Saturday, April 25, 2009

ഒരു മഹാവൃക്ഷവും മൂന്നു ശിഖരങ്ങളും-ഭാഗം:2

ൽ‌പ്പം ദീർഘമായ ഇടവേളക്ക് നിർബ്ബന്ധിതമായ സാഹചര്യത്തെ മുൻ‌നിർത്തി,പ്രിയ വായനക്കാർ എനിക്കു മാപ്പുതരുമെന്ന പ്രതീക്ഷയോടെ,ഈ രണ്ടാം ഭാഗം നിങ്ങൾക്കു മുന്നിലർപ്പിക്കുന്നു:
പട്ടിക്കാംതൊടിക്കളരിയുടെ മൂന്നു സദ്ഫലങ്ങളെ മുൻ‌നിർത്തിയുള്ള വിശകലനത്തിലെ,ആദ്യ ശിഖരമായ വാഴേങ്കട കുഞ്ചുനായരെപ്പറ്റിയാണ് നാം പറഞ്ഞുനിർത്തിയത്.അദ്ദേഹത്തിന്റെ കളരിയിലും അരങ്ങിലുമുള്ള സംഭാവനകളെപ്പറ്റി “ഔചിത്യം”എന്ന വാക്കിലൊതുക്കിപ്പറയുന്നത് ഒരേ സമയം അനൌചിത്യവുമാണെന്ന തിരിച്ചറിവോടെ,ഈ ഭാഗത്തിൽ,ഔചിത്യവീക്ഷണത്തിലൂന്നിയ പരിഷ്കരണങ്ങളെപ്പറ്റി കൂടുതൽ അലോചനകൾ പങ്കുവെക്കട്ടെ.ഭാരതീയാചാര്യന്മാരുടെ ദർശനത്തെ സമഗ്രമായി “രസാനുഭൂതി”എന്നു പറയാം.രസനിഷ്പത്തിക്ക് അനിവാര്യമായ ഒന്നാണ് ‘ഔചിത്യ’മെന്ന ധാരണ,ഭാരതീയാലങ്കാരികരിൽ തുടക്കം മുതലേയുണ്ട്.
ഔചിത്യസമ്പ്രദായം
-------------------------
ഭരതന്റെ നാട്യശാസ്ത്രത്തിൽ തന്നെ,വാസ്തവത്തിൽ ഔചിത്യത്തിന്റെ അങ്കുരമുണ്ട്.അഭിനവഗുപ്തനിലും ആനന്ദവർദ്ധനിലെത്തുമ്പോൾ,ഔചിത്യത്തിന്റെ പ്രകാശം കൂടുതൽ തെളിയുന്നതു കാണാം.‌“അനൌചിത്യാദൃതേ നാന്യത് രസഭംഗസ്യ കാരണം”(അനൌചിത്യമല്ലാതെ മറ്റൊന്നുമല്ല,രസഭംഗത്തിനു കാരണമായിട്ടുള്ളത്.)എന്നു പ്രസ്താവിക്കുന്ന ആനന്ദവർദ്ധനനിൽ നിന്ന് ക്ഷേമേന്ദ്രനിലേക്കധികം ദൂരമില്ല.രസം കാവ്യാത്മാവാണെന്നു സമ്മതിക്കുമ്പോഴും,ഔചിത്യം രസത്തിന്റെ ജീവനാണെന്നു ഘോഷിച്ച ക്ഷേമേന്ദ്രന്റെ ആശയത്തെ പൊതുവേ ആരും തിരസ്കരിച്ചിട്ടില്ല.ഔചിത്യം കാവ്യശാസ്ത്രത്തിൽ ഒരു സമ്പ്രദായമായി വലിയതോതിൽ പ്രതിഷ്ഠാപിതമായില്ലെങ്കിലും,രസ-ധ്വനികളുടെ അനുയായികൾ എന്നും ഔചിത്യവിചാരത്തിന് അർഹമായ മാന്യതയും സ്ഥാനവും നൽകിപ്പോന്നു.അലങ്കാരങ്ങളും ഗുണങ്ങളും ഔചിത്യമില്ലെങ്കിൽ ഹാസാസ്പദം(പരിഹാസ്യം)ആവും എന്ന ക്ഷേമേന്ദ്രമതത്തിന്റെ സവിശേഷമായ പ്രത്യക്ഷീകരണമാണ് കുഞ്ചുനായർ കഥകളിയിൽ സാധ്യമാക്കിയത്.
സൌകര്യാർത്ഥം,നമുക്ക് കളിയരങ്ങിലെ ഔചിത്യത്തെ രണ്ടാക്കിത്തിരിക്കാം,ഇവ പരസ്പരസംബന്ധിയാണെന്ന ബോധ്യത്തോടെ.
1)പ്രമേയപരമായ ഔചിത്യം
------------------------------------

കഥകളിയുടെ പ്രമേയത്തിന്റെ പരമപ്രധാനമായ ഗുണം,തീർച്ചയായും അതിന്റെ പ്രതിപാദ്യസാധ്യത-രംഗസാധ്യത തന്നെയാണ്.കവികൾ തോന്നുമ്പോലെ രചിച്ച കാവ്യങ്ങളേക്കാൾ,പ്രതിപാദ്യത്തെക്കുറിച്ചുള്ള-അരങ്ങിനെക്കുറിച്ചുള്ള ബോധ്യത്തോടെ ചെയ്യുന്ന പ്രമേയരചനയാണ് കഥകളിയാവശ്യപ്പെടുന്നത്.ഈ വീക്ഷണത്തിൽ നോക്കിയാൽ,ഇന്നു വരെ ഉണ്ടായതിൽ വെച്ച് ഏറ്റവും സമർത്ഥമായ ആട്ടക്കഥകളെപ്പറ്റി സംശയിക്കേണ്ടതില്ല,കോട്ടയം കഥകൾ തന്നെ.പദാനുപദം മുദ്രാനുസൃതവും താളാനുസൃതവുമായി അടുക്കി നിർമ്മിക്കപ്പെട്ടിരിക്കുന്ന കോട്ടയം കഥകളോട് ഒരു മത്സരത്തിനുപോലും മറ്റുകഥകൾക്കാവില്ല.കാവ്യഭംഗിയിൽ തമ്പുരാന്റെ അടുത്തെങ്ങുമെത്തില്ലെങ്കിലും,അരങ്ങിനനുയോജ്യമായ ഭാഷയിൽ നിർമ്മിക്കപ്പെട്ടവയാണ് മന്ത്രേടത്തു നമ്പൂതിരിപ്പാടിന്റെ സുഭദ്രാഹരണം,കാർത്തികത്തിരുനാളിന്റെ നരകാസുരവധം,ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയംവരം,കീചകവധം,ദക്ഷയാഗം തുടങ്ങിയവ.മറ്റൊരു തലത്തിൽ,പ്രമേയത്തിന്റെ ദുർബലസാഹചര്യത്തെ വിഗണിച്ചുകൊണ്ടും കഥകളി രാവണോത്ഭവം പോലുള്ള അനുപമരംഗശിൽ‌പ്പങ്ങൾ തീർത്തു.ഇവയുടെ പ്രമേയത്തിനനുസരിച്ചുള്ള രംഗഭാഷ്യം ഏറെക്കുറെ പട്ടിക്കാംതൊടിയുടെ ഉദ്ഗ്രഥനത്തോടെ സുഘടിതമായി എന്നു പറയാം.അനാവശ്യമായ ദുർമേദസ്സുകളെല്ലാം എടുത്തുകളഞ്ഞ്,ചെത്തിമിനുക്കപ്പെട്ട ആ രംഗദീപ്തികളിലാണ് രാവുണ്ണിമേനോൻ അരങ്ങിൽ വിസ്മയങ്ങൾ തീർത്തിരിക്കുക.
എന്നാൽ,ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ,മലയാളിയുടെ ഭാവുകത്വമണ്ഡലം പൊളിച്ചെഴുതപ്പെട്ടു.
“നാൾതോറുമിങ്ങനെ പറഞ്ഞതുതന്നെ വീണ്ടു-
മോതുന്നൊരിപ്പണിയിക്കഴിയില്ലെനിക്ക്”
എന്നു കുണ്ടൂരിനോടൊപ്പം,മലയാളക്കരയുടെ രാഷ്ട്രീയവും,സാമൂഹികവും,സാസ്കാരികവുമായ സ്ഥലരാശികൾ ചേർന്നുപാടി.കഥകളിയുടെയടക്കമുള്ള ഏതു കലയുടെയും ഉടമസ്ഥാവകാശം ജന്മികളിൽ നിന്നും ജനങ്ങളിലേക്ക്,പകർന്നാടുകയായി.സാമൂഹ്യാധികാരത്തിന്റെ സ്വാതന്ത്ര്യം നൽകിയ ശുദ്ധവായു,അൽ‌പ്പമൊന്നുമല്ല കലാകാരനെ ഉന്മത്തനാക്കിയത്.‌“ഗതാനുഗതികത്വമല്ല, നവനവോല്ലേഖനമാണ് സർഗസൃഷ്ടിയുടെ മേന്മ”യെ നിർണ്ണയിക്കുന്ന ഘടകമെന്ന പുതിയ ദർശനം,കളിയരങ്ങിനേയും സ്വാധീനിക്കാതെ വയ്യെന്നു വന്നു.എല്ലാ മേഖലയിലും ആ നവീകരണം വന്നിരിക്കണം.ചെണ്ടയിൽ അനുപമായ നാടകീയബോധം കൈമുതലായ കൃഷ്ണൻ‌കുട്ടിപ്പൊതുവാൾ,അതിനനുസൃതമായ അപ്പുക്കുട്ടിപ്പൊതുവാളിന്റെ മദ്ദളം,പുതിയ ഭാവരാശികളെ ക‌ണ്‌‌ഠത്തിലൊളിപ്പിച്ച നീലകണ്‌‌ഠൻ നമ്പീശന്റെ പാട്ട്,നാടകീയതയുടെ ഹിമാലയങ്ങളെ വെല്ലുവിളിക്കുന്ന ഭാവാഭിനയരാജാവായ കൃഷ്ണൻ‌നായരുടെ വേഷം-ഇത്തരമൊരു സമവാക്യം രൂപീകരിക്കപ്പെട്ടതിന്റെ സാഹചര്യം മറ്റൊന്നല്ല.നളചരിതം,.രുഗ്മാംഗദചരിതം,കുചേലവൃത്തം, ദേവയാനീചരിതം തുടങ്ങിയ പുതിയ ഭാവുകത്വപരിസരവുമായി ലളിതസംവേദനം നടത്തുന്ന പ്രമേയാഖ്യാനങ്ങൾ അരങ്ങിൽ പ്രധാനസാനിധ്യമായി.ഒരു ശൈലീകൃതകലയെന്ന നിലയിലുള്ള കഥകളിയുടെ കൂറടക്കത്തെ ഈ ഭാവുകത്വമാറ്റം സ്വാധീനിച്ചതെങ്ങനെ,അതു നന്നായോ ചീത്തയായോ തുടങ്ങിയ കാര്യങ്ങൾ വേറെ ചർച്ചചെയ്യാം;എന്തായാലും ഈ മാറ്റം ചരിത്രപരമായ അനിവാര്യതയായിരുന്നു.ക്രമേണ പഴയ ഭാവുകത്വപരിസരത്തെ രംഗത്തുകൊണ്ടുവരേണ്ടതില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിത്തുടങ്ങി.എന്നാൽ,കഥകളിയുടെ രംഗാവിഷ്കരണത്തിലെ എല്ലാ ശരീരസാധ്യതകളുടെയും കലാത്മകമായ പരിപ്രേക്ഷ്യം ആ ‘ചിട്ടക്കഥ’കളിലായതുകൊണ്ട്,അവ കളരിയിൽ നിന്നൊഴിവാക്കാനാവുമായിരുന്നില്ല.അപ്പോൾപ്പിന്നെ,കളരിയിൽ അഭ്യസിക്കുന്ന കഥകളിയുടെ ആവിഷ്കരണ സാധകോപകരണമായി ‘ചിട്ടക്കഥ’കൾ മാറുകയും,മാറിയ ഭാവുകത്വത്തെ ആവിഷ്കരിക്കാനാവശ്യമാ‍യ ശരീരസാധകത്തിനുള്ള,മുന്നൊരുക്കങ്ങളായി പ്രസ്തുത ആവിഷ്കാരങ്ങൾ മാറാനുമുള്ള സാഹചര്യം രൂപപ്പെടുകയും ചെയ്തു.കലാ.പത്മനാഭൻ നായർ വരെ,കോട്ടയം കഥകളുടെ കളരിയിലുള്ള ‘കാലപ്രകാരം’ അരങ്ങിൽ ദീക്ഷിക്കേണ്ടതില്ലെന്നും,പുതിയ അരങ്ങിനനുസരിച്ച് കോട്ടയം കഥകളുടെ ആവിഷ്കരണരീതിശാസ്ത്രത്തെ പുനർ‌നിർണ്ണയിക്കണമെന്നും അഭിപ്രായപ്പെടുന്നിടത്തോളമെത്തി,കാര്യങ്ങൾ.വാസ്തവത്തിൽ,എൺപതുകളിലുണ്ടായ ചിട്ടപ്പെട്ട കഥകളുടെ പുനരാഗമനം വരെ,സ്ഥിതി വ്യത്യസ്തമായിരുന്നതുമില്ല.രംഗപ്രവൃത്തിയും കളരിയും തമ്മിലുള്ള ഈ ചേർച്ചക്കുറവ്,ഒരു ചരിത്രസത്യം മാത്രമല്ല.തുടർന്നു വന്ന കളിയരങ്ങിനെ നിർണ്ണായകമായി സ്വാധീനിച്ച ഘടകങ്ങളിലൊന്നു കൂടിയാണ്.കലാ.രാമൻ‌കുട്ടിനായരുടേയും പത്മനാഭൻ നായരുടേയും കളരിയിൽ പഠിച്ചിറങ്ങുക;കലാ.കൃഷ്ണൻ നായരെ അനുകരിക്കുക-ഈ സ്ഥിതി പുതിയ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയായിരുന്നു.
ഈ പുതിയ പരിസരത്തിലാണ്,വാഴേങ്കട കുഞ്ചുനായരുടെ കലാജീവിതം വിലയിരുത്തപ്പെടേണ്ടത്.പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കൈകൾ പതിയാതിരുന്ന കഥകളിൽ കൂടി,രാവുണ്ണിമേനോൻ കളരി ആർജ്ജിച്ച ലാവണ്യദർശനവും ഔചിത്യദർശനവും ഉൾച്ചേക്കുകയായിരുന്നു കുഞ്ചുനായരുടെ ചരിത്രദൌത്യം.പ്രമേയനിഷ്ഠമായി നിർമ്മിക്കപ്പെട്ട ആട്ടക്കഥകളുടെ രംഗാവിഷ്കരണത്തിനനുയോജ്യമായ പാത്രബോധം കുഞ്ചുനായർ ഇണക്കിച്ചേർത്തു.കാടും പടലും തല്ലി മനോധർമ്മങ്ങൾ കുത്തിച്ചെലുത്തുന്നതിലല്ല,പാത്രപരിചരണത്തിനനിവാര്യമായ വ്യാഖ്യാനങ്ങളെ ലാവണ്യബോധത്തോടെ ഉൾച്ചേർക്കുന്നതിലാണ് കുഞ്ചുനായരുടെ പ്രമേയബോധം ശ്രദ്ധിച്ചത്.കഥകളി സൃഷ്ടിക്കേണ്ട ലാവണ്യാനുഭുതിയെപ്പറ്റി കുഞ്ചുനായർക്കുണ്ടായിരുന്ന സവിശേഷദർശനത്തെ ആർജ്ജവമുള്ള ഈ വരികൾ നമ്മോടു സംസാരിക്കും:
“അരങ്ങത്തു ചാടിവീണാൽ വാരിയും വലിച്ചും അന്തമില്ലാതെ ഓരോന്നു കാട്ടിക്കൊണ്ട് വേഷം നീട്ടിക്കൊണ്ടു പോയാൽ വലിയ കേമനാവും എന്നൊരു ധാരണ പരിണിതപ്രജ്ഞരായ നടന്മാർക്കു കൂടി ഉണ്ട്.ഇത്രത്തോളം അബദ്ധമായ ഒരു ധാരണ വേറെയില്ല എന്ന് ഉറപ്പിച്ചു തന്നെ പറയേണ്ടിയിരിക്കുന്നു.ചെറിയ ചില സൂചകങ്ങൾ കൊണ്ട്,ഗമകങ്ങൾ കൊണ്ട് വലിയ ഫലം ഉളവാക്കുന്നതിലാണ് അഭിനയത്തിന്റെ മേന്മ.സാകൂതമായ ഒരു നോട്ടത്തിലും സാഭിപ്രായമായ ഒരലർച്ചയിലും മണിക്കൂറുകളോളം ആടിയാലും ഫലിക്കാത്ത ഭാവകോടിയെ ഒതുക്കിക്കാട്ടുന്ന കൂറടക്കം പ്രശംസനീയം തന്നെയാണ്.”
അനുരൂപമല്ലാത്ത,സ്ഥായീഭാവത്തെ ശിഥിലീകരിക്കുന്ന ആട്ടങ്ങളെക്കുറിച്ച്,പുതിയതായി അരങ്ങത്തെത്തുന്ന ‘ശ്ലോക’ങ്ങളുടെ പ്രമേയബോധരാഹിത്യത്തെക്കുറിച്ച്,അനുചിതമായ മനോധർമ്മങ്ങളുടെ നിർത്ഥകതയെക്കുറിച്ച്-എല്ലാം കുഞ്ചുനായർ നിശിതമായ വിമർശനങ്ങളുന്നയിക്കുകയും,ആഴത്തിൽ ചിന്തിക്കുകയും ചെയ്തു.നാലാം ദിവസം ബാഹുകന്റെ രംഗരചനയെക്കുറിച്ച് ഇത്രമേൽ തലപുകച്ച മറ്റൊരു നടനുണ്ടോ എന്നു സംശയമാണ്.കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ ഈ ചരിത്രബോധമുള്ള അഭിപ്രായത്തോടെ,തൽക്കാലം കുഞ്ചുനായരുടെ പ്രമേയൌചിത്യചിന്തക്കു വിരാമമിടട്ടെ:
“സാങ്കേതികാംശങ്ങളിൽ വ്യുൽ‌പ്പന്നരെങ്കിലും കഥാപാത്രങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള മാനസികപശ്ചാത്തലം ഇല്ലാതിരുന്ന പൂർവ്വനടന്മാർ ആടിയാടി കാടും പടലും നിറച്ച കഥകൾ,കുഞ്ചുനായർക്കു മുന്നിൽ വെല്ലുവിളികളായി നിന്നു.താൻ ബുദ്ധിമുട്ടി സമ്പാദിച്ച അറിവുകൾ,കളരിക്കു പുറത്തുള്ള ഈ കഥകളെ കണ്ടാൽകൊള്ളാവുന്നതാക്കാൻ അദ്ദേഹം പിശുക്കില്ലാതെ ഉപയോഗിച്ചു.”
2)രംഗപരമാ‍യ ഔചിത്യം
-----------------------------
പൊതുവായ ഔചിത്യധാരയോട് ചേർത്തുകൊണ്ട് കളിയരങ്ങിലെ ഔചിത്യത്തെ പൂർണ്ണമായും വായിക്കാനാവില്ല. കഥകളിയുടെ ശൈലീകൃതമായ രംഗരചനയുടെ ഔചിത്യം പലപ്പോഴും സാമാന്യചിന്തയുടെ ഔചിത്യചിന്തകളോട് പൊരുത്തപ്പെടണം എന്നുമില്ല.സാമാന്യയുക്തിയുടെ തലത്തിൽ നിന്നു കൊണ്ട് കഥകളിയെ വായിച്ച്, ‘അനൌചിത്യ’ങ്ങൾ കണ്ടെത്തിയ പണ്ഡിതരോട് “നിങ്ങൾക്കു കളി കാണാറായിട്ടില്ല” എന്നു കുഞ്ചുനായർ നെഞ്ചുറപ്പോടെ പ്രഖ്യാപിക്കുകയാണു ചെയ്തത്.ജോസഫ് മുണ്ടശ്ശേരിക്കും ജി.ശങ്കരക്കുറുപ്പിനും കുഞ്ചുനായർ എഴുതിയ കത്തുകൾ ഈ സ്വാത്മതേജസ്സിനു സാക്ഷ്യം പറയും.ഗുരുനാഥന്റെ കൈകളിലൂടെ കടന്നുപോന്ന്,സുഭദ്രമായ അവതരണശിൽ‌പ്പങ്ങളായി മാറിയ കോട്ടയം കഥകളേയും മറ്റു ചിട്ടപ്പെട്ട രംഗാവിഷ്കൃതികളേയും ഒരിക്കലും ലളിതവൽക്കരിക്കാനോ,പുതുക്കിപ്പണിയാനോ കുഞ്ചുനായർ മുതിർന്നില്ല എന്നതു ശ്രദ്ധേയമാണ്.
ഭാവത്തെ അവയവനിഷ്ഠമായല്ല,ശരീരത്തിന്റെ അമൂലാഗ്രമുള്ള പ്രകർഷമായാണ് കഥകളി കാണുന്നത്.അംഗപ്രത്യംഗോപാംഗങ്ങളെ ഭാവധ്വനനസമർത്ഥമായി ചലിപ്പിക്കാനുള്ള ശേഷിയാണ് കഥകളിനടന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്.ശരീരത്തിന്റെ കൂറടക്കം,മുദ്രാഭാഷയുടെ അയത്നലാളിത്യം തുടങ്ങിയ ഉൾച്ചേരുന്നിടത്താണ് ചൊല്ലിയാട്ടത്തിന്റെ ഔചിത്യം കൂടി പൂർണ്ണമാകുന്നത്.ഇവയുടെ അനുപമമായ സമന്വയമായിരുന്നു കുഞ്ചുനായർ.പട്ടിക്കാംതൊടിയെന്ന മഹാവൃക്ഷത്തിന്റെ ഔചിത്യശിഖരം.ഈ കാതൽ നിറഞ്ഞ ശിഖിരത്തിൽ നിന്നു പൊട്ടിക്കിളിർത്ത മൂന്നു ശിഖിരങ്ങൾ ആണ് കുഞ്ചുനായർ താവഴിയുടെ ആധുനിക കഥകളിക്കുള്ള സമ്മാനങ്ങൾ;നിയോക്ലാസിക്കൽ ലോകത്തിന്റെ കഥകളിപ്പറ്റിനേയും കുഞ്ചുനായരുടെ മുദ്രാ-ശരീരഭാഷ്യത്തെയും സ്വാംശീകരിച്ച കലാ.വാസുപ്പിഷാരോടി,പുരാണഖനികളിലൂടെ അലഞ്ഞുതിരിഞ്ഞ കുഞ്ചുനായരിലെ മനീഷിയെ അനിയന്ത്രിതമാം വിധം വിപുലീകരിച്ച നെല്ലിയോട് വാസുദേവൻ നമ്പൂതിരി,ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ ജീവിതം കൊണ്ട് സർഗരചന നടത്തിയ കുഞ്ചുനായരിലെ പ്രതിഭാശാലിയെ ആവാഹിച്ച കോട്ടക്കൽ ശിവരാമൻ.
സവിശേഷമായ ഭാവുകത്വപരിസരത്തെയും പരിണാമങ്ങളേയും അവയർഹിക്കുന്ന ഗൌരവത്തോടെ നേരിട്ട വാഴേങ്കട കുഞ്ചുനായരുടെ അരങ്ങും കളരിയും ഇനിയും സൂക്ഷ്മമായ വിലയിരുത്തലുകളാവശ്യപ്പെടുന്നു.
തൽക്കാലം,ഈ കൂടുതൽ ചിന്തകൾക്കും വിലയിരുത്തലുകൾക്കുമുള്ള ചെറിയ ചൂണ്ടുപലക അവസാനിപ്പിക്കട്ടെ.

56 comments:

വികടശിരോമണി said...

ഇന്നു രാവിലെ നിര്യാതനായ കലാ.കേശവന്റെ പാവനസ്മരണകൾക്കു മുന്നിൽ തലകുനിച്ചുകൊണ്ട്,ഈ ചിന്തകൾ നിങ്ങളുടെ പരിചിന്തനങ്ങൾക്കായി സമർപ്പിക്കുന്നു.

എതിരന്‍ കതിരവന്‍ said...

സമകാലിക മലയാളത്തിൽ ശ്രീ. കേശവന്റെ ആത്മകഥ വായിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അപ്പോഴേയ്ക്കും..........

മനോജ് കുറൂര്‍ said...

ഇടപ്പള്ളിയില്‍നിന്നും ഇപ്പൊ വന്നതേയുള്ളൂ. അരങ്ങത്തുണ്ടായിരുന്ന ആ പ്രൌഢമായ നിലയും പ്രസന്നമായ ചിരിയും...മൊബൈല്‍ ഫ്രീസറിന് ആ പുഞ്ചിരിയെ മരവിപ്പിക്കാനായില്ല. കേശവേട്ടനെ വിലയിരുത്താനുള്ള അവസ്ഥയിലല്ലല്ലൊ നമ്മളാരും. അതു പിന്നീടൊരിക്കലാകാം. എങ്കിലും ഒരു കാര്യം പറയാതെവയ്യ. ഏതു സമ്പ്രദായത്തിലുള്ള
കഥകളിക്കാരുടെയും ഏതാവിഷ്ക്കാരത്തിനും കേശവേട്ടന്റെ ചെണ്ട പാകമായിരുന്നു. ഒരു മുദ്രയ്ക്കുപോലും ആ കൈകളെ കബളിപ്പിച്ചു കടന്നുകളയാനാവില്ലായിരുന്നു. വി.ശീ., ദിവസം ഇതായതുകൊണ്ടുതന്നെ
കേശവേട്ടനെ അനുസ്മരിച്ചത് ഉചിതമായി.

പോസ്റ്റ് അതേക്കുറിച്ചല്ലെന്ന് ഓര്‍മിക്കുന്നു. വായിച്ചു. ഭാഷ മനസ്സിലായില്ല എന്നൊരു പരാതി ഇനി വരില്ല. ഔചിത്യവിചാരം അസ്സലായി. ഇങ്ങനെ കൂവളത്തിലപോലെ മൂന്നു ദലങ്ങള്‍ വീതമേ തളിര്‍ക്കൂ..ല്ലേ? :) ഊര്‍ധ്വമൂലം അധ:ശാഖമോ? അതോ, തിരിച്ചോ?

Rajeeve Chelanat said...

ശ്രീ,

പ്രമേയ-രംഗ ഔചിത്യം കുറഞ്ഞുകുറഞ്ഞുവരുന്നു എന്നു തോന്നിക്കൊണ്ടിരിക്കുന്ന കാലത്ത് (അടച്ചു പറയുകയല്ല) ഈയൊരു ആലോചന പ്രസക്തമാവുന്നു.

നന്ദി

അഭിവാദ്യങ്ങളോടെ

Anonymous said...

‘ശ്രീ’യോ!!!
അതാരാ രാജീവ് സഹാവേ?
വികടശിരോമണിയുടെ പേര് ശ്രീന്നാ?

സുരേഷ് said...

മനോഹരമായ ലേഖനം.ഇതുവരെ ഇവിടെ എത്തിച്ചേരാഞ്ഞതിൽ ഖേദമുണ്ട്.എന്തൊരു ഭാഷയാണിത്!

അനില്‍@ബ്ലോഗ് // anil said...

വി.ശി,
പതിവുപോലെ വായിച്ചു.
:)

കലാമണ്ഡലം കേശവന്റെ സ്മരണക്കുമുന്നില്‍ ആദരാഞലികള്‍ അര്‍പ്പിക്കുന്നു.

Sethunath UN said...

വി.ശി ജീ,
എഴുത്തിനു മുന്‍പില്‍ ന‌മ‌സ്കാരം.
എല്ലാം എനിയ്ക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന പുതിയ അറിവുക‌ള്‍. ന‌ന്ദി.

ശ്രീ ക‌ലാമ‌ണ്ഠലം കേശവന് ആദരാഞ്ജലിക‌ള്‍.

കുഞ്ഞന്‍ said...

മാഷെ,

കലാ.കേശവന്‍ജീയ്ക് ഒരു നമസ്കാരം ചെയ്യുന്നു. ആത്മാവ് ദൈവ സന്നിധിയില്‍ എത്തപ്പെടട്ടെ..


ഞാന്‍ വായിക്കുന്നുണ്ട്, എന്നാല്‍ വായിച്ചെടുക്കുമ്പോള്‍ പെട്ടെന്ന് ഗ്രഹിക്കുവാന്‍ പറ്റുന്നില്ലെന്നു മാത്രം വീണ്ടും വീണ്ടും വായിക്കുന്നു. നന്ദി..

പകല്‍കിനാവന്‍ | daYdreaMer said...

വികടാ, അനില്‍ പറഞ്ഞത് പോലെ "വായിച്ചു.." ഇനിയും പല തവണ വരാം വായിക്കാം..
:)
ശ്രീ. കലാമണ്ഡലം കേശവന്റെ പാവനസ്മരണകൾക്കു മുന്നിൽ ആദരാഞലികള്‍

കപ്ലിങ്ങാട്‌ said...

ഇന്ന് രാവിലെ മാതൃഭൂമിയിൽ വാർത്ത കണ്ടപ്പോഴേ ശ്രീ കേശവന്റെ നിര്യാണത്തെക്കുറിച്ച്‌ അറിയാൻ കഴിഞ്ഞുള്ളു. ഓർമ്മയിൽ തങ്ങി നിൽക്കുന്നത്‌ അദ്ദേഹത്തിന്‌ തൃശ്ശൂർ ക്ലബ്ബിന്റെ സുവർണമുദ്ര കിട്ടിയ അവസരമാണ്‌. കൃഷ്ണൻകുട്ടി പൊതുവാളുടെ തിരോധാനം കഴിഞ്ഞിട്ടധികം കാലമായിട്ടില്ലായിരുന്ന ആ കാലത്ത്‌ കലാ. കേശവന്റെ സാന്നിധ്യം ഒരാശ്വാസമായിരുന്നു. അദ്ദേഹത്തിനു എന്റേയും ബാഷ്പാഞ്ജലികൾ.

ഔചിത്യത്തെക്കുറിച്ചുള്ള ലേഖനം നന്നായി. ഒറ്റയിരിപ്പിൽ വായിച്ചുതീർത്തു, കുറേയൊക്കെ മനസ്സിലാവുകയും ചെയ്തു - വായനക്കാരായ ഞങ്ങളുടെ അഭ്യർത്ഥന മാനിച്ച വി.ശി.ക്ക്‌ നന്ദി :-)

നളചരിതം, രുഗ്മാംഗദചരിതം തുടങ്ങിയ കഥകൾ കഥകളിയിൽ പ്രാധാന്യം നേടുന്നത്‌ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ്‌ എന്ന് പറയുന്നത്‌ ശരിയാണോ? തിരുവിതാകൂറിൽ അതിനുമുമ്പു തന്നെ ഇക്കഥകൾ പ്രതിഷ്ഠ നേടിയിട്ടില്ലേ? "കഥകളി" എന്നവാക്കുപയോഗിച്ചതുകൊണ്ട്‌ ചോദിച്ചുവെന്നു മാത്രം.

രംഗപരമായ ഔചിത്യത്തെക്കുറിച്ചുള്ള ഭാഗങ്ങൾ കൂടുതൽ വിശദീകരിക്കാമായിരുന്നു. വിശദീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണിതെന്ന് തോന്നുന്നു.

നൂറരങ്ങ്‌ സ്മരണികയിൽ കുഞ്ചുനായരുടെ ജീവചരിത്രമായ "മനയോലപ്പാടുകളി"ലെ ഒരദ്ധ്യായം വായിച്ചിരുന്നു. കലാമണ്ഡലം പുസ്തകം പുറത്തിറക്കിക്കഴിഞ്ഞുവോ ആവോ, ആരെങ്കിലും വാങ്ങിച്ചുവോ/വായിച്ചുവോ?

ലേഖനത്തിന്റെ അവസാനം ഒരു "തുടരും" എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, അതു വിട്ടു പോയതോ, മന:പൂർവ്വമോ? രണ്ട്‌ ശിഖരങ്ങൾ ഇനിയും ബാക്കിയില്ലേ? കഥകളിയുടെ സമഗ്രമായ ഉദ്ഗ്രഥനത്തെക്കുറിച്ചുള്ള ചിന്തകളും വരാനുള്ളതല്ലേയുള്ളൂ?

SunilKumar Elamkulam Muthukurussi said...

കലാമണ്ഡലം കേശവൻ എന്ന നമ്പൂരി കേശവന്റെ സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ. (അദ്ദേഹത്തിന്റെ പേർ അങ്ങനെയാ എനിക്ക് കാർന്നോമ്മാർ പറഞ്ഞുതന്നിരുന്നത്)മലയാളം വാരികയിൽ ആത്മകഥ വായിച്ചു തുടങ്ങിയതേ ഉള്ളൂ. കഷ്ടം! അതിലേറെ അദ്ദേഹത്തിന്റെ കഥകളി സംബന്ധമായ നുറുങ്ങുകഥകൾ മലയാളം വാരികയിൽ വായിച്ചിരുന്നു. ഇനി ഇതൊക്കെ ആരെഴുതും?

വി.ശി, ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലെ പൊതുവെ സാമൂഹത്തിന്റെ മാനസികാവസ്ഥ രുഗ്മാംഗദചരിതം പോലുള്ള കഥകളിലെ വികാരാംശവുമായി ഒത്തുപോകുന്നതായിരിക്കാം അല്ലേ? പണ്ട്‌ ബാലി കെട്ടിയായിരുന്നു കേമനായിരുന്നത്. അന്ന് അത്തരം കഥകൾ ആയിരുന്നു കൂടുതൽ പ്രചാരത്തിലുള്ളത്. കഥകളി രംഗം ഒന്നു വായിച്ചാൽ എത്ര പേരാണെന്നോ ബാലികെട്ടി പേരെടുത്തതായി പറയുന്നത്. അപ്പോ ഓരോ കാലത്തിലും ഓരോരോ തരത്തിലുള്ള കളികളായിരിക്കും പ്രചാരം നേടുക അല്ലേ?
-സു-

വികടശിരോമണി said...

കേശവേട്ടന്റെ ചിരിക്കുന്ന മുഖം മനസ്സിൽ നിന്നു പോകുന്നില്ല.ഇതൊരു കാലം തെറ്റിയ യാത്രയായിപ്പോയി.പട്ടിക്കാംതൊടി അവാർഡ് വാങ്ങുമ്പോൾ,ചെറിയ സദസ്സിനെ സാക്ഷിയാക്കി കേശവേട്ടൻ പറഞ്ഞ വാക്കുകളാണോർമ്മയിൽ:
“കാലം എല്ലാറ്റിനേയും ഭക്ഷിക്കുമെന്നു കേട്ടിട്ടുണ്ട്.പക്ഷേ കലയെ ഭക്ഷിക്കാനാവുംന്ന് തോന്നുന്നില്ല.അതിന്റെ സാൿഷ്യമാണീ പുരസ്കാരം.”
ജഗദ്ഭക്ഷകനായ കാലത്തിനാഹരിക്കാനാവാത്ത പല ഓർമ്മകളിലൂടെ കേശവേട്ടൻ നമ്മളിലുണ്ടാകും.
കേശവേട്ടന്റെ സവിശേഷതകളെ വിലയിരുത്താൻ നമുക്കിടയിൽ ഏറ്റവും അനുയോജ്യമായ കൈകൾ മനോജിന്റെയാണെന്ന് മറ്റെല്ലാർക്കുമറിയാമെങ്കിലും,മനോജിനെ ഒന്നോർമ്മിപ്പിക്കട്ടെ.
കപ്ലിങ്ങാട്,
ശരിയാണ്.തെക്കൻ കേരളത്തിൽ മുമ്പുതന്നെ ഈ കഥകൾ പ്രചരിച്ചിരുന്നു.എങ്കിലും നളചരിതത്തിനൊക്കെ നാമിന്നു കാണുന്ന ഭാവാന്തരീക്ഷവുമായി എന്തെങ്കിലും പൊരുത്തമുണ്ടാകാനുള്ള സാധ്യത വിരളമാണ്.പുതിയ ഭാവുകത്വപരിസരത്തിന്റെ സൃഷ്ടിയാണ് ഇന്നത്തെ നളചരിതത്തിന്റെയും മറ്റു പല കഥകളുടെയും രംഗതലം.നളനുണ്ണിയുടെ നളനിൽ നിന്ന് ഗോപിയാശാന്റെ നളനിലേക്കുള്ള ദൂരം കഥകളിക്കകത്തു നിന്നു മാത്രം സംഭവിച്ചതോ,വ്യാഖ്യാനിക്കാവുന്നതോ അല്ല.
അടുത്ത ഭാഗം....കുറച്ചു കഴിഞ്ഞിട്ട് ആവശ്യമെങ്കിൽ,നോക്കാം.സമഗ്രമായ ഉദ്ഗ്രഥനം എന്ന കാര്യം ഒരു വിശദമായ പോസ്റ്റിനുള്ളതാണ്.അതിനു മുൻപ് ഘടകകലകളെപ്പറ്റി ചില ചിന്തകൾ കൂടി ആവശ്യമാണെന്നു തോന്നുന്നു.
മനയോലപ്പാടുകൾ പ്രകാശിതമായിട്ടില്ല.മിക്കവാറും അഷ്ടമിരോഹിണിക്കായിരിക്കും(കുഞ്ചുവാശാന്റെ ജന്മനാൾ)പ്രകാശനം.മറ്റൊരു പ്രത്യേകത,ഈ വർഷം കുഞ്ചുവാശാന്റെ ജന്മശതാബ്ദി വർഷമാണെന്നതാണ്.വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന വിപുലമായ പരിപാടികളോടൊപ്പം ആ പ്രകാശനവും നടക്കാനാണു സാധ്യത.
സുനിൽ,
സംശയമില്ല,കാലത്തിന്റെ ആവശ്യങ്ങൾ തന്നെയാണു കലയെ നിയന്ത്രിക്കുന്നത്.ശൈലീകൃതമെന്നും,ശാസ്ത്രീയമെന്നും,സങ്കേതബദ്ധമെന്നുമൊക്കെ വിളിക്കുന്ന കലകൾ തന്നെ,അങ്ങനെ അനുനിമിഷം മാറുകയാണ്.ഏറ്റവും മികച്ച ഒരുദാഹരണം തായമ്പകയാണ്.അടുത്തിടെ ഒരു തായമ്പക കേട്ടുനിന്നപ്പോൾ ഞാനാലോചിച്ചതേയുള്ളൂ,കഴിഞ്ഞ ഒരു പതിനഞ്ചു വർഷത്തിനകം തായമ്പകക്കു വന്ന മാറ്റമെന്തൊക്കെയാണ്! സ്ഥിരമായി ഇതു പിന്തുടരുന്നവർക്കു മാത്രം മനസ്സിലാവുന്ന ഒന്നായിട്ടുണ്ട്;തായമ്പക.മുഖം കൊട്ടുന്നതിനിടക്കു കൊട്ടുന്ന പൊടികൾ കേട്ടാൽ‌തന്നെ ഒരു സ്ഥിരം സഹൃദയനല്ലെങ്കിൽ അമ്പരന്നു പോകും.മുഖം കഴിഞ്ഞുവരുന്ന ഏറ്റിച്ചുരുക്കലുകളിലാകെ,മനോധർമ്മങ്ങളുടെ സഞ്ചാരം ഏതൊക്കെ വഴിക്കാണു യാത്ര ചെയ്തിരിക്കുന്നതെന്നു പറയുക വയ്യ.മുത്താരിപ്പുകളുടെ പ്രയോഗരീതികൾ,വിവിധ നടകളുടെ പ്രയോഗവഴക്കങ്ങൾ-എല്ലാം അതിവേഗം മാറിയിരിക്കുന്നു.ഇന്നിപ്പോൾ പഴയ വഴിയിലുള്ള തായമ്പക കേൾക്കാൻ ആരെ സമീപിക്കണം എന്നെനിക്കൊരു പിടിയും കിട്ടുന്നില്ല.(കുറച്ചുകാലം മുൻപാണെങ്കിൽ പോരൂർ ഉണ്ണികൃഷ്ണന്റെ പേരു പറയാമായിരുന്നു,ഇപ്പോൾ അതും നടപ്പില്ല.:)മനോജിനോ മാധവൻ കുട്ടിയേട്ടനോ പറയാമോ?)
ഒന്നും പഴയപോലെ നിൽക്കണമെന്ന വാശിയിലർത്ഥമില്ല.അതുകൊണ്ടു പ്രയോജനവുമില്ല.

Sahadevan Nambuthiri said...

ജീവിതകാലം മുഴുവൻ കഥകളിയിൽ കഷ്ടെപ്പട്ടിട്ടും ലഭിക്കാത്ത
അംഗീകാരമാണ് ഒേര ഒരു സിനിമയിലൂെട േനടിയത്. ( കലാമണ്ഡലം േകശവ൯)

കലാമണ്ഡലം േകശവന് ആദരാഞലികൾ അർപ്പിക്കുന്നു.

Lathika subhash said...

കലാമണ്ഡലം കേശവന് ആദരാഞ്ജലികള്‍.
താങ്കളുടെ എഴുത്തിന് അഭിനന്ദനങ്ങളും.

ചാണക്യന്‍ said...

വായിച്ചു....
പിന്നീട് ഒന്നു കൂടെ വായിക്കാം...

Sahadevan Nambuthiri said...

കഥകളിയിൽ ഇളകിയാട്ടത്തിലാണല്ലോ മിതത്വം
പാലിക്കേണ്ടത്. അരങ്ങിൽ വന്നാൽ പോകില്ലാ എന്നു തോന്നും വിധത്തിലുള്ള ഇളകിയാട്ടങ്ങൾ ഇന്നത്തെ ഒരു നടനും സ്വീകരിച്ചു കാണുന്നില്ല മറിച്ച് എത്രയും പെട്ടെന്ന് തീർക്കുന്ന ഇളകിഓട്ടമാണെന്നു തന്നെ പറയാം. ഒരു കാലത്ത് നടന്മാർ ഇളകിയാട്ടങ്ങൾ അധികം ചെയ്തിരുന്നു. അക്കാലത്ത് കഥകളിയുടെ മുൻപിൽ ആസ്വാദകർ ഉണ്ടായിരുന്നു. പുലർന്ന് ഏഴുമണി ആയാലും കളരി അഭ്യാസം നേടാത്ത അന്നത്തെ നടന്മാരുടെ അരങ്ങിനു മുൻപിലും ജനം ഉണ്ടായിരുന്നു. ജനം അന്നത്തെ അവതരണ രീതികൾ വളരെ അധികം ആസ്വദിച്ചിരുന്നു എന്നതിനാൽ തന്നെയല്ലേ അങ്ങിനെ സംഭവിച്ചിരുന്നത്.
ഇളകിയാട്ടം കഥകളിക്കു വിധിച്ചിട്ടുള്ളതാണ്. ഇന്നു കഥകളിയിലെ ശ്ളോകങ്ങൾ ആസ്പദമാക്കിയുള്ള ഇളകിയാട്ടങ്ങൾ പോലും ഒഴിവാക്കുന്നു. ഇന്നത്തെ കഥകളി നടന്മാർ എന്തെങ്കിലും ഒന്ന് രംഗത്ത് വിശേഷാൽ ചെയ്യണം വിചാരിച്ചാൽ അതിനെ അപരാധമായി ചിലർ കാണുന്നതു കൊണ്ട് കഥകളിനടന് പുരാണജ്ഞാനമോ, മനോധർമ്മമോ, അവസരോചിത യുക്തിയോ ആവശ്യമില്ലാത്തതായി
തീർന്നിരിക്കുന്നത്. “തത്തമ്മേ പൂച്ച പൂച്ച എന്ന് വളർത്തു തത്തയോട് പറഞ്ഞ് പരിശീലിപ്പിച്ചാൽ തത്തമ്മ കുറെ കഴിയുമ്പോൾ “തത്തമ്മേ പൂച്ച പൂച്ച” എന്ന് പറയുവാൻ തുടങ്ങും. ഈ തത്തമ്മയ്ക്ക് പൂച്ച എന്നു പറഞ്ഞാൽ എന്താണെന്ന് മനസിലാകണം എന്നില്ലല്ലോ. അതേപോലെ ആശാൻ പഠിപ്പിച്ചത് അതേപടി അരങ്ങിൽ കാട്ടിയാൽ മതിയാകും എന്ന നിലയായി കഥകളിക്ക്. ശ്ളോകത്തിന്റെയോ പദത്തിന്റെയോ അർത്ഥം
പോലും നടൻ അറിഞ്ഞിരിക്കേണ്ട ആവശ്യം ഇല്ല. കളരിയിൽ ചൊല്ലി ആടിക്കാത്ത നളചരിതം പോലുള്ള കഥയിൽ വേഷം കെട്ടുമ്പോൾ, കളിക്കു മുൻപ് ഇന്നത്തെ യുവ നടന്മാർ, തന്റെ വേഷത്തിന്റെ പദങ്ങൾ മനസിലാക്കിയിരിക്കണം എന്നു പോലും ചിന്തിക്കുന്നില്ല. കാരണം ഇന്നതിന്റെ ആവശ്യമില്ല. ഇങ്ങിനെ തുടർന്നാൽ കഥകളിയെ ഒരു യാന്ത്രീക കളി എന്ന് വിശേഷിപ്പിക്കുന്നതാവും ഉത്തമം.
കാലത്തിനനുസരിച്ച് കഥകളിയിൽ മാറ്റങ്ങൾ
വന്നു ചേർന്നിട്ടുണ്ട്. മനകളിലും, നായർ തറവാടുകളെയും ആശ്രയിച്ച് കഥകളിക്കാർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ
കളി നടത്തുന്ന മനകളിലെ നമ്പൂതിരിമാരുടെയും തറവാട്ടിലെ
കാരണവന്മാരുടെയും താൽപ്പര്യത്തിനാണ് ഇളകിയാട്ടങ്ങൾ ആടിയിരുന്നത്. അടുത്ത കാലഘട്ടത്തിൽ നടന്മാർക്ക് സ്വതന്ത്രമായി ഇളകിയാട്ടങ്ങൾ ചെയ്യാൻ അവസരമുണ്ടായി. ഇതിനായി നടന്മാർ പുരാണജഞാനം നേടാൻ നിർബ്ബന്ധിതരായി.
അടുത്ത കാലഘട്ടത്തിൽ കഥകളി സ്ഥാപനങ്ങളിലൂടെ വളർന്നപ്പോൾ ഇളകിയാട്ടങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഉണ്ടായി ഇളകിയാട്ടങ്ങൾ സ്വാതന്ത്ര്യമായി ചെയ്യുന്ന നടന്മാരും മിതത്വം പാലിക്കുന്ന നടന്മാരും ഒന്നിച്ച് ഒരു അരങ്ങിൽ കൂട്ടുവേഷക്കാരായെത്തുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടായിട്ടുള്ളത് ശ്രദ്ധേയമാണ്. ഈ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുവാനുള്ള ഒരു സുഗമമായ മാർഗ്ഗമാണ് മിതത്വം. കഥകളി ആസ്വാദനത്തിലും അവതരണത്തിലും
പ്രാദേശികമായും കാലഘട്ടത്തിന് അനുസരിച്ചും വരുത്തിയിട്ടുള്ള വ്യത്യാസങ്ങൾ മാത്രമാണിവ.

കൊടുങ്ങല്ലൂർ കോവിലകത്തെ കൊച്ചുണ്ണിത്തമ്പുരാൻ കൽപ്പിച്ചുണ്ടാക്കി കാലകേയവധത്തിൽ അർജ്ജുനന് സ്വർഗ്ഗവർണ്ണന അവതരിപ്പിക്കാൻ പട്ടിക്കാന്തൊടിക്കു കൊടുത്തത് മൊത്തം 28 ശ്ളോകങ്ങൾ ആണ്. സ്വർഗ്ഗ വീക്ഷണം, ദേവസ്ത്രീകൾ അർജ്ജുനനെ പുഷ്പവൃഷ്ടി ചെയ്തുള്ള ശ്ളാഘനം, വിമാനസ്ഥരായ ദിവ്യന്മാരെ കാണുന്നത്, ഐരാവതക്രീഡ, ക്രീഡാ പർവതവർണ്ണന എന്നിങ്ങനെ തുടങ്ങി ഒടുവിൽ വജ്റബാഹു, വജ്റകേതുക്കളുടെ സ്വർഗ്ഗ ആക്രമണവും ദേവസ്ത്രീകളെ അപഹരിക്കുന്നതും, അവിടെ നടന്ന ബഹളങ്ങളും വർണ്ണിക്കുന്നതെല്ലാം നടൻ ഗ്രഹിച്ച് ഭംഗിയായി ആടി ഫലിപ്പിക്കാൻ വളരെ അധിക സമയം വേണ്ടി വരും.
കഥകളിയിൽ മിതത്വം പാലിക്കണം എന്നറിവുള്ള കൊടുങ്ങല്ലൂർ കോവിലകത്തെ തമ്പുരാൻ എന്തിനാണ് ഇത്രയും ദീർഗ്ഗമായ ശ്ളോകങ്ങൾ സ്വർഗ്ഗവർണ്ണനയ്ക്ക് എഴുതികൊടുത്തത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ സ്വർഗ്ഗവർണ്ണന ആസ്വദിക്കാൻ കഴിവുള്ളവർക്ക് ആനന്ദകരവും ആസ്വദിക്കാൻ കഴിവില്ലാത്തവന് നടൻ ആരായിരുന്നാലും അരോചകമായി ഇയാൾ അരങ്ങിൽ പോയാൽ മതി എന്നു തോന്നുകയും ചെയ്യും.
മിതത്വത്തിന്റെ പേരിൽ അർജ്ജുനനായി വരുന്ന സമ്പ്രദായ നടന്മാർ രംഗത്ത് ഇളകിയാട്ടത്തിലൂടെ അവതരിപ്പിക്കേണ്ട ഈ സ്വർഗ്ഗവർണ്ണന ഒഴിവാക്കുകയോ, ലഘുവാക്കുകയോ ചെയ്യുന്നുവെങ്കിൽ അത് കഥകളിയോടു മാത്രമല്ല കലാ ലോകത്തോടു തന്നെ ചെയ്യുന്ന ഏറ്റവും വലിയ അനീതിയും അപരാധവുമായി തീരുമെന്നേ
പറയാനാവൂ. കഥകളിയിൽ നൃത്തം മാത്രമാണ് പ്രധാനമെങ്കിൽ കാലകേയവധത്തിൽ അർജ്ജുനന് ഈ ഇളകിയാട്ടത്തിലൂടെയുള്ള സ്വർഗ്ഗവർണ്ണന എന്തിന് ? ഇനി സ്വർഗ്ഗം ചുറ്റിക്കാണുക എന്നു മാത്രം കാട്ടി നടന് മിതത്വം പാലിക്കാമല്ലോ. ഒരു കഥകളി കലാകാരൻ കഥയ്ക്കും, കഥാ സന്ദർഭത്തിനും, കഥാപാത്രത്തിനും ഇണങ്ങുന്ന ഇളകിയാട്ടങ്ങൾ ലഘുവായിട്ടെങ്കിലും അവതരിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് ഞാൻ കരുതുന്നത്.
കഥകളിയിൽ നൃത്തത്തിനല്ലാതെ മറ്റൊന്നിനും സ്ഥാനമില്ല എന്നുളള അഭിപ്രായങ്ങൾ ഈ blog- ൽ പ്രകടമാക്കിയിട്ടുണ്ട്. പ്രാദേശികമായി ഈ അഭിപ്രായത്തോട് യോജിക്കാനാവില്ല. 40 - 45 വർഷങ്ങൾക്കു മുൻപു് വീടുകളിൽ (വിവാഹത്തോട് അനുബന്ധിച്ച്) നളചരിതം part.1, കഷ്ടകാലം or കലിബാധ നീങ്ങാൻ നളചരിതം part-3 (കലി ഓട്ടം) ആഭിചാര ദോഷം നീങ്ങാൻ നിഴൽക്കുത്ത്, ഷഷ്ട്യബ്ദപൂർത്തിക്കു പട്ടാഭിഷേകം, കുചേലവൃത്തം, സപ്താഹം നടത്തുമ്പോൾ കുചേലഗതി നാളിൽ കുചേലവൃത്തം, മലനടയിൽ നിഴൽകുത്ത്, ശിവക്ഷേത്രങ്ങളിൽ കിരാതം, ഭദ്രകാളീ ക്ഷേത്രങ്ങളിൽ ദക്ഷയാഗം തുടങ്ങിയ കഥകൾ ( travancore ഭാഗങ്ങളിൽ) അവതരിപ്പിച്ചിരുന്നത് നൃത്ത ആസ്വാദനത്തിനായി മാത്രമാണെന്ന് കരുതാനാവില്ല. പുത്രലാഭത്തിനായും (സന്താനഗോപാലം ) ഉദ്ദിഷ്ട സിദ്ധികൾക്കായും കഥകളി വഴിപാട് നടത്തുന്ന ക്ഷേത്രങ്ങൾ അനവധി ഉണ്ട്. “ഭക്തിക്കു് “ കഥകളിയിൽ ഉള്ള ഈ പങ്കുകൊണ്ട് കലാകാരന്മാർക്ക് ഗുണകരവുമാണ്. എത്രയോ ക്ഷേത്രങ്ങളുടെ മതിൽ കെട്ടിനുള്ളിൽ കഥകളിക്കല്ലാതെ നാടകത്തിനോ, ബാലേയ്ക്കോ ഇന്നും സ്ഥാനമില്ല എന്നതും സ്മരിക്കേണ്ടതാണ്.

വികടശിരോമണി said...

വായിച്ചവർക്കെല്ലാം നന്ദി.
സഹദേവൻ നമ്പൂതിരി,
ഏതു കലയുടെ കാര്യത്തിലും,വിഭിന്നമായ മാർഗങ്ങളിലൂടെയും കാഴ്ച്ചപ്പാടുകളിലൂടെയുമുള്ള ദർശനങ്ങളുണ്ടാവുക സ്വാഭാവികമാണ്.താങ്കളുടെ കഥകളിക്കാഴ്ച്ചശീലങ്ങളും എന്റേതുമായി ഇണങ്ങാൻ വലിയ പ്രയാസമാണ്.കാരണം,നാം വ്യത്യസ്തമായ സാംസ്കാരിക-സാമൂഹികപരിസരങ്ങളിൽ വളർന്നുവന്നവരാണ് എന്നതുതന്നെ.എങ്കിലും ചില കാര്യങ്ങൾ വിശദീകരിക്കാതെ വയ്യ.ഈ ബ്ലോഗ് വന്നു വായിക്കുന്നവർ എല്ലാം കഥകളികണ്ടുപരിചയമുള്ളവരാവണം എന്നില്ലല്ലോ.
കഥകളിയിൽ ഇളകിയാട്ടത്തിനാണല്ലോ മിതത്വം പാലിക്കേണ്ടത് എന്ന ആദ്യവാചകം തന്നെ അബദ്ധമാണ്.സർവാംഗീണമായ ഒരു സങ്കൽ‌പ്പനമാണ് കല്ലുവഴിക്കളരിയെ സംബന്ധിച്ചിടത്തോളം മിതത്വം.ഓരോ സൂക്ഷ്മചലനങ്ങളിലും നടൻ പാലിക്കേണ്ട ആധാരതത്വമാണിത്.പദങ്ങളുടെ അംഗാഗീഭാവഘടനയിൽ,ഓരോ നൃത്ത-നൃത്യവിശേഷങ്ങളുടെയും ഭാവശിൽ‌പ്പത്തിൽ-അങ്ങനെ കഥകളിയുടെ അമൂലാഗ്രം നിറയുന്ന ഒരു സൌന്ദര്യവിശേഷമാണ് മിതത്വം.
ഇളകിയാട്ടത്തിന്റെ കാര്യത്തിൽ,പഴയപോലെ വന്നാൽ പോവില്ല എന്ന ശീലം ഇന്നാർക്കുമില്ല എന്നൊക്കെ പറയുന്നത് അതിലും അബദ്ധമാണ്.എത്രയോ നടന്മാർ(അതിൽ തെക്കും വടക്കുമൊന്നും തരം തിരിക്കേണ്ട)ചൊല്ലിവട്ടം തട്ടിയാൽ ആടുന്നതുകണ്ടാൽ കൂടി,ഇത്തരമൊരഭിപ്രായം വരില്ല.ആടുന്ന മിക്കവാറും ആട്ടങ്ങളുടെ സ്ഥിതിയോ,അതു പറയാതിരിക്കുകയാണു ഭേദം.
കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ പട്ടിക്കാംതൊടിക്ക് എഴുതിക്കൊടുത്ത സ്വർഗ്ഗവർണ്ണനാശ്ലോകങ്ങൾ എല്ലാം അദ്ദേഹം തന്നെ ഉപയോഗിച്ചിട്ടില്ല.ആട്ടക്കഥകാരന്മാർ എഴുതിയ മുഴുവൻ പദങ്ങൾ തന്നെ കഥകളി ഉപയോഗിക്കില്ല,പിന്നെയാണ് തമ്പുരാന്മാർ ഉണ്ടാക്കിക്കൊടുത്ത മുഴുവൻ ശ്ലോകങ്ങൾ!
സ്വർഗവർണ്ണനയുടെ കാര്യത്തിൽ,ഞാനെന്റെ വ്യക്തിപരമായ നിലപാട് വ്യക്തമാക്കിയെന്നേയുള്ളൂ.
ഭക്തിയുടെ ഭാഗമായി കഥകളി നടത്തുന്നവരുണ്ടാകാം,ഇല്ലെന്നു പറഞ്ഞില്ലല്ലോ.എന്തായാലും ഞാൻ ഒരു ഭക്തിസംവർദ്ധോപാധിയായി കഥകളിയെ കണ്ടിട്ടില്ല,കാണാനുദ്ദേശിച്ചിട്ടുമില്ല.
വെറും നൃത്തമാണ് കഥകളി എന്ന് ഒരിടത്തും ആരും പറഞ്ഞുകേട്ടിട്ടില്ല.അത്തരം അഭിപ്രായങ്ങളൊക്കെ ആരുപറഞ്ഞതാണാവോ?
ഭിന്നരുചിർഹി ലോക-അത്രയേ പറയാനുള്ളൂ.

മനോജ് said...

സഹദേവൻ നമ്പൂതിരിയെപ്പോലുള്ള “പ്രാദേശികവാദ”ക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്,ല്ലേ?
ആദ്യം കല എന്നു പറയുന്ന സാധനം സാർവ്വലൌകികമാണെന്നു മനസ്സിലാക്ക്,മാഷേ.
കഥകളിയിലെ നാലും മൂന്നും ഏഴുമുദ്രയും,കഥയും മനസ്സിലാക്കാൻ വികടശിരോമണിയെപ്പോലെയും മനോജിനെപ്പോലെയും മാധവൻ കുട്ടിയെപ്പോലെയും വലിയ ജ്ഞാനികളൊന്നും ആകണ്ട.പക്ഷേ,കഥകളിയിലെ നൃത്താംശങ്ങളെ അറിഞ്ഞാസ്വദിക്കണമെങ്കിൽ ചില്ലറ ജ്ഞാനമൊന്നും പോര താനും.

parammal said...

GOOD............

sreedavi said...

ഈ നൃത്തം എന്നുവെച്ചാൽ സത്യത്തിൽ എന്താ?

Rajeev said...

ഈ നൃത്തം എന്നുവെച്ചാൽ സത്യത്തിൽ Kalasam, idakkalasam, vattamvechu kalasam, Adakkam, Thonkaram, Ashtakalasam etc.

Sahadevan Nambuthiri said...

മനോജ് said...

സഹദേവൻ നമ്പൂതിരിയെപ്പോലുള്ള “പ്രാദേശികവാദ”ക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്,ല്ലേ?

മനോജ് കുട്ടാ,
ഞാൻ ഒരു പ്രാദേശിക വാദിയാണ്. എന്റെ പ്രാദേശിക
വാദത്തിന്റെ വലിപ്പം നന്ന് അറിയാൻ എന്റെ mail id
പ്രയോജനപ്പെടും.
(Mail id) rar.rock2@gmail.com

Dr. Evoor Mohandas said...

sorry, I am bit late in this discussion. My floral tributes to the memory of the great chendakkaran/kavi/prabhashakan/actor....

Enjoyed the good article on the 'ouchityam' in kathakali.I found some 'spelling mistake' in v.s's reply to kaplingad, reproduced below, may be it's because I am a thekkan.

കപ്ലിങ്ങാട്,
ശരിയാണ്.തെക്കൻ കേരളത്തിൽ മുമ്പുതന്നെ ഈ കഥകൾ പ്രചരിച്ചിരുന്നു.എങ്കിലും നളചരിതത്തിനൊക്കെ നാമിന്നു കാണുന്ന ഭാവാന്തരീക്ഷവുമായി എന്തെങ്കിലും പൊരുത്തമുണ്ടാകാനുള്ള സാധ്യത വിരളമാണ്.പുതിയ ഭാവുകത്വപരിസരത്തിന്റെ സൃഷ്ടിയാണ് ഇന്നത്തെ നളചരിതത്തിന്റെയും മറ്റു പല കഥകളുടെയും രംഗതലം.നളനുണ്ണിയുടെ നളനിൽ നിന്ന് ഗോപിയാശാന്റെ നളനിലേക്കുള്ള ദൂരം കഥകളിക്കകത്തു നിന്നു മാത്രം സംഭവിച്ചതോ,വ്യാഖ്യാനിക്കാവുന്നതോ അല്ല.

From your reply to Kaplingad I understand that the 'bhaavathalam' of Nalacharitham, as we see today, is a new discovery by Gopiasan, and Nalanunni and his contemporaries in the south could not have given that touch to Nalacharitham. appo, vee see angekke ethra vayassayi? Nalanunniyude attamokke kanda aalaano?

Please remember that the thekkan kathi and pachha were a class of its own in the haydays of the thekkan stalwarts. That's why Mahakavi Vallathol after seeing a pachha performance of Mathoor Kunjupilla Panikker felt awestruck to comment that ‘I have not seen such a vesham in kathakali yet’. On the death of this genius artist, Mahakavi commented 'ethonnine ashrayicchu kathakali nilaninnuvo, aa deham innu polinju’. Well, these words are sensible if only one is ready to accept and respect Vallathol, otherwise it’s trash.

Kalamandalam Gopi is an outstanding actor, no doubt. But please don’t tell that ‘he is THE NALACHARITHAM and it’s bhavathalam’and all that. I have seen several times the ‘bhavathalam’ of Nalacharitham-1 by Gopi and Mankulam. Mankulam’s ‘Kundinanayaka’ is much much better than that of Gopi. Then ……….

I believe that this kind of irresponsible comments emanate from the fundamental presumption that ‘Kalluvazhichitta’ is kathakali. Even if I accept that, how can this chitta, which advocates minimum bhavabhinayam (for this I invite all to see Ramankutty Asan’s one pachha vesham), boast of producing genius artists in ‘bhavabhinayam’? If Gopi is able to express better, it’s because he is able to see himself above the rigid chitta barriers and receptive to ideas from wherever he can get. Please ask him, he will tell his ‘bhavabhinayam’ has a good contribution from the thekkan artists.

Dr. K.S. Mohandas

വികടശിരോമണി said...

ശ്രീദേവി,
നൃത്തം-നൃത്യം തുടങ്ങിയ വാക്കുകളെപ്പറ്റിയും,അവയുടെ കഥകളിയിലെ സ്ഥാനത്തെപ്പറ്റിയുമൊക്കെയുള്ള എന്റെ വീക്ഷണം വിശദീകരിക്കുന്നതാവട്ടെ അടുത്ത പോസ്റ്റ്,എന്താ?
മനോജ്,
സാധാരണ ഇപ്പോൾ ചിലരെയൊക്കെ ജ്ഞാനികളാക്കുന്നത് അവരെ കുഴിയിൽ ചാടിക്കാനാണ്.ഇവിടെ അതിന്റെ ആവശ്യമെന്താ?:)
എനിക്കാകെ നന്നായി അറിയാവുന്ന ഒരു കാര്യം,എനിക്കു വിവരമില്ല എന്നതുമാത്രമാണ്.ദയവായി ഇത്തരം സവർവ്വജ്ഞപീഠങ്ങൾ തന്ന് അപമാനിക്കരുത്.
സഹദേവൻ നമ്പൂതിരി,
മനോജിനോടാണ് അങ്ങയുടെ മറുപടി.എന്നാലും ഒന്നിടപെട്ടോട്ടെ,അങ്ങയുടെ വലിപ്പമറിയാൻ അങ്ങയുമായി മെയിൽ വഴി ബന്ധപ്പെട്ടേ പറ്റൂ എന്നാണോ?എന്തായാലും നല്ല തമാശയായിട്ടുണ്ട്.
മോഹൻ,
താങ്കളുടെ നല്ലവാക്കുകൾക്ക് നന്ദി.
കുറേക്കൂടി പക്വമായ അഭിപ്രായമാണ് താങ്കളിൽ നിന്നു ഞാൻ പ്രതീക്ഷിക്കുന്നത്(പ്രതീക്ഷിക്കാൻ ആരു പറഞ്ഞു എന്നു ചോദിക്കാം.പ്രതീക്ഷകൾ എന്റെ തെറ്റു തന്നെ.)
നളനുണ്ണിയുടെ വേഷം കണ്ട്ടുണ്ടോ എന്ന പരിഹാസത്തിന് എന്തു സാധ്യതയാണ് എന്റെ അഭിപ്രായത്തിലുള്ളത് എന്ന് മനസ്സിലായില്ല.ഒരു പ്രത്യേകചരിത്രപശ്ചാത്തലമാണ് പ്രസ്തുതകാലത്തിലെ കലയേയും വ്യാഖ്യാനതലങ്ങളേയും ഭാവതലത്തേയും നിർണ്ണയിക്കുന്നത്.നളനുണ്ണിയുടെ പശ്ചാത്തിൽ നിന്ന് ഒരുപാടുദൂരം സഞ്ചരിച്ച ചരിത്രസന്ധിയിലാണ് കലാ.ഗോപി നളനാവുന്നത്.സ്വാഭാവികമായും ആ ചരിത്രപരിണാമം,ഭാവതലത്തേയും മാറ്റിമറിച്ചിരിക്കും.അതാണു പറഞ്ഞത്.അതിൽ തെക്കും വടക്കും ഒന്നുമില്ല.എന്റെ വാചകം ഒന്നുകൂടി ആവർത്തിക്കാം:
“നളചരിതത്തിനൊക്കെ നാമിന്നു കാണുന്ന ഭാവാന്തരീക്ഷവുമായി എന്തെങ്കിലും പൊരുത്തമുണ്ടാകാനുള്ള സാധ്യത വിരളമാണ്.പുതിയ ഭാവുകത്വപരിസരത്തിന്റെ സൃഷ്ടിയാണ് ഇന്നത്തെ നളചരിതത്തിന്റെയും മറ്റു പല കഥകളുടെയും രംഗതലം.നളനുണ്ണിയുടെ നളനിൽ നിന്ന് ഗോപിയാശാന്റെ നളനിലേക്കുള്ള ദൂരം കഥകളിക്കകത്തു നിന്നു മാത്രം സംഭവിച്ചതോ,വ്യാഖ്യാനിക്കാവുന്നതോ അല്ല.“
കാൽ‌പ്പനികയുഗത്തിന്റെ പിറവിക്കു മുൻപ് നളചരിതത്തെ സമീപിച്ചിരുന്നത് ഇന്നു കാണും വിധമാവില്ല എന്നതു നിശ്ചയമാണ്.അതു കഥകളിക്കകത്തുമാത്രം നടന്ന മാറ്റമല്ല.രാഷ്ട്രീയ-സാംസ്കാരിക-സാഹിത്യപരിണാമങ്ങളാകമാനം ആ മാറ്റത്തിൽ വിഷയമാണ്.അതാണു പറഞ്ഞത്.അതിനർത്ഥം ഞാൻ നളനുണ്ണിയുടെ വേഷം കണ്ടു എന്നാണോ?“നളനുണ്ണിയിൽ നിന്ന് ഗോപിയാശാനിലേക്ക് ദൂരമുണ്ട്”എന്നു പറയാൻ നളനുണ്ണിയുടെ വേഷം കാണാൻ മാത്രം പ്രായം വേണോ?
ഈ ബാലിശമായ വാദങ്ങളോട് ഇനി തിരിച്ചുചോദിക്കട്ടെ,താങ്കൾക്കെത്ര വയസ്സായി?അഞ്ചോ,ആറോ?
“he is able to see himself above the rigid chitta barriers and receptive to ideas from wherever he can get."
ഈ ചിട്ടയുടെ അതിർത്തികൾ എന്നു പറഞ്ഞല്ലോ.അപ്പോൾ ചിട്ടയെന്താണെന്നു കൃത്യമായി മനസ്സിലായിരിക്കണം.സന്തോഷം.

Anonymous said...

ഒരിക്കൽ ഒരു കഥകളി ഗായകനും, കഥകളിയുമായി ബന്ധമുള്ള ഒരു വ്യക്തിയുമായി നീരസമുണ്ടായി. ഇവർ കോപം മൂത്ത് പരസ്പരം അസഭ്യം സംസാരിക്കുകയും ചെയ്തു. സംഗീതജ്ഞൻ അൽപ്പം മേലോങ്ങിയപ്പോൾ മറ്റയാൾ സംഗീതജ്ഞനെ കുരുക്കാൻ ഒരു മാർഗ്ഗം കണ്ടെത്തി. ഒരു പോസ്റ്റു കാർഡുവാങ്ങി അതിൽ
“നിങ്ങൾ ഒരു പത്മശ്രീ വാങ്ങിയ കഥകളി കലാകാരനായിരിക്കാം എന്നാൽ വിശ്വാമിത്ര വേഷമിട്ട് ഗാന ഗന്ധർവനായ (ഈ ഗായകന്റെ പേരെഴുതി) ---------- ഗാന ആലാപനത്തിനൊത്ത് നൃത്തം ചെയ്യാൻ താങ്കൾക്ക് കഴിവുണ്ടോ” എന്നെഴുതി “കലാമണ്ഡലം കൃഷ്ണൻ നായർ, കഥകളി നടൻ, തൃപ്പൂണിത്തുറ” എന്ന അഡ്രസ്സിൽ പോസ്റ്റ് ചെയ്തു. സുമാർ ഒരാഴ്ച കഴിഞ്ഞാൽ സമീപപ്രദേശത്ത് കലാമണ്ഡലം കൃഷ്ണൻ നായരും, ഈ ഗായകനും പങ്കെടുക്കുന്ന ഹരിശ്ചന്ദ്രചരിതം കഥകളി ഉണ്ടെന്ന് അറിഞ്ഞു കൊണ്ട് ചെയ്തതാണിത്.
കളി ദിവസം കൃഷ്ണൻ നായർ നേരത്തേ അണിയറയിൽ എത്തി. കഥാനായകനായ ഗായകൻ, ശിങ്കിടി ഗായകനോട് ഉറക്കെ സംസാരിച്ചും, ചിരിച്ചും കൊണ്ട് അണിയറയിൽ പ്രവേശിച്ചു. പ്രസ്തുത കത്തു കാരണം കോപിഷ്ഠനായ കൃഷ്ണൻ നായർ, ഗായകനെ കണ്ടതും എഴുനേറ്റു. വിനയം നടിച്ചു. ഗാനഗന്ധർവാ! ഇരുന്നാലും. അങ്ങയുടെ ഗാനത്തിനൊത്ത് നൃത്തം ചെയ്യാൻ അടിയന് കഴിവില്ല എന്നിങ്ങനെ തുടങ്ങി അപഹാസ്യങ്ങൾ. പിന്നീട് അരങ്ങിൽ എത്തിയപ്പോൾ ഗായകനെ തിരിഞ്ഞു നോട്ടവും, എന്തിനേറെ, നശിപ്പിച്ചു എന്നു പറഞ്ഞാൽ മതി. കൃഷ്ണൻ നായർക്ക് തന്നോട് തോന്നിയ വിരോധത്തിന് എന്തു കാരണം എന്നറിയാതെ ഗായകൻ മിഴിക്കുമ്പോൾ ഗായകന് പാര പണിഞ്ഞവൻ അരങ്ങിനു മുൻപിലും അണിയറയിലുമായി നടന്ന് ഇതെല്ലാം കണ്ടും കേട്ടും രസിക്കുകയായിരുന്നു.
ഇതേ പ്രയോഗമാണ് മനോജ് ചെയ്തിരിക്കുന്നത്. എന്താ മനോജേ ? Vikata Siromani V/s Sahadevan Nambuthiri, Manoj Kuroor V/s Sahadevan Nambuthiri and Dr. Madhavan Kutty V/s Sahadevan Nambuthiri എന്നിങ്ങനെ ഒരു ബ്ളോഗ് യുദ്ധം കാണാൻ കൊതി വരുന്നു അല്ലേ ?

ഒരു മനോജിന് ഒരു നാരദന്റെ ടച്ച് അപ്പ് ഇല്ലേ ? ഏതായാലും ഈ നാരദന് ഒരു പാടിപ്പദമാകാം. അത് ഈ ബ്ളോഗ് നാറ്റിക്കാതെ നിങ്ങൾ പരസ്പരം (Email) മെയിലിൽ കൂടി നടത്തുന്നതല്ലേ മനോജേ നല്ലത് ?

മനോജ് കുറൂര്‍ said...

ഈ ചര്‍ച്ച വേറൊരു തരത്തില്‍ വികസിച്ചിരുന്നെങ്കില്‍ എന്നാഗ്രഹം തോന്നുന്നു. അതുകൊണ്ടു മാത്രം ചില അഭിപ്രായങ്ങള്‍ പറയുന്നു:
കഥകളിയെ പല തരത്തില്‍ സമീപിക്കാം. കഥകളിയുടെ സൌന്ദര്യശാസ്ത്രമെന്ത് എന്നത് ഒരു വഴി. കോട്ടയം കഥകള്‍, സുഭദ്രാഹരണം, ഉദ്ഭവം, നരകാസുരവധം എന്നിങ്ങനെയുള്ള സങ്കേതപ്രധാനമായ കഥകളുടെ കളരിയും അരങ്ങും തമ്മിലുള്ള ബന്ധങ്ങളും അവയിലുള്ള വൈരുദ്ധ്യങ്ങളും സങ്കേതങ്ങളുടെ പ്രസക്തിയും അവതര്‍ണത്തിലെ സൌന്ദര്യവൈരൂപ്യങ്ങളുമൊക്കെ ചര്‍ച്ച ചെയ്യുന്നത് അതില്‍ പ്രധാനമാകുന്നു. ഒപ്പം നളചരിതം, രുഗ്മാംഗദചരിതം, കുചേലവൃത്തം തുടങ്ങിയ കഥകളുണ്ട്. ചൊല്ലിയാട്ടപ്രധാനമായ കഥകളിലെ അവതരണസങ്കേതങ്ങള്‍തന്നെ ലളിതവല്‍ക്കരിച്ച് കഥകളിത്തം നിലനിര്‍ത്തിക്കൊണ്ടുതന്നെ മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള ഉത്കണ്ഠകളുള്‍പ്പെടെയുള്ള വൈകാരികഭാവങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍കൊടുത്തുകൊണ്ടുള്ള അവതരണമാണ് ഇവയില്‍. കഥകളിസങ്കേതങ്ങളെക്കുറിച്ചൊന്നും ഉത്കണ്ഠപ്പെടാത്തവര്‍ക്കും അവരവരുടേതായ രീതിയില്‍ കളി കാണാനുള്ള കൂടുതല്‍ സാധ്യതയൊരുക്കുന്നത് ഈ കഥകളാണ്. സങ്കേതങ്ങളെത്തന്നെ വീണ്ടും ലളിതമാക്കി, കഥകളിക്കു പുറത്തുള്ളതെന്നു തോന്നിക്കുന്ന ചിലതുംകൂടി ചേര്‍ത്തു നിര്‍മിച്ച നിഴല്‍ക്കുത്തുപോലുള്ള കഥകളുമുണ്ട്(മലയത്തിയുടെ വേഷം മുതല്‍ മണ്ണെണ്ണ വായിലൊഴിച്ചു തീയിലേക്കു തുപ്പുന്ന ‘മന്ത്രവാദം’വരെ). അരങ്ങവതരണങ്ങളില്‍ ഈ കഥകളുടെ പ്രത്യേകതകളായിപ്പറഞ്ഞ കാര്യങ്ങള്‍ മറ്റു കഥകളുടെ അവതരണങ്ങളിലേക്കും ചിലപ്പോഴൊക്കെ സംക്രമിക്കാറുണ്ട്. ഉദാഹരണത്തിന് ദക്ഷയാഗത്തില്‍ ഭദ്രകാളി കെട്ടിയ നടന്‍ കോഴിയെ കടിച്ചു ചോരകുടിച്ച് വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞുതുള്ളി ഫലപ്രവചനം വരെ നടത്തിയതായി അറിയാം. തെളിവുമുണ്ട്!
ഇതില്‍ ഏതൊക്കെ കഥകളിയുടെ പരിധിയില്‍പ്പെടുന്നുവെന്നൊക്കെ ആലോചിക്കുന്നത് സൌന്ദര്യശാസ്ത്രപരമായ സമീപനത്തില്‍പ്പെടുന്നു.

മറ്റൊന്നു ചിഹ്നശാസ്ത്രപരമായ സമീപനമാണ്. അവിടെ തെറ്റും ശരിയുമൊന്നും തീരുമാനിക്കപ്പെടുന്നില്ല. അവതരിപ്പിക്കുന്നതെന്തോ അത് സാങ്കേതികമായി വ്യാഖ്യാനിക്കുന്നതിനും പല തരത്തിലുള്ള കളരിപാഠവും രംഗപാഠവുമൊക്കെ രൂപപ്പെടുന്നതെങ്ങനെയെന്നു വിവരിക്കുന്നതിനും ഈ രീതിയിലുള്ള സമീപനം പ്രയോജനപ്പെടുന്നു.

ഇനിയുമൊന്നു സാംസ്കാരികമായ സമീപനം. അവിടെ സൌന്ദര്യശാസ്ത്രപരമായ സങ്കേതങ്ങളെ ദേശം, ഭാഷ, ലിംഗം, വര്‍ഗം എന്നിവയുമായി ചേര്‍ത്തുവച്ചുകൊണ്ട് ഏകകാലികമായോ ബഹുകാലികമായോ ഉള്ള കളരി-രംഗപാഠങ്ങളുടെ സാംസ്കാരികമായ പാഠനിര്‍മിതിക്കാണു പ്രാധാന്യം. ഇതില്‍ അവതരണസ്ഥലം, കാലം, നടീനടന്മാരുടെയും കാഴ്ചക്കാരുടെയും ആസ്വാദനശീലത്തിന്റെ രൂപപ്പെടല്‍ എന്നുതുടങ്ങി കലാപ്രവര്‍ത്തകര്‍ക്കു നല്‍കുന്ന പ്രതിഫലംവരെയുള്ള കാര്യങ്ങള്‍ മുന്‍‌വിധികളില്ലാതെതന്നെ സാംസ്കാരികമായ കാഴ്ച്ചപ്പാടില്‍ വിലയിരുത്തപ്പെടുന്നു.

ഏതു രീതി വേണമെങ്കിലും സ്വീകരിക്കാം. പക്ഷേ അവരവരുടെ കലാബോധത്തിനും സാംസ്കാരികമായ ബോധ്യങ്ങള്‍ക്കും സങ്കേതങ്ങളോടുള്ള സമീപനത്തിലുമൊക്കെ ഊന്നിനിന്നുകൊണ്ടുള്ള നിരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതു നന്നായിരിക്കും എന്ന ‘വ്യക്തിപരമായ’ അഭിപ്രായം വ്യക്തമാക്കട്ടെ. പല കഥകളിബ്ലോഗുകളിലും ഇത്തരത്തിലുള്ള നിരീക്ഷണങ്ങളും വിശകലനങ്ങളും കാണുന്നത് വളരെ സന്തോഷം നല്‍കുന്നു.

മറ്റൊരു കാര്യം സങ്കടത്തോടെ പറയട്ടെ. നളനുണ്ണിയുടെയോ മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കരുടെയോ കുഞ്ചുക്കുറുപ്പിന്റെയോ ഒന്നും വേഷം കാണുവാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. അവരെപ്പറ്റിയൊക്കെ നമുക്ക് ഇന്നുള്ള ധാരണകള്‍ ചില ആസ്വാദകരുടെ വൈയക്തികമായ അഭിപ്രായപ്രകടനങ്ങളിലൊതുങ്ങുന്നു. മാത്തൂരിന്റെ ‘കഥകളിപ്രകാശിക’യാകട്ടെ കഥകളിസങ്കേതങ്ങളുടെ വിവരണമാണ്. അതിന് അത്തരത്തില്‍ പ്രസക്തിയുണ്ടെങ്കിലും അദ്ദേഹത്തിന്റെ രംഗപ്രയോഗപദ്ധതിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളല്ല എന്നതും ഓര്‍ക്കാവുന്നതാണ്. പട്ടിക്കാംതൊടിയും കുഞ്ചുനായരും ചെയ്തതുപോലെയോ കെ. പി. എസ്. മേനോനും കിള്ളിമംഗലവും കുമ്മിണിയും‍ ചെയ്തതുപോലെയോ കലാകാരന്മാരോ ആസ്വാദകരോ അവയെയൊക്കെ സംബന്ധിക്കുന്ന ചിലതെങ്കിലും കുറിച്ചുവച്ചിരുന്നെങ്കില്‍ എന്നു വെറുതേ ആശിച്ചുപോകുന്നു. തെക്കന്‍‌ചിട്ടയിലെ മഹാരഥന്മാര്‍ ഇന്നു ചര്‍ച്ചകളില്‍ സജീവമായി കടന്നുവരുന്നില്ലെങ്കില്‍ അതിനൊരു കാരണം ഇപ്പറഞ്ഞതുകൂടിയാണ്. കംസവധത്തില്‍ ചമ്പ താളത്തിലുള്ള കേകി ഉള്‍പ്പെടെ, കാലകേയവധം ഉള്‍പ്പെടെ, ത്രിപുടയിലുള്ള ഇളകിയാട്ടങ്ങള്‍ ഉള്‍പ്പെടെ സങ്കേതപ്രധാനമായ വേഷങ്ങള്‍ ചെയ്തിരുന്നവരാണ് അവരില്‍പ്പലരും. ‘കളരിയഭ്യാസം നേടാത്ത നടന്മാര്‍’ എന്നതു പൂര്‍ണമായും ശരിയല്ല. എന്നാല്‍ സമ്പ്രദായനിഷ്ഠമായി കളരികള്‍ വ്യക്തമായ സാങ്കേതികാവബോധത്തോടെ വികസിപ്പിക്കുന്നതിനോ, ശക്തമായ പാരമ്പര്യം നിലനിര്‍ത്തുന്നതിനോ അവര്‍ക്കായില്ല. അതുകൊണ്ടുതന്നെ അവയില്‍പ്പലതും രംഗത്തുനിന്ന് അപ്രത്യക്ഷമായി. തെക്കുനിന്നും വടക്കുനിന്നും വേണ്ടത്ര അഭ്യസിച്ച, വൃത്തിയും അരങ്ങനുഭവവുമുണ്ടായിരുന്ന കുഞ്ഞന്‍‌പണിക്കര്‍ എങ്ങനെ ‘ഹാസ്യ’നടന്‍ മാത്രമായി? ഉദയശങ്കറിനെയും കൃഷ്ണന്‍ നായരെയും മോഹിപ്പിച്ച തോട്ടം എങ്ങനെ വിസ്മൃതനായി? അവരുടെ അവതരണസങ്കേതങ്ങളെക്കുറിച്ച് ‘എന്തൊരു വേഷം! എന്തൊരലര്‍ച്ച! എന്തൊരഭിനയം!’ എന്നതിനപ്പുറം ഒന്നും പറയാത്ത, അന്നു കഥകളിയെക്കുറിച്ചെഴുതിയ പണ്ഡിതന്മാരുള്‍പ്പെടെയുള്ളവരുടെ ഉദാസീനതയും അലംഭാവവും ഇവയൊക്കെ അവഗണിക്കപ്പെടാന്‍ കാരണമായിട്ടുണ്ട് എന്നു വിനയത്തോടെ, എന്നാല്‍ സങ്കടത്തോടെ ചൂണ്ടിക്കാണിക്കട്ടെ.

ഡോ. മോഹന്‍‌ദാസ്, വി.ശി. പറഞ്ഞതു തെറ്റിദ്ധരിക്കേണ്ടതില്ല എന്നുതന്നെ പറയട്ടെ. തെക്കുവടക്കുഭേദമില്ലാതെ, നാം കണ്ടിട്ടില്ലാത്ത നടന്മാര്‍ എങ്ങനെ അവതരിപ്പിച്ചിരുന്നുവെന്ന് നമുക്കറിയില്ല. അതില്‍ തെക്കുവടക്കുഭേദവുമില്ല. തെക്കന്‍‌കേരളത്തില്‍ പ്രചാരമുണ്ടായിരുന്ന കഥകളെക്കുറിച്ചു കപ്ലിങ്ങാടു പറഞ്ഞപ്പോള്‍, അന്നത്തെ അവതരണമല്ല, സമകാലികമായ ഭാവുകത്വപരിസരത്തിന്റെ സൃഷ്ടിയാണ് ഇന്നുകാണുന്ന അവതരണം എന്നാണല്ലൊ പറഞ്ഞത്! അവിടെ ദേശഭേദത്തെക്കാള്‍ പ്രധാനം കാലഭേദമാണ്. എന്റെ പരിമിതമായ അനുഭവംവച്ച് കൃഷ്ണന്‍ നായര്‍, മാങ്കുളം എന്നിവര്‍മുതല്‍ ഗോപി വരെയുള്ള അനുഭവങ്ങളെങ്കിലും‍ പറയാനാവും. കൃഷ്ണന്‍ നായരുടെ അവതരണസമ്പ്രദായത്തില്‍ പലതും ഗോപി സ്വീകരിച്ചിട്ടുമുണ്ട്. എന്നാല്‍ അവരൊരുമിച്ചുള്ള അരങ്ങവതരണങ്ങളില്‍പ്പോലും തമ്മിലുള്ള വ്യത്യാസവും പ്രകടമായിരുന്നു. അതു രാമന്‍‌കുട്ടി നായര്‍-ഗോപി എന്നാക്കിയാലും ഇത്തരത്തില്‍ വ്യത്യാസങ്ങള്‍ കാണാം. ഓരോ കാലവും- വി.ശി. പറഞ്ഞില്ലെകില്‍പ്പോലും ഓരോ ദേശവും- പിന്നെ അതതു കാലത്തു നിലനില്‍ക്കുന്ന സൌന്ദര്യബോധവും- അതാതിന്റെ കഥകളി രൂപപ്പെടുത്തുന്നു. ഇതില്‍ പ്രകോപിതനാവാന്‍ എന്താണുള്ളതെന്നു മനസ്സിലായില്ല.

കഥകളിചര്‍ച്ചകളില്‍ തെക്കു-വടക്കുഭേദമുള്‍പ്പെടെ എല്ലാം കടന്നു വരാം. വരണം. പക്ഷേ അതു തെക്കു-വടക്കു മൌലികവാദമായിത്തീരുന്നതിനോടുള്ള എന്റെ ശക്തമായ എതിര്‍പ്പും വിയോജിപ്പും വ്യക്തമാക്കട്ടെ.

വികടശിരോമണി said...

ഡോ.മോഹൻ ദാസിനോടുള്ള എന്റെ മറുപടി,അൽ‌പ്പം വൈകാരികമായിപ്പോയതിൽ എനിക്കു ദുഃഖമുണ്ട്.അതിനു മാപ്പുചോദിക്കുന്നു.(ഏതു കലാസ്വാദകരിലുമുണ്ടാകുന്ന വൈകാരികതകളെ തിരിച്ചറിയാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ടെന്ന ശുഭപ്രതീക്ഷയോടെ)
മനോജിന്റെ വിശദമായ ഇടപെടലിൽ സന്തോഷം.ലാവണ്യശാസ്ത്രം,ചിഹ്നശാസ്ത്രം,സാംസ്കാരികപഠനം എന്നിങ്ങനെ തിരിക്കുന്നതിൽ അപാകതയൊന്നുമില്ല.പക്ഷേ,സാംസ്കാരികബോധ്യങ്ങളിലൂന്നി വിലയിരുത്തപ്പെടണം എന്ന അഭിപ്രായം മനോജ് പറഞ്ഞപൊലെ,വ്യക്തിപരമേ ആവുകയുള്ളൂ.അത്തരം വിലയിരുത്തലുകൾ കൊണ്ട് നിർദ്ധാരണം ചെയ്യപ്പെടാത്ത പല സമസ്യകളും ചിഹ്നശാസ്ത്രപരമായ അപഗ്രഥനത്തിൽ വ്യക്തമായി എന്നും വരാം.
സംശയമില്ല,ചരിത്രവിവരങ്ങൾ ഉപരിപ്ലവം മാത്രമായിപ്പോയതിന്റെ പ്രശ്നമാണ് കഥകളിപഠനങ്ങളെ ബാധിക്കുന്ന മുഖ്യഘടകം.ലഭ്യമായ ചരിത്രവസ്തുതകളെ നരവംശശാസ്ത്രപരമോ,ചിഹ്നശാസ്ത്രപരമോ,ശൈലീവിജ്ഞാനപരമോ ആയി വിലയിരുത്താനുള്ള സമീപനങ്ങൾ ഉണ്ടായിട്ടുമില്ല.(ജപ്പാന്റെ “ഓർമ്മയിലെ ഉൽഭവം”പോലുള്ള അപൂർവ്വം അപവാദങ്ങളെ മറന്നിട്ടല്ല)സി.വി.കൃതികളിൽ ആവർത്തിച്ചുകാണുന്ന കോട്ടയം കഥാസാനിധ്യം,പന്നിശ്ശേരിയുടെ പുസ്തകം-ഇങ്ങനെ പലതും ഇനിയും വ്യക്തമായി പഠിക്കപ്പെട്ടിട്ടില്ല.“കപ്ലിങ്ങാട് സമ്പ്രദായം”എന്ന് എന്ന് അഭ്യൂഹിക്കുന്ന തെക്കൻ കഥകളിവിചാരം തന്നെ അബദ്ധമാണെന്നു സ്പഷ്ടമാണ്.വസ്തുനിഷ്ഠമായ പഠനങ്ങൾ രൂപപ്പെടണമെങ്കിൽ രണ്ടു പ്രശ്നസന്ധികളെ പ്രധാനമായും നേരിടണം.ഒന്ന്,പ്രാദേശികമായ വരേണ്യവാദങ്ങൾ.രണ്ട്,ആദ്ധ്യാത്മികമോ,ആധിഭൌതികമോ ആയി കലാംശങ്ങളെ വ്യാഖ്യാനിക്കുന്ന രീതിശാസ്ത്രം.
സ്വാഭാവികമായും സ്ഥലം,കാലം എന്നിവയുടെ ബലതന്ത്രങ്ങൾക്കു വിധേയമായി രൂപപ്പെടുന്ന കലാദർശനങ്ങളുടെ അന്തസ്സത്തയിലാണ് ആസ്വാദകപാഠം രൂപപ്പെടുന്നത് എന്ന തിരിച്ചറിവും,അതിൽ നിന്നുണ്ടാകുന്ന സഹിഷ്ണുതയും രൂപപ്പെടേണ്ടിയിരിക്കുന്നു.
(എന്റെ തായമ്പകയെപ്പറ്റിയുള്ള ചോദ്യം മനോജ് വിട്ടുകളഞ്ഞത് മറവികൊണ്ടോ,മനഃപൂർവ്വമോ?:)

കപ്ലിങ്ങാട്‌ said...

എന്റെ സംശയം തെക്കു-വടക്ക്‌ വഴക്കിന്റെ വഴിയിലേയ്ക്ക്‌ നീങ്ങിയതിൽ ദു:ഖമുണ്ട്‌. ചരിത്രാന്വേഷണം തികച്ചും വസ്തുനിഷ്ഠാപരമാകണമെന്ന നിർബന്ധമായിരുന്നു ചോദ്യം ചോദിക്കാൻ കാരണം. വി.ശിയുടെ "നളചരിതം,.രുഗ്മാംഗദചരിതം,കുചേലവൃത്തം, ദേവയാനീചരിതം തുടങ്ങിയ പുതിയ ഭാവുകത്വപരിസരവുമായി ലളിതസംവേദനം നടത്തുന്ന പ്രമേയാഖ്യാനങ്ങൾ അരങ്ങിൽ പ്രധാനസാനിധ്യമായി." എന്ന വാചകമാണ്‌ എന്നിൽ സംശയമുണർത്തിയത്‌. വി.ശിയുടെ വിശദീകരണം എനിക്ക്‌ ബോധ്യപ്പെട്ടുവെങ്കിലും മേൽപ്പറഞ്ഞ വാചകം അൽപമൊന്നു പുനർനിർമ്മിച്ചാലേ അങ്ങു പറഞ്ഞ അർത്ഥം കൃത്യമായി സംവേദിക്കപ്പെടുകയുള്ളു എന്ന് തോന്നുന്നു. (ഈ വാചകം എനിക്ക്‌ മൂന്നു രീതിയിലെങ്കിലും വ്യാഖ്യാനിക്കാം. കാക്കശ്ശേരി ഭട്ടതിരിമാർ വല്ലവരുമുണ്ടെങ്കിൽ എട്ടും പതിനാറും വ്യാഖ്യാനങ്ങളുമായി വന്നേക്കും :)

Anonymous said...

Ha! Super touch up.
kulir koriyittu poyi.

സ്മിത said...

കാര്യമായൊന്നും മനസ്സിലായില്ല.പക്ഷേ,മുഴുവൻ വായിക്കാതെ പോകാനാവുന്നില്ല.കവിത ചുരക്കുന്ന,അടുക്കും ചിട്ടയുമുള്ള ഭാഷ.തൊപ്പിയൂരി,സലാം പറയുന്നു.

മനോജ് കുറൂര്‍ said...

പ്രിയ വി.ശീ., അത് പറഞ്ഞുവന്നപ്പോള്‍ പറ്റിയ ഒരവ്യക്തതയാണ്. ഒന്നുകൂടി വ്യക്തമാക്കേണ്ടിയിരുന്നു. ചിഹ്നശാസ്ത്രപരമോ സൌന്ദര്യശാസ്ത്രപരമോ ആയ വിശകലനങ്ങളോട് എനിക്കു യാതൊരു വിരോധവുമില്ല. എന്റെ കഥകളിബ്ലോഗില്‍ത്തന്നെയുള്ള പോസ്റ്റുകള്‍ ആ വിഭാഗങ്ങളിലാണല്ലൊ ഉള്‍പ്പെടുത്താവുന്നത്! (സൊസ്സൂറിന്റെയോ ചാള്‍സ് പിയേഴ്സിന്റെയോ രീതിയിലുള്ള ചിഹ്നശാസ്ത്രമെന്നു പറയുന്നതിനു പരിമിതിയുണ്ട്. കാരണം ആ സങ്കേതങ്ങള്‍ നേരിട്ട് ഉപയോഗിച്ചിട്ടില്ല. മറ്റു ചില സങ്കേതങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. എങ്കിലും)സാംസ്കാരികമായ നിരൂപണരീതി താങ്കളുടെ ‘നിണ’ത്തെപ്പറ്റിയുള്ള പോസ്റ്റിലൊക്കെയാണു കാണുന്നത്. ഏതു വഴിയായാലും അതത് രീതികളുടെ രീതിശാസ്ത്രങ്ങളില്‍ ഊന്നിനിന്നും പരസ്പരം കലര്‍ത്തിയുമൊക്കെ ചര്‍ച്ച ചെയ്യുമ്പോഴും ആവുന്നത്ര വിശകലനാത്മകമാകണമെന്നും മൌലികവാദങ്ങളിലേക്കു പോകാതിരിക്കണം എന്നൊക്കെയേ ഉദ്ദേശിച്ചുള്ളൂ. പിന്നെ കലാസങ്കേതങ്ങളെ സംസ്കാരവുമായി ചേര്‍ത്തുവയ്ക്കുന്ന രീതിയോട് ഒരു സോഫ്റ്റ് കോര്‍ണറുണ്ട് എന്നതു നിഷേധിക്കുന്നില്ല:)

പ്രിയ കപ്ലിങ്ങാട്, പറഞ്ഞതു ശരിയാണ്. ചരിത്രപരമായി സമീപിക്കുമ്പോള്‍ ആവുന്നത്ര വസ്തുനിഷ്ഠമാകണമെന്നുതന്നെയാണ് എന്റെയും അഭിപ്രായം.

വി. ശീ. തായമ്പകയെക്കുറിച്ച്... വേണ്ട. പിന്നെയാവാം. :)

വികടശിരോമണി said...

പ്രിയ കപ്ലിങ്ങാട്,
അതിൽ ദുഃഖിക്കേണ്ട,സുഹൃത്തേ.അതുകൊണ്ടാണല്ലോ ഒരു നല്ല സംവാദമുണ്ടായത്:)
മനോജ്,
ശരിതന്നെ,എത്രയായാലും വീണ്ടും സംസ്കാരപഠനങ്ങളിലേക്കു തിരിയുന്ന ഒരു വ്യക്തിപരമായ ഇഷ്ടം നമ്മളെ ഭരിക്കുന്നുണ്ട്.മറ്റു പല രീതിയിലുമുള്ള വിശകലനങ്ങൾക്കു സർവ്വഥാ പ്രാപ്തരായവർ കൂടി അതിൽ കുരുങ്ങിപ്പോവുകയും ചെയ്യുന്നു.(എന്നെയൊക്കെ വിടൂ.വെറുമൊരു തമാശിന്,മാനസികമായ ഒരു സന്തോഷത്തിന് കഥകളിയെപ്പറ്റി സംസാരിക്കുന്നു എന്നല്ലാതെ...മനോജും ഞാനും ചർച്ച ചെയ്ത ഒരു തരം പഠനത്തിലും ഉൾപ്പെടുത്താവുന്നതല്ല,ഞാനെഴുതിയ പൈങ്കിളികളൊന്നും.)
പക്ഷേ,ഗൌരവതരമായ പഠനങ്ങൾക്കുശേഷിയുള്ളവരായി(പേരുകൾ അറിയാല്ലോ,ഞാൻ എഴുതേണ്ടതില്ലല്ലോ)ട്ടുള്ളവർ ഈ കെണിയിൽ കുടുങ്ങിക്കിടക്കുന്നതു ഖേദകരമാണ്.
അർട്ട് ക്രിട്ടിസിസം എന്നു വിശേഷിപ്പിക്കാവുന്ന ഒന്ന് നമ്മുടെ കലകളിൽ ഇല്ലാതാവുന്നതു വെറുതേയല്ല.
തായമ്പക.....ശരി,പിന്നെ മതി,അല്ലാതെന്തുപറയാൻ:)

മനോജ് കുറൂര്‍ said...

വി.ശീ., അത്ര വിനയം വേണോ? :) ഇതൊക്കെ തമാശയ്ക്കാണെങ്കില്‍ ഗൌരവമുള്ളതെന്തെങ്കിലും പറഞ്ഞാല്‍ എന്തായിരിക്കും!! :)
കഥകളിയെ സംബന്ധിച്ച് സങ്കേതങ്ങളെ സാംസ്കാരികമായി വിലയിരുത്തുന്നതാണ് ഏറെ വെല്ലുവിളിയെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അത്തരം വായനകള്‍ ഏറെ നടക്കേണ്ടതുണ്ട്. കഥകളിപോലുള്ള കലകളുടെ ചിഹ്നശാസ്ത്രപഠനം പെട്ടെന്നു യാന്ത്രികമായിപ്പോകുന്നതായി തോന്നാറുണ്ട്. ടൂള്‍സ് എടുക്കുക. അപ്ലേ ചെയ്യുക എന്നൊരുതരം യാന്ത്രികത. ഏതു രീതിയായാലും അത്തരം യാന്ത്രികതകളുണ്ടാവാം. അവ മറികടക്കാന്‍ പറ്റുന്നവര്‍ വരട്ടെ :)

വികടശിരോമണി said...

ശരി,വിനയം വേണ്ട.
അപ്പൊ,ഈ പാതിരാത്രി,ഛെ.അല്ല രാവിലെയാവാറായപ്പോൾ (3:11AM)ഒരു പോസ്റ്റിടുന്നു.നൃത്താത്മകാസ്വാദനം-ഈ പോസ്റ്റിലെ സംവാദങ്ങളോടു കൂട്ടിയും വായിക്കാം.
മനോജ്,അപ്പൊ ഈ പോസ്റ്റ് മൂന്നിൽ ഏതു വകുപ്പിലാ പെടുക?:)

മനോജ് കുറൂര്‍ said...

മൂന്നും കൂട്ടിയാലേ ചുവക്കൂ :) അടുത്ത പോസ്റ്റ് പുകയിലയല്ലേ? നൃത്ത ലഹരി! ഝുംബാ ലാഹിരി!

വികടശിരോമണി said...

പിന്നേ,ഇടിച്ചുവെച്ച പൊകല റെഡിയല്ലേ!നമ്മുടെ സൂപ്രണ്ടൊക്കെ ഇഷ്ടപ്പെടുന്ന ‘കല്യാണസൌഗന്ധികപ്പുകയില’:)
ഇതുവരെ ആരും ആ വഴി വരുന്നില്ലേ?കാണാത്ത പ്രശ്നണ്ടോ?ചിന്തയിലാണെങ്കിൽ പുതിയ പോസ്റ്റ് കാണിക്കുന്നുമില്ല.ദോ,ലിങ്ക്.വെക്കം വരീൻ.
http://chengila.blogspot.com/2009/05/blog-post.html

Anonymous said...

Mr. Siromani,
കോട്ടയം കഥകൾ ഉൾപ്പടെയുള്ള പല കഥകളുടെ അവതരണത്തിന് frame work ചെയ്ത് ചിട്ടപ്പെടുത്തിയത് വെട്ടത്തു കളരിയിലാണ്. പിന്നീട് കല്ലടിക്കോടൻ കളരിയിൽ remake അഥവാ പരിഷ്ക്കരണങ്ങൾ ചെയ്തു. അതു വീണ്ടും കല്ലുവഴി കളരിയിൽ remake അഥവാ പരിഷ്ക്കരണങ്ങൾ ചെയ്തു എന്നതാണ് എന്റെ അറിവ്.
ഭക്തികഥകളും നളചരിതം, ദേവയാനീ ചരിതം പോലുള്ള പൈങ്കിളി കഥകൾ, പ്രാകൃത ഗീതമായ നിഴൽകുത്തു പാട്ടിൽ നിന്നും ഉണ്ടാക്കിയ നിഴൽകുത്ത് കഥകളി (മാന്ത്രീകൻ മണ്ണെണ്ണ വായിലൂതി പന്തത്തിൽ തുപ്പിയും മറ്റും അവതരിപ്പിച്ച് ജനങ്ങളെ ആകർഷിപ്പിച്ചത് ഈ പ്രാകൃത ബന്ധം കൊണ്ടായിരുന്നു), മാലിയുടെ കർണ്ണശപഥം തുടങ്ങിയ കഥകളുടെ അവതരണത്തിന് ഒരു frame work ചെയ്ത് അവതരിപ്പിച്ചു തുടങ്ങിയത് തെക്കൻ കലാകാരന്മാരാണ്.
മറ്റു കഥകളി കലാകാരന്മാർക്കോ, മറ്റു കളരികൾക്കോ ബന്ധമില്ലാതെ, അതായത് ( remake അല്ലാതെ, കല്ലുവഴിയുടേത് മാത്രം എന്ന് അഭിമാനിക്കാൻ) വേറൊരു കളരിയിലും ചിട്ടപ്പെടുത്താത്ത ഏതൊക്കെ കഥകളാണ് കല്ലുവഴി കളരിയിൽ frame work ചെയ്ത് ചിട്ടപ്പെടുത്തി അവതരിപ്പിച്ച് കഥകളിക്കു മുതൽക്കൂട്ടാക്കി ജനശ്രദ്ധ നേടിയിട്ടുള്ളത് എന്ന് അറിയുവാൻ അതീവ താൽപ്പര്യം ഉണ്ട്.

(വാസുദേവൻ, പുനലൂർ)

Dr. Evoor Mohandas said...

മോഹൻ,
താങ്കളുടെ നല്ലവാക്കുകൾക്ക് നന്ദി.
കുറേക്കൂടി പക്വമായ അഭിപ്രായമാണ് താങ്കളിൽ നിന്നു ഞാൻ പ്രതീക്ഷിക്കുന്നത്(പ്രതീക്ഷിക്കാൻ ആരു പറഞ്ഞു എന്നു ചോദിക്കാം.പ്രതീക്ഷകൾ എന്റെ തെറ്റു തന്നെ.)

ഡോ.മോഹൻ ദാസിനോടുള്ള എന്റെ മറുപടി,അൽപ്പം വൈകാരികമായിപ്പോയതിൽ എനിക്കു ദുഃഖമുണ്ട്.അതിനു മാപ്പുചോദിക്കുന്നു.

No dear vee see,you are absolutely right. In fact often I ask myself; why I use so provoking a language? May be it's a personal limitation.Or it's a manifestation that I am like a child, who doesn't know how to hide his feeling and hence declares that the 'king is naked' without thinking about its repercussions. I have absolutely no ill will to you; I have only regards to your knowledge and understanding of this art form and cultured behaviour.But this in no way means that I will agree with whatever you write, I will keep criticising you where ever I notice a mismatch with my understanding on the issue.

Incidentally, once I wrote a letter to the late. Kala. Hyderali criticising him in the strongest words possible about his rendering of 'Harinakshi'. After posting the letter, I thought I shouldn't have done that. But to my surprise, I got a reply from Hyderali on the third day, in which he praised me in so many words expressing his gratitude for pointing out his mistakes openly. He wrote to me that after recieving my letter he listened the recorded music once and felt that it was completely 'off the track'.

I mentioned the above incident only to emphasise that, severe criticism is necessary for fine tuning.

Regarding the points in my earlier post and your reply, I feel that the language used in your reply to Kaplingad was not conveying the meaning , which you are suggesting now.I know very well that there is too much of a trumpetting of one 'Chitta' and its proponents, and a complete denial of space and recognition for another section, which has contributed immensely to this great art form.I do not want to go into the historical aspect of all these.

Yes, any art will have it's relationship to the 'kaalam and desham' and might show some difference from time to time in its external appearence. But why should a character of an attakkatha change with time? Sorry, I don't buy the arguement that the bhavathalam of 'Nalacharitham' of Nalanunni's period was different from today's. A story like 'Nalacharitham' is univerasal in nature and transcends many barriers imposed by man,and hence its 'bhavathalam' must not change with time. May be the 'thalam' of artists and aswadaks can change.But that's different matter altogether.

പദാനുപദം മുദ്രാനുസൃതവും താളാനുസൃതവുമായി അടുക്കി നിർമ്മിക്കപ്പെട്ടിരിക്കുന്ന കോട്ടയം കഥകളോട് ഒരു മത്സരത്തിനുപോലും മറ്റുകഥകൾക്കാവില്ല.

vee see I agree with you partially only. You have mentioned in one of your earlier post that you liked Keezhpadoms 'navam navamgalaya attangal'. Manodharmattom, is unique to kathakali. Manodharmam, be it in music or kathakali'has its root in the capability and freedom of an artist.Anything which binds the artists, curtail his freedom of expression. Everything has it's own beauty. Kottayam kathakal with its choreopgrphy in Kalluvazhi chitta is brilliant.Stories like Nalacharitham is a class different, where the artists' potential matters more than that of a'chitta based attom'(That's why many top artsits fumble when handling such characters). Both are beautiful in their own way, and attempting to compare these two is like comparing a man with a women and saying that she doesn't have the attributes of a man!

Mohandas

Dr. Evoor Mohandas said...

shri. Manoj,

നളനുണ്ണിയുടെയോ മാത്തൂര് കുഞ്ഞുപിള്ളപ്പണിക്കരുടെയോ കുഞ്ചുക്കുറുപ്പിന്റെയോ ഒന്നും വേഷം കാണുവാന് നമുക്കു കഴിഞ്ഞിട്ടില്ല. അവരെപ്പറ്റിയൊക്കെ നമുക്ക് ഇന്നുള്ള ധാരണകള് ചില ആസ്വാദകരുടെ വൈയക്തികമായ അഭിപ്രായപ്രകടനങ്ങളിലൊതുങ്ങുന്നു.

I am only considering the opinion of competent men, as I believe that they were more competent than me and many around today to comment on kathakali.I refer to the opinion of Travancore raja or Olappamanna Namboodiri for Nalanunni's attom, Vallathol for Mathoor Kunjupilla Panicker and Krishnan Nair Asan for Guru Kunchukurup.

പട്ടിക്കാംതൊടിയും കുഞ്ചുനായരും ചെയ്തതുപോലെയോ കെ. പി. എസ്. മേനോനും കിള്ളിമംഗലവും കുമ്മിണിയും ചെയ്തതുപോലെയോ കലാകാരന്മാരോ ആസ്വാദകരോ അവയെയൊക്കെ സംബന്ധിക്കുന്ന ചിലതെങ്കിലും കുറിച്ചുവച്ചിരുന്നെങ്കില് എന്നു വെറുതേ ആശിച്ചുപോകുന്നു.

kurichu vecchittullathu dharalam undu. Athu kandu pidichu prayogathil varuthanulla oru sahacharyam thekkan keralathil illathe poyi.

തെക്കന്ചിട്ടയിലെ മഹാരഥന്മാര് ഇന്നു ചര്ച്ചകളില് സജീവമായി കടന്നുവരുന്നില്ലെങ്കില് അതിനൊരു കാരണം ഇപ്പറഞ്ഞതുകൂടിയാണ്. കംസവധത്തില് ചമ്പ താളത്തിലുള്ള കേകി ഉള്പ്പെടെ, കാലകേയവധം ഉള്പ്പെടെ, ത്രിപുടയിലുള്ള ഇളകിയാട്ടങ്ങള് ഉള്പ്പെടെ സങ്കേതപ്രധാനമായ വേഷങ്ങള് ചെയ്തിരുന്നവരാണ് അവരില്പ്പലരും. ‘കളരിയഭ്യാസം നേടാത്ത നടന്മാര്’ എന്നതു പൂര്ണമായും ശരിയല്ല. എന്നാല് സമ്പ്രദായനിഷ്ഠമായി കളരികള് വ്യക്തമായ സാങ്കേതികാവബോധത്തോടെ വികസിപ്പിക്കുന്നതിനോ, ശക്തമായ പാരമ്പര്യം നിലനിര്ത്തുന്നതിനോ അവര്ക്കായില്ല. അതുകൊണ്ടുതന്നെ അവയില്പ്പലതും രംഗത്തുനിന്ന് അപ്രത്യക്ഷമായി. തെക്കുനിന്നും വടക്കുനിന്നും വേണ്ടത്ര അഭ്യസിച്ച, വൃത്തിയും അരങ്ങനുഭവവുമുണ്ടായിരുന്ന കുഞ്ഞന്പണിക്കര് എങ്ങനെ ‘ഹാസ്യ’നടന് മാത്രമായി? ഉദയശങ്കറിനെയും കൃഷ്ണന് നായരെയും മോഹിപ്പിച്ച തോട്ടം എങ്ങനെ വിസ്മൃതനായി?

As reply, I reproduce my one letter to a hardcore Kalluvazhi chitta fan and a sensible journalist.I got his reply that 'I have no escape this time, I agree fully with you'.

Hi,
When you say 'it's interesting to imagine how Kathakali would have been today in the absence of 'kalamandalam', my mind says just imagine what would have been kathakali today if thekkan kathakali was solidly supported through an institutional framework like Kalamandalam in the south. That would have been simply wonderful. Because the thekkan kathi and pachha were a class of its own in the haydays of the thekkan stalwarts. That's why Vallathol after seeing a pachha performance of Mathoor Kunjupilla Panikker commented that 'he has not seen such a kathakali performance before'.On Mathoor's death, Mahakavi mourned 'the genius on which kathakali's future depended, has disappered'. You will be able to appreciate the weight of the comment when you learn that Vallathol made this comment just by seeing one performance of this genius!The class of kathi, which Guru Chengannoor practiced was of very different class. But these all are lost for ever, in the absence of a proper support to this school, as the vadakkan kathakali was supported through Kalamandalam. If the namesake
Thekkan Kalari in Kalamandalam could not do anything very big, it is because they were treated as low castes by the savarna Kalluvazhi thampurans. In fact once KKG wrote in an article that it was a great mistake that thekkan kalari was allowed in the otherwise vadakkan dominated kalamandalam. Then I had to tell him that, Kalamandalam is a public funded institution with a mandate to preserve and develop kathakali of all forms existing in Kerala.Some people like him feels that Kalmandalam is their family's inheritence and anyone away from Thrissur inside the institution are tresspassers. You may not agree, but the fact I knew from kathakali circles, is that Kalmandalam Krishnan Nair was driven out of the great institution becasue he was a Kannoorkkaran. So, the then Kalmandalam perfected their art of driving away all chittas and artists, which the ruling lobby could not adjust with or understand, rather illogically. If Kalamandalam were a broad based institution as Vallathol
envisaged, the contribution it made to kathakali and to the world of art would have been very very different. Alas! that didn't happen, narrowmindedness and 'parasparam para' are the hallmarks and curse of this nation. no escape!

Regards
Mohandas

കഥകളിചര്‍ച്ചകളില്‍ തെക്കു-വടക്കുഭേദമുള്‍പ്പെടെ എല്ലാം കടന്നു വരാം. വരണം. പക്ഷേ അതു തെക്കു-വടക്കു മൌലികവാദമായിത്തീരുന്നതിനോടുള്ള എന്റെ ശക്തമായ എതിര്‍പ്പും വിയോജിപ്പും വ്യക്തമാക്കട്ടെ.

I have no fundamentalism in me. I am dead against this fundamentalism and that is the essence of my involvement in any field. If somebody consideres MKK Nair or Vallathol as fundamentalists, then I am also a fundamentalist.

Thanks Mr. Manoj for all the good comments and observations. I do read most of your posts and I like those.

Dr. Mohandas

മനോജ് കുറൂര്‍ said...

ഡോ. മോഹന്‍‌ദാസ്,
വിശദമായ മറുപടിക്കു നന്ദി. തിരുവിതാംകൂര്‍ രാജാവിന്റെയോ ഒളപ്പമണ്ണ നമ്പൂതിരിയുടെയോ വള്ളത്തോളിന്റെയോ അഭിപ്രായങ്ങളായാലും ‘മികച്ച നടന്മാര്‍‍’ എന്നതിലപ്പുറം ഇവരൊക്കെ ചെയ്തിരുന്നതെന്ത്, ആവിഷ്കാ‍രപദ്ധതിയെന്ത്, അതിനു പിന്നിലെ കഥകളിസങ്കല്പമെന്ത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നമുക്ക് ഇപ്പോഴും വ്യക്തമല്ല. പട്ടിക്കാന്തൊടിയുടെയോ കുഞ്ചുനായരുടെയോ കാര്യത്തില്‍ കുറേയൊക്കെ നമുക്ക് ലഭ്യമായ റിസോഴ്സുകളില്‍നിന്നു മനസ്സിലാക്കാനാവുകയും ചെയ്യും. അതാണു പറയാന്‍ ശ്രമിച്ചത്.

ഇതിനൊക്കെ സഹായകമാകുന്ന കുറിപ്പുകളുണ്ടെങ്കില്‍ അതൊരു വലിയ കാര്യമാണ്. തീര്‍ച്ചയായും അങ്ങനെയുള്ളത് പങ്കുവച്ചാല്‍ നമുക്കെല്ലാം വലിയ ഉപകാരമാകും.

കലാമണ്ഡലം ഒരു പൊതുസ്ഥാപനമാണ്. അവിടെ തെക്കന്‍‌ചിട്ട അഭ്യസിപ്പിക്കുന്നുമുണ്ട്. കൂടാതെ മാര്‍ഗി, പകല്‍ക്കുറി തുടങ്ങിയ ഇടങ്ങളിലും തെക്കന്‍‌ചിട്ട പഠിപ്പിക്കുന്നു. എന്നിട്ടും ചില പ്രത്യേകസന്ദര്‍ഭങ്ങളിലെ സവിശേഷതകള്‍ക്കപ്പുറം ആ സ്കൂളിന്റെ സമഗ്രമായ ഒരു അവതരണപദ്ധതിയെപ്പറ്റിയുള്ള വ്യക്തമായ ചിത്രം ലഭ്യമല്ല എന്നു ഖേദപൂര്‍വം പറയട്ടെ. ആട്ടക്കഥാസാഹിത്യത്തെ അടിസ്ഥാനമാക്കി, കഥകളിയുടെ സങ്കേതങ്ങളെ അവഗണിച്ചുകൊണ്ടു കഥകളിനിരൂപണങ്ങളെഴുതിയവര്‍ക്ക് ആ സമ്പ്രദായത്തിന്റെ സവിശേഷതകളോ കലാകാരന്മാരുടെ ആവിഷ്കാരപദ്ധതികളോ ഒന്നും ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല. സങ്കേതങ്ങളെക്കുറിച്ചുള്ള ബോധ്യത്തോടെ കളി കാണുന്നവരുണ്ടായാലേ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകൂ എന്നതു വ്യക്തമാണല്ലൊ.
ആസ്വാദകര്‍ക്കും സംഘാടകര്‍‌ക്കും കളി നടത്തുക, കളി കാണുക എന്നതിനപ്പുറം ആ ശ്രദ്ധയുംകൂടിയുണ്ടായിരുന്നെങ്കില്‍ എന്നും ആശിച്ചുപോകുന്നു.

പിന്നെ ഇന്നു തെക്കന്‍‌ചിട്ട, വടക്കന്‍‌ചിട്ട എന്നൊക്കെ പറയുന്നതു ദേശകേന്ദ്രിതമെന്നതിനെക്കാള്‍ ശൈലീകേന്ദ്രിതമാണ്. കഥകളിച്ചെണ്ട പഠിച്ച ഒരാളെന്ന നിലയില്‍ പറയട്ടെ. ചെണ്ടക്കാരും പാട്ടുകാരുമൊക്കെ‍ പൊതുവേ തെക്കു-വടക്കു നടക്കാന്‍ വിധിക്കപ്പെട്ടവരാണ്. അവര്‍ക്കു മടവൂരാശാനായാലും ഗോപിയാശാനായാലും അവരുടെ ശിഷ്യരായാലും കൂടെക്കൂടാതെ പറ്റില്ലല്ലൊ :)

Dr. Evoor Mohandas said...

shri. Manoj,

സങ്കേതങ്ങളെക്കുറിച്ചുള്ള ബോധ്യത്തോടെ കളി കാണുന്നവരുണ്ടായാലേ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകൂ എന്നതു വ്യക്തമാണല്ലൊ.
ആസ്വാദകര്‍ക്കും സംഘാടകര്‍‌ക്കും കളി നടത്തുക, കളി കാണുക എന്നതിനപ്പുറം ആ ശ്രദ്ധയുംകൂടിയുണ്ടായിരുന്നെങ്കില്‍ എന്നും ആശിച്ചുപോകുന്നു.

I agree with you cent percent. Even as I blame, the lack of governmental support and domination of Kalluvazhichitta for the present status of thekkan chitta, I cannot hide the fact that we, the thekkans are also to be blamed equally for this state of affairs. In fact ten years ago, after seeing an article in the 'Malayalam' magazine, which completely disregarded the contribution of south Kerala to Kathakali, I wrote two very strongly worded letters to Shri. Mankompu asan and shri. Madavoor asan. I wrote plainly that, it's their lack of seriousness in propagating their legacy, gives the room for such articles. I still keep Mankomp asan's four page reply to my letter with me. Yes,there is a difference in perception on this art in the south and north, and no hiding of that fact. Here people wants to enjoy kathakali, but not very serious on its fundamental issues.This along with the absence of a good institutional frame work (I mean in the 40's to 70's) did considerable damage to a great legacy of this beautiful art.

Mohandas

സുരേഷ് said...

ആരാ ആ മലയാളം ആർട്ടിക്കിളിലെ വിവരദോഷി?തുറന്നുപറയൂ.ഒരു പൊതുലേഖനമെഴുതിയ ആളുടെ പേരുപറഞ്ഞു വിമർശിക്കാൻ ധൈര്യമില്ലേ?

Dr. Evoor Mohandas said...

Mr. Suresh,
It's not a question of courage, but of etiquette, which one needs to uphold in public domain. I had expressed my unhappiness to the author then, in very emphatic language. I have the copy of the letter with me. If you are interested I can send a copy to your e-mail i.d.

By the by, the author is not a 'vivaradoshi', he is one who has good understanding of kathakali. But like many critics from north Kerala, he too is bit myopic on kathakali, and reluctant to see anything beyond the Kalluvazhichitta.

Mohandas

കപ്ലിങ്ങാട്‌ said...

മങ്കൊമ്പാശാന്റെ "കഥകളിസ്വരൂപം" (മാതൃഭൂമി 2006-ൽ പ്രസിദ്ധീകരിച്ചത്‌) എനിക്ക്‌ ഇഷ്ടപ്പെട്ട പുസ്തകമാണ്‌ - പല സ്ഥലത്തും വിയോജിപ്പുകളുണ്ടെങ്കിലും. തെക്കൻ ചിട്ടയെപ്പറ്റി ഗഹനമായിത്തന്നെ അപഗ്രഥനം നടത്തിയിരിക്കുന്നു. തെക്കൻ സമ്പ്രദായത്തിനു നിർവചനം നൽകുന്നതിൽ എത്ര വിജയിച്ചു എന്നത്‌ ചർച്ച ചെയ്യേണ്ടതാണെങ്കിലും ഈ ദിശയിലുള്ളൊരുത്തമോദ്യമമായിത്തന്നെ ഈ പുസ്തകത്തെ കണക്കാക്കണം എന്നാണെന്റെയഭിപ്രായം.

Anonymous said...

ആരാ ആ മലയാളം ആർട്ടിക്കിളിലെ വിവരദോഷി?തുറന്നുപറയൂ.
Mr.Suresh,
I can tell the name. He is Mr.K.B. Raj Anand. But it is the part of his duty. He is acting one of the main role of a Kathakali style. His duty is to blame another style of Kathakali.It is natural.
" Oru actorine thazhthi kattiyal mathrame mattoru actor valiyavanakkan sadhikkoo.
similar to the style also.

മനോജ് said...

അതുശരി.അപ്പോൾ രാജ് ആനന്ദാണല്ലേ പ്രതി.ആ “വിവരദോഷി”യെന്നു വിളിച്ച സുരേഷിന് അദ്ദേഹത്തെ അറിയുമോ?
ഞാൻ കഥകളിയെപ്പറ്റി അറിവുള്ളവരായി ഇന്നു ജീവിച്ചിരിക്കുന്നവരുടെ ഒരു ലിസ്റ്റെടുത്താൽ,അതിലെ ആദ്യ അഞ്ചിൽ സ്ഥാനമുറപ്പുള്ള ആളാണ് അദ്ദേഹം.

Kannan said...

KBR-നെ പറ്റി സുരേഷ് അഭിപ്രായപ്പെട്ടത് വളരെ ശരിതന്നെയാണ്. കെ. ബി. രാജ് ആനന്ദ് ഒരു കല്ലുവഴി വിവരശാലി മാത്രമാണ്. കഥകളി വിവരശാലിയായി വർണ്ണിക്കുന്നത് കഥകളി എന്ന കലയോട് ചെയ്യുന്ന മഹാപാപമാണ്.
ഈ blog അഭിപ്രായങ്ങളിൽ ഒരു സുഹൃത്ത് രേഖപ്പെടുത്തിയപോലെ “ഞങ്ങളുടെ ഗോപാലൻ
ചേട്ടനുള്ളത് നിങ്ങളുടെ രാജമ്മചേച്ചിക്കില്ലാ” എന്നല്ലേ ഇദ്ദേഹം സംസാരിക്കുക.
തന്റെ ഹനുമാന് പൊതുവാൾ തന്നെ കൊട്ടണം എന്ന് കലാമണ്ഡലം രാമൻകുട്ടിനായർ നിർബന്ധം പിടിച്ചിരുന്ന കാലഘട്ടങ്ങളിലും, കൃഷ്ണൻ നായരുടെ ഭീമനും രാമൻകുട്ടിനായരുടെ
ഹനുമാനും ഒന്നിച്ചിരുന്ന സൗഗന്ധികത്തിന് ആയാംകുടി കുട്ടപ്പൻ മാരാർ ഒരു കുഴപ്പവും ഇല്ലാതെ ചെണ്ട കൊട്ടി കണ്ടിട്ടുണ്ട്. ഇതു പോലെയുള്ള കഴിവുള്ള ഗായകരും, നടന്മാരും ധാരാളമുണ്ട്. ഇവരെ അംഗീകരിക്കാൻ മനസുവരാത്തവർ കഥകളി വിവരദോഷികളാണ്.
കഥകളി എന്നു പറയുമ്പോൾ അതിൽ തെക്കും, മദ്ധ്യവും, വടക്കുമെല്ലാം ഉൾപ്പെടും. “കെ. ബി. രാജ് ആനന്ദ് ഒരു പരിശുദ്ധ കല്ലുവഴി വിവരശാലി മാത്രമാണ്.”

ഒരിക്കൽ കുറെ തമിഴ് നാട്ടുകാർ കൂലിപ്പണിക്കായി കേരളത്തിലെത്തി. അവരുടെ പ്രദേശത്ത് ജലദൗർലഭ്യം മൂലം പറമ്പിൽ മലവിസർജ്ജനം നടത്തി; ഇലകൾ കൊണ്ട് ശുദ്ധം ചെയ്യുകയാണ് പതിവ്. കേരളത്തിൽ എത്തിയ ഇവർ, അവരുടെ പതിവു പ്രക്രിയ പുലർച്ചയിൽ സാധിച്ചശേഷം ചില ഇലകൾ പറിച്ച് ശുദ്ധം ചെയ്തു. ഈ ഇലകൾ
ആരുടെ ശരീരത്തു പെട്ടാൽ ചൊറിച്ചിലുണ്ടാവുന്ന “കൊടിത്തൂവ” അഥവാ “വള്ളിച്ചൊറുതനം” ആയിരുന്നു. ഇതു മനസിലാക്കാൻ കഴിവില്ലാതെ,
നന്നേ വിഷമിച്ച ഈ തമിഴർ സ്വന്ത നാട്ടിൽ തിരിച്ചെത്തി അവിടെയുള്ള ജനങ്ങളോട് ഉറക്കെ പറഞ്ഞു “മലയാളത്തു ഇല തമിഴൻ കുണ്ടിക്കു പത്താത് “എന്ന് (പത്താത് = not suitable).
കെ. ബി. രാജ് ആനന്ദും അയാളുടെ ചങ്ങാതി കൂട്ടർക്കും കല്ലുവഴി
അല്ലാത്തതെല്ലാം ഈ തമിഴന്റെ സങ്കൽപ്പത്തിലുള്ള
“മലയാളത്തു ഇല” പോലെ അലർജിറ്റിക്കാണ്. കഥകളി ആസ്വാദകരിൽ “തെക്കു വടക്കു് വിദ്വേഷം” എന്ന രോഗാണുക്കൾ വൻ തോതിൽ പരത്തിവിട്ട ഇദ്ദേഹത്തെ “കഥകളി ദ്രോഹി” എന്ന് വിശേഷിപ്പിക്കുന്നതാണ് വളരെ ഉത്തമം. വികടശിരോമണിയുടെ blog- നും “കഥകളി വിചാരസ്ഥലി” എന്ന നാമകരണത്തെക്കാൾ ഏറെ യോജിക്കുന്നത് “കല്ലുവഴി വിചാരസ്ഥലി” എന്നതാവും.
(കണ്ണൻ, പാരിപ്പള്ളി )

വികടശിരോമണി said...

കണ്ണൻ,
കമന്റ് കലക്കീട്ടോ.മിടുക്കനാണല്ലോ:)

മനോജ് കുറൂര്‍ said...
This comment has been removed by the author.
മനോജ് കുറൂര്‍ said...

കണ്ണന്റെ രൂപകാത്മകമായ കമന്റിനു രൂപകാത്മകമായിത്തന്നെ വിശദമായ മറുപടി പറയാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും ചില കാര്യങ്ങള്‍ പറയാതെവയ്യ. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ശ്രീ. ആയാംകുടി കുട്ടപ്പമാരാര്‍ ആശാന്‍ എന്റെ ഗുരുനാഥനും ശ്രീ. രാജ് ആനന്ദ് എന്റെ സുഹൃത്തുമാണ്.
രാജ് ആനന്ദിന്റെ മലയാളത്തിലെ ലേഖനം ഞാന്‍ കണ്ടിട്ടില്ല. സുഹൃത്താണെന്നു സൂചിപ്പിച്ചതുകൊണ്ട് ഒഴിഞ്ഞുമാറാനല്ല, അത് കൈവശമുള്ളവര്‍ പി. ഡി. എഫ് ആയെങ്കിലും അപ്‌ലോഡ് ചെയ്താല്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യാന്‍ തന്നെയാണ് എനിക്കും താല്പര്യം. അഭിപ്രായവ്യത്യാസങ്ങളുള്‍പ്പെടെ പറഞ്ഞുകൊണ്ടുള്ള സംവാദത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതാണല്ലൊ നല്ല സൌഹൃദത്തിന്റെ ഒരു സാദ്ധ്യത.

രാജ് ആനന്ദിനു കല്ലുവഴിച്ചിട്ടയോട് സവിശേഷമായ ആഭിമുഖ്യമുണ്ടാവാം. അത് അദ്ദേഹത്തിനു മറ്റു സമ്പ്രദായങ്ങളെക്കുറിച്ച് ധാരണയില്ലാഞ്ഞിട്ടാണെന്നു ന്യൂനീകരിക്കുന്നത് ശരിയല്ല. ഈ ധാരണകളുടെ അളവുകോല്‍ എന്താണ്? 3333 കളി കണ്ടെന്നു മേനി നടിക്കുകയും ‘അഹോ ഗംഭീരം’ എന്നൊക്കെ പറയുന്നതുമല്ലാതെ താന്‍ പുകഴ്ത്തുന്ന കലാകാര്‍ന്മാര്‍ സാങ്കേതികമായി എന്താണു ചെയ്തിരുന്നതെന്നു പറയാന്‍ പലര്‍ക്കുമാവുന്നില്ലെന്നതാണു യാഥാര്‍ഥ്യം. രാജ് ആനന്ദ് ഇതില്‍നിന്നു വ്യത്യസ്തനാണ് എന്നും പറയാതിരിക്കാന്‍ തരമില്ല. കഥകളികാഴ്ചയില്‍നിന്നും സാങ്കേതികജ്ഞാനത്തില്‍‌നിന്നും സ്വരൂപിച്ച സൌന്ദര്യശാസ്ത്രപരമായ ധാരണകളാണ് അദ്ദേഹത്തിന്റെ കാഴ്ച്ചപാടുകളിലുള്ളത്. ചിലര്‍ക്ക് അതിനോട് വിയോജിപ്പുകള്‍ ഉണ്ടാകുന്നതും സ്വാഭാവികം മാത്രം. രാജ് ആനന്ദിന്റെ ‘വിവരം’ ടെസ്റ്റ് ചെയ്യുന്നതിനു പകരം ആ നിലപാടുകളോട് വിയോജിപ്പുള്ളവര്‍ കാര്യ-കാരണസഹിതം ഖണ്ഡിക്കുകയാണു വേണ്ടത് എന്നു സ്നേഹത്തോടെ പറയട്ടെ.

ആയാം‌കുടി ആശാന്‍ തെക്കും വടക്കും സമ്മതനായ ആരാധ്യനായ കലാകാരനാണ്. ശ്രീ. രാജ് ആനന്ദിന്റെ നിലപാടുകളുമായി അതിനുള്ള ബന്ധം മനസ്സിലാകുന്നില്ല. തെക്കും വടക്കും അദ്ദേഹം ഒരുപോലെ ആദരിക്കപ്പെടുന്നു. അടുത്തയിടയ്ക്കുതന്നെ പ്രഖ്യാപിക്കപ്പെട്ട പല്ലാവൂര്‍ പുരസ്കാരം, ആദ്യത്തെ മേളാചാര്യപുരസ്കാരം, തൃത്താല കേശവപ്പൊതുവാള്‍ സ്മാരകപുരസ്കാരം, കലാമണ്ഡലം പുരസ്കാരം എന്നിവ അവയില്‍ ചിലതുമാത്രം. സമ്പ്രദായശുദ്ധിയുള്ള കൊട്ട് ഏതു നാട്ടില്‍‌നിന്നുണ്ടായാലും അതിനെ സ്നേഹിക്കുകയും ചെറുപ്പക്കാരായ കലാകാരന്മാരെങ്കില്‍ പ്രാദേശികഭേദമില്ലാതെ പ്രോത്സാഹിപ്പിക്കുകയുമൊക്കെച്ചെയ്യുന്ന ആശാനെ ഈ പ്രാദേശികവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതില്‍ എന്തര്‍ഥം? ഞാന്‍ നേരത്തെ പറഞ്ഞതുപോലെ കഥകളിമേളക്കാര്‍ ഭാഗ്യവാന്മാരാകുന്നു. കാരണം അവര്‍ക്ക് തെക്കും വടക്കുമൊക്കെ സമ്പ്രദായഭേദങ്ങള്‍ മാത്രമാകുന്നു! മറ്റൊരര്‍ത്ഥത്തില്‍ നിര്‍ഭാഗ്യവാന്മാരും. കാരണം തങ്ങളുടെ കലാസങ്കല്പത്തിനിണങ്ങാത്ത പലതിനും അവര്‍ക്കു കൂടെക്കൂടേണ്ടിവരുന്നു

വികടശിരോമണി said...

അവഗണനാർഹം എന്നു തോന്നിയതു കൊണ്ടാണ് രാജ് ആനന്ദിനെതിരെയുള്ള കമന്റിന് ഗൌരവമായ മറുപടി നൽകാതെ,ചിരിച്ചു പോയത്. “കല്ലുവഴി വിവരശാലി” എന്നു രാജാനന്ദിനെ വിളിക്കുകയും,“കല്ലുവഴി വിചാരസ്ഥലി”എന്ന് ഈ ബ്ലോഗിനെ പുനർനാമകരണം ചെയ്യുകയും ചെയ്യുന്നതിനോടൊക്കെ,എന്തു മറുപടി പറയാനാണ്?
മനോജ് കാര്യത്തെ സീരിയസ്സായി സമീപിക്കുകയാണോ?ശരി,ആവട്ടെ:)
മനോജ് അറിയാനായി:ഈ പരാമർശിക്കുന്ന ലേഖനം സമകാലീന മലയാളത്തിന്റെ സഹസ്രാബ്ദപ്പതിപ്പിൽ രാജ് ആനന്ദ് എഴുതിയ “ചരിത്രമേറ്റുവാങ്ങിയ സൂര്യതേജസ്സ്”എന്ന ഇരുപതാം നൂറ്റാണ്ടിലെ കഥകളിയെക്കുറിച്ചുള്ള ലേഖനമാണ് മോഹൻ ദാസ് പറയുന്ന ലേഖനം എന്നാണു തോന്നുന്നത്.ഒളപ്പമണ്ണയിൽ നിന്നു രൂപംകൊണ്ട കല്ലുവഴിക്കളരിയും,ഇട്ടിരാരിച്ചമേനോനും രാവുണ്ണിമേനനുമടങ്ങുന്ന തലമുറയുടേയും അവരുടെ ശിഷ്യപ്രശിഷ്യരുടേയും ചരിത്രമാണ് പ്രധാനമായും ഇരുപതാം നൂറ്റാണ്ടിന്റെ കഥകളിയുടെ ചരിത്രത്തെ നിർണ്ണയിച്ചത് എന്നു രാജ് ആനന്ദ് അതിൽ നിരീക്ഷിക്കുന്നുണ്ട്.
രാജ് ആനന്ദ് എന്റേയും അടുത്ത സുഹൃത്തും,കഥകളിലോകത്ത് ഞാനേറ്റവും ബഹുമാനിക്കുന്ന വ്യക്തികളിലൊരാളുമാണ്.അദ്ദേഹവുമായി ഒക്കെ നടത്തിയ സംവാദങ്ങളുടെയും തർക്കവിതർക്കങ്ങളുടെയും സഹവാസത്തിന്റേയും കൂടി ഫലമാണ് എനിക്ക് എന്തെങ്കിലും കഥകളിയെപ്പറ്റി സംസാരിക്കാനാവുന്നെങ്കിൽ,അതിന്റെ ധാതുബലം എന്നുകൂടി പറയട്ടെ.എഴുതിയതിലുമെത്രയോ ഇരട്ടി,പറഞ്ഞുതീർത്ത അദ്ദേഹത്തിന്റെ അറിവുകളേക്കുറിച്ച് പറയാനുള്ള വലിപ്പവും എനിക്കില്ല,അതിന്റെ ആവശ്യവുമില്ല.ഒരു കാര്യം പറയാതെ പോകാനാവുന്നില്ല-കഴിഞ്ഞ മുപ്പതുവർഷത്തോളമായി കഥകളിയുടെ നന്മക്കായി അക്ഷീണം പ്രവർത്തിക്കുന്ന അദ്ദേഹത്തെ “കഥകളിദ്രോഹി”എന്നു വിശേഷിപ്പിക്കുന്നവരുടെ മനശ്ശാസ്ത്രം ഭയാനകമാണ്.വിയോജിക്കാനും യോജിക്കാനും പലതുമുള്ളപ്പോഴാണ് യഥാർത്ഥസംവാദങ്ങൾ രൂപംകൊള്ളുന്നത് എന്നാണെന്റെ വിശ്വാസം.അതിന് ആളുകളെ ബ്രാൻഡ് ചെയ്താൽ പരിഹാരമാവില്ല.

Anonymous said...

ഒരു വിഡ്ഡി കുറേ പൊട്ടത്തരങ്ങളെഴുതാനും വേറെ ചിലർ അതിന്റെ മൂടുതാങ്ങാനും!
വി.ശി,നിങ്ങൾക്ക് നാണമുണ്ടോ ഇത്തരം വങ്കത്തങ്ങളെഴുതാൻ?കഥകളി വെറും ഡാൻസായാൽ പിന്നെ അതിന്റെ ശവമടക്കും കഴിയും.
ദയവായി താങ്കൾ ഈ അന്തമില്ലാത്ത വൃത്തികേടുകൾ നിർത്തിയാൽ കൊള്ളാമായിരുന്നു.
ഒരു കഥകളിപ്രേമി.

Anonymous said...

വള്ളത്തോൾ, മുകുന്ദരാജാ, കെപിഎസ് മേനോൻ തുടങ്ങിയവരെല്ലാം കഥകളി സ്നേഹികളാണ്. ഇവർ സമ്പ്രദായഭേദങ്ങൾ മനസിലാക്കി, ആ തലത്തിൽ നിന്നുകൊണ്ട് കഥകളി ആസ്വദിച്ചു. ഇന്നത്തെ ആസ്വാദകരിൽ പലരും രാഷ്ട്രീയ കക്ഷികളെ കാണുന്നതു പോലെയാണ് കഥകളിയെ കാണുന്നത്. KBR അത്തരത്തിൽ പെട്ടവർ തന്നെയാണ്. കലാമണ്ഡലത്തിൽ തെക്കൻ കളരി സ്ഥാപിക്കുന്നതിനോട് ശക്തിയായി പ്രതികരിച്ചതാണ് വാഴേങ്കട കുഞ്ചുനായർ ആശാൻ. വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിന്റെ ഉത്തരവാദിത്വമുള്ള പദവി വഹിക്കുന്ന ഇദ്ദേഹം തെക്കൻ കളരിയോടും, തെക്കൻ കലാകാരന്മാരോടും തീർച്ചയായും വിയോജിക്കാൻ കടമപ്പെട്ടവനാണ്. കല്ലുവഴിക്കാരെ സ്തുതിക്കുക എന്നതിൽ കവിഞ്ഞ കഥകളി പ്രേമമൊന്നും ഇക്കൂട്ടരിൽ ഇല്ലവേ ഇല്ല. ഹിന്ദു പത്രികയിൽ ഒരു കല്ലുവഴി ആരാധകനായ ജേർണലിസ്റ്റ് ഒരിക്കൽ കലാമണ്ഡലത്തെ ഒരു സുന്ദരിയോട് ഉപമിക്കയും, ആ സ്ത്രീ ശരീരത്തിൽ കാണുന്ന കറുത്ത തേമൽ (black mark) കലാമണ്ഡലത്തിലെ തെക്കൻ കളരിയായും ഉപമിച്ചിരുന്നു. ഇവർക്ക് ചൂണ്ടിക്കാട്ടി ആക്ഷേപിക്കാൻ തെക്കർ വേണം. അത്രതന്നെ.
ഇവരുടെ ദൃഷ്ടിയിൽ കലാമണ്ഡലം കുട്ടൻ വരെ സൂര്യതേജസും, മാങ്കുളവും ഓയൂരുമെല്ലാം വെറും കീടങ്ങളുമാണ്.

തമിഴന്റെ ആസനഭാഗത്ത് ചൊറുതനം പെട്ട അവസ്ഥയാണ് തെക്കൻ കഥകളിക്കാരെ കാണുമ്പോൾ KB. രാജ് ആനന്ദിനുണ്ടാകുന്നത് എന്ന ഉപമ സത്യവും ഹാസ്യജനകം തന്നെ.

കഴിഞ്ഞ മുപ്പതുവർഷത്തോളമായി കല്ലുവഴി
ചിട്ടയുടെ മാത്രം പ്രവാചകനായി വേഷമിട്ട്
കല്ലുവഴിക്കാരുടെ മാത്രം നന്മക്കായി അക്ഷീണം
പ്രവർത്തിക്കുന്ന അദ്ദേഹത്തെ “കഥകളിദ്രോഹി” എന്നു വിശേഷിപ്പിക്കാത്തവരുടെ മനശ്ശാസ്ത്രം
അതി ഭയാനകമാണ്.


(ആയാംകുടിക്കു ഉപഹാരം കൊടുത്തു എന്നത് മഹാകാര്യമായി കരുതുന്നില്ല. മഹാത്ഭുതങ്ങളിൽ ഒന്നായ കല്ലുവഴി കളരിയുമായി ബന്ധമില്ലാതെ അഭ്യസിച്ച്, കല്ലുവഴി കളരിയിലെ പ്രസിദ്ധ
കലാകാരന്മാരായ കലാമണ്ഡലം കേശവൻ, സദനം വാസുദേവൻ, ദിവാകരൻ തുടങ്ങിയവരോട് ഒത്ത് അരങ്ങിൽ ഡബിൾ മേളപ്പദം ചെയ്യാനും, കല്ലുവഴി നടന്മാരുടെ കഥകളിക്കു കൊട്ടാനും കഴിവുണ്ടെന്ന് ആയാംകുടി തെളിയിച്ചിട്ടുണ്ട്. അതിനേക്കാൾ വലിയ അംഗീകാരം വേറെന്തു വേണം. )

ഈ Blogന് “കല്ലുവഴി വിചാരസ്ഥലി” വളരെ അനുയോജ്യമായ പേരുതന്നെ.

വികടശിരോമണി said...

പ്രിയരേ,
വലിയ സന്തോഷമുണ്ട്,എന്റെ ബ്ലോഗിന് “കല്ലുവഴി വിചാരസ്ഥലി”എന്ന പേരു തന്നതിൽ.എന്റെ കലാബോധത്തോടു സംവദിക്കുന്നവയെപ്പറ്റി മാത്രമേ എനിക്കു സംസാരിക്കാനാവൂ.എന്തുചെയ്യാം!ഞാനീ ‘ഠ’വട്ടത്തിൽ കിടന്നു കറങ്ങുന്ന ആളായിപ്പോയി.ഒറ്റപ്പാലത്തിനപ്പുറമോ,പാലക്കാടിനപ്പുറമോ ഏതെല്ലാമോ സ്ഥലങ്ങളുള്ളതായി കേട്ടിട്ടുണ്ട്.പോകാനൊത്തിട്ടില്ല.തീവണ്ടി ഒക്കെ അതിനപ്പുറത്തെക്ക് ഓടിത്തുടങ്ങി എന്നും കേൾക്കുന്നു.ഇതുവരെ കയറിയിട്ടില്ല.പേടിയാണ്.ആകെ ഒരുവിധം ചെർപ്പളശ്ശേരി വരെ ഒറ്റക്കു പോകാനറിയാം.അതിനപ്പുറം ഭാ‍ഷേം വശമില്ല,പരിചയോം ഇല്ല.ചൂട്ടു കത്തിച്ചാണ് സ്വതേ ഇപ്പോഴും കളിക്കു പോകാറ്.സർവ്വദിക്കിലുമുള്ള കഥകളി കണ്ടു വിവരശാലികളായ നിങ്ങളോടു സംസാരിക്കാനുള്ള വിവരവും ഇല്ല.
രാജാനന്ദിന് മലപ്പുറത്ത് ബാങ്കിലാണു ജോലി.അതുകൊണ്ട് ഏകദേശം അതുവരെ ഒറ്റക്കു പോകാനറിയാംന്നു തോന്നുന്നു.
ഒളപ്പമണ്ണ മനക്കു പുറത്തും കഥകളിയുണ്ടെന്ന് ഇപ്പൊഴാ മനസ്സിലായത്.നന്ദി.
ഒരു കുണ്ടുകിനറ്റിലെ തവള,
വികടശിരോമണി.

Anonymous said...

കഥകളി എന്ന മഹാവൃക്ഷവും മൂന്നു ശിഖരങ്ങളും:

കല്ലടിക്കോടൻ എന്ന (മൂത്തു ഉണങ്ങിയ) ശിഖരവും,
കപ്ളിങ്ങാടൻ എന്ന രണ്ടാവതു (വയസായി, മരണ ശയ്യയിൽ കിടന്ന്, കലാമണ്ഡലം മൂലം ആയുസ് ഇപ്പോൾ നീട്ടികിട്ടിയതായി ആശ്വസിക്കാം ) ശിഖരവും,
ഒളപ്പമണ്ണ മനയിലെ നമ്പൂതിരിമാരുട പൂണൂലിൽ പിടിച്ചുവലിച്ചു കളിച്ച്, അന്തർജ്ജനങ്ങളുടെ മടിയിൽ കിടന്ന് നൃത്തം പഠിച്ച് വളർന്ന് പ്രാദേശിക വാദത്തിൽ കൂടിയും കലാമണ്ഡലം
മൂലവും കേരള ജനതയുടെ
വരിപ്പണത്തിലൂടെയും വളർന്ന്
തഴച്ചു കൊഴുത്തു കൊണ്ടിരിക്കുന്ന young , brilliant, healthy and wealthy കല്ലുവഴി ശിഖരവും.