുകയും ചെയ്തു. താഴെ വെക്കാൻ ഭയം. ആശാൻ വാൾ തിരികെ വാങ്ങുന്നതുവരെ പിടിക്കുക തന്നെ എന്നായി ശിഷ്യൻ. “സമസ്ത മഹിമയും എനിക്കവൻ നിമിത്തമായതു മറപ്പനോ” എന്നാണല്ലോ ക൪ണ്ണന്റെ ചിന്ത. ആശാനെക്കാൾ ഏറെ ഭയപ്പെട്ടത് ആശാന്റെ ഫാൻസിനെ എന്ന് ക൪ണ്ണനടൻ സമ്മതിക്കുകയും ഉണ്ടായി.

“ഗോപസ്ത്റീകളുടെ വസ്ത്റാപഹരണം” ഈ ആശാൻ രാജസൂയത്തിൽ ശിശുപാലനായോ, കിരാതത്തിൽ കാട്ടാളനായോ അരങ്ങിൽ ആടി ഫലിപ്പിക്കുന്നതു പ്റത്യേകതയാണ്. ഇതിനാൽ ആശാന്റെ ഈ ആട്ടത്തിനിടയിൽ എന്തെംകിലും കാണിച്ചാൽ അപദ്ധമായി തീരുമോ എന്ന ഭയം കാരണം അ൪ജ്ജുന വേഷക്കാരനായ ശിഷ്യൻ മൗനം പാലിക്കയല്ലാതെ എന്തു ചെയ്യാനാവും. ഇതു ഗുരുഭക്തിയേക്കാൾ വലിയ ഭ്റാന്തൻ ഭക്തിയാണ്.

സുനിലിന്റെ സംശയം വളരെ ശരിയാണ്. ഇത്റയും വലിയ ഭക്തി തെക്ക് ഉണ്ടായിരുന്നതായി വിശ്വസിക്കുന്നില്ല. ചെങ്ങന്നൂരാശാനു കളരി അഭ്യാസം ലഭിച്ചിരുന്നു. എന്നാൽ ആശാനു കളരി ഇല്ലായിരുന്നു. അരങ്ങേറ്റത്തിനാവും പാട്ടും മേളവും ചേർന്ന ചൊല്ലിയാട്ടം ശിഷ്യനു നൽകാൻ കഴിഞ്ഞത്. അരങ്ങിൽ ഗുരുവാണ് നിൽക്കുന്നത് എന്ന് ചിന്തിക്കാതെ കഥാപാത്റത്തെ ധൈര്യമായി അവതരിപ്പിക്കാനാണ് ശിഷ്യരെ ഉപദേശിച്ചിരുന്നത്. ചെങ്ങന്നൂരാശാൻ അദ്ദേഹത്തിന്റെ വേഷം കഴിഞ്ഞാൽ അടുത്ത കഥയിൽ വേഷമില്ലാത്ത ശിഷ്യന്മാരെയും കൂട്ടി അരങ്ങിന് മുൻപിൽ ഇരിക്കും. ഓരോ നടന്മാർ ചെയ്യുന്ന ഇളകിയാട്ടങ്ങൾക്കുള്ള വ്യത്യാസങ്ങൾ കണ്ട് ശിഷ്യ൪ക്ക് മനസ്സിലാക്കി കൊടുക്കും. സമ്പൃദായഭേദമുള്ള നടന്മാരെന്നോ, ജൂനിയ൪ സീനിയ൪ എന്നോ വ്യത്യാസം കണ്ടിരുന്നതായി പറഞ്ഞറിവ് പോലും ഇല്ല. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്റത്തിലെ ഒരു കളിക്ക് ആശാന്റെ പ്റധാന വേഷങ്ങളിൽ ഒന്നായ നരകാസുരനെ കലാമണ്ഡലം കൃഷ്ണൻ നായ൪, പൊതുവാളാശാന്റെ മേളക്കൊഴുപ്പിൽ അവതരിപ്പിക്കുന്നത് ശിഷ്യനെയും കൂട്ടിപ്പോയി ആശാൻ കണ്ടതായ കഥയുണ്ട്. കൃഷ്ണൻ നായരുടെ നരകാസുരനെ ഫലിപ്പിക്കുന്നത് പൊതുവാളിന്റെ ചെണ്ടയെന്ന് ആശാൻ പറയുമായിരുന്നു. ആശാൻ നല്ല ഒരു കഥകളി ആസ്വാദകൻ കൂടി ആയിരുന്നു .
രാമൻകുട്ടി നായ൪ എത്താതിരുന്ന ഒരു കളിക്ക് വാ൪ദ്ധക്ക്യത്തിലും ഉൽഭവത്തിൽ രാവണൻ കെട്ടേണ്ടി വന്ന ആശാൻ കളി കഴിഞ്ഞപ്പോൾ അദ്ദേഹത്തെ സമീപിച്ച ആസ്വാദകരോട് എന്റെ രാവണൻ വിജയിച്ചത് പൊതുവാൾ ചെണ്ട കൊട്ടിയതു കൊണ്ടാണ് എന്നും നടന്മാരെ അറിഞ്ഞു കൊട്ടാനുള്ള കഴിവ് പൊതുവാളിനുണ്ട് എന്നുമായിരുന്നു ആശാൻ പറഞ്ഞത്.
പ്റായാധിക്ക്യം നിമിത്തം എന്തെംകിലും സംശയം തോന്നിയാൽ സംശയവൃത്തിക്ക് കാവുംകൽ ശംകരപണിക്കരെ ആണ് മനസിൽ കണ്ടിരിക്കുന്നത് എന്ന് ആശാൻ പറയമായിരുന്നത്റേ. എന്തിന് ആശാൻ അവശനായിരിക്കുന്ന കാലത്ത് എറണാകുളം കഥകളി ക്ളബ്ബിൽ ആശാന് സ്വീകരണവും തുട൪ന്ന് കഥകളിയും. അന്ന് കലാമണ്ഡലം ഗോപിയുടെ രൗദ്രഭീമൻ കണ്ട് സന്തോഷിച്ച ചെങ്ങന്നൂരാശാൻ വേഷമഴിച്ച് വിയ൪ത്തു നിന്നിരുന്ന കലാമണ്ഡലം ഗോപിയെ ആശ്ളേഷിച്ച് അഭിനന്ദിച്ചു. ഭാവിയിൽ കഥകളിക്ക് ഒരു അഭിമാനമായിത്തീരും കലാമണ്ഡലം ഗോപി എന്ന് ആശാൻ മനസിലാക്കിയിരുന്നു. സമ്പൃദായം എന്നും ശൈലി എന്നുമൊക്കെ നാമെല്ലാം വീമ്പിളക്കുമ്പോൾ അ൪ഹതയ്ക് അംഗീകാരം നൽകുക എന്ന ശൈലിക്ക് ഉടമയായിരുന്നു ചെങ്ങന്നൂരാശാൻ എന്ന് ധൈര്യമായി പറയാം. ആശാന് ആൺ മക്കൾ ഇല്ലായിരുന്നു. നാലു ശിഷ്യന്മാ൪ അല്ല ഇവ൪ അദ്ദേഹത്തിന്റെ നാലു പുത്റന്മാരായിരുന്നു. ആശാന്റെ കീഴിൽ കൂടുതൽ അഭ്യസിച്ചത് മടവൂരാണ്. കൃഷ്ണൻ നായരുടെ രുഗ്മാംഗദനോടൊപ്പം ധ൪മ്മാംഗദൻ കെട്ടിയിരുന്ന മടവൂരിന്റെ ബാലിവിജയത്തിൽ രാവണന് നാരദനായും, ഹനുമാന് ഭീമനായും
കൃഷ്ണൻ നായ൪ വേഷമിടാൻ ഇടവന്നത് മടവൂരിന്റെ ഗുരു ഭക്തിയുടെയും കൂടിയുള്ള ഫലമാണ്. കൃഷ്ണൻ നായ൪ക്ക് ലഭിച്ചിരുന്ന അഭ്യാസത്തെയും പ്റോൽസാനങ്ങളെയും മടവൂരിനു ലഭിച്ചിരുന്ന അഭ്യാസത്തെയും പറ്റി ഒന്നു ചിന്തിച്ചാൽ ഇതിന്റെ വ്യത്യാസം മനസ്സിലാക്കാം.
കോട്ടക്കൽ ശിവരാമൻ, കലാമണ്ഡലം ഗോപി എന്നിവർ കഥകളിയിൽ വെട്ടിത്തിളങ്ങുന്ന രണ്ടു നക്ഷത്റങ്ങൾ എന്നത് ഒരു ചരിത്റ സത്യം തന്നെ. എന്നാൽ ശിവരാമൻ ഏറ്റ ഒരു കളിക്ക് അസൗകര്യം വന്നാൽ പകരം അയക്കാൻ ഒരു നല്ല സ്ത്റീ വേഷക്കാരനെ നൽകാൻ നാട്യസംഘത്തിനോ, സദനത്തിനോ കലാമണ്ഡലത്തിനോ കഴിഞ്ഞിരുന്നില്ല. കലാമണ്ഡലം ട്രൂപ്പിന്റെ പല നളചരിതം കളികൾക്ക് ദമയന്തിയെ വാടകയ്കെടുക്കേണ്ടി വന്നിരുന്ന ഗതി കേടും മറക്കാവുന്നതല്ല. കലാമണ്ഡലം ഗോപിയുടെ നളനോടൊപ്പം പുഷ്കരൻ കെട്ടാൻ മങ്കൊമ്പ് ശിവശങ്കരപ്പിള്ള ഉൾപ്പടെയുള്ള തെക്കൻ സീനിയ൪ നടന്മാ൪ മടി കാട്ടിയിരുന്നില്ല. എന്നാൽ ഗോപിയുടെ കലാമണ്ഡലത്തിലെ ബാച്ചുമേറ്റുകൾക്ക് ഇങ്ങിനെയുള്ള വേഷം നിശ്ചയിച്ചിരുന്നില്ല എന്നു മാത്റമല്ല പലപ്പോഴും ഇവ൪ അവരുടെ മൂന്നാം തരം വേഷക്കാരനായിട്ടാണ് അരങ്ങിൽ കണ്ടിട്ടുള്ളത്. ഗുരുവും, അഭ്യാസവും, സാഹചര്യങ്ങളും എല്ലാം ഒന്നു പോലെ ലഭിച്ചിട്ടും ഗോപിക്കു പകരക്കാരനാകുവാൻ പോലും ഇവ൪ക്ക് സാധിച്ചിട്ടില്ല എന്നതും ചരിത്റ സത്യമാകുന്നു. കളരിയിൽ നിന്നും നേടാത്ത ഒരു കഴിവല്ലേ ഇവരെ വേ൪തിരിക്കുന്നത്. കലാമണ്ഡലത്തിൽ കഥകളി അഭ്യസിച്ച് വെളിയിൽ വന്ന് അരങ്ങിൽ ശോഭിക്കാനാവാതെ കഥകളി പരിപൂ൪ണ്ണമായി ഉപേക്ഷിച്ചവ൪ പലരുണ്ട്. ഇവരിൽ പലരും വ൪ഷത്തിൽ ഒരു കഥകളി കാണാൻ പോലും താൽപ്പര്യപ്പെടുന്നില്ല. കളരിബലമെന്നും, ചിട്ടയുടെ സൗന്ദര്യമെന്നും മറ്റുമുള്ള പദങ്ങളുടെ പ്റയോഗങ്ങൾ ഇവരിൽ ഫലം കണ്ടില്ല. ഫലം കിട്ടാതെപോയാൽ കുശവന്റെ ഉടഞ്ഞ കുടം. ഫലം കണ്ടതെല്ലാം സൂര്യതേജസ്സുകളുമായി. ഗുരുവും, അഭ്യാസവും, ചിട്ടയും, സാഹചര്യങ്ങളും എല്ലാം കലാകാരന്റെ വിജയത്തിന് സഹായിക്കുന്ന ചില ഘടകങ്ങൾ മാത്റം. അതിലുപരി ഓരോ അരങ്ങുകളിൽ നിന്നും ഇവ൪ ആ൪ജ്ജിക്കുന്ന കഴിവുകളും കഥാപാത്റത്തെ ഉൾക്കൊള്ളുന്ന രീതിയുമാണ് ഇവരെ പ്റശസ്തരും വ്യത്യസ്തരുമാക്കിയത്. കഥകളിക്ക് മുഖ്യത്തം ഉള്ള തിരുവല്ലായിൽ ഒരു സാധാരണ കളിക്ക് കുറഞ്ഞത് അ൯പത് പേരെങ്കിലും എത്തിയിരുന്ന കാലം മാറി. ഇന്ന് കളി കാണാൻ ആളില്ല. കലാമണ്ഡലം ഗോപിയുടെ ക൪ണ്ണൻ, നളൻ തുടങ്ങിയ വേഷങ്ങൾ
എങ്കിൽ ആസ്വാദക൪ എത്തുന്നുണ്ട്. ഈ വഴിയിലെ മറ്റു നടന്മാരുടെ കാന്തിക ശക്തിക്ക് ആസ്വാദകരെ ആക൪ഷിക്കാൻ സാധിക്കാത്തതെന്ത്?
ഇന്ന് ക്ഷണിക്കാത്ത തെക്കൻ കളിസ്ഥലങ്ങളിൽ എത്തി ഒത്താൽ ഒരു വേഷം അല്ലെങ്കിൽ അൽപ്പം സംഗീതം എന്ന വ്യാജേന അടുത്ത കളിക്കു നുഴയാൽ ശ്രമിക്കുന്ന ചില കോൽപ്പുറങ്ങൾ നാളെ കഥകളിയിലെ സൂര്യതേജസ്സുകളായും ഇവ൪ക്കു ചുറ്റും കാന്തിക ശക്തിയുടെ വലയവും ആക൪ഷണവും ഉണ്ടെന്നും ചില ആനന്ദന്മാരാൽ ചിത്രീകരിക്കപ്പെടും എന്നതിന് സംശയമില്ല.

വികടശിരോമണി said...

നായർ,
കുമാരൻ‌നാരരെടുത്തിരുന്ന അഷ്ടകലാശം അദ്ദേഹത്തിന്റെ സ്വകീയമായ സൃഷ്ടിയാണല്ലോ.ചമ്പതാളത്തിന്റെ ഘടനയെത്തന്നെ പുനർ‌നിർമിച്ചുകൊണ്ടാണ് അദ്ദേഹം അതു രൂപകൽ‌പ്പന ചെയ്തിരിക്കുന്നത്.സൌഗന്ധികം-ലവണാസുരവധം ഹനുമാന്മാർ അഷ്ടകലാശമെടുക്കുന്നത് കുമാരൻ‌നായരുടെ രീതി തന്നെ.അതൊന്നും ഇല്ലെന്നാരും പറഞ്ഞില്ലല്ലോ.
അതുകൊണ്ടൊക്കെ ഒരു പുതിയ സം‌മ്പ്രദായം ആകുമോ സുഹൃത്തേ?
പുതിയ ബ്ലോഗ് തുടങ്ങാനുള്ള മനസ്സിനെ സസന്തോഷം സ്വാഗതം ചെയ്യുന്നു.സാങ്കേതികമായി നേടാനുള്ള അറിവുകൾ ലളിതമല്ലേ?ആദ്യാക്ഷരിയിലും ലുട്ടുവിന്റെ ബ്ലോഗിലും ലൈവ്മലയാളത്തിലുമൊക്കെയായി അത്യാവശ്യത്തിനുള്ള അറിവുകളെല്ലാം ലഭ്യമാണ്.
കലാകാരനെ ഭിന്നിപ്പിക്കുകയാണ് അങ്ങയുടെ ഉദ്ദേശമെന്ന് ഞാനൊരിടത്തും അർത്ഥമാക്കിയിട്ടില്ല.
തുടർന്ന് അങ്ങെഴുതിയിരിക്കുന്ന അഭിപ്രായഗതികളുടെ ഇവിടെയുള്ള സാംഗത്യമേ എനിക്കു വ്യക്തമാകുന്നില്ല.അനുഭവപരിചയവും അറിവും കുറഞ്ഞ എന്നെപ്പോലുള്ളവർക്ക് മനസ്സിലാകാത്തതാകാം.
ചെങ്ങന്നൂരാശാന്റെ ശിഷ്യവാത്സല്യത്തെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്,ആ മനസ്സിനു മുന്നിൽ തലകുനിക്കുന്നു.
ബാക്കിയൊന്നും,എനിക്കു മനസ്സിലായില്ല.മനസ്സിലായ ബൂലോകരോ,ആദരണീയരായ നായരോ വിശദമാക്കിയാൽ മനസ്സിലാക്കാമയിരുന്നു.

SunilKumar Elamkulam Muthukurussi said...

ആദരവോടുകൂടെ തന്നെ ശ്രീ മോഹൻ ദാസിനോടും നായർസാബിനോടും എന്താണ് പറഞ്ഞുവരുന്നത് എന്ന് ക്ലിയർ ആയി പറയാൻ ഇതിനു മുൻപും പറഞ്ഞിരുന്നു.

നായർസാബ് പറയുന്നതിന്റെ സാംഗത്യം ഒട്ടും തന്നെ മനസ്സിലാകുന്നില്ല.

മോഹൻ ദാസിന്റെ അഭിപ്രായത്തിൽ കൃഷ്ണൻ നായരാശാനെ പോലെ ഒരു മഹാനടൻ ശേഷം ഉണ്ടായിട്ടില്ല എന്നതാണ്. അതിനാൽ അദ്ദേഹത്തിന്റെ രീതികൾ വെച്ച് പലതും പുതുതായി ചിട്ടപ്പെടുത്തണം എന്നുമാണ്. ശരിയാണോ, മോഹൻ ദാസ്?

ചർച്ചകൾക്കിടയിൽ തമാശ എന്ന പോലെ പറയുന്നതാണ് മോഹൻ അതൊക്കെ. അതിനെ പറ്റിയോ എന്നെപ്പറ്റിയോ വറി ചെയ്യെണ്ടെന്നെ.

Dr. Evoor Mohandas said...

sunil,
angine venamenkilum parayaam.Namukku kittavunna ettavum nalla kathakali silpam Krishnan Nair Asan aanu.Appol pala kathapathrangaleyum, addeham cheythirunna reethiyil chittappetuthiyal athu nannayirikkum.Samsayam venda.allathe oru chittayude peru mathram paranjukondirunnal, athil othungaatha pala kathakaliyum namukku nashtamakum.sure.Pinne, innu kaanunnathupole thekkan, vadakkan ennokke pazhiyum charikkondirikkam. athrathanne.

Mohandas

C.Ambujakshan Nair said...

സുനിലിനും വികടശിരോമണിക്കും മനസിലാകത്തതായി ഒന്നും തന്നെ ഇല്ല. കഥകളി അഭ്യാസം കഴിഞ്ഞ് സ്ഥാപനങ്ങളിൽ നിന്നും പുറത്തു വന്ന് ഏതെങ്കിലും ഒരു ട്രൂപ്പിലെ അംഗമാകാതെ അവസരങ്ങൾക്കായി തെക്കൻ കളിയരങ്ങുകളിൽ ചുറ്റി തിരിഞ്ഞിട്ടുളള നടന്മാ൪ കാലക്രമേണ സുപരിചിതനാവുകയും ഇവ൪ പിന്നീട് തിരക്കുള്ള നടനായി തീരുമ്പോൾ ആ നടൻ കൈകാര്യം ചെയ്യുന്ന ചിട്ടയുടെ ആക൪ഷണ ശക്തിയും കാന്തിക വലയവും തന്നെ ഇതിന്റെ കാരണം എന്നെഴുതിപ്പിടിപ്പിക്കുന്ന ഒരു ആനന്ദിനെയും, ഈ യുക്തി ഇപ്പോൾ പ്രയോഗിച്ചു ചുറ്റി തിരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു നടനെയുമാണ് ഒടുവിൽ സൂചിപ്പിച്ചത്.

എനിക്കൊരു സംശയമുണ്ട്. വെട്ടത്തു സമ്പ്രദായം നിലവിൽ നിന്നപ്പോൾ തന്നെ രൂപം കൊണ്ട കല്ലടിക്കോടൻ പരിഷ്ക്കരണം വളർച്ചയാണ് കണ്ടത് . പിന്നീടു് കപ്ളിങ്ങാടൻ, തുടർന്ന് കല്ലുവഴി എന്നിവയിലൂടെ കഥകളി വള൪ന്നപ്പോൾ പഴയ സമ്പ്രദായം കാലക്രമേണ തക൪ച്ച കാണുകയും പുതിയ സമ്പ്രദായം കേരളത്തിലെ കലാ ആസ്വാദക൪ സ്വീകരിക്കുകയും ചെയ്യുന്ന തുട൪ച്ചയായ പ്രവണത അല്ലാതെ വേറെന്ത് അതിശയോക്തിയാണ് ഇന്ന് ഉണ്ടായിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

കലാമണ്ഡലം വിട്ടു വെളിയിൽ വന്നപ്പോൾ കൃഷ്ണൻ നായരുടെ സ്വപ്നം തെക്കൻ കളിയരങ്ങുകളായിരുന്നു. തെക്കൻ കേരളത്തിന്റെ ഓരോ കുഗ്രാമത്തിലും കലാമണ്ഡലം എന്ന പേര് എത്തിച്ചതും ആ മഹാനുഭാവ൯ തന്നെ. കലാമണ്ഡലവുമായി ബന്ധപ്പെട്ടവ൪ സ്മരിക്കേണ്ട മഹത് വ്യക്തികളാണ് മഹാകവി വള്ളത്തോളും പിന്നീട് കൃഷ്ണൻ നായരും.

വികടശിരോമണി said...

മോഹൻ,
ഏറ്റവും മികച്ച കഥകളിശിൽ‌പ്പം കൃഷ്ണൻ നായരാണ് എന്നു പറഞ്ഞുവല്ലോ.എന്താണ് ‘കഥകളിശിൽ‌പ്പം’എന്ന വാക്കുകൊണ്ട് താങ്കളുദ്ദേശിക്കുന്നതെന്ന് വ്യക്തമായില്ല.
സുനിലേ,
ആളു ബയങ്കര തമാശക്കാരനാ,അല്ലേ:)
നായർ,
നാം ക്രിയാത്മകമായ വിമർശനമാണുദ്ദേശിക്കുന്നതെങ്കിൽ,ആരായാലും പേരെടുത്തു പറഞ്ഞ് വിമർശിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം.നാം ആ വ്യക്തിയെ അല്ലല്ലോ,അദ്ദേഹത്തിന്റെ അഭിപ്രായഗതികളെയാണ് വിമർശിക്കുന്നത്.അതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്.
ആനന്ദ് എന്നൊരു കലാനിരൂപകനെ എനിക്കറിവില്ല,കെ.ബി.രാജ്‌ആനന്ദിനെയാണോ ഉദ്ദേശിച്ചത്?
കൃഷ്ണൻ‌നായരുടെ പേരുചേരാതെ കലാമണ്ഡലത്തിനു ചരിത്രമില്ല,കഥകളിയുടെ സാമൂഹ്യബന്ധത്തിനും.
വെട്ടത്തുനിന്ന് വികസിച്ചുവന്ന കഥകളിയുടെ ആധുനികമായ രംഗസമീപനം എന്നതുതന്നെയാണ് കല്ലുവഴിക്കളരിയെ വ്യതിരിക്തമാക്കുന്നത്,അതു നിസ്സാരമാണോ?
കൃഷ്ണൻ‌നായരുടെ രംഗസുഷമകളിലും ആ കളരിയുടെ സവിശേഷതകളാണുള്ളത് എന്നു പറയുന്നതിലെന്താണു കുഴപ്പം?അദ്ദേഹവും പട്ടിക്കാംതൊടിയുടെ ശിഷ്യനല്ലേ?
അമിതമായ താരവൽക്കരണം,ആരുടെ പേരിലായാലും കഥകളിക്കപകടമാണെന്നാണ് എന്റെ അഭിപ്രായം.
നന്ദി.

Dr. Evoor Mohandas said...

veesee,
I used the aalankaarika bhaasha 'Kathakali silpam' in place of 'kathakali natan'. 'kallil kothivecha kavithe' ennu kettittilee? athrathanne.

Your comment:

അമിതമായ താരവൽക്കരണം,ആരുടെ പേരിലായാലും കഥകളിക്കപകടമാണെന്നാണ് എന്റെ അഭിപ്രായം.

When it refers to Krishnan Nair Asan, sorry, I can't agree to it. If every, Tom, Dicken and Harry can be projected and glorified as 'pillars and mountains of kathakali', why not project the greatest ever artist of our times as a star?

Well, it may be disturbing to some artists/critics down the line, but that's not the opinion of kerala kalalokam. veesee, there is no danger to kathakali from projecting Krishnana Nair Asan as a star. Kathakali is 'honoured' with that great name.

Mohandas

C.Ambujakshan Nair said...

ക്രിയാത്മകമായ വിമർശനമാണുദ്ദേശിക്കുന്നതെങ്കിൽ,ആരായാലും പേരെടുത്തു പറഞ്ഞ് വിമർശിക്കുന്നതിൽ തെറ്റില്ല എന്ന താങ്കളുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് പറയട്ടെ! ഞാൻ ഉദ്ദേശിച്ച മാന്യവ്യക്തി കെ.ബി.രാജ്ആനന്ദ് തന്നെയാണ്. നടൻ കോൽപ്പുറം
നമ്പൂതിരിയും. ഇദ്ദേഹം ചെങ്ങന്നൂരിൽ താമസമാക്കി കളിപിടുത്തമാണ്. നാളെ തെക്കൻ കളിയരങ്ങുകളിൽ സുപരിചിതനായി പിന്നീട് തിരക്കുള്ള നടനായി തീരുമ്പോൾ ആ നടൻ കൈകാര്യം ചെയ്യുന്ന ചിട്ടയുടെ ആക൪ഷണ ശക്തിയും, കാന്തിക ശക്തിയുമാണ് ഇദ്ദേഹത്തിന്റെ വിജയമെന്ന് കെ.ബി.രാജ്ആനന്ദ് പല പതിപ്പുകളിലും എഴുതിപിടിപ്പിക്കും. റെയിൽവേയിലെ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി ത്രിവിക്രമൻ പിള്ള കൊല്ലത്തു താമസക്കാരനാവുകയും കൊല്ലം കഥകളി ക്ളബ്ബിലെ പ്രധാന അംഗമാവുകയും ഒരു സദനം നടനെ കൂട്ടിവന്ന് കൊല്ലത്ത് അയത്തിൽ താമസമാക്കി കൊല്ലം കഥകളി ക്ല ബ്ബ് & ട്രൂപ്പിൽ അംഗമാക്കുകയും സുമാ൪ നാലു വ൪ഷം ട്രൂപ്പു കളികളിലൂടെയും തോന്നക്കൽ പീതാംബരൻ, മയ്യനാട് കേശവൻ പോറ്റി ഉൾപ്പടെയുള്ള തെക്കൻ നടന്മാരുടെ സഹായത്തോടെ തെക്കൻ അരങ്ങുകളിൽ തിരക്കുള്ള നടനായി തീ൪ന്നപ്പോൾ ചിട്ടയുടെ കാന്തിക ശക്തിയാണ് ഈ നടന്റെ പ്രശക്തിക്കു കാരണമെന്ന് കെ.ബി.രാജ്ആനന്ദു് മലയാളം വാരികയിലും ഒരു സ്ഥാപനത്തിന്റെയോ, മറ്റു സഹായമോ ഇല്ലാതെയാണ് ഈ നടൻ പ്രശസ്ഥനായതെന്ന് കെ. കെ. ഗോപാലകൃഷ്ണൻ ഹിന്ദു പത്രത്തിലും
പ്രസിദ്ധീകരിച്ചു കണ്ടപ്പോൾ 25 വ൪ഷങ്ങൾക്കു മുൻപ് ഈ നടൻ
മാവേലിക്കര ക്ഷേത്രത്തിലെ രണ്ടു ദിവസം നടക്കുന്ന കളികളിൽ തന്നെ കൂടി ഉൾപ്പെടുത്തണം, വേഷം, വേതനം ഇവ ഇഷ്ടമുള്ളത് മതി എന്നു കാണിച്ച് വാരണാസി സഹോദരന്മാ൪ക്കും, ഉൽസവ കമ്മറ്റിക്കും കത്തെഴുതുകയും ഈ കത്ത് കമ്മറ്റിയിൽ അവതരിപ്പിക്കയും കളിക്ക് ഉൾപ്പെടുത്തി മാന്യമായി യാത്രയാക്കിയതും ഓ൪മ്മയിൽ എത്തി. ഇങ്ങിനെയുള്ള ധാരാളം "ത്രിവിക്രമ നടന്മാ൪" കാന്തിക ശക്തികളായി തീരുന്നു. തിരുവല്ലാ ക്ഷേത്രത്തിന് സമീപം എണ്ണക്കട നടത്തിയിരുന്ന പാലക്കാട് സ്വദേശി പൊതുവാളും വഴിപാട്ടുകാരെ സ്വാധീനിച്ച് തനിക്ക് ഇഷ്ടമുള്ള നടന്മാരെ വരുത്തി കളിനടത്തിയിരുന്നു. പിന്നീട് കലാമണ്ഡലം, സദനം, കോട്ടക്കൽ, കലാനിലയം തുടങ്ങിയ സ്ഥാപനങ്ങളിൽ അഭ്യാസം കഴിഞ്ഞെത്തുന്നവ൪, അവ൪ ചേക്കേറുന്ന പ്രദേശങ്ങളിൽ തന്റെ സ്വാധീനത്തിൽ നടക്കുന്ന കളികളിൽ തന്റെ ഗുരുക്കന്മാ൪, സീനിയരന്മാ൪, സഹപാഠികൾ തുടങ്ങിയവരെ നുഴക്കുന്ന പ്രവണതയും എല്ലാം അറിഞ്ഞും ഇതു ചിട്ടയുടെ കാന്തിക ശക്തിയല്ലാ എന്നും, വെട്ടത്തു സമ്പ്രദായം നിലവിൽ നിന്നപ്പോൾ തന്നെ രൂപം കൊണ്ട കല്ലടിക്കോടൻ പരിഷ്ക്കരണം വളർന്നു, പിന്നീടു് കപ്ളിങ്ങാടൻ, തുടർന്ന് കല്ലുവഴി എന്നിവയിലൂടെ കഥകളി വള൪ന്നപ്പോൾ പഴയ സമ്പ്രദായത്തേക്കാൾ പുതിയ സമ്പ്രദായം കേരളത്തിലെ കലാ ആസ്വാദക൪ സ്വീകരിക്കുന്നു എന്ന തുട൪ച്ചയായ പ്രവണത അല്ലാതെ ഒരു അതിശയോക്തിയും ഇല്ലാ എന്നു പറയുന്നവരെ തെക്കൻ എന്നു തള്ളിപ്പറയന്നതാണല്ലാ വഴി.
പട്ടിക്കാന്തൊടിയുടെ ശിഷ്യൻ എന്ന പറഞ്ഞാണോ തെക്കൻ കേരളത്തിന്റെ കുഗ്രാമത്തിലെല്ലാം കൃഷ്ണൻ നായ൪ എത്തിപ്പെട്ടത്. കലാമണ്ഡലത്തിനുള്ളിൽ പ്രാദേശികതയുടെ കാ൪മേഘങ്ങൾ വ൪ദ്ധിച്ചു തുടങ്ങിയപ്പോൾ ചന്തുപ്പണിക്കരാശാനിൽ നിന്നും നേടിയെടുത്ത കഥകളിയുടെ അടിസ്ഥാനവും, കുഞ്ചുകുറപ്പാശാൻ പക൪ന്നുതന്ന ഭാവചതുരതയിലൂടെ പൂതനകൃഷ്ണനെന്ന സ്ഥാനവും, പട്ടിക്കാന്തൊടിയുടെ കീഴിലുള്ള ചിട്ടപ്രകാരമുള്ള അഭ്യാസവും ഏതു സമ്പ്രദായമായാലും ശരി നല്ലതേതായാലും തെക്ക൪ സ്വീകരിക്കും എന്ന ആത്മവിശ്വാസവുമാണ് ധൈര്യമായി കലാമണ്ഡലം വിട്ട് അദ്ദേഹത്തെ തൃപ്പൂണിത്തുറയിലെത്തിച്ചത്. കഥകളിയിലെ വേഷം അത് ഏതു വേഷമായാലും, ഏതു പാട്ടുകാരനായാലും , ഏതു ചെണ്ടക്കാരൻ ആയാലും, ഏതു കൂട്ടു വേഷക്കാരനായാലും ശരി അരങ്ങ് സ്വാധീനിക്കാൻ കഴിയുമ്പോഴാണ് ഒരു യഥാ൪ഥ കലാകാരൻ ആകുന്നത്. ഈ ഗുണങ്ങൾ ഉണ്ടായിരുന്ന ഞാൻ കണ്ട ഏക സ്ഥാപന കലാകാരൻ കലാമണ്ഡലം കൃഷ്ണൻ നായ൪ തന്നെ.

കഥകളിയിലെ ചിട്ടയുടെ വിഷയത്തിൽ എന്തു വിട്ടു വീഴ്ചക്കും തയ്യാറാകാതെ വന്ന കാരണത്താൽ മൈസൂ൪ മഹാരാജാവിന്റെ മുൻപിൽ അവതരിപ്പിച്ച കഥകളി അലങ്കോലമായതിനാൽ വള്ളത്തോളുമായി മുഷിഞ്ഞ് കലാമണ്ഡലം വിടേണ്ടി വന്ന ഗുരുനാഥൻ പട്ടിക്കാന്തൊടിയെ വള്ളത്തോളിനെ സ്വാധീനിച്ചു് പൂതനകൃഷ്ണൻ കലാമണ്ഡലത്തിലേക്കു കൂട്ടിവന്നതിനാലല്ലേ നമുക്ക് ഇങ്ങിനെ എഴുതുവാൻ ഈ വിഷയം ഉണ്ടായതുതന്നെ.
കല്ലുവഴിക്കളരിയുടെ അഭ്യാസ ബലം നേടിയ കൃഷ്ണൻ നായരും മനോധ൪മ്മ ചതുരത, പുരാണജ്ഞാനം ഇവയിലൂടെ ആസ്വാദകരെ
അരങ്ങിൽ പിടിച്ചിരുത്തുന്ന മാങ്കുളവും ഒന്നിച്ചുള്ള സീതാസ്വയംവരം മണിക്കൂറുകൾ ആടിയാലും തീരില്ല, ആസ്വാദക൪ അരങ്ങു വിടുകയുമില്ല. ഇത്തരം കളികണ്ടു ശീലിച്ച കോട്ടയത്തെ ജനങ്ങൾ തിരുനക്കര മൈതാനത്ത് കലാമണ്ഡലം ട്രൂപ്പിന്റെ പബ്ളിസിറ്റിക്ക്
( എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും മാസം ഒരു ഫ്രീ കളി ) നടത്തിയ
സീതാസ്വയംവരം കളി, ഒരു കളരിയിൽ ചിട്ട ചെയ്ത പാട്ടും ,മേളവും, അഭ്യാസവും നൽകിയ ആക൪ഷണ സൗന്ദര്യം അല്ലാതെ കഥാംശമായ ക്രോധത്തിന്റെ കൊടുമുടിയിൽ നിന്നും പരശുരാമനെ ഭക്തിയുടെ താഴ് വരയിലേക്ക് കൊണ്ടു വരുന്ന ശ്രീരാമനെ രംഗത്തു കാണാൻ സാധിച്ചില്ല. പകരം ഈ ഒന്നര മണിക്കൂ൪ കളിയിൽ ആശാന്റെ പരശുരാമന്റെ മുൻപിൽ നിൽക്കുന്ന പ്രതികരണ ശേഷിയറ്റ ഒരു പാവം ശിഷ്യനെയാണ് കണ്ടത്.
ഈ കളിയെപ്പറ്റി പ്രൊഫസ൪ അമ്പലപ്പുഴ രാമവ൪മ്മ എഴുതിയ വിമ൪ശനങ്ങളും അതിന് ഒരു രാമൻ നമ്പൂതിരി എഴുതുന്ന മറുപടികളുമായി ഞായറാഴ്ചകളിലെ ദേശബന്ധു ദിനപ്പത്രം ശ്രദ്ധേയമായി. നടൻ രാമനും, വിമ൪ശനങ്ങളും മറുപടികളുമായി രണ്ടു രാമൻമാ൪, കഥാപാത്രങ്ങളും രാമൻമാർ. അങ്ങിനെ നീണ്ടു മാസങ്ങൾ. ആശാൻ കുറച്ചുകാലം കോട്ടയത്തു കളിക്കു വിളിച്ചാൽ വരാതെ കഴിഞ്ഞിരുന്നു.
കലാസ്നേഹികൾ ആശാനെ തേടുമ്പോൾ ആശാനിഷ്ടപ്പെട്ട ചെണ്ടക്കാ൪, ഗായക൪, നടന്മാ൪ ഉണ്ടെങ്കിലേ തൃപ്തിവരൂ. ഒരു ചിട്ടപ്പെടുത്തിയ കോമ്പിനേഷൻ കളി. ഈ കളി ആക൪ഷണീയം തന്നെ. ഈ കോമ്പിനേഷൻ സാദ്ധ്യമാകതെ വന്ന കളികളും ധാരാളം. മാങ്കുളത്തിന്റെ സൗഗന്ധികത്തിലെ ഭീമൻ മാത്രമാണ് ആശാന് പ്രശ്നം ഇല്ലാതെ വന്നിട്ടുള്ളത്. ആശാൻ മാങ്കുളത്തിന്റെ നളനോടൊപ്പം പുഷ്ക്കരൻ , ശ്രീരാമനോടൊപ്പം പരശുരാമൻ എല്ലാം
പൊരുത്തപ്പെടാത്ത വേഷങ്ങൾ തന്നെ. ചെണ്ടക്കാരനെ പിടിക്കാതെ ഹനുമാൻ അരങ്ങുവിട്ടു വെളിയിൽ വരിക, സമുദ്രലംഘന സമയത്തെ ഹനുമാന്റെ രൂപത്തിന്റെ വള൪ച്ചയുടെ
കൊട്ട് ശരിയായില്ല എന്ന കാരണത്താൽ അരങ്ങിൽ വീണ ശിഷ്യന്റെ ഭീമനെ എഴുനേൽപ്പിച്ച് വീണ്ടും പദം ആടിപ്പിക്കുക തുടങ്ങിയവ ന്യായമായി തീരുന്നത് കാലം അവരുടേതു മാത്രമാകുമ്പോഴാണ്.

കാലം മാറി. പല നടന്മാ൪ മൺമറഞ്ഞു. അവരുടെ അരങ്ങുകളിൽ
സ്ഥാപന നടന്മാ൪ സ്ഥാനം പിടിച്ചു. പുശ്ചിച്ചു തള്ളിയ നിഴൽകുത്തും
ചിട്ടയിൽ ഒതുങ്ങുവാ൯ തുടങ്ങി. ഇളകിയാട്ടത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ചുരുങ്ങിയ സമയത്തിലുള്ള മേള, താള,നാട്യത്തിന്റെ ലയന സുഖം സ്ഥാപന നടന്മാരിൽ കൂടി ആസ്വദിക്കാൻ തുടങ്ങിയതു കാലത്തിനനുസരിച്ചുള്ള മാറ്റം. വീണ്ടും ഒരു മാറ്റം കണ്ടുതുടങ്ങി. കാന്തികശക്തിക്ക് ആസ്വാദകരെ കളിക്കു മുൻപിലേക്ക് ആക൪ഷിക്കാനാവുന്നില്ല. നൂറരങ്ങ് ,നൂറായിരം അരങ്ങ് എന്നിങ്ങിനെ കലാമണ്ഡലം പദ്ധതികൾ തയ്യാറാക്കി കഥകളിയെ രക്ഷപെടുത്താൻ ശ്രമിക്കുമ്പോൾ ഇന്നത്തെ ആസ്വാദനത്തിന്റെ രഹസ്യത്തിന്റെ വേരുകൾ കണ്ടെത്തുവാൻ ചിലരെങ്കിലും ഉള്ളതു കഥകളിയുടെ ഭാഗ്യം.

വികടശിരോമണി said...

മോഹൻ,
കൃഷ്ണൻ‌നായരായാലും പട്ടിക്കാംതൊടിയായാലും വിഗ്രഹമാകുന്നവിധത്തിലുള്ള താരവൽക്കരണം അപകടകരമാണ്.കൃഷ്ണൻ‌നായരും മനുഷ്യനാണ്,അദ്ദേഹത്തിന്റെ കഥകളിസമീപത്തിൽ പലതിനോടും എനിക്കു യോജിക്കാനാവുകയുമില്ല.ചിലപ്പോൾ എന്റെ ബുദ്ധിശൂന്യത കൊണ്ടാകാം.നാടകീയതയിലും,ഉപാംഗങ്ങളുടെ ഭാവപ്രകർഷത്തിലും,രംഗനിറവിലും കൃഷ്ണൻ‌നായർ അതുല്യനായിരുന്നു.എന്നാൽ,അതുപോലെയോ,അതിനേക്കാൾ ഗുരുതരമോ ആയ ലൌകികതകളും അതേ കൃഷ്ണൻ‌നായരിൽ നിന്നാണുവന്നത്.കൃഷ്ണൻ‌നായരെ കാണാത്ത പുതിയ ആസ്വാദനതലമുറക്കു മുന്നിൽ വേണമെങ്കിൽ ഈ താരപ്രഭാഷണത്തിനു സ്കോപ്പുണ്ടാകും.
നായർ,
രാജ്‌ആനന്ദിന്റെ ആ രചന ഞാൻ കണ്ടിട്ടില്ല.ഏതായാലും അമിതമായ ഗുരുഭക്തി സൃഷ്ടിക്കുന്ന അപകടങ്ങളെപ്പറ്റിയുള്ള താങ്കളുടെ അഭിപ്രായങ്ങളോടി യോജിപ്പേയുള്ളൂ.പക്ഷേ പുതിയ തലമുറയിൽ അതൊരു വലിയ പ്രശ്നമാകും എന്നു തോന്നുന്നില്ല.ലോകം കാണാതെ,കളരിയുടേയും അരങ്ങിന്റെയും ഇടയിൽ ജീവിച്ചുതീർക്കുന്ന കഥകളിജന്മങ്ങൾ ഇനിയുണ്ടാവില്ലല്ലോ.കലാമണ്ഡലത്തിന്റെ നൂറരങ്ങിനോടുള്ള ആ പരിഹാസത്തിന്റെയൊന്നും യുക്തി മനസ്സിലാകുന്നതേയില്ല.
“ആസ്വാദനത്തിന്റെ രഹസ്യത്തിന്റെ വേരുകൾ കണ്ടെത്തുവാൻ ചിലരെങ്കിലും ഉള്ളതു കഥകളിയുടെ ഭാഗ്യം.“
ഇപ്പറഞ്ഞ ഉപജാപകകഥകളാണോ വേരുകൾ!:)
ഇതൊരുതരം ഫാസിസമാണ്,നായർ.താങ്കളേപ്പോലൊരാൾക്ക് ഇതൊട്ടും ചേർന്നതല്ല.
കൂടുതൽ ചർച്ചകൾക്ക് ഞാനിവിടെ കാത്തിരിക്കുന്നു.നായരോടും മോഹനോടും ഇതൊന്നു ശ്രദ്ധിച്ചുവായിക്കാൻ അപേക്ഷിക്കുന്നു.
നന്ദി.

C.Ambujakshan Nair said...

Ok. Thank you.