കഥകളിയെക്കുറിച്ചുള്ള ഒരു സമഗ്ര വിജ്ഞാനശേഖരം ഇന്റർനെറ്റിന്റെ സാദ്ധ്യതകളുപയോഗിച്ച് നിർമ്മിക്കുന്ന പ്രവർത്തനത്തിൽ ഞാനും പങ്കാളിയാവുകയാണ്.
കളിക്കാഴ്ച്ചകളുടേയും കളിയനുഭവങ്ങളുടേയും നിരീക്ഷണങ്ങളുടെയും താരതമ്യേന വിപുലമായ പ്ലാറ്റ്ഫോം ഇന്റർനെറ്റിൽ നിലവിലുണ്ട്. എന്നാൽ, സമഗ്രമായി കഥകളിയെ പരിചയപ്പെടാനും, കഥകളിയുടെ സങ്കീർണ്ണമായ സങ്കേതശാസ്ത്രത്തെ മനസ്സിലാക്കാനും, ആവശ്യമായ കഥകളി റഫറൻസുകൾക്കായി സമീപിക്കാനും, കളിയരങ്ങിന്റെ സമഗ്രാനുഭവത്തെ പങ്കുവെയ്ക്കാനും ഉതകും വിധത്തിലുള്ള ഒരു വെബ്സെറ്റ് ഇന്നുവരെ രൂപം കൊണ്ടിട്ടില്ല. നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന, നമ്മിലോരോരുത്തരുടേയും പങ്കാളിത്തത്തോടെ വികസിക്കപ്പെടുന്ന അത്തരമൊരു വെബ് സെറ്റ് കഥകളിയും സൈബർ ലോകവും ആവശ്യപ്പെടുന്നുണ്ട്. പ്രാദേശികമോ സ്ഥാപനവൽകൃതമോ ആയ ഒരു വിധ പക്ഷപാതങ്ങളുമില്ലാതെ, കഥകളിയെ സമഗ്രമായി സമീപിക്കുന്ന ഒരു വിസ്തൃതകഥകളിവിജ്ഞാനശേഖരം ഉള്ളടങ്ങുന്ന ഒരു വെബ്സെറ്റ്.
അനിവാര്യമായ അത്തരമൊരു വെബ്സെറ്റിന്റെ നിർമ്മാണത്തിലേക്ക് കടക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. കഥകളിയിലെ പുരോഗമനോന്മുഖമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റിന്റെ പേരിലാണ് വെബ്സെറ്റ് തയ്യാറാവുന്നത്. ഈ വരുന്ന മെയ്മാസം 7 ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തുള്ള കാറൽമണ്ണയിലെ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ വെച്ച് പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടിനായർ വെബ്സെറ്റ് ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് നളചരിതം ഒന്നാം ദിവസവും നിണത്തോടുകൂടിയുള്ള നരകാസുരവധവും നടക്കുന്നുണ്ട്. എല്ലാവരേയും ഉദ്ഘാടനത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ഉദ്ഘാടന പരിപാടിയുടെ വിശദവിവരങ്ങളും, വെബ്സെറ്റിന്റെ പ്രവർത്തനങ്ങളും വിശദീകരിക്കുന്ന ബ്രോഷർ താഴെച്ചേർക്കുന്നു.
എല്ലാ കലാസ്നേഹികളുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.


14 comments:
ഇത് നൈസ് ആയിട്ടുണ്ട്. (അല്ല കഥകളിക്ക് ജീൻസ് ഇടുമോ? :):) ടെമ്പ്ലേറ്റ് കണ്ടിട്ടാണേ :))
വളരെ സന്തോഷം, എന്നെപ്പോലുള്ള അൽപ്പജ്ഞാനികൾക്ക് പ്രാഥമിക പാഠങ്ങൾ ഉൾപ്പെടുത്തുമല്ലോ!
വളരെ നല്ല കാര്യം.
ആശംസകൾ
പ്രിയപ്പെട്ട ചിത്രന്,
ഈ അനോണി എടുത്തു കളയൂ. അല്ലെങ്കില്‍ പലരും ചാടിക്കയറി കുളമാക്കും.
ആശംസകള്‍..
പുതുസംരംഭാങ്ങള്ക്ക് ആശംസകള്‍
മുന്‍വിധികളില്ലാതെ കഥകളിയെ യും കലാകാരന്മാരെയും വിലയിരുത്തുന്നവരുടെ ഒരു കൂട്ടായ്മ ആവട്ടെ
ഞാന്‍ ആദ്യമായി കഥകളി കണ്ടത് മസ്കത്തില് നിന്നാണ്. വെള്ളിനഴിയിലെ അച്ചുതന് കുട്ടിയെ പരിചയപ്പെട്ടതില്‍ പിന്നെയാണ് കഥകളി കമ്പം ഉണ്ടായത്.
ഇവിടെ കഥകളിയെ പറ്റി കൂടുതല്‍ അറിയാന്‍ കഴിയുമെന്ന് കരുതട്ടെ.
തൃശ്ശൂരിലെ സീഎംഡി നമ്പൂതിരിപ്പാടിനേയും കാഞ്ഞൂര്‍ മനക്കലെ കൃഷ്ണേട്ടനേയും അറിയാം.\
Very interesting. A universal approach is always good if it promotes more and more spectacle to the show. It requires more effort to promote audience.
K G Krishnakumar
നന്മകള് മാത്രം നേരുന്നു...
എടാ സാഹിത്യ ചോരാ
ദീപയടി നടത്താത്ത ഏതെങ്കിലും നവോഥാന കവിതകൾ ഉണ്ടങ്കിൽ ഒന്ന് ഇടുമോ . വായിക്കാൻ മുട്ടുന്നു .
'മലയാള മനോരമ'യുടെ 'വനിത' മാഗസിന്റെ പി ഡി എഫ് പകർപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്, പത്തനംതിട്ടക്കാരനായ ഒരു പാവപ്പെട്ടെ യുവാവിനെ കോട്ടയത്ത് പോലീസ് അറസ്റ്റ് ചെയ്തു.
'വനിത'യുടെ പി ഡി എഫ് പകർപ്പുകൾ വിവിധ വാട്സാപ്പ് ഗ്രൂപ്പുകൾക്ക് ഇയാൾ ഫോർവേഡ് ചെയ്തു എന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റം.ഇയാളുടെ കോളേജ് സുഹൃത്തുക്കൾ ചേർന്നുള്ള ബികോം എന്ന ഗ്രൂപ്പിൽ 'വനിത'യുടെ നവമ്പറിൽ പുറത്താക്കിയ രണ്ട് ലക്കങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.ഐ ടി ആക്ട്, പകർപ്പവകാശനിയമം എന്നിവ ലംഘിച്ചതിനായിരുന്നു അറസ്റ്റ്.
മറുഭാഗത്ത്, ഒരു കോളേജ് അദ്ധ്യാപിക, താൻ മറ്റൊരാളുടെ പേരിൽ ഉള്ള ഒരു കവിത മോഷ്ടിച്ച് തന്റെ പേരിൽ പ്രസിദ്ധീകരിച്ചു എന്ന് പരസ്യമായി പറഞ്ഞിട്ടും, പോലീസ് ഇവർക്കെതിരെ യാതൊരു നടപടിയും എടുത്തില്ല!
തന്റെ കവിതയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ കവിത, ഭരണഘടന സംരക്ഷിക്കാനായി നാട് നീളെ പ്രസംഗിച്ച് നടക്കുന്ന ആളുമായ യുവാവായ ബുദ്ധിജീവി നൽകിയത് എന്ന്, കോളേജ് അദ്ധ്യാപിക പരസ്യമായി വ്യക്തമാക്കിയിട്ടും അയാൾക്കെതിരെയും ഒരു നടപടിയുമില്ല!
ഇവിടെയല്ലാ പറയേണ്ടത് എന്ന് അറിയാം ..വി ടി യെ വിമർശിച്ചതിന് ചേട്ടൻ എന്തിനാണ് എന്നെ ബ്ലോക്ക് ചെയ്തത് jidhu amigo
Post a Comment