Sunday, March 15, 2009

മഹാവൃക്ഷവും മൂന്നു ശിഖരങ്ങളും

കാൽ‌പ്പനികഭാഷയുടെ ചെടിപ്പ് സഹിക്കാൻ തയ്യാറാച്ചാൽ,അങ്ങനെത്തന്നെ തുടങ്ങാം;
പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോൻ എന്ന മഹാവൃക്ഷത്തിന്റെയും,അതിന്റെ മൂന്നു ശിഖരങ്ങളുടെയും നേർക്ക്, കാഴ്ച്ചക്കുറവുള്ള എന്റെ ‘നോക്കിക്കാണലാ’ണിത്.കുരുടൻ ആനയെ,അല്ലെങ്കിൽ തലപ്പൊക്കമുള്ള ആനകളെ കാണുമ്പോലെ എന്നും പറയാം.
രാവുണ്ണിമേനോന്റെ ജീവിതം പോലെ,സമർപ്പിതചേതസ്സായ ഒരു കലാകാരന്റെ ചരിത്രം കണ്ടെടുക്കാൻ പ്രയാസം.ഊണിലുമുറക്കത്തിലും,സന്തോഷസന്താപങ്ങളിലും കഥകളീയമായ ചേതന.പല മുഖങ്ങളുള്ള അദ്ദേഹത്തിന്റെ മൂന്നു മുഖങ്ങൾ ആണിവിടത്തെ വിഷയം.
1)ഭരതമുനിയുടെ നാട്യശാസ്ത്രത്തിലും,പുരാണേതിഹാസഖനികളിലും നിന്ന് സ്വാംശീകരിച്ച അവബോധങ്ങളെ ഔചിത്യപൂർവ്വം കഥകളിയിലേക്കിണക്കുന്ന,ചിന്തനീയനായ പരിഷ്കർത്താവ്,ഗവേഷകൻ.
2)നവംനവങ്ങളായ അലോചനകളിലൂടെ മനസ്സിനെ മേയാൻ വിടുകയും,നൃത്തത്തിന്റെയും,സങ്കേതത്തിന്റെയും ഉദ്ഗ്രഥനത്തിൽ ഉന്മുഖനായിരിക്കയും ചെയ്യുന്ന ജിജ്ഞാസു,ഗുരുനാഥൻ.
3)കോട്ടം വിട്ട മെയ്യാണ് കഥകളിയുടെ കരുത്തെന്ന ബോധത്തോടെ,അയത്നസുന്ദരവും അഭ്യാസദൃഢവുമായ ആംഗികഭാഷയും,സുഭദ്രമായ സങ്കേതബോധവും കൈമുതലാക്കിയ മഹാനടൻ,ആചാര്യൻ.
ഈ മൂന്നു ശിരസ്സുകളും മൂന്നു ശിഷ്യന്മാർക്കു കിട്ടിയ ഒസ്യത്തായി.യഥാക്രമം വാഴേങ്കട കുഞ്ചുനായർ,കീഴ്പ്പടം കുമാരൻ നായർ,കലാമണ്ഡലം രാമൻ‌കുട്ടിനായർ.ബലിഷ്ഠമായ തായ്‌വൃക്ഷത്തിന്റെ കരുത്തുമുഴുവനും ശിഖരങ്ങൾക്കുമുണ്ടായിരുന്നു.വിന്യസിക്കപ്പെട്ട പ്രതലങ്ങൾ വ്യത്യസ്തങ്ങളെങ്കിലും.
രാവുണ്ണിമേനോൻ-കലാ‍ബോധത്തിന്റെ പെൻഡുലം
----------------------------------------------------------------
കളിയരങ്ങിന്റെ ചരിത്രം രാവുണ്ണിമേനോനിൽ നിന്നു ചുഴിമലരികളായി കറങ്ങുന്നത്,കഥകളിയുടെ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കം അവിടെയായതു കൊണ്ടാണ്.അദ്ദേഹം സമൂഹത്തിന്റെ ഉടമസ്ഥാവകാശത്തിലേക്ക് കഥകളി സംക്രമിക്കപ്പെട്ട കാലത്തിലെ പരമാചാര്യനായതുകൊണ്ടാണ്.ദശമുഖൻ ശങ്കുപ്പണിക്കരിൽ നിന്ന് കുയിൽത്തൊടി ഇട്ടിരാരിച്ചമേനോനിലെത്തിയപ്പോഴേക്കും തന്നെ,സാങ്കേതികത്തികവിലേക്കു നടന്നെത്തിയ കല്ലുവഴിക്കളരിയുടെ വ്യാകരണത്തെ ആംഗികവും ഉപാംഗവുമായ ഇണക്കങ്ങളിലേക്ക് ഉൾച്ചേർത്തതുകൊണ്ടാണ്.
പട്ടിയ്ക്കാംതൊടിയുടെ ജീവിതത്തിലേയും,അതോടൊപ്പം കഥകളിയുടെ ജീവിതത്തിലേയും സുപ്രധാനഏടായ കൊടുങ്ങല്ലൂർ ഗുരുകുലവാസത്തെ മനോജ് സമർത്ഥമായി സൂചിപ്പിച്ചത് എന്നെ ചിന്തിപ്പിക്കുന്നു;“അതൊരു പ്രലോഭനമായിരുന്നു,ഗൌരവമുള്ള ഒരു പ്രലോഭനം”എന്ന്.
തീർച്ചയായും അതൊരു പ്രലോഭനം തന്നെയായിരുന്നു.കഥകളിയുടെ പൊതുപ്രകൃതിയിൽ നിന്നു ഭിന്നമായ നാട്യസിദ്ധാന്തങ്ങളെ ഉൾച്ചേർക്കാനുള്ള ശ്രമങ്ങളിൽ ആ പ്രലോഭനം നിലീനമായിരിക്കുന്നു.ഇട്ടിരാരിശ്ശമേനോനിൽ നിന്നു ലഭിച്ച അഭ്യാസത്തികവിന്റെ മുകളിൽ ചെയ്ത ആ നാട്യവിചാരം,തുടർന്നുള്ള കഥകളിയുടെ രൂപത്തെ ഉരുക്കിവാർത്തതുകൊണ്ട്,അതു ചർച്ച ചെയ്യാതെ തരമില്ല.
രസപഠനത്തിനെത്തിയ രാവുണ്ണിമേനോനോട്,ഭരതമുനിയുടെ നാട്യശാസ്ത്രത്തെ എടുത്തു കയ്യിൽ കൊടുക്കുകയാണ് കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ ചെയ്തത്.ആ ബൃഹത്‌സാഗരം കണ്ടമ്പരന്ന രാവുണ്ണിമേനോനോട് “അതു മുഴുവൻ കഥകളിക്കാവശ്യമില്ല”എന്നു പറഞ്ഞ് ‘വേണ്ടതു’ പകർത്തിക്കൊടുത്തു.കണ്ണുസാധകം,മുഖം ഉഴിച്ചിൽ മുതലായവയുൾപ്പെടുന്ന പ്രസ്തുത നാട്യപഠനത്തിന്റെ അനന്തരഫലം,നാട്യബോധത്തിലേക്കുള്ള കഥകളിയുടെ പ്രയാണമായിരുന്നു.കൊടുങ്ങല്ലൂർ പഠനത്തിൽ നിന്ന് രാവുണ്ണിമേനോൻ സ്വാംശീകരിച്ച അവബോധം,അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങളിൽ പ്രകടമാണ്:
“പഴയകാലത്ത് കണ്ണ് മുതലായ സാധകങ്ങൾ ഇന്ന സമയത്തെന്ന കണക്കില്ല.മുഖം കൈ കൊണ്ട് വേണ്ട വിധം ഉഴിച്ചിലില്ല.കൊടുങ്ങല്ലൂർ താമസം കാരണമായി അതെല്ലാം പിന്നീട് ഞാൻ നിശ്ചയപ്പെടുത്തി നടപ്പാക്കിയതാകുന്നു.പ്രസന്നം,രക്തം,ശ്യാമം,സ്വാഭാവികം ഈ നാലു മുഖരാഗം നടന്മാർക്ക് അറിവില്ല.സ്ഥായി,സഞ്ചാരി,വാക്യാർത്ഥം,പദാർത്ഥം ഇവയും കഷ്ടി.ഇക്കാലത്ത് ഗ്രാമ്യം പ്രധാനം.അതനുസരിച്ചുള്ള പാട്ടും മതിയത്രേ.അതതു രാഗങ്ങൾക്കുള്ള പ്രധാനസ്വരം,അതതു രസങ്ങൾക്കുള്ള പ്രധാനസ്വരം,നാട്യവും പാട്ടും ഒന്നെന്നറിയുക,ചെല്ലിയാട്ടം തന്നെ നാട്യം,നാട്യം തന്നെ ആട്ടം എന്നിവകളിലെല്ലാം വളരെ കുറഞ്ഞുവന്നു അറിവ്.”
പന്ത്രണ്ടു വർഷത്തെ കഥകളിയഭ്യസനത്തിനുശേഷമുള്ള ഈ ഉപരിപഠനത്തിൽ,രസാഭിനയരീതികൾ,പാത്രസ്വഭാവം,ആവിഷ്കരണരീതിശാസ്ത്രം,സ്ഥായീഭാവത്തിന്റെ പ്രാധാന്യം,ഒഴിവാക്കേണ്ട അനൌചിത്യങ്ങൾ തുടങ്ങി,നൃത്തഘടനയ്ക്കും കഥകളിയുടെ സങ്കേതഘടനയ്ക്കും പുറത്തുള്ള എല്ലാ കാര്യങ്ങളിലും അന്വേഷണങ്ങൾ നടന്നുകാണണം.ഇട്ടിരാരിശ്ശമേനോനിൽ നിന്നു ലഭിച്ച ചൊല്ലിയാട്ടത്തികവിനു ക്ഷതമേൽ‌പ്പിക്കാത്ത വിധം,കൊടുങ്ങല്ലൂർ അറിവുകളെ സമന്വയിപ്പിച്ചതിലാണ് രാവുണ്ണിമേനോന്റെ വൈദഗ്ദ്ധ്യത്തെ അറിയേണ്ടതും ആദരിക്കേണ്ടതും.എഴുപത്തഞ്ചോളം ശ്ലോകങ്ങൾ തമ്പുരാന്മാർ ആടാനായി എഴുതിനൽകിയെങ്കിലും,അവയിൽ പ്രസക്തമായതു മാത്രം സ്വീകരിക്കുകയാണ് രാവുണ്ണിമേനോൻ ചെയ്തത്.നൃത്യത്തിൽ നിന്നു നാട്യത്തിലേക്കുള്ള ആ ‘പ്രലോഭനം’,രാവുണ്ണിമേനോന്റെ കലാചിന്തകളെ അടിമുടി ഉലച്ചു.വിശാലമായ വായുസഞ്ചാരമുള്ള ആവിഷ്കാരസ്ഥലികൾ ,ചിട്ടപ്പെട്ട കഥകൾക്കകത്തും പുറത്തുമായി കിടക്കുന്ന കഥകളിയുടെ അവസ്ഥ,അങ്ങോട്ടുമിങ്ങോട്ടും ആടിയുലയുന്ന പെൻഡുലമായി രാവുണ്ണിമേനോന്റെ അന്വേഷണങ്ങളെ മാറ്റിത്തീർത്തു.
ദശരൂപകത്തിന് അവലോകമെന്ന വ്യാഖ്യാനമെഴുതിയ ധനികൻ,“അന്യൽഭാവാശ്രയം നൃത്തം”എന്ന ശ്ലോകപാദത്തിന്റെ വ്യാഖ്യാനത്തിൽ,നൃത്യം ആംഗികബഹുലവും,നാട്യം സാത്വികബഹുലവുമാണെന്നു പ്രസ്താവിക്കുന്നു. താളലയാശ്രിതമായ കേവലനൃത്തത്തിൽ നിന്നു വേർപെട്ടും,രസഭാവസംയുക്തമായ നൃത്യത്തിൽ നിന്നുയർന്നും,എന്നാൽ സാത്വികബഹുലമായ നാട്യത്തോടു പൂർണ്ണാർത്ഥത്തിൽ ചേരാതെയും ഉള്ള നിലവിലെ കഥകളിയുടെ നില,ആ പെൻഡുലത്തിന്റെ നിലക്കാത്ത ആടിയുലയലിൽ നിന്നുണ്ടായതാണെന്നു സ്പഷ്ടം.ഇങ്ങേ അറ്റത്ത് മെയ്യിന്റെ ദാർഡ്യവും കൂറടക്കവും ചൊല്ലിയാട്ടത്തിന്റെ തികവും അടങ്ങുന്ന കല്ലുവഴിയുടെ പരിപ്രേക്ഷ്യത്തിൽ നിന്നും,അങ്ങേയറ്റത്ത് നാട്യശാസ്ത്രവിധിപ്രകാരം യുദ്ധവും ദ്യൂതവും കഥകളിയിൽ നിന്നുപേക്ഷിച്ചാലോ എന്നു വരെ ചിന്തിച്ചുപോകുന്ന പെൻഡുലചലനങ്ങൾ.മെയ്യിന്റെ കൂറടക്കവും ഘടനാബോധവും കടുകിട വിട്ടുപോകാത്ത,നരകാസുരന്റെ ആവിഷ്കാരത്തെ “കൂറ്റൻ‌മൂരി”എന്നു വിശേഷിപ്പിക്കുന്നിടത്തോളം ആർജ്ജവം തുളുമ്പുന്ന ലാവണ്യബോധം ഒരു വശത്തും,ദുരാഹ്വാനവും യുദ്ധവും വധവും ഭരതമുനി നാട്യനിഷിദ്ധമാണെന്നു കൽ‌പ്പിച്ചിരിക്കുന്നതു കൊണ്ട് അവ കഥകളിയിൽ നിന്നൊഴിവാക്കിയാലോ എന്നുവരെ പോകുന്ന ‘നാട്യചിന്തകൾ’മറുവശത്തും നിൽക്കുന്ന പെൻഡുലം.
കൊടുങ്ങല്ലൂർ പ്രലോഭനത്തിന്റെ നേട്ടങ്ങളായി ഞാൻ കരുതുന്നത് മൂന്നു കാര്യങ്ങളാണ്.
1)രാവുണ്ണിമേനോന്റെ ഭാഷയിൽ,“പഴയനടപ്പ് ബഹുമാനിച്ചും തറപൊളിച്ചുനീക്കാതെ കേടുകൾവരുന്ന ഭാഗം തീർത്ത് മുൻസ്ഥിതിയിലെങ്കിലും നിലനിർത്തുക”എന്ന ലക്ഷ്യം,നിർവ്വഹണദശയിൽ മുൻസ്ഥിതിയിൽ നിന്ന് സൂക്ഷ്മതലത്തിൽ വലിയ മാറ്റങ്ങൾ വരുത്തപ്പെട്ട സ്ഥിതിയിലായി.നാട്യശാസ്ത്രം അതിനുമുൻപും കഥകളിയിൽ ഇടപെട്ടിട്ടുണ്ടെങ്കിലും,രസാഭിനയപ്രധാനമായ രംഗരചനയായി കഥകളി മാറ്റപ്പെടുന്നത് കൊടുങ്ങല്ലൂർ സംയോഗത്തോടെ തന്നെയാണ്.ഇതിവൃത്തത്തിന്റെയും രംഗത്തിന്റെയും സ്ഥായീഭാവത്തിനനുസൃതമായി,ഓരോ ക്രിയാംശങ്ങളും പരിണമിയ്ക്കണം എന്ന കാ‍ഴ്ച്ചപ്പാട് സൈദ്ധാന്തികമായി അതിമുൻപും പലരും സൂചിപ്പിച്ചിട്ടുണ്ടാവാമെങ്കിലും,അതിന് രംഗരൂപമുണ്ടാകുന്നത് രാവുണ്ണിമേനോൻ കളരിയിൽ തന്നെ.നൃത്തത്തിന്റെ കേവലതലം,ഭാവാത്മകമായ പ്രതലത്തിലേക്ക് ഉയർത്തപ്പെട്ടു.“ബാലേ കേൾ നീ” എന്ന ശോകസ്ഥായിയിലുള്ള കിർമീരവധം ധർമ്മപുത്രരുടെ പതിഞ്ഞപദത്തിലെ പല്ലവിക്കുശേഷമുള്ള വട്ടംവെച്ചുകലാശത്തെപ്പറ്റിയുള്ള നിരീക്ഷണം നോക്കുക,സ്ഥായി നിലനിർത്തി കലാശം എടുക്കാനാവില്ലെങ്കിൽ വേണ്ടെന്നുവെക്കുകയാവും ഉചിതം എന്ന നിരീക്ഷണത്തിൽ ഇതിവൃത്താനുസാരിയായ നാട്യതലത്തിന്റെ സ്പർശം മാത്രമല്ല ഉള്ളത്;കഥകളിക്കനുയോജ്യമായ നൃത്തബോധത്തിന്റെയും,ഒതുക്കത്തിലും നിലയിലും ഊന്നിയ ശിൽ‌പ്പബോധത്തിന്റെയും പ്രകാശം കൂടിയാണ്.(അങ്ങനെ പറഞ്ഞ സ്ഥിതിയ്ക്ക് ഇനിയൊരു നടനും ആ വട്ടംവെച്ചുകലാശം എടുക്കാതിരിക്കില്ല എന്നതുവേറെ കാര്യം!)
2)അഭ്യസനതലത്തിൽ, കഥകളി കൊടുങ്ങല്ലൂരിൽ നിന്നു സ്വാംശീകരിച്ച അറിവുകളുടെ കൂടി സദ്ഫലമാണ് പിന്നീടുണ്ടായ മഹാനടന്മാർ.കണ്ണുസാധകം,രസാഭിനയം,ഉഴിച്ചിൽ തുടങ്ങിയവയിലെല്ലാം ഇന്നു കഥകളിയഭ്യസനത്തിലുള്ള ശാസ്ത്രീയതയിൽ കൊടുങ്ങല്ലൂരിൽ നിന്നു കൊണ്ടുവന്ന രസചിന്തയ്ക്ക് സാരമായ പങ്കുണ്ട്.ഉപാംഗാഭിനയത്തെ ശരീരത്തിന്റെ ആമൂലാഗ്രമുള്ള ഭാവതലത്തിലേക്ക് കൂട്ടിയിണക്കുവാൻ തുടർന്നുവന്ന നടന്മാർക്കു കഴിഞ്ഞതിന്റെ മുഖ്യകാരണം അതാണ്.
3)ഔചിത്യവിചാരങ്ങളുടെ പാത,കൂടുതൽ സുവ്യക്തമാം വിധം കഥകളിയിൽ തുറക്കപ്പെട്ടു.ഇത് ഇതിവൃത്തത്തെ മാത്രമല്ല,സമഗ്രമായി കഥകളിയെത്തന്നെ നവീകരിച്ചിട്ടുണ്ട്.സ്ത്രീവേഷത്തിന്റെ ‘സംബോധന’‘എന്റെ’തുടങ്ങിയ മുദ്രകൾ ഇന്നത്തെ രൂപത്തിലാക്കിയത്,ഉൽഭവത്തിലെ രണ്ടുരംഗങ്ങളെ യോജിപ്പിച്ച് ഒരു രംഗത്തിലാക്കിയത്,ഇരിപ്പിടത്തിലെ പഴയ ഇരിപ്പിന്റെ ശൈലി മാറ്റി,ഇന്നത്തെ പ്രൌഡമായ ഇരിപ്പ് നിർമ്മിച്ചത്,ബകവധത്തിലെ “കുന്തീസുതന്മാരേ”എന്ന പദത്തിനുശേഷമുള്ള ഭീമന്റെ വിസ്തരിച്ച നോക്കിക്കാണൽ ഒഴിവാക്കി,അടുത്ത രംഗത്തിലെ “ബാലേ വരിക”എന്ന ശൃംഗാരപ്പദത്തിലേക്കു നിബന്ധിച്ചത്,കമലദളത്തിലെ രാവണന്റെ ഇരിപ്പ് പുനർനിർണ്ണയിച്ചത്…അങ്ങനെ നിരവധി ഘടനാപരമായ മാറ്റങ്ങൾ അദ്ദേഹത്തിനു വരുത്താനായത് ഈ ഔചിത്യബോധം കൊണ്ടുതന്നെ.തുടർന്ന് ആ വഴിയിൽ വാഴേങ്കട കുഞ്ചുനായർ എന്ന ധിഷണാശാലിയായ ശിഷ്യൻ,ഏറെ മുന്നോട്ടുപോയി.
എന്നാൽ,കൊടുങ്ങല്ലൂർ പ്രലോഭനത്തിന് ഒരു മറുപുറമുണ്ട്,അതിന്നും കഥകളിയുടെ അവതരണ-ആസ്വാദനമണ്ഡലങ്ങളിൽ ശക്തമായ സ്വാധീനശക്തിയുമാണ്.കഥകളിയുടെ അനുഭാവാത്മകരൂപവും സൌന്ദര്യശാസ്ത്രവും ആത്യന്തികമായി ഇതിവൃത്തത്തേയും അതിന്റെ ഉള്ളടക്കമായ വിഭാവാദികളേയുമാണ് പ്രത്യക്ഷവൽക്കരിക്കുന്നത് എന്ന് അതു സിദ്ധാന്തിച്ചു.ക്ലാസ്സിസിസത്തിന്റെ കാലം കടലെടുക്കുകയും,പുതിയ ആത്മാവിഷ്കാരങ്ങളുടെ സാധ്യതകൾ തുറക്കപ്പെടുകയും ചെയ്തതോടെ,കഥകളി സംവദിക്കുന്ന ഇതിവൃത്തതലം അപ്രസക്തമായി. “കഥകളിയെപ്പോലുള്ള സങ്കരകലകളിലും സാഹിത്യത്തിലും മറ്റും സമൂഹജീവിതം(നായികാനയകന്മാരുടെ ജീവിതം)ആണ് ആസ്വാദകനെ ആത്യന്തികമായി തന്മയീഭപ്പിക്കുന്നത്”എന്ന കിള്ളിമംഗലം-എം.പി.എസ്-വാദഗതിക്ക് ഒരു അടിസ്ഥാനവുമില്ല,പ്രസക്തിയുമില്ല.
“ന ഹി രസാദൃതേ കശ്ചിദർത്ഥം: പ്രവർത്തതേ”(രസമില്ലാതെ അർത്ഥത്തിൽ ഒന്നും പ്രവർത്തിക്കുകയില്ല)എന്ന നാട്യശാസ്ത്രപ്രസ്താവം നോക്കുക.രസം എന്ന സങ്കൽ‌പ്പനം അനുകരണത്തിന്റേതെന്ന പോലെ,അതിക്രമണത്തിന്റെയും തത്വമാണെന്ന് ഇവിടെ തിരിച്ചറിയേണ്ടതുണ്ട്.വൈയക്തികമായ വികാരതലത്തെ ‘ഭാവം’എന്നാണ് സംസ്കൃതത്തിൽ വ്യവഹരിക്കുന്നത്.ഇത് സമതുലിതമോ തീവ്രമോ ആയി നമ്മളിലെല്ലാം ഉണ്ടാവും.എത്രമേൽ തീവ്രമായാലും അത് അത്രമേൽ തീവ്രമായ ഒരു അനുഭവമാകുമെന്നല്ലാതെ,സൌന്ദര്യാവബോധപരമായ ഒരു വസ്തുതയായി പരിണമിക്കപ്പെടുകയില്ല.കലയിൽ,കഥകളിയിൽ,ആവിഷ്കരിക്കപ്പെടുന്ന ഭാവമാകട്ടെ,ജീവിതത്തെ അതിക്രമിച്ച് അസാധാരണമായ ഒരു മാനം കൈവരിക്കുന്നു.ലൌകികയുക്തിയുടെ കാ‍ഴ്ച്ചപ്പാടിൽ അതിലുള്ള പലതും അയുക്തികമായ ഒരു ഘടനയായി തീരുന്നു.ഏതു ക്ലാസിക്കൽ കലയിലായാലും,മാധ്യമത്തിന്റെ താളവും,രാഗവും,ആകാരവും,വർണവുമെല്ലാം കൂടുതൽ കൂടുതൽ സാന്ദ്രമാക്കി ഭാവത്തെ ആകാവുന്നത്ര ഉച്ചകോടിയിലേക്കു പരിപോഷിപ്പിക്കുകയാണ് കലാകാരന്റെ രചനാതന്ത്രം.വ്യക്തിനിഷ്ഠമായ ഭാവത്തിന്റെ അന്തഃസത്തയെ വസ്തുനിഷ്ഠമായ ലോകത്തിലേക്കു വിക്ഷേപിക്കുന്നതിന്റെ ഫലമായി ഭാവത്തിൽ നിന്ന് ഒരുതരം അകൽച്ച,നിസ്സംഗത,ഉണ്ടാവുകയും ഭാവം അനുധ്യാനിക്കപ്പെടുകയും ചെയ്യുന്നു.“ദ ലിമിറ്റ്സ് ഓഫ് സൈക്കോളജി ഇൻ ഈസ്തറ്റിക്സ്”എന്ന പ്രബന്ധത്തിൽ എൽ.എ.റീഡ് ഇതിനു സമാനമായ നിരീക്ഷണം നടത്തുന്നതു കാണാം.വസ്തുവിന്റെ സൌന്ദര്യശാത്രപരമായ സ്വഭാവം അപഗ്രഥിക്കുമ്പോൾ മനശ്ശാസ്ത്രജ്ഞനായ എഡ്വേഡ് ബുള്ളോ(British Journal of Psychology.IV)അപഗ്രഥിക്കുന്ന ‘മനശ്ശാസ്ത്രപരമായ അകലം’(Psychical distance)ഇതുതന്നെയാണ് വിവരിക്കുന്നത്.ഈ രസത്തിന്റെ അതിക്രമണതലം,വക്രത,ഭട്ടനായകനെപ്പോലുള്ളവർ വ്യാഖ്യാനിക്കുകയും,തുടർന്ന് ഈ വക്രതലത്തെ മുൻ‌നിർത്തി ഭാമഹനെപ്പോലുള്ളവർ രസത്തെ ഒരു അലങ്കാരമായി(രസവദലങ്കാരം)പരിഗണിക്കുന്നതും തുടർന്നാണല്ലോ.
സഹജ(ജന്മസിദ്ധപ്രതിഭ)ഉത്പാദ്യ(പ്രയത്നിച്ചുൽ‌പ്പാദിപ്പിക്കപ്പെട്ട വ്യുൽ‌പ്പത്തി) എന്നിങ്ങനെ രണ്ടായി രുദ്രടാചാര്യൻ പ്രതിഭയെ തരംതിരിക്കുന്നുണ്ട്.“വാസനക്കാരനു പ്രയത്നശാലിയെ ജയിക്കാനാവുകയില്ല” എന്നു രാവുണ്ണിമേനോൻ പറയുന്നത്,സൂച്യവും സൂചിതവും തമ്മിലുള്ള ഇഴപിണയലുകളെ കണ്ടിട്ടാവുമെന്നോ,അല്ലെന്നോ പറയുകവയ്യ.കാലികാന്തരീക്ഷത്തിലെ കഥകളിയുടെ ഇതിവൃത്തത്തിന്റെ ഇത്തിരിവട്ടം സംവേദനക്ഷമമല്ലാതാവുമ്പോഴും പാഠ്യത്തിനു ബാക്കി നിൽക്കുന്ന പ്രാധാന്യം,ഭാവോന്മീലനത്തിലാണ്,സമഗ്രമായ കഥകളിശരീരത്തിന്റെ ഭാവോന്മീലനത്തീൽ.
ഒന്നാം ശിഖരം-ധൈഷണികതയുടെ ഹരിതാഭ
------------------------------------------------------
പട്ടിയ്ക്കാംതൊടിയെന്ന മഹാവൃക്ഷത്തിന്റെ ശിഷ്യശിഖരങ്ങളിലെ ഒന്നാം ശിഖരമാണ് വാഴേങ്കട കുഞ്ചുനായർ.അടിയുറച്ച കളരിപ്രകാരത്തിന്റെ ചാരുത,കഥകളിയെക്കുറിച്ചും ലക്ഷണശാസ്ത്രങ്ങളെക്കുറിച്ചും കൃത്യമായ അവബോധം,അനന്യമായ സ്വപ്രത്യയസ്ഥൈര്യം,സുചിന്തിതമായ മാറ്റങ്ങളുടെ പ്രകാശനം,മിതത്വവും പക്വതയുമിണങ്ങുന്ന രംഗരചന,പച്ചയ്ക്കും കത്തിയ്ക്കുമിണങ്ങുന്ന ശരീരം,മികച്ച അദ്ധ്യാപനവൈഭവം എന്നിവയെല്ലാം സമന്വയിച്ച ആചാര്യനായിരുന്നു കുഞ്ചുനായർ.അതിനുമുൻപോ ശേഷമോ അത്രമേൽ മനീഷിയായ ഒരു നടനെ കഥകളി കണ്ടിട്ടുണ്ടോ എന്നു സംശയം.നാട്യശാസ്ത്രത്തിന്റെ പ്രകാശത്തിൽ രാവുണ്ണിമേനോൻ സഞ്ചരിച്ച വഴികളെ ചിട്ടപ്പെടുത്തപ്പെടാത്ത നളചരിതം പോലുള്ള കഥകളിലേയ്ക്കുകൂടി സംക്രമിപ്പിച്ചതിൽ കുഞ്ചുനായർക്കുള്ള പങ്ക് ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്.രസഭംഗത്തിനുള്ള പ്രധാനകാരണം അനൌചിത്യമാണ് എന്ന നാട്യശാസ്ത്രവിധിയുടെ വെളിച്ചത്തിൽ,ചിട്ടപ്പെടുത്തപ്പെടാത്തതും,ചിട്ടപ്പെടുത്തപ്പെട്ടതുമായ കഥകളുടെ ആവിഷ്കാരപ്രകാരത്തിലേക്ക് കുഞ്ചുനായരുടെ കണ്ണ് ചെന്നെത്തിയിട്ടുണ്ട്.പട്ടിയ്ക്കാംതൊടി തുറന്നിട്ട നാട്യവീഥിയിലൂടെയുള്ള കുഞ്ചുനായരുടെ ആലോചനകളേയും അവയുടെ രംഗപ്രത്യക്ഷങ്ങളേയും കൂടുതൽ വിശകലനം ചെയ്യേണ്ടതുണ്ട്. പ്രസിദ്ധവും എന്നാൽ ഗൌരവമായി പരിശോധിക്കപ്പെടേണ്ടതുമായ ഒരു മാറ്റം ശ്രദ്ധിക്കുക:
കാലകേയവധം അർജ്ജുനന്റെ പതിഞ്ഞപദമായ “ജനകതവദർശനാൽ”എന്ന പദത്തിൽ,“കുടിലതയകതാരിൽ തടവീടും അരിപടലങ്ങളൊക്കവേ ഒടുക്കുവാനായി”എന്നിടത്ത് പണ്ട് നിലവിലുണ്ടായിരുന്ന രീതി,‘ശൌര്യഗുണത്തിലെ ഭീമനെപ്പോലെ,ശത്രുവിന്റെ കാലും തലയും പിടിച്ച് നിലത്തുമറിച്ചിടുന്ന പോലെയായിരുന്നു.കുഞ്ചുവാശാന്റെ കഥാപാത്ര-ഔചിത്യബോധം,അർജ്ജുനന്റെ പ്രകൃതിക്ക് അതു യോജിക്കില്ല എന്നു തിരിച്ചറിയുകയും,അസ്ത്രങ്ങളയക്കുന്ന രൂപത്തിലേക്ക് അവിടം മാറ്റുകയും ചെയ്തു.
ധനുർധാരിയായ അർജ്ജുനൻ അമ്പെയ്തുകൊല്ലുന്നതിലെ ഔചിത്യം,ഇരുകൈകൊണ്ടും മാറിമാറി അസ്ത്രമെയ്യുന്നതിൽ തെളിയുന്ന സവ്യസാചിത്വം,20-24-28 മാത്രകളിൽ കൃത്യമായി കാലുകൾവെച്ചുചവിട്ടി അതുചെയ്യുന്നതിലെ ഭംഗി എന്നിവകൊണ്ട് ഈ മാറ്റം
ഏറെ പ്രശംസിക്കപ്പെട്ടതാണ്.ഇന്ന്,പൊതുവേ എല്ലാവരും ആ മാറ്റം അംഗീകരിക്കയും ചെയ്തിരിക്കുന്നു.എന്നാൽ ഒന്നിടയ്ക്കു തിരിച്ചുചിന്തിച്ചാലോ?കാൽ വാരി,തലപിടിച്ച് നിലത്തുവീഴ്ത്തുന്ന ശത്രുവിന്റെ ദൃശ്യചാരുത,അസ്ത്രങ്ങളയക്കുന്നതിനുണ്ടോ?കീഴ്പ്പടം ഈ മാറ്റത്തെ അനുസരിച്ചിരുന്നില്ല.അദ്ദേഹത്തിന്റെ ശിഷ്യരിലും ആ പഴയനടപ്പ് കാണാം.അത്രമേൽ യുക്തിഭദ്രമായ ഔചിത്യത്തിലല്ല,കഥകളിയുടെ രംഗപ്രകാരമെന്ന തിരിച്ചറിവുണ്ടായാൽ,കുഞ്ചുനായരുടെ മാറ്റത്തിന് ഇത്രയും സ്വീകരണമുണ്ടാകുമോ എന്നു സംശയം.
(തുടരും)

65 comments:

എതിരന്‍ കതിരവന്‍ said...

ഈ വികടശിരോമണി എന്തൊക്കെയാ എഴുതി വച്ചിരിക്കുന്നേ. മനസ്സിലാക്കാൻ നോക്കട്ടെ. രണ്ടു ദിവസം കഴിഞ്ഞു വരാം.

അനില്‍@ബ്ലോഗ് // anil said...

ഒരു നാളീകേരം ഏറ്റി വന്നതായിരുന്നു.
എതിരന്‍ മാഷ് ഉടക്കാത്ത സ്ഥിതിക്ക് ഞാന്‍ തന്നെ ഉടക്കുന്നു.

((((( ഠേ )))))

കാര്യമായി ഒന്നും മനസ്സിലായില്ല. ആട്ടക്കാരുടെ ചരിത്രത്തെപ്പറ്റിയുള്ള അജ്ഞതമൂലമാണ് കേട്ടോ. പക്ഷെ ഒന്നു മനസ്സിലായി, ഏതൊരു മേഖലയിലേപ്പോലെയും താന്താങ്ങളുടേതായ സംഭാവനകള്‍ ചെയ്യാന്‍ കാലാകാരന്മാര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു എന്നത്. നിയതമായ ചട്ടക്കൂടുകള്‍ക്ക് അകത്ത് ഒതുക്കി നിര്‍ത്തി നടത്തുന്ന പരീക്ഷണങ്ങള്‍ ആ ശാഖയെ പുഷ്ടിപ്പെടുത്തുക്യയേ ഉള്ളൂ എന്ന് നാം പല പോസ്റ്റിലായി ചര്‍ച്ച ചെയ്യുന്നതാണ്. ആതില്‍ ഒതുങ്ങിനില്‍ക്കുമോ ഈ ശരപ്രയോഗത്തിലെ ഇമ്പ്രവൈസേഷന്‍ എന്ന കാര്യത്തിലേ സംശയമുള്ളൂ. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലായതായാല്‍?..

ചുമ്മാ, വായിച്ചതിന്റെ തുടര്‍ച്ചയെന്നോണം കുറിച്ചു എന്നു മാത്രം, വിദഗ്ധര്‍ അഭിപ്രായം പറയട്ടെ.

പകല്‍കിനാവന്‍ | daYdreaMer said...

എന്റെ വികട..
കഴിഞ്ഞ ദിവസം ഞാന്‍ ആലോചിച്ചു.. ഈ കക്ഷിയെ കാണാനില്ലല്ലോ എന്ന്. ഇപ്പൊ മനസ്സിലായി.. ഹെന്റമ്മോ .. ഇതെന്തൊക്കെയാ ഈ എഴുതി വെച്ചിരിക്കുന്നെ... എന്തായാലും രണ്ടു മൂന്നു തവണ വന്നു പതുക്കെ വായിക്കാം... ആശംസകള്‍

newnmedia said...
This comment has been removed by the author.
Haree said...

:-)
ഈ ഗുരുക്കന്മാരേയും ശിഷ്യരേയും ചേര്‍ത്തുവെച്ച്, ഇങ്ങിനെ പല തട്ടുകളിലായി അടുക്കിയാലോ? ഒരു ജനറേഷന്‍ ട്രീ ഉണ്ടാക്കിയാല്‍, ആര് ആരുടെ ഗുരു/ശിഷ്യന്‍ എന്നൊക്കെ മനസിലാക്കുവാന്‍ എളുപ്പമാവില്ലേ?

ലേഖനം വായിച്ചു. ഈ ശിഖിരങ്ങള്‍, ഇങ്ങിനെ എഴുതുവാന്‍ പാകത്തിനെങ്ങിനെ ഒത്തുവന്നുവെന്നാണ് അതിശയം! :-)

Anonymous said...

Its a pleasure to observe the preciseness you have acheived in writing this article.
I hope that this is not the end of looking at
the 'first branch' of that 'maha vriksham'. People of my generation have not seen any veshams of Kunchu asan, but of his disciples.Its very evident the thump impression of a genius on his disciples like Vasu Pisharody, Kottakkal Sivaraman and Nellyode. It will be very interesting to read you further, how that stream of artistry began from Pattikkamthodi has flown through generations of his direct and indirect disciples to the present day. (of course you have left us for the continueings of this article).

And also, some day I hope you will tell us something in detail on Kodungallur School.

Thanks a lot
Ratheesh

അനില്‍@ബ്ലോഗ് // anil said...

ഗമ്പ്ലീറ്റ്ലി ഓഫ്ഫ്:
ഇന്നലെ അടിക്കാന്‍ മറന്നു പോയി.

കുരുടൻ ആനയെ,അല്ലെങ്കിൽ തലപ്പൊക്കമുള്ള ആനകളെ കാണുമ്പോലെ എന്നും പറയാം.


കുരുടന്മാര്‍ ആനയെ കാണുന്ന കഥ കേട്ടിട്ടൂണ്ട്. ഒരൊരുത്തര്‍ ചൂലുപോലെ, തൂണുപോലെ അങ്ങിനെ അങ്ങിനെ. എന്നാല്‍ തലപ്പൊക്കമുള്ള ആനയെ എങ്ങിനെ കാണും? കയ്യെത്തില്ല ..
:);)
(രണ്ടു സ്മൈലി)

ച്ചാല്‍ ഒണ്ണുമേ പുരിയാത് എന്നാക്കുമോ? അതൊ അന്ത പാര്‍പ്പിടത്തിന്‍ ഒത ആക്കുമോ?

മനോജ് കുറൂര്‍ said...

പ്രിയ വി.ശി., അസ്സലായി. പ്രത്യേകിച്ച് കൊടുങ്ങല്ലൂര്‍ അഭ്യാസത്തിനുശേഷം രാവുണ്ണിമേനോന്‍ അനുഭവിച്ച സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള സംഘര്‍ഷം വിശദീകരിച്ചത്.
പലപ്പോഴും അമ്പരന്ന ഒരു കാര്യമാണ് നരകാസുരനെ അദ്ദേഹം പരിഹാസപൂര്‍വം ‘കൂറ്റന്‍‌മൂരി’ എന്നു വിശേഷിപ്പിച്ചത്. അതിനെ രസാധിഷ്ഠിതമായ നാട്യാഭ്യാസവുമായി ചേര്‍ത്തുവച്ചുള്ള താങ്കളുടെ വായന ഗംഭീരമായി. അനുബന്ധമായി ചിലതുകൂടി പറയട്ടെ.

രാവുണ്ണിമേനോന്റെ രസാധിഷ്ഠിതദര്‍ശനത്തിനു കുറേയെങ്കിലും ഇണങ്ങുന്നത് കിര്‍മീരവധം തുടങ്ങിയ കഥകളിലെ പതിഞ്ഞ പദങ്ങളാണ്. രതിയല്ല ശോകമാണതിലെ സ്ഥായിഭാവം. രസം കരുണവും. ശ്രമം, ചിന്ത, സ്മൃതി, വിഷാദം തുടങ്ങിയ സഞ്ചാരിഭാവങ്ങളും. ചുട്ടുപോള്ളുന്ന വേനല്‍ക്കാട് ഉദ്ദീപനവിഭാവം. അങ്ങനെ രസസിദ്ധാന്തമനുസരിച്ച് ലക്ഷണമൊത്ത പതിഞ്ഞ പദം.

എന്നാല്‍ നരകാസുരനോ? രസസിദ്ധാന്തത്തിന്റെ അവയവപ്പൊരുത്തത്തിലൂന്നിയ സമഗ്രതയെ വെല്ലുവിളിച്ചുകൊണ്ട് ഒരു ഉദ്ദീപനവിഭാവം മാത്രമായ കേകിയെ വിപുലമായ ഒരു നൃത്തിലൂടെ വിശദീകരിക്കുന്ന ഘടന. തുടര്‍ന്ന് ശബ്ദവര്‍ണന, പടപ്പുറപ്പാട് തുടങ്ങി അര്‍ഥത്തിനു വലിയ പ്രാധാന്യമോ പതിഞ്ഞ പദത്തില്‍‌നിന്നു ഇതിവൃത്തപരമായി സ്വാഭാവികമായ തുടര്‍ച്ചയോ ഇല്ലാ‍ത്ത ക്രിയാപദ്ധതി! അദ്ദേഹത്തിന്റെ വിരോധം ഊഹിക്കാന്‍ കൌതുകമുണ്ട്. എന്നാലും വി.ശീ., ഏതു ശാസ്ത്രം പഠിച്ചാലും അദ്ദേഹത്തിനു കഥകളിത്തമുള്ള ഒന്നിനെയും അങ്ങനെയങ്ങു വിട്ടുപോവാനാവുമായിരുന്നില്ല. ല്ലേ? അതായിരുന്നല്ലൊ അദ്ദേഹത്തിന്റെ സംഘര്‍ഷവും!

(പക്ഷേ...കിര്‍മീരവധത്തിലെ ‘ബാലേ കേള്‍ നീ’യെത്തുടര്‍ന്നുള്ള പതിഞ്ഞ വട്ടംവച്ചുകലാശത്തിന്റെ സാന്നിധ്യംപോലെയുള്ള അന്യവത്ക്കരണസങ്കേതങ്ങളില്‍ച്ചിലത് അദ്ദേഹത്തെ പച്ച-നായകകഥകളിലും പ്രതിസന്ധിയിലാക്കുന്നു എന്നതു വേറേ കാര്യം. ആ ഒരു ‘സ്ഥായി’പ്രസ്താവം കാരണം അംഗചലനത്തിലും കൂടാതെ വാദ്യപ്രയോഗത്തിലും നിര്‍ജ്ജീവമായ എത്ര വട്ടംവച്ചുകലാശങ്ങള്‍ പില്‍ക്കാലത്തു കാണേണ്ടിവന്നു!)

പത്മനാഭന്‍‌നായരാശാനെപ്പറ്റിയും പതിഞ്ഞ പദങ്ങളെപ്പറ്റിയും മാധവന്‍‌കുട്ടിയേട്ടനെഴുതിയതും കീഴ്പ്പടത്തെയും ശിവരാമാശാനെയും‌പറ്റി താങ്കള്‍ നേരത്തെയെഴുതിയതും മറ്റു ചര്‍ച്ചകളുമൊക്കെ ചേര്‍ത്തുവയ്ക്കുന്നതുകൊണ്ടാവും എന്റെ ഈ കമന്റ് ഇങ്ങനെയായത്. അദ്യമായി വായിക്കുന്നവര്‍‌ ക്ഷമിക്കണേ.

ആലോചിക്കാന്‍‌ ധാരാളമുള്ള ഒരു വിഷയത്തെ നന്നായി അവതരിപ്പിച്ചതിനു നന്ദി. തുടര്‍ന്നുള്ള ഭാഗം കാത്തിരിക്കുന്നു.

മനോജ് കുറൂര്‍ said...

കരുണരസമെന്നു മുന്‍‌കമന്റില്‍ എഴുതിയത് ‘ബാലേ കേള്‍ നീ’ എന്ന പദത്തെപ്പറ്റിയാണ്.

Unknown said...

OHHH
Really great.
I came to know that Sri. Pattikkanthodi got details of slokam for Arjunan's swargavarnana from Kodungallur Kalai. Before this how other artists performed the swarga varnana. Can you able to give the slokam.

Anonymous said...

മനസിലാക്കാ൯ പ്രയാസമുള്ള കളിയാണല്്ലോ കഥകളി.
താങ്കളുെട പുതിയ blog ന് ഇേത അവസ്ഥ തെന്ന.
Gopan, Anchal

പാവപ്പെട്ടവൻ said...

വായിക്കാന്‍ സമയമീല്ല വീണ്ടും വരാം .
ചുരുക്കി വായിക്കാനും കഴിയുന്നില്ല
എങ്കിലും ആശംസകള്‍

Anonymous said...

വികടശിേരാമണി.
പട്ടിക്കാന്െതാടി, ഗുരു. െചങ്ങന്നൂർ തുടങ്ങിയ
കഥകളി ആചാര്യന്മാെര പറ്റി സംസാരിച്ചപ്േപാൾ
രാമ൯കുട്ടിയിേലക്കും മടവൂരിേലക്കും ചർച്ച എത്തി. അപ്േപാൾ േകാപത്േതാെട ഒരു സുഹൃത്ത് ഈ രണ്ടു നാട്യ
രത്നങ്ങളുെടയും പച്ചേവഷങ്ങൾ കണ്ടാൽ കഥകളിേയാടു തെന്ന െവറുപ്പാകും എന്നു പറയുക ഉണ്ടായി. ഇെതപറ്റി മാഷ് എന്തു പറയുന്നു.

Dr. Evoor Mohandas said...

mashe,
happened to see your article just now only. My first impression is that it's an excellent essay written on the subject at M.Phil level. But often, the practical plane is very different from this theoretical plane. Well, I had only glanced through the article and need deeper reading to respond. So my immediate position is similar to Kathiran Ethiravan

ഈ വികടശിരോമണി എന്തൊക്കെയാ എഴുതി വച്ചിരിക്കുന്നേ. മനസ്സിലാക്കാൻ നോക്കട്ടെ. രണ്ടു ദിവസം കഴിഞ്ഞു വരാം.

Enkilum ezhuthikandathil ninnum randu chodyam chodichotte?

1. “കഥകളിയെപ്പോലുള്ള സങ്കരകലകളിലും സാഹിത്യത്തിലും മറ്റും സമൂഹജീവിതം(നായികാനയകന്മാരുടെ ജീവിതം)ആണ് ആസ്വാദകനെ ആത്യന്തികമായി തന്മയീഭപ്പിക്കുന്നത്”എന്ന കിള്ളിമംഗലം-എം.പി.എസ്-വാദഗതിക്ക് ഒരു അടിസ്ഥാനവുമില്ല,പ്രസക്തിയുമില്ല.

Don’t you see any meaning in the above statement?

2. Pattikkamthodi schoolinte pachaveshangalekkuricchullathankalude abhipraayam enthanu?(Please consider the fact that pachaveshams are there is many stories other than Kottayam kadhakal)

3. Pattikkam thodi schoolinte ulpannangalaaya Kalamandalam Gopiyum Kottackal Sivaramanum kathakali kalikkunnathu Pattikkamthodiyude Kalluvazhichitta prakaaramano?

Mohandas

Anonymous said...

ഈ വികടശിരോമണി എന്തൊക്കെയാ എഴുതി വച്ചിരിക്കുന്നേ. മനസ്സിലാക്കാൻ
Vayye... Vayya.

Anonymous said...

"മഹാവൃക്ഷവും മൂന്നു ശിഖരങ്ങളും"
Selcted three. Delited one. Why?

എതിരന്‍ കതിരവന്‍ said...

തികഞ്ഞ കളിയാശാൻ എന്ന പദവി പട്ടിക്കാന്തൊടിയ്ക്കു മാത്രം അവകാശപ്പെട്ടതാണ്. കളിയുടെ കാര്യത്തിലും കണിശക്കാരൻ. കൊടുങ്ങല്ലൂർ വാസക്കാലം കഥകളിയിലെ ഒരു നിർണ്ണായകമായ മുഹുർത്തം ആയിരുന്നു. പ്രഗൽഭനായ, നൃത്ത-നാടക കലകളിൽ തികഞ്ഞ ജ്ഞാനിയായിരുന്ന കൊച്ചുണ്ണിത്തമ്പുരാനും കുഞ്ഞുണ്ണിത്തമ്പുരാനും അവർ ആർജ്ജിച്ച തിയറി പാഠങ്ങൾ മുഴുവൻ പ്രാക്റ്റിക്കലാക്കി രാമുണ്ണിയ്ക്ക് നൽകുകയായിരുന്നു. അതിനു വ്യുൽ‌പ്പത്തിയുള്ള അതിനു മാത്രം ജീവിതം ഉഴിഞ്ഞുവച്ച രാമുണ്ണി ചില സൂക്ഷ്മപാഠങ്ങൾ മനസ്സുറപ്പിക്കുകയായിരുന്നു. ഇളകിയാട്ടത്തിനു ആസ്പദമാക്കിയിരുന്ന മിക്ക ശ്ലോകങ്ങളും കൊച്ചുണ്ണിത്തമ്പുരാൻ പ്രത്യേകിച്ചു പഠിപ്പിച്ചവയായിരുന്നു എന്ന് കെ. പി. എസ്. മേനോൻ കഥകളിരംഗത്തിൽ പരാമർശിക്കുന്നു. പാരമ്പര്യമുറ വിട്ടു പ്രവർത്തിക്കുക അചിന്ത്യമായതിനാൽ മൈസൂർ വച്ചുള്ള ഒരു കളിയിൽ അഹിതം തോന്നി കലാമണ്ഡലത്തിലെ ജോലി സധൈര്യം നഷ്ടപ്പെടുത്തിയ കഥ കെ. പി. എസ്. മേനോൻ വിവരിക്കുന്നുണ്ട്.

മൂന്നല്ല, പല ശിഖരങ്ങൽ പടർന്നു പന്തലിച്ചിരുന്നു ഈ വൃക്ഷത്തിൽ നിന്നും. കഥകളിയിലെ നൃത്തത്തെ സ്വാംശീകരിക്കുവാൻ എത്രയൊ പ്രഗൽഭർ ഇദ്ദേഹത്തിന്റെ ശിഷ്യരായിരുന്നിട്ടുണ്ട്. ഗുരു ഗോപിനാഥ് ഉൾപ്പെടെ. രാഗിണീ ദേവി പട്ടിക്കാം തൊടിയിൽ നിന്നു പഠിച്ചെടുത്തതൊക്കെയാണ് ലോകത്തിനു കാട്ടിക്കൊടുത്തത്. ശാന്താ റാവു ശിഷ്യപ്പെട്ട് വശത്താക്കിയത് ഭരതനാട്യത്തിന്റെ വളർച്ചയ്ക്ക് ബലമേറ്റിയിട്ടുണ്ട്.

Anonymous said...

Mr. Ethiravan Kathiravan,
Thanks for your comments.

Anonymous said...

നാലാമതൊരു ശിഖരം കൂടി വേണമെങ്കിൽ പറയാം. രാമുണ്ണി മേനോനാശാന്റെ കളരിആശാൻ എന്നുള്ള പ്രാഗൽഭ്യത്തിന്റെ പിൻ തലമുറക്കാരൻ ഒരാൾ മാത്രം. കലാ. പദ്മനാഭൻ നായരാശാൻ. അദ്ദേഹം ഒരുപക്ഷെ കഥകളി അരങ്ങുകളിൽ ഒരു നിതാന്ത സാന്നിദ്ധ്യം അല്ലയിരുന്നിരിക്കാം. പക്ഷെ കളരിയിൽ അദ്ദേഹത്തെ വെല്ലുന്ന ഒരു സമകാലീനനായ് അചാര്യൻ ഉണ്ടായിരുന്നൊ എന്നു സംശയമാണു.

മനോജ്, രാമുണ്ണിമേനോൻ നരകാസുരനെ കൂറ്റന്മൂരി എന്നു വിളിച്ചിരുന്നതു പരിഹാസപൂർവ്വം അയിരുന്നൊ? അല്ലെന്നാണു എന്റെ തോന്നൽ. അതു ആ വേഷത്തിന്റെ മൊത്തം അഭിനയ പദ്ധതിയെ പറ്റിയുള്ള ഒരു സാമാന്യ്‌വൽക്രിതമായ അഭിപ്രായം മാത്രമായെ തോന്നുന്നുള്ളു. അദ്ദേഹത്തിന്റെ പരിഹാസ പൂർവ്വമായി പരാമർശിച്ചിരുന്ന വേഷങ്ങളായ മണ്ണാൻ, മണ്ണാത്തി, അശാരി, വെളിച്ചപ്പാടു (രൌദ്രഭീമൻ), പണ്ടാരം(കുചേലൻ) എന്നിവയോടു കൂറ്റന്മൂരി എന്തായാലും ചേരില്ല.

മോഹൻ എന്താണു പറഞ്ഞു കൊണ്ടുവരുന്നതു എന്നു ഊഹിക്കാൻ പറ്റും. പച്ചവേഷങ്ങളിൽ അദ്വിതീയരായിരുന്ന വാഴേങ്കടയും, ക്രിഷണൻ നായരും പട്ടിക്കാംതൊടി schoolinte സംഭാവനകളാണെന്നു അദ്ദേഹത്തിനു അറിയാത്തതാണെന്നു തോന്നുന്നില്ല. പിന്നെ അവർ അരങ്ങത്തു പ്രവർത്തിക്കുന്നതു/പ്രവർത്തിച്ചിരുന്നതു പട്ടിക്കാംതൊടിയുടെ കല്ലുവഴിചിട്ട പ്രകാരം ആണൊ എന്ന ചോദ്യം. കളരിയിൽനിന്നു കിട്ടുന്ന അഭ്യാസങ്ങളിൽ നിന്നു ഊർജ്ജം ഉൾക്കൊണ്ടു തന്റേതായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോളാണു ഒരാ‍ൾ മഹാനായി മാറുന്നതു. വാഴേങ്കടയും, ക്രിഷ്ണൻ നായരും മുതൽ ഗോപിആശാൻ വരെ ചെയ്തതു അതല്ലെ.പിന്നെ സമഗ്രതലത്തിൽ കഥകളിക്കു മുഴുവനായി പട്ടിക്കാംതൊടിയുടെ സംഭാവനയെ പറ്റി ചിന്തിക്കുമ്പോൾ, പച്ചവേഷത്തിനു എന്തുകിട്ടി, കത്തിക്കു എന്തുകിട്ടി, താടിക്ക് എന്തുകിട്ടി എന്നിങ്ങനെ വേർതിരിച്ചു കാണുന്നതിലുള്ള സാംഗത്യം എന്താണു?

Anonymous said...

Maujan,
Kalakki.

Anonymous said...

You can tell 5th branch.
Sri.Kalamandalam Krishnan Nair.
Surely. He shined in stages.

Rajasekharan Nair,
Velloorkunnam, Muvattupuzha

മനോജ് കുറൂര്‍ said...

പ്രിയ വി.ശി., എന്താ മൌനം?
ഗോപിയാശാനെക്കുറിച്ച് ഞാനൊരു പോസ്റ്റിട്ടു. താങ്കളെപ്പോലുള്ളവര്‍‌ മൌനവ്രതത്തിലായാല്‍ ഞാനും നിര്‍ത്തും. ഞാനിതു നിര്‍ത്തുന്നതിലൂടെ കഥകളിചര്‍ച്ചകള്‍ വീണ്ടും സ്വാഭാവികമായ ഊര്‍ജ്ജത്തിലേക്കെത്തുന്നെങ്കില്‍ എനിക്കും അതുതന്നെയാണാഗ്രഹം! ഏതെങ്കിലും വിധത്തില്‍ ഞാന്‍ തടസ്സമായെങ്കില്‍ ക്ഷമിക്കുക.

പ്രിയ കലാസ്വാദകരേ, കലയെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുമ്പോള്‍ സ്വാഭാവികമായും സങ്കേതബദ്ധമായ ഭാഷയെ ആശ്രയിക്കേണ്ടിവരും. ക്ഷമിക്കാനപേക്ഷ.

Anonymous said...

Sri.Vazhenkada Kunju Nair, Kizhpadam Kumaran Nair, Kalamandalam Krishnan Nair, Ramankutty Nair and Kalamandalam Patmanabhan Nair all were Pattikkanthodi's Sishyarkal.
The Why the Vikatan interested to mension only three sishyarkal as branches.
The bloger is not Vikatasiromani. He is an APAKADASIROMANI.

Anonymous said...

മൈസൂർ വച്ചുള്ള ഒരു കളിയിൽ അഹിതം തോന്നി കലാമണ്ഡലത്തിലെ ജോലി സധൈര്യം നഷ്ടപ്പെടുത്തിയ കഥ കെ. പി. എസ്. മേനോൻ വിവരിക്കുന്നുണ്ട്.

Kikked him out from Kalamandalam. that is correct.

വികടശിരോമണി said...

പട്ടിയ്ക്കാംതൊടിയുടെ മൂന്നു ശിഷ്യന്മാരെ മാത്രം എന്തിനു കൂടുതൽ പര്യാലോചനകൾക്ക് ഞാൻ വിധേയനാക്കാൻ ശ്രമിക്കുന്നു എന്നിടത്തു നിന്നു തുടങ്ങട്ടെ.
നൃത്തം-നൃത്യം-നാട്യം എന്നിവയെക്കുറിച്ചുള്ള മുൻ‌സംവാദങ്ങളിലൂടെ കടന്നുപോന്നാൽ ഇതിനുള്ള ഉത്തരമുണ്ട്.ഈ സംഘർഷങ്ങൾക്ക് വ്യതിരിക്തമായ വഴികൾ തേടിപ്പോവുകയും ,അവ അരങ്ങിലും കളരിയിലും സമർത്ഥമായി പ്രയോഗിക്കുകയും ചെയ്ത മൂന്നു ശിഖരങ്ങളെ വെച്ചാണ് ഞാനീ പോസ്റ്റിൽ ചർച്ച ചെയ്യാനുദ്ദേശിച്ചത് എന്നതാണു പ്രസക്തം.എന്നെ അപകടശിരോമണി എന്നു വിളിച്ചവർക്കു നന്ദി.മൂന്നു ശിഖരങ്ങളെ ഉള്ളൂ എന്ന് ഞാനീ പോസ്റ്റിൽ ഒരിടത്തും പറഞ്ഞിട്ടില്ല.മറ്റുള്ള ഒരു ശിഖരവും ഇപ്പറയുന്ന ശിഖരങ്ങളേക്കാൾ മോശമാണെന്നും പറഞ്ഞിട്ടില്ല,ഈ പോസ്റ്റ് അവസാനിച്ചിട്ടുമില്ല.ചരിത്രപരമായ ചില പരിസരങ്ങളെ വിശദീകരിക്കാനുദ്ദേശിക്കുമ്പോൾ,നാം കൈകാര്യം ചെയ്യുന്ന പ്ലോട്ടിനെ പരിമിതപ്പെടുത്തേണ്ടിവരും.അതു ഗവേഷണപരമായ ഒരു തന്ത്രമാണ്,അതു മനസ്സിലാക്കാത്തതാണോ അപകടം ഞാനാണോ അപകടം എന്ന എന്റെ സംശയം ജ്ഞാനികൾ തീർത്തുതരുമെന്നു പ്രതീക്ഷിക്കട്ടെ.
തീർച്ചയായും ഈ അന്വേഷണത്തിന്റെ പരിപ്രേക്ഷ്യത്തിൽ പ്രസക്തമായ ആചാര്യനാണ് പത്മനാഭനാശാൻ.അതുൾപ്പെടുത്താത്തതിന്റെ ഒരു കാരണം,സമർത്ഥമായി മാധവൻ‌കുട്ടിയേട്ടൻ അദ്ദേഹത്തെപ്പറ്റി പറഞ്ഞുകഴിഞ്ഞു എന്നതാണ്.മറ്റൊന്ന്,കൂടുതൽ സൂക്ഷ്മവിശകലനങ്ങൾക്കായി മറ്റുചില കാര്യങ്ങൾ അദ്ദേഹത്തെപ്പറ്റി പിന്നീടു സംസാരിക്കണമെന്നുണ്ടുതാനും.
മനോജ്,
ഇങ്ങനെ മനസ്സിലാക്കുന്നതിൽ വലിയ സങ്കടമുണ്ട്.ജീവിതം കഥകളിയേക്കാൾ അൽ‌പ്പംകൂടി സങ്കീർണ്ണമായതുകൊണ്ട്,തിരക്കുകളിൽ പെട്ടു തിരിഞ്ഞുകളിക്കുമ്പോഴും,ഈ ബ്ലോഗിനേയും സംവാദങ്ങളേയും ഉപേക്ഷിച്ചുകൂടല്ലോ എന്നു നിരന്തരം ഉൾവിളി തോന്നിക്കുന്നതിലെ ഒരു പ്രധാന വ്യക്തി തന്നെ മനസ്സിലാക്കുന്നത് ഇങ്ങനെയാണല്ലോ എന്ന് ദുഃഖം തോന്നുന്നു.
മനോജിന്റെ സാനിധ്യവും ഇടപെടലുകളും പുതിയ ബ്ലോഗും എനിയ്ക്കു നൽകിയ ഉന്മേഷം ഈ പോസ്റ്റിൽ തന്നെ പ്രകടമല്ലേ?ഞാനും നിർത്തുന്നില്ല,മനോജിനെ നിർത്താനൊട്ടനുവദിക്കുകയുമില്ല.
ചില സമയത്ത് താങ്കൾക്കുള്ള കുട്ടിക്കളികൾ ഇവിടെ വേണ്ട:)
വന്ന എല്ലാവർക്കും നന്ദി,കൂടെനിന്നവർക്കും കുറ്റം പറഞ്ഞവർക്കും.

വികടശിരോമണി said...

എന്റെ ഭാഷ ദുർഗ്രഹമാകുന്നതുകൊണ്ടാണോ മനസ്സിലാക്കാനാവാത്തത് എന്നറിയില്ല.ഞാൻ നിരുപാധികം അക്കാര്യത്തിൽ മാപ്പുചോദിക്കുന്നു.ഇത്തരം വിഷയങ്ങളെ ഇതിലും ‘ലളിത’മായി പറയാൻ ഉള്ള പ്രതിഭാശേഷി എനിയ്ക്കില്ല.ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാതിരിക്കാനുമാവുന്നില്ല.
കതിരവൻ പറഞ്ഞപോലെ,തേക്കിൻകാട്ടിൽ രാവുണ്ണിനായർ മുതൽ ഗുരു ഗോപിനാഥ് വരെ വിവിധ സ്ഥലരാശികളിൽ വിന്യസിക്കാവുന്ന ശിഷ്യസമ്പത്ത് പട്ടിയ്ക്കാംതൊടിയ്ക്കുണ്ടായിരുന്നു.അദ്ദേഹത്തിനു മൂന്നു ശിഷ്യരേയുള്ളൂ എന്നു തെറ്റിദ്ധരിച്ചാണ് ‘അപകടശിരോമണി’ഇങ്ങനെയെഴുതിയതെന്നു ധരിച്ച സുഹൃത്തുക്കളേ,നിങ്ങൾക്കു നമസ്കാരം!
രാമൻകുട്ടിയാശാന്റെയും മടവൂരിന്റെയും പച്ചവേഷങ്ങൾ കണ്ടാൽ വെറുപ്പാവുന്നതിൽ ഒരു തെറ്റുമില്ല.അവരുടെ പച്ച കാണണ്ടെന്നു വെച്ചാൽ മതി.കത്തി കാണൂ,വെള്ളത്താടി കാണൂ.വേറൊരു ആസ്വാദനരീതിയുണ്ട്, രാമങ്കുട്ടിയാശാന്റെ കാലകേയവധം അർജ്ജുനൻ ചെയ്യുന്ന ജനകതവദർശനാൽ കണ്ടിട്ട്,അതാസ്വദിക്കുന്നവരുണ്ട്.അതിലും തെറ്റൊന്നുമില്ലെന്ന് മനസ്സിലാക്കിയാൽ മതി.
നന്ദി.

വികടശിരോമണി said...

പ്രീതി,
സ്വർഗ്ഗവർണ്ണനയുടെ കല്ലുവഴിക്കളരിയിലെ ഇന്നത്തെ രൂപം,രാവുണ്ണിമേനോനാശാൻ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ ശ്ലോകത്തെ ഉപജീവിച്ച് രൂപപ്പെടുത്തിയതാണ്.ഈ ശ്ലോകങ്ങൾ കോട്ടക്കൽ നാട്യസംഘത്തിൽ അദ്ദേഹം ആശാനായ കാലത്ത് പി.എസ്.വാര്യരെ കാണിക്കുകയും,അദ്ദേഹം സ്വർഗ്ഗവർണ്ണനയുടെ ആട്ടം പരിഷ്കരിച്ച് എഴുതിക്കൊടുക്കുകയും ചെയ്തു എന്ന് പട്ടിയ്ക്കാംതൊടിയുടെ കുറിപ്പുകളിൽ കാണുന്നു.
കൊച്ചുണ്ണിത്തമ്പുരാന്റെ ശ്ലോകം ഇതാണ്:
വർധന്തേ സിംഹനാദാഃപടഹദരഗജസ്യന്ദനാശ്വാദിഘോഷൈഃ
ദൃശ്യന്തേങ്ഗാനി ശസ്ത്രപ്രഹരണ പതിതാനിന്ദ്രസേനാചരാണാം
ശ്രൂയന്തേ ദീനദീനാസ്ത്രിദശമൃഗദൃശാം പാഹിപാഹീതി വാചഃ
കോയം ജാതഃ പ്രമാദസ്സുരകുലമഖിലം ഹന്ത സംഭ്രാന്തമാസ്തേ.
മുൻപ്,‘പക്ഷിവിരഹം’എന്നൊരാട്ടം ഇവിടെ പതിവുണ്ടായിരുന്നു.നേത്രാഭിനയപ്രധാനമായ ഈ ആട്ടം ഇപ്പോൾ ഏകദേശം എടുത്തുപോയിരിക്കുന്നു.കൃഷ്ണൻ നായരാശാൻ ഇതു ചെയ്തിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്.
അതുവരെയുള്ള അർജ്ജുനന്റെ സുഭദ്രമായ ഘടനാചാരുതയെ ചീന്തിക്കളയുകയാണ് ഈ ആട്ടം ചെയ്യുന്നത് എന്നാണ് എന്റെ നിരീക്ഷണം.(മനോജ് പറയും പോലെ,തികച്ചും വ്യക്തിപരം:)

മനോജ് കുറൂര്‍ said...

പ്രിയ വി.ശി, തെറ്റിദ്ധരിക്കരുതേ. കഥകളിയെക്കുറിച്ച് താല്പര്യമുള്ളര്‍ക്കൊക്കെ ആകര്‍ഷകമായ ശൈലിയിലെഴുതിയിരുന്ന താങ്കളുടെ ലേഖനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നവര്‍‌തന്നെ ഇതു മനസ്സിലാവുന്നില്ല എന്നു പറഞ്ഞപ്പോള്‍ വലിയ നിരാശതോന്നി. നാം തമ്മില്‍ (മാത്രമല്ല, മറ്റു ചിലരും) നടത്തിയ വര്‍ത്തമാനങ്ങളില്‍ സാങ്കേതികഘടകങ്ങള്‍ വിശദീകരിക്കാതെതന്നെ ഉപയോഗിച്ചതുകൊണ്ടു ചിലര്‍ക്കെങ്കിലും മനസ്സിലാവാതെ പോയി എന്നും തോന്നി. ഈ പോസ്റ്റും മനസ്സിലാവുന്നില്ല എന്നു ചിലര്‍ പറഞ്ഞപ്പോള്‍ ജോണിന്റെ സിനിമയിലെ ചെറിയാച്ചനെപ്പോലെ എനിക്കും ഒരു കുറ്റബോധം. അത്രേയുള്ളൂ.ജഗതിയുടെ ഭാഷയില്‍ ‘ക്ഷമി’. അല്ലെങ്കില്‍ കൊല്ലംഭാഷയില്‍ ‘കള, പോട്ട്.’

‘കുട്ടിക്കളി’‍? ഹഹ! ദുഷ്ടാ, അതൊക്കെയറിയാം. ല്ലേ? അപ്പോള്‍ ‘ആരിഹ..?’ ‘മനസി മമ കിമപി...’

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു :)

മനോജ് കുറൂര്‍ said...

ഒരു കാര്യം‌കൂടി. പലരുടെയും കമന്റ് കണ്ടാല്‍ കൃഷ്ണന്‍‌ നായരാശാനെതിരേ വ്യക്തിപരമായ ഒരു ഹിഡന്‍ അജണ്ടയുണ്ടെന്നു ചിലരൊക്കെ ധരിക്കുന്നുവെന്നു തോന്നി. അങ്ങനെയുണ്ടായിരുന്നെങ്കില്‍ അതുമായി കലഹിക്കേണ്ടിയിരുന്നവരില്‍ ഒരാള്‍‍ ഞാനാകുമായിരുന്നു. ആശാന്‍ മരിക്കുംവരെ ആശാന്റെകൂടെ നടന്നാണു ഞാന്‍ കളികണ്ടത്. കൂടെയുള്ള ഞാന്‍ ആരാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ‘എന്റെ ഭക്തന്‍’ എന്ന് ആശാന്റെ മറുപടി :)അത്തരം വൈയക്തികബന്ധങ്ങളൊന്നും എഴുതുമ്പോള്‍ ബാധിക്കില്ല എന്ന വിശ്വാസമുള്ളതുകൊണ്ടാണല്ലൊ ഇതിനൊക്കെ ധൈര്യപ്പെടുന്നത്.
കലയെക്കുറിച്ചുള്ള വിചാരങ്ങള്‍ മാറുന്നു. ആസ്വാദനബോധം മാറുന്നു. വി. ശി. പറഞ്ഞതുപോലെ കഥകളിക്കാഴ്ചയില്‍ അതിനൊക്കെയുള്ള സ്ഥലമുണ്ടല്ലൊ.

പക്ഷേ രാവുണ്ണി മേനോന്റെ ശിഷ്യനെങ്കിലും ആശാന്റെ സ്കൂള്‍ അതായിരുന്നുവെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഗുരു ഗോപിനാഥിന്റെ കാര്യവും അങ്ങനെതന്നെ. കലാമണ്ഡലം രാമകൃഷ്ണന്‍ (കോട്ടയം) പദ്മനാഭന്‍ നായരാശാന്റെയും വാഴേങ്കട കുഞ്ചു നായരാശാന്റെയും ശിഷ്യനാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? കലയല്ലേ? അങ്ങനെയൊക്കെ സംഭവിക്കും!

കപ്ലിങ്ങാട്‌ said...

പ്രിയ വി.ശി., ലേഖനം കുറച്ചെങ്കിലും മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടി. മനസ്സിലായിടത്തോളം കാര്യങ്ങളെക്കുറിച്ച്‌ ചില തോന്നലുകൾ/സംശയങ്ങൾ കുറിച്ചു വെയ്ക്കാൻ ധൈര്യപ്പെടട്ടേ? (ഊഹങ്ങളൊന്നുമല്ല, വെറും സംശയങ്ങളാണ്‌ :-) )

കൊടുങ്ങല്ലൂർ ഗുരുകുലത്തിന്റെ മറുപുറത്തെപ്പറ്റിപ്പറഞ്ഞ ഭാഗം ഏറെ ദുർഗ്രഹമായിത്തോന്നി. "കഥകളി സംവദിക്കുന്ന ഇതിവൃത്തതലം" അപ്രസക്തമായതെങ്ങനെയെന്ന് മനസ്സിലായില്ല. ആട്ടക്കഥയിലുള്ള ഇതിവൃത്തത്തെ ഗ്രാമ്യമായി പ്രത്യക്ഷവൽക്കരിക്കുന്നതിനേക്കാൾ, കൊടുങ്ങല്ലൂരിൽ രൂപപ്പെട്ട പാഠമനുസരിച്ച്‌, കഥകളി കലാകാരൻ ഇതിവൃത്തത്തിന്റെ ഭാവം അനുധ്യാനം ചെയ്ത്‌ സാന്ദ്രീകരിക്കാൻ ശ്രദ്ധിക്കണം എന്നാണോ ഉദ്ദേശിച്ചത്‌ ? അപ്രസക്തമായി എന്നു പറയുന്നതിനേക്കാൾ, മറുപുറത്തിൽ, ഇതിവൃത്തതലം താഴ്‌ന്നുപോയി/അധ:പതിച്ചു എന്നോ മറ്റോ അല്ലേ പറയേണ്ടത്‌?

സമകാലീന കഥകളി ആസ്വദനീയമാകാൻ മനോജ്‌ കഥകളിയുടെ ഘടനാസൗന്ദര്യത്തിൽ അഭയം പ്രാപിക്കുന്നു, എകദേശം അതുപോലെ തന്നെയാണ്‌ വി.ശി. "ഭാവോന്മീലന"ത്തിലും അഭയം പ്രാപിക്കുന്നത്‌ എന്ന് കരുതട്ടേ? :-) ഇവിടെ എന്റെ വൈയക്തികമായ ഒരു തോന്നൽ പറയട്ടെ. കഥകളിയെപ്പോലുള്ള ക്ലാസിക്കൽ കലകളുടെ പ്രസക്തി, മേൽപ്പറഞ്ഞ ഗുണങ്ങൾക്കുപരി അവയും മറ്റു ഉപകരണങ്ങളും വഴി സാധ്യമാകുന്ന സംവേദനതലത്തിലാണ്‌ എന്നു തോന്നിയിട്ടുണ്ട്‌.

ഇവിടെ കുഞ്ചുനായർ പോയ വഴി ആദരപൂർവ്വം സ്മരിക്കട്ടെ. അദ്ദേഹത്തിന്റെ ബാഹുകനും, ആഗ്രഹം ശമിച്ചിട്ടില്ലാത്ത വിരക്തിയായ രാജാവും (ഭഗദേവൻ?), ബിംബകൽപനകളും, ഭ്രമകൽപനകളും, കൊണ്ട്‌ നവനവങ്ങളായ സംവേദനതലങ്ങൾ നിർമ്മിച്ചു (കേട്ടറിവാണ്‌, ഞാനദ്ദേഹത്തിന്റെ വേഷം കണ്ടിട്ടില്ല.). അദ്ദേഹം പോയ വഴി കാടും പടലവും കൊണ്ടു മൂടിപ്പോയതാണ്‌, കഥകളിയുടെ സമകാലിക പ്രസക്തി കുറഞ്ഞുപോകാൻ ഒരു കാരണം.

കൊടുങ്ങല്ലൂർ ചരിത്രാന്വേഷണത്തിനേക്കുറിച്ചും സംശയങ്ങൾ ഏറെ. അതും വരും പിന്നാലെ.

കപ്ലിങ്ങാട്‌ said...

കഥകളി ചരിത്രത്തിൽ കൊടുങ്ങല്ലൂർ വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്‌ അടുത്ത സംശയം. ലഭ്യമായ തെളിവുകൾ വെച്ച്‌ ഇത്‌ തിട്ടപ്പെടുത്തുക പ്രയാസമാണ്‌ എന്നാണ്‌ എന്റെ തോന്നൽ. കൃഷ്ണൻകുട്ടി പൊതുവാൾ വരെ ഈ സംശയം പ്രകടിപ്പിച്ചിരിക്കുന്നു - അദ്ദേഹം സൂചിപ്പിക്കുന്നത്‌ കൊടുങ്ങല്ലൂർ വാസം കൊണ്ടു ആചാര്യന്‌ പൊതുവിജ്ഞാനം വർദ്ധിച്ചു എന്നു മാത്രമാണ്‌ !

പല ചരിത്രകാരന്മാരും കൊടുങ്ങല്ലൂർ വാസത്തിന്റെ പ്രാധാന്യം ഹിമാലയത്തോളം പൊക്കിയിട്ടുണ്ട്‌. എന്നാൽ മങ്കൊമ്പാശാന്റെ "കഥകളിസ്വരൂപ"ത്തിൽ നാട്യശാസ്ത്രത്തെപ്പറ്റി ഏറെ ചർച്ചയുണ്ടെങ്കിലും കൊടുങ്ങല്ലൂർ സംഭാവനയെക്കുറിച്ച്‌ പരാമർശം പോലുമില്ല ! സത്യം ഇതിന്റെ രണ്ടിന്റെയും ഇടയിലെവിടെയോ ആണെന്ന് തോന്നുന്നു.

സ്ഥായിരസത്തിനു സിദ്ധിച്ച പ്രാധാന്യവും, അതിലൂന്നിയ ഔചിത്യബോധവുമാണ്‌ കൊടുങ്ങല്ലൂർ വാസം കൊണ്ടുണ്ടായ ഒരേയൊരു വലിയ പ്രായോഗിക നേട്ടം എന്ന് തോന്നിയിട്ടുണ്ട്‌. ബാക്കിയുള്ളവ അതിനുമുൻപ്‌ ഉണ്ടായിരുന്നുവോ, ഉണ്ടെങ്കിൽ എത്ര എന്നൊക്കെ തിട്ടപ്പെടുത്തുക പ്രയാസം. സാത്വികബാഹുല്യമുള്ള നാട്യം കൊടുങ്ങല്ലൂർ സംഭാവനയാണെന്ന് അനുമാനിക്കാൻ കാരണങ്ങൾ എന്തൊക്കെയാണ്‌?

പ്രസന്നം, രക്തം തുടങ്ങിയ രസങ്ങൾ എന്താണ്‌? അവയിന്ന്‌ കഥകളിയിൽ പ്രയോഗത്തിലുള്ളതാണോ?

നിർഭാഗ്യവശാൽ കൊടുങ്ങല്ലൂർ വാസത്തെക്കുറിച്ചുള്ള പഠനം ആചാര്യന്റെ കാലത്തുണ്ടായില്ല, ഗൗരവമേറിയ പഠനങ്ങൾ ഏറിയതും ആദ്ദേഹത്തിന്റെ കാലശേഷമാണ്‌ ഉണ്ടായത്‌. പ്രിയ വി.ശി., അതുകൊണ്ടാണിത്രയധികം സംശയങ്ങൾ. അല്ലാതെ ഞാനീശ്വരനെപ്പോലെ കാണുന്ന ആചാര്യനെ കുറച്ചുകാണുകയാണെന്നൊന്നും കരുതരുതേ..

കപ്ലിങ്ങാട്‌ said...

ഒരു സംസ്കൃതിയുടെ കലാവിഷ്കാരവും ശാസ്ത്രവും പരസ്പരം പ്രതിപ്രവർത്തകങ്ങളാകുന്നു, അല്ലെങ്കിൽ ആകണം. അങ്ങനെ സംഭവിക്കാതെ വരുമ്പോഴാണ്‌ അപചയം സംഭവിക്കുന്നത്‌. കഥകളിയിൽ ശാസ്ത്രത്തിന്റെ ചട്ടക്കൂടിലൊതുങ്ങാത്ത നാട്യം പണ്ടു തന്നെ ഉണ്ടല്ലൊ, ഉദാഹരണത്തിന്‌ സങ്കേതജടിലമല്ലാത്ത നളചരിതം പോലുള്ള കഥകളിൽ.

കഥകളിയെന്ന പുഴയിൽ പല ചാലുകളിലൂടെ നാട്യവും മറ്റുമൊഴികിയിട്ടില്ലേ? ഓർക്കേണ്ടയൊന്നാണ്‌ കൃഷ്ണൻനായർക്ക്‌ കുഞ്ചുക്കുറുപ്പിന്റെ പക്കൽ നിന്നു ലഭിച്ച ശിക്ഷണവും മാണി മാധവ ചാക്യരുടെ പക്കൽ നിന്നു ലഭിച്ച നേത്രാഭിനയവും.

കഥകളിയിലേയ്ക്ക്‌ നാട്യം കൊണ്ടുവന്നത്‌ കൊടുങ്ങല്ലൂരാണെന്നൊരു തോന്നൽ വി.ശി.യുടെ ലേഖനവും മനോജിന്റെ രാമൻകുട്ടിയാശാന്റെ ലേഖനത്തിനുള്ള കമന്റുകളും വായിച്ചപ്പോൾ തോന്നിയതുകൊണ്ട്‌ ഇത്രയുമെഴുതിയെന്നുമാത്രം.

കഥകളി നൃത്യാത്മക നാട്യമാണ്‌, അതല്ല നാട്യാത്മക നൃത്യമാണ്‌ എന്നൊക്കെ കാവാലവും മങ്കൊമ്പ്‌ സഹോദരന്മാരും ചർച്ച ചെയ്യുന്നുണ്ട്‌. അതിനേക്കുറിച്ചെന്താണ്‌ വി.ശിയുടേയും മറ്റു ഗ്രഹിതക്കാരുടേയും അഭിപ്രായം?

Anonymous said...

രാമൻകുട്ടിയാശാന്റെയും മടവൂരിന്റെയും പച്ചവേഷങ്ങൾ കണ്ടാൽ വെറുപ്പാവുന്നതിൽ ഒരു തെറ്റുമില്ല.അവരുടെ പച്ച കാണണ്ടെന്നു വെച്ചാൽ മതി.

Padmanabhan Nair ആശാെന്റ സൗഗന്ധികത്തിൽ ഭീമ൯, CD എൻ വശം
ഉണ്ട്.
അതിട്ട് കാണണം. സഹിക്കല.
ക്റൂര കുറ്റവാളികൾക്ക് വിധി പ്റഖ്യാപിക്കുമ്േപാൾ മരണ ശിക്ഷ OR
Padmanabhan Nair ആശാെന്റ സൗഗന്ധികത്തിൽ ഭീമ൯, CD ഇട്ടു കാട്ടുക
എന്നാകാം. രണ്ടും സമം.

വികടശിരോമണി said...

കപ്ലിങ്ങാട്,
സൂക്ഷ്മമായ വായനയ്ക്കും സമർത്ഥമായ കമന്റിനും നന്ദി.
ആധുനികവും,ആധുനികോത്തരവുമായ ഭാവുകത്വപരിണാമങ്ങളിലൂടെ കടന്നു പോന്ന നമ്മുടെ സാംസ്കാരിക-സാഹിത്യ-കലാ മേഖലകളെ നോക്കുക.കഥകളിയുടെ ഇതിവൃത്തം/പ്രമേയം മിക്കവാറും അപ്രസക്തമായി എന്ന് പറഞ്ഞതിനർത്ഥം,ഇതിവൃത്തപരമായി നമ്മെ പിടിച്ചിരുത്താൻ ഇന്ന് ഒന്നും കഥകളിയിലില്ല്ല എന്നാണ്.ഭൂതകാലരതിയിൽ അഭിരമിച്ചിരിക്കുമ്പൊഴേ നമുക്ക് പ്രമേയത്തെ സങ്കേതബാഹ്യമായോ സങ്കേതത്തിനു മുകളിലോ നിർത്തി കഥകളിയിലാസ്വദിക്കാനാവൂ.തീർച്ചയായും കുഞ്ചുനായർ സഞ്ചരിച്ച വഴി കാടും പടലും കയറിയിരിക്കുന്നു;സംശയമില്ല.പക്ഷേ,കുറേക്കൂടി സമഗ്രതലത്തിലുള്ള ഉദ്ഗ്രഥനതലത്തിലേക്ക് കൂടി കളിയരങ്ങിനെ എത്തിക്കാൻ ഇനി കഴിയേണ്ടതുണ്ട്.ഓരോ ഘടകകലകളുടേയും തൌര്യത്രികപ്രകൃതിയിൽ നിന്നു വിട്ടുള്ള വികാസത്തെ,ഉയർന്ന തലത്തിൽ കഥകളിയുടെ സമഗ്രശരീരത്തിലേക്ക് ഉദ്ഗ്രഥിക്കപ്പെടണം.കൂടുതൽ രണ്ടാം ഭാഗത്തിൽ എഴുതാം.
കൊടുങ്ങല്ലൂർ കളരിയെപ്പറ്റി,കാൽ‌പ്പനികമായി കുറേ കഥകൾ പ്രചരിപ്പിക്കുന്നതിൽ നമ്മുടെ പണ്ഡിതർ ഉത്സാഹികളായിരുന്നു എന്നതു സത്യമാണ്.മാധവൻ‌കുട്ടിയേട്ടൻ പറഞ്ഞു,“അഥവാ കൊടുങ്ങല്ലൂർ സംയോഗമുണ്ടായില്ലെങ്കിലും പട്ടിയ്ക്കാംതൊടി ഏതാണ്ട് ഇതൊക്കെത്തന്നെ ചെയ്യുമായിരുന്നു”എന്ന്.അതിൽ ശരിയുണ്ടെന്നു തോന്നുന്നു.കൊടുങ്ങല്ലൂർ സംയോഗത്തിന്റെ അനന്തരഫലമായി,പ്രമേയവും അവതരണവും തമ്മിലുള്ള സംഘർഷം കൂടുതൽ തീവ്രമായി എന്നതാണു പ്രധാനം.നാട്യവുമായുള്ള ബന്ധങ്ങൾ കൊടുങ്ങല്ലൂരിൽ നിന്ന് ആരംഭിക്കുന്നു എന്നാരു പറഞ്ഞാലും ഭോഷ്ക്.
മങ്കൊമ്പ് സഹോദരന്മാരും കാവാലവും ചെയ്യുന്ന ചർച്ചയുടെ വിഷയവും കമന്റിലൊതുങ്ങില്ലല്ലോ.ഒന്നുപറയാം,തത്വചിന്താപരമായ ചില ചിഹ്നങ്ങൾ വെച്ച് സങ്കേതങ്ങളെ വ്യാഖ്യാനിക്കുന്നതും അത്തരത്തിലുള്ള തെറ്റിദ്ധാരണ പരത്തുന്നതും അതിലും അപകടകരമായ കാര്യമാണ്.

Anonymous said...

വികടശിരോമണി,
അനതിസാധാരണമായ ലേഖനം.
പണ്ടു കതിരവൻ പ്രചരിപ്പിച്ച നുണ,വികടശിരോമണി ഏതോ വയസ്സനായ മാഷാണെന്നുള്ളത്,ഇനി ചെലവാവില്ല.ഇത്തരം നിരീക്ഷണങ്ങൾ നടത്താൻ പുതിയ ഭാവുകത്വവും,തീക്ഷ്ണബുദ്ധിയുമുള്ള ഒരു യുവാവിനേ പറ്റൂ:)

Anonymous said...

ഹലോ ശിവപ്രസാദേ,
അങ്ങനങ്ങുപോയാലോ?വികടശിരോമണീടെ പേരുമാറ്റിയതല്ലേ?അതിനു വികടശിരോമണി മറുപടി പറയുകയും ചെയ്തിരിക്കുന്നു.ഇനി ഒന്നും പറയാനില്യോ?

കപ്ലിങ്ങാട്‌ said...

പ്രിയ വി.ശി., ഉത്തരങ്ങൾക്ക്‌ നന്ദി. എന്നുവെച്ച്‌ സംശയങ്ങൾ തീർന്നിട്ടൊന്നുമില്ല. 'ഇതിവൃത്തത്തിന്റെ പ്രസക്തി'യെക്കുറിച്ചുള്ള എന്റെ ചോദ്യത്തിനു കാരണം അങ്ങ്‌ ആ പ്രയോഗം ഉപയോഗിച്ച വാചകത്തിൽ 'പ്രസക്തി'ക്ക്‌ വേറൊരർത്ഥം തോന്നിയത്‌ കൊണ്ടായിരുന്നു - അതായത്‌ ക്ലാസിസിസത്തിന്റെ അഭാവവും പുതിയ ആത്മാവിഷ്കാരസാധ്യതകളും ഇതിവൃത്തം ആസ്വദിക്കേണ്ട ആവശ്യമില്ലാതാക്കിത്തീർത്തു-ഘടനാസങ്കേതം ചെയ്ത പോലെ-ഇങ്ങിനെയൊരു അർത്ഥമാണ്‌ ആദ്യം വായിച്ചപ്പോൾ തോന്നിയത്‌, അതുകൊണ്ട്‌ സംശയം ചോദിച്ചതാണ്‌.

പ്രമേയത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ചോർത്തപ്പോൾ വേറൊരു സംശയം തോന്നി-ആ രീതിയിൽ യുക്തിയുടെ വഴിയിലൂടെ ചിന്തിച്ചാൽ, ഭൂതകാലസാഹിത്യപ്രമേയങ്ങൾക്കില്ലാത്ത എന്ത്‌ പ്രസക്തിയാണ്‌ ഭൂതകാല നാട്യശാസ്ത്രത്തിനും മറ്റ്‌ സങ്കേതങ്ങൾക്കുമുള്ളത്‌?

കഥകളിയുടെ സമഗ്രമായ ഉദ്ഗ്രഥനെത്തെക്കുറിച്ചുള്ള ലേഖനത്തിനായി കാത്തിരിക്കുന്നു. കൂടുതൽ വിശദവും ലളിതവുമായി എഴുതുമെന്നു പ്രതീക്ഷിക്കുന്നു. ഇങ്ങിനെ തല പുകയ്ക്കാൻ വയ്യ :-)

മനസ്സിലാക്കാൻ ബുദ്ധിമുട്ടിയെങ്കിലും അനുകരണ-അതിക്രമണങ്ങളെക്കുറിച്ചുള്ള ഭാഗം വളരെ വിജ്ഞാനപ്രദമായി. (പക്ഷെ അതും, കൊടുങ്ങല്ലൂർ പരിഷ്കാരങ്ങളും തമ്മിലുള്ള ബന്ധമെന്താണെന്നു മാത്രം മനസ്സിലായില്ല) മനസ്സിലാക്കി വന്നപ്പോൾ പണ്ട്‌ വിവേകാനന്ദസ്വാമികൾ ഭാരതീയ കലയെക്കുറിച്ചു നടത്തിയ നിരീക്ഷണമാണ്‌ ഓർമ്മ വന്നത്‌. ഉടനെ ഇന്റർനെറ്റിൽ പോയി തിരഞ്ഞപ്പോൾ കിട്ടിയ സ്വാമികളുടെ വാക്കുകൾ ഉദ്ധരിക്കട്ടെ:

The secret of Greek Art is its imitation of nature even to the minutest details; whereas the secret of Indian Art is to represent the ideal. The energy of the Greek painter is spent in perhaps painting a piece of flesh, and he is so successful that a dog is deluded into taking it to be a real bit of meat and so goes to bite it. Now, what glory is there in merely imitating nature? Why not place an actual bit of flesh before the dog?

The Indian tendency, on the other hand, to represent the ideal, the supersensual, has become degraded into painting grotesque images. Now, true Art can be compared to a lily which springs from the ground, takes its nourishment from the ground, is in touch with the ground, and yet is quite high above it. So Art must be in touch with nature — and wherever that touch is gone, Art degenerates — yet it must be above nature.

ഈ വിഷയത്തിൽ നിന്ന്‌ നേരെ വി.ശി. പ്രതിഭയുടെ തരംതിരിവിലേയ്ക്ക്‌ പോകുന്നു! പ്രക്ഷുബ്ധമായ മനസ്സിന്റെ ചിതറിയ ചിന്തകളാണോ അങ്ങയുടെ ഈ ലേഖനം എന്ന് വായിച്ചപ്പോൾ തോന്നി:-)

മുകളിലത്തെ അങ്ങയുടെ കമന്റിന്റെ ആ അവസാനവാചകം വിശദമാക്കിക്കൊണ്ടൊരു ലേഖനമെഴുതുമല്ലോ?

വികടശിരോമണി said...

വിഷയങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അത്രമേൽ സംവേദനക്ഷമല്ലേ?ഇനി ശ്രദ്ധിക്കാം എന്നല്ലേ പറയാൻ പറ്റൂ.
എന്റെ ഭാഷയും ശൈലിയും കൂടുതൽ നവീകരണങ്ങൾക്കു വിധേയമാകേണ്ടിയിരിക്കുന്നു,അറിയാഞ്ഞിട്ടല്ല.എങ്ങനെയാണ് ഇത്തരം വിഷയങ്ങളെ ഇതിലും ലളിതമായി സമീപിക്കുക എന്ന് വ്യക്തമല്ല.എങ്കിലും;അതു ചെയ്യണം എന്നാഗ്രഹമുണ്ട്.കൂടുതൽ വിശദമാകുന്തോറും പേജുകൾ കൂടും,അതു മുഴുവൻ വായിക്കാനും ബുദ്ധിമുട്ട്,അത്രയും പേജുകൾ ടൈപ്പുചെയ്യാൻ എനിയ്ക്കും...:)
എന്തായാലും ശ്രമകരമെങ്കിലും ബുദ്ധിമുട്ടി എന്റെ എഴുത്തിനെ വായിക്കുകയും സ്വയം സംശയങ്ങളെ രൂപീകരിക്കയും ചെയ്യുന്ന കപ്ലിങ്ങാടിനോട് മനസ്സുനിറഞ്ഞ നന്ദി.
സംശയങ്ങൾ തീർന്നില്ല എന്നതിൽ സന്തോഷമേയുള്ളൂ,എന്റെയും സംശയങ്ങൾ തീർന്നിട്ടില്ല,തീരരുത്.

കപ്ലിങ്ങാട്‌ said...

“കഥകളിയെപ്പോലുള്ള സങ്കരകലകളിലും സാഹിത്യത്തിലും മറ്റും സമൂഹജീവിതം(നായികാനയകന്മാരുടെ ജീവിതം)ആണ്‌ ആസ്വാദകനെ ആത്യന്തികമായി തന്മയീഭവിപ്പിക്കുന്നതെന്ന കിള്ളിമംഗലം-എം.പി.എസ്‌-വാദഗതിക്ക്‌ ഒരു അടിസ്ഥാനവുമില്ല,പ്രസക്തിയുമില്ല.”

രംഗപാഠചരിത്രത്തിൽ ഇതു പറഞ്ഞിരിക്കുന്ന ഭാഗം ഒന്നുകൂടി വായിച്ചു. അങ്ങയുടെ അഭിപ്രായത്തോട്‌ ഞാൻ മനസ്സിലാക്കിയ രീതിയിൽ യോജിക്കാനാവുന്നില്ല. പുസ്തകത്തിൽ ഇതു പറഞ്ഞിരിക്കുന്നത്‌, സൂചകവും സൂച്യവും ഒന്നാകുന്ന അവസ്ഥയിൽ നിന്നും, ലാവണ്യൈകവാദത്തിൽ നിന്നും, കഥകളിയ്ക്കു മോചനം ലഭിച്ച സന്ദർഭത്തിലാണല്ലൊ. സൂചകവും സൂച്യവും തമ്മിലുള്ള വേർതിരിവിനെക്കുറിച്ചും, ഇതിവൃത്തത്തിനു നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചുമുള്ള തിരിച്ചറിവാണല്ലൊ സ്ഥായിരസദീക്ഷയിലും ഔചിത്യബോധത്തിലും ശ്രദ്ധിക്കാൻ ആചാര്യനെ പ്രേരിപ്പിച്ചത്‌.

എത്രമേൽ അതിക്രമണമുണ്ടായാലും കലയുടെ വേരുകൾ നിലംതൊട്ടിരിക്കണം എന്ന സ്വാമികളുടെ നിരീക്ഷണത്തോടൊപ്പമാണ്‌ ഞാനും.

Anonymous said...

കഥകളി കാണുന്നവർ െകാടുങ്ങല്ലൂർേകാവിലകം, പട്ടിക്കാെന്താടി, കുഞ്ചു,
കൃഷ്ണൻ, കുമാരൻ, രാമ൯ ആകിേയാെര അറിഞ്ഞിരിക്കണം എന്ന നിർബ്ബന്ധം ഉണ്േടാ?

Anonymous said...

(മൈസൂർ വച്ചുള്ള ഒരു കളിയിൽ അഹിതം തോന്നി കലാമണ്ഡലത്തിലെ ജോലി സധൈര്യം നഷ്ടപ്പെടുത്തിയ കഥ കെ. പി. എസ്. മേനോൻ വിവരിക്കുന്നുണ്ട്.

Kikked him out from Kalamandalam. that is correct.)
കലാമണ്ഡലം വിട്ടു േപായ രാവുണ്ണി േമേനാ൯വള്ളേത്താളെന്റ അേപക്ഷെയ
ഏറ്റു െകാണ്s് കലാമണ്ഡലത്തിൽ
േജാലിെക്കത്തുകയായിരുന്നു.
അേദ്ദഹെത്ത ആരും പുറത്താക്കിയിട്ടില്ല.

Dr.T.S.Madhavankutty said...

പ്രിയപ്പെട്ട ശ്രീ വികടശിരൊമണി,
ഒന്നാംതരം ശ്രമം. ഇത്തരതിലുള്ള ചിൻതകൾ കഥകളിയുടെ ലാവണ്യചിൻതയേ പുഷ്ഠിപ്പേടുത്തുമെന്നുള്ളതിൽ സംശയമൊന്നുമില്ല. ആയുർവ്വേദം പഠിയ്ക്കുമ്പോൾ നാം ആദ്യമയി അതിന്റെ ചരിത്രമണു പഠിയ്ക്കുക. എല്ലാ ആയുർവ്വേദ സംഹിതകളും തുടങ്ങുന്നത്‌ ആയുർവ്വേദത്തിന്റെ ഒരു ചെരിത്രം വിവരിച്ചുകൊണ്ടാണു. അത്‌ എൻതുകൊണ്ടാണു എന്നുവെച്ചാൽ ആവിജ്ഞാനത്തിന്റെ ഗരിമ വ്യക്തമകണമെങ്കിൽ അതിന്റെ ചരിത്രം പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു. എന്നതാണു. ഇവിടേയും ആ ലക്ഷ്യം നേടുന്നുണ്ട്‌ എന്നു പറയുന്നതിൽ അതീവ സൻതൊഷമുണ്ട്‌.
പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോനാശാനെ കുറിച്ചു ചിന്തിയ്ക്കുമ്പോൾ ആദ്യം കൺക്കിലെടുക്കേണ്ടത്‌, അദ്ദേഹത്തിന്റെ ആവിർഭാവം കാലത്തിന്റെ ഒരു അനിവാര്യതയായിരുന്നു എന്നതണു. അദ്ദേഹം തന്റെ മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയ സമയത്തുള്ള കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ, അനുഷ്ഠാന മേഖലകളൊന്നു പരിശോധിച്ചുനോക്കൂ. എൻതെന്നില്ലാത്ത ഉണർവ്വോടേ, എല്ലാ മേഖലകളിലും പുരോഗമനത്മക പരിവർത്തനം സംഭവിക്കുന്നകാലമാണത്‌. സ്വാതൻത്ര്യസമരത്തിന്റേയും, സാമൂഹിക പരിഷ്കാരത്തിന്റേയും മേഖല, കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആവിർഭാവം, സഹിത്യരംഗത്ത്‌ കേസരി ബാലകൃഷ്ണപിള്ള, മുണ്ടശേരി മുതലയവരുടെ പ്രവർത്തനങ്ങൾ, നാരായണഗുരുവിന്റെ പ്രവർത്തനങ്ങൾ, വൈദ്യരത്നം പി. എസ്സ്‌. വാരിയരുടെ പ്രവർത്തനങ്ങൾ, കഥകളിപോലുള്ള കലകളുടെ അഭ്യാസം, ആവിഷ്കാരം, സംഘാടനം എന്നീ മൂന്നു മേഖലകളിൽ സ്ഥാപനവൽകൃതപ്രവർത്തനങ്ങൾ എന്നിവ അവയിൽ ചിലവ മത്രമാണു. ഇവരെല്ലാം സ്വൻതം നിലയ്ക്ക്‌ ചിലത്‌ ചെയ്തുവെയ്ക്കുകയല്ല ചെയ്തത്‌. തന്റെ ചുറ്റുപടിൽനിന്നും ലഭ്യമയ എല്ലാ resourseകളും ഫലപ്രദമയി ഉപയോഗിച്ച്‌ പ്രവർത്തിയ്ക്കുകയണുണ്ടായത്‌. അവരുടെ കഴിവ്‌ എന്നുപറയുന്നത്‌ ആ resourse കൾ വ്വെണ്ടപോലെ ഉപയോഗിച്ച്‌ ഉദ്ദെശിച്ച ലക്ഷ്യം നേടുന്നതിലാണു. പട്ടിയ്ക്കാംതിടിയും അതുതന്നേയാണു ചെയ്തത്‌ എന്നാണു എന്റെ അഭിപ്രയം. അതായത്‌ കഥകളിയിൽ അന്നുവരേ ഉണ്ടായിരുന്ന കാര്യങ്ങളെ വേണ്ടതുപോലെ നിരീക്ഷിച്ച്‌ കാലാനുസൃതമായി പരിഷ്കരിയ്ക്കുക എന്നത്‌ ഒരു നിയോഗം പോലെ ഏറ്റെടുത്ത്‌ പരിശ്രമിയ്ക്കുക എന്നത്‌ അദ്ദേഹത്തേ സംബന്ധിച്ചേടത്തോളം അവതാരോദ്ദേശമായിരുന്നു. അതിന്ന് വേണ്ടതെല്ലാം, എൻതുതന്നെ സംഭവിച്ചാലും, അദ്ദേഹം ചെയ്യുമായിരുന്നു. അതിന്റെ ഭാഗമായിവേണം കൊടുങ്ങല്ലൂർവ്വാസം കാണാൻ എന്നാണു എന്റെ അഭിപ്രയം. കൊടുങ്ങല്ലൂരല്ലെങ്കിൽ മറ്റൊരിടം അത്രയേൂള്ളു. തക്കതായ resourse കണ്ടെത്തി അവിടെനിന്ന് വേണ്ടെതെല്ലാം ഊറ്റിയെടുത്ത്‌ സംസ്കരിയ്ക്കുന്നതിന്ന് പ്രാപ്തനായിരുന്നു അദ്ദേഹം.എന്നർത്ഥം. ചുരുക്കത്തിൽ, ക്കൊടുങ്ങല്ലൂർ ബന്ധമുണ്ടായിരുന്നില്ലെങ്കിലും പട്ടിയ്ക്കാംതൊദി ഏകദേശം ഇതൊക്കെത്തന്നെ ചെയ്യുമായിരുന്നു എന്നു ഞാൻ കരുതുന്നു. കൃഷ്ണങ്കുട്ടി ആശാന്റെ മേളപ്പേരുക്കം എന്ന പുസ്തകത്തിലെ "പട്ടിയ്ക്കാംതൊടി കളരി" എന്നലെഖനം ഇവിടെ സ്മർത്തവ്യമാണു.
പക്ഷേ തക്കതായ resourse കണ്ടെത്തുകയെന്നത്‌ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് സമ്മതിച്ചേ തീരു. തനിയ്ക്കാവശ്യമുള്ളത്‌ കൊടുങ്ങല്ലൂരിൽ ഉണ്ടെന്നുള്ള തിരിച്ചറിവാണു പട്ടിയ്ക്കാംതിടിയുടെ മഹത്ത്വമായികാണേണ്ടത്‌ എന്നാണു എന്റെ അഭിപ്രായം
മാധവൻ കുട്ടി

Anonymous said...

Vanakkam.
Dr.Madavan kutty, Manoj and Kaplingadu. Real kathakali vicharam.
Vikada Siromani. You are really great.

Karthi, Amblappara

Anonymous said...

Brilliant and excellently well-written. I know I am late here, but I liked your lines " that one should aspire towards it" rather than dilute it. Many of the best things life fall in this category and we seldom realise it. We take the easy way out. I have many wishes and time running out. Cheers! and thanks for making me pause and introspect.

വികടശിരോമണി said...

കപ്ലിങ്ങാട്,
സൂപ്രണ്ട് എഴുതിയ സ്ഥലത്തെ മാത്രം വെച്ചു വായിച്ചാലും,അല്ലാതെ വായിച്ചാലും ആ ആശയം പങ്കുവെക്കപ്പെടുന്നു.അതിനോടു യോജിപ്പില്ല.പിന്നീടു വിശദമായി ചർച്ചചെയ്യാം.
ദേവദാസൻ,
കഥകളി കാണാൻ കണ്ണുണ്ടാവുക എന്നതു മാത്രേ വേണ്ടൂ.(കേൾക്കണമെന്നുണ്ടെങ്കിൽ ചെവിയും ഉൾപ്പെടുത്താം)ഇവരെപ്പറ്റിയും ഇവരുടെ മാർഗങ്ങളെപ്പറ്റിയും അതു കഥകളിയിൽ വരുത്തിയ പരിണാമങ്ങളെപ്പറ്റിയും അറിഞ്ഞും കാണാം.ഇഷ്ടം പോലെ ചെയ്യാം.
മാധവൻ‌കുട്ടിയേട്ടാ,
വരവിനും വായനയ്ക്കും വിശദമായ അഭിപ്രായത്തിനും നന്ദി.
ശരിയാണ്,കേരളമാകെ തിളച്ചുമറിയുന്ന ഒരു കാലത്താണ് പട്ടിയ്ക്കാംതൊടിയുടെ പരിഷ്കരണം.അത്തരത്തിൽ വായനകൾ നടന്നിട്ടില്ല.ഒന്നു തിരിച്ചുചിന്തിച്ചാൽ,കേരളവും ഇന്ത്യയും തിളച്ചുമറിയുന്ന കാലത്ത്,ഭൂതകാലരതിയിൽ അഭിരമിക്കുന്ന മനസ്സുമായി,സ്വയം നിർമ്മിച്ച ഭൂതകാലത്തിന്റെ പുറന്തോടിലൊളിക്കാനുള്ള അഭിവാഞ്ജയുമായി ജീവിച്ചവരാണ് പലപ്പോഴും ക്ലാസിക്കൽ കലകളിലെ ഉദ്ഗ്രഥനത്തിനു കാരണഭൂതരായത്.പട്ടിയ്ക്കാംതൊടി തന്നെ ഏറ്റവും മികച്ചൊരു ഉദാഹരണം.ആരംഭിച്ചുപത്തുവർഷത്തിനകം തന്നെ കലാകേരളത്തിന്റെ മുഴുവൻ പ്രതീക്ഷയും,കലാകാരന്മാരുടെ സ്വപ്നഭൂമിയും ആയിത്തീർന്ന കലാമണ്ഡലത്തിലെ ആചാര്യസ്ഥാനം വെടിഞ്ഞ് അദ്ദേഹം പോയത് വീട്ടിലേക്കല്ല,ഒളപ്പമണ്ണ മനയ്ക്കലെ കളരിയിലേക്കാണ് എന്നതു ശ്രദ്ധേയമാണ്.
ബാക്കി അങ്ങുപറഞ്ഞതു തന്നെ;ചിലപ്പോൾ കൊടുങ്ങല്ലൂർ വാസമില്ലെങ്കിലും വലിയ മാറ്റമൊന്നും സംഭവിക്കാനില്ല.കാരണം ആ മനുഷ്യൻ അത്രമേൽ അഗ്നിജ്വാലയായിരുന്നു.
വായിച്ചവർക്കും അഭിനന്ദനങ്ങളറിയിച്ചവർക്കും നന്ദി.തുടർന്നും വായിക്കുകയും തുറന്ന അഭിപ്രായങ്ങളറിയിക്കയും ചെയ്യുമല്ലോ.

Anonymous said...

The history of Kathakali is incomplete without a mention of Pattikkamthodi Ravunni Menon, an extra ordinary master and performer during the first half of the last century. He died in 1948, at the age of 68.
Equally the history of modern Kathakali is incomplete without a mention of Kalamandalam Padmanabhan Nair, the son and last disciple of Pattikkamthodi, The perfection of artists like veteran Kalamandalam Gopi is testimony to Padmanabhan Nair's calibre as trainer. Gopi was his first disciple at the Kerala Kalamandalam.

Anonymous said...

KATHAKALI-A TOTAL THEATRE




There are two types of Kathakali -- the Kalluvazhi style and the Kavungal style. The pioneers of the Kalluvazhi style are said to be the great veterans -- Ittiraricha Menon, and his disciple Pattikkanthody Ravunni Menon. The Kavungal style eventually fused into the popular Kalluvazhi style.

The Kalluvazhi school is characterized by its grace and charm.

Anonymous said...

http://rakeshrk.tripod.com/Kerala/artforms/vallathol.html

Anonymous said...

കഥകളിയെന്ന പുഴയിൽ പല ചാലുകളിലൂടെ നാട്യവും മറ്റുമൊഴികിയിട്ടില്ലേ? ഓർക്കേണ്ടയൊന്നാണ്‌ കൃഷ്ണൻനായർക്ക്‌ കുഞ്ചുക്കുറുപ്പിന്റെ പക്കൽ നിന്നു ലഭിച്ച ശിക്ഷണവും മാണി മാധവ ചാക്യരുടെ പക്കൽ നിന്നു ലഭിച്ച നേത്രാഭിനയവും.
കപ്ലിങ്ങാേട !
വള്ളേത്താളിെന്റ സങ്കൽപ്പം പൂർത്തിയായതു േഗാപിയിലൂെട
എന്നു പലരും പറയുമ്േപാൾ രാമുണ്ണി മേനോനാനിലും, രാമ൯കുട്ട ിനായരിലും, പദ്മനാഭൻ നായരിലും പ്റകടമാകാത്തതും കുഞ്ചുകുറുപ്പിൽ പ്റകടമായിരുന്ന മുഖഭാവാഭിനയം േഗാപിയിൽ പ്റകടമാകുന്നതുെകാണ്ടേല്ല
എന്നു ധരിക്കാേമാ?

അരുണ്‍ കരിമുട്ടം said...

കുരുടന്‍ ആനയെ കാണുമ്പോലെ ആയി ഞാനിത് വായിച്ചത്.ആദ്യം ഒന്നും മനസ്സിലായില്ല.
ഇപ്പോള്‍ ഓക്കെ

manujan said...

Waiting for the next part.
everybody busy? No activities for quite a some time.mmm..season has started na? Think everybody is sitting in fornt of the stage...good.

ചീര I Cheera said...

വി.ശീ..
ദിവസവും ഇവിടെ വന്നു നോക്കുന്നുണ്ട് ട്ടൊ.
അടുത്ത ഭാഗം വന്നോട്ടെ..
എല്ലാം വായിയ്ക്കുന്നുണ്ട്, ചിലതൊക്കെ മനസ്സിലാവുന്നുണ്ട്, അതിലൊക്കെപുറമേ ബ്ലോഗിലെ കഥകളിചര്‍ച്ചകള്‍ ആസ്വദിയ്ക്കുന്നുമുണ്ട്.
കാരണം ഒരുപക്ഷേ ഇതൊന്നും ഇങ്ങനെ ഉറക്കെ കേള്‍ക്കാതിരുന്നേനേ, നിങ്ങളുടെയൊക്കെ നേരിട്ടുള്ള സംഭാഷണങ്ങളായി മാത്രം പല വിഷയങ്ങളും ഒതുങ്ങിപ്പോയേനേ..

Anonymous said...

െകടുങ്ങല്ലൂരിൽ പട്ടിയ്ക്കാംതൊടിക്കു ബന്ധമുണ്ടായിരുന്ന േപാെല
േവെറ നടന്മാർക്ക് അവിെട ബന്ധമുണ്ടായിരുന്േനാ ?

കലാമണ്ഡലത്തിൽ
നിന്നും പുറത്തു ചാടിച്ചപ്േപാൾ മെറ്റാരു താവളം േതടി െകടുങ്ങല്ലൂരിൽ
പട്ടിയ്ക്കാംെതാടി എത്തിേച്ചർന്നതേല്ല ?
െകാള്ളാം ! ഈ വിപരീത വിചാരസ്ഥലികൾ!

Sahadevan Nambuthiri said...

സാർ,
ഏപ്രിൽ 2, വ്യാഴാഴ്ച രാവിലെ ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത കീചകവധത്തിലെ മല്ലയുദ്ധം കണ്ടു. അതിൽ വലലൻ, മല്ലനോട് “ നീയാകുന്ന മൽസ്യത്തെ ഞാൻ പിടിച്ചു വേവിച്ചു തിന്നും എന്നും മല്ലൻ ഇതിനു മറുപടിയായി കുരക്കുന്ന പട്ടിയെ കല്ലെടുത്ത് എറിഞ്ഞ് ഓടിക്കുന്നതുപോലെ നിന്നെ ഞാൻ ഓടിക്കും” എന്നൊക്കെ ആയിരുന്നു ആട്ടങ്ങൾ.
വലലൻ വിരാട രാജധാനിയിലെ അടുക്കളയിൽ മൽസ്യം വേവിക്കലായിരുന്നോ മുഖ്യ ജോലി എന്ന് സംശയിക്കേണ്ടതായി വരുന്നു . കഥകളിയിൽ ഇങ്ങിനെ “പട്ടി”യെയും “കല്ലി”നെയും ബന്ധപ്പെടുത്തിയതിന്റെ യുക്തി എന്താണ് ?
അരങ്ങിൽ പുരാണ കഥകൾ പ്രയോഗിച്ചിരുന്ന കാരണത്തെ കാട്ടി തിരുവിതാംകൂറിലെ കഥകളി നടന്മാരായ പിള്ളമാരുടെ പണികളാണ് കീഴ്പ്പടം കാട്ടുന്നതെന്ന് വിമർശിച്ചിരുന്ന കഥകളി ആസ്വാദകർ ഈ മല്ല - വലലന്മാരെ എങ്ങിനെയാവുമോ വിലയിരുത്തുക ?

മഹാവൃക്ഷവും മൂന്നു ശിഖരങ്ങളും, ഹാ! അസ്സലായി. അഭിപ്രായം എന്താണ് പറയേണ്ടത് ? ങും......................

“വികടന്റെ ചെണ്ടയും.....അതിനൊത്ത കൈമണികളും”

Dr.T.S.Madhavankutty said...

പ്രിയപ്പെട്ട ശ്രീ വികടശിരോമണി,
പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോനാശാന്റെ വിവിധതരത്തിലുള്ള പ്രതിഭകളേ കുറിച്ചും, അദ്ദേഹത്തിന്റെ വ്യത്യസ്തശിഷ്യന്മാർ ആ പ്രതിഭകളെ ഓരോന്നയി സ്വാംശീകരിച്ച വിധത്തേ കുറിച്ചും ആണല്ലോ ഇവിടത്തേ ചർച്ച. ആ ശിഷ്യന്മാർ ഗുരുവിൽ നിന്ന് വിദ്യ ആർജ്ജിച്ചതിന്ന് ശേഷം സ്വൻതം പ്രതിഭ ഉപയോഗിച്ച്‌ ഒന്ന് സംസ്കരിച്ചെടുത്തതിന്ന്ശേഷം മാത്രമാണു പ്രയൊഗിച്ചുതുടങ്ങിയത്‌ എന്നതും ഒരു പരമാർത്ഥമാണു. അദ്ദേഹത്തിന്റെ അദ്ധ്യാപന വൈദഗ്ദ്ധ്യം (pedagogy) സ്വംശീകരിച്ചത്‌ പത്മനാഭനാശാനാണു. ഫലപ്രദമയി ബോധനതൻത്രം പ്രയോഗിക്കൽ മാത്രമല്ലല്ലോ ആദ്ധ്യാപനം. അതിന്നുള്ള cariculam തയ്യറക്കലും അദ്ധ്യാപനവൈദഗ്ദ്ധ്യത്തിന്റെ ഭാഗമാണു. പത്മനഭനാശാന്റെ കഥകളിവേഷം ഒന്നും, രണ്ടും ഭഗങ്ങൾ, , ചൊല്ലിയാട്ടം ഒന്നും, രണ്ടും ഭാഗങ്ങൾ എന്നിവ എടുത്തു പറയേണ്ടവയാണു.
എന്നാൽ ഞാൻ ഇവിടെ പറയാൻ ഉദ്ദേശിച്ച വിഷയം അതല്ല. പട്ടിയ്ക്കാംതിടിയുടെ സീനിയർ ശിഷ്യനായ വാഴേങ്കട കുഞ്ചുനായരാശാൻ ഈ മേഖലയിൽ വരുത്തിയ ഒരു പരിഷ്കാരമാണു.
ആദ്യകാലത്ത്‌ ചൊല്ലിയട്ടക്കളരിയിൽ ആശാൻ കുട്ടികൾക്കൊപ്പം നടന്ന് ചൊല്ലിയാടിയ്ക്കുകയാണു പതിവ്‌. കുഞ്ച്വശാൻ ഇതിൽ ഒരു മറ്റം വരുത്തി. ഉഴിച്ചിൽ, മെയ്യുറപ്പടവ്‌, ചുഴിപ്പ്‌, കണ്ണുസാധകം, ഇളകിയാട്ടകളരി, കലാശങ്ങൾ പഠിപ്പിയ്ക്കുന്ന കളരി, മുദ്രക്ലാസ്സ്‌ എന്നീ മേഖലകളിലെല്ലാം അഭ്യസിപ്പിയ്ക്കുമ്പോൾ വേണ്ടതുപോലെ ശ്രദ്ധിച്ച്‌, കുട്ടികളുടെ കോട്ടവും, പിഴയും തീർത്തെടുത്തതിന്ന് ശേഷം, ചൊല്ലിയാട്ടകളരിയിൽ ഇവയെല്ലാം സമഞ്ജസമയി സമ്മേളിപ്പിയ്ക്കുവാനുള്ള പദ്ധതി പ്രബല്യത്തിൽ വരുത്തി. അപ്പോൾ ആശാന്ന് കുട്ടികളുടെ മുമ്പിൽ ഒരു കസാലയിട്ട്‌ ഇരുന്നലും മതി. കുഞ്ച്വാശാൻ അതാണു ചെയ്തിരുന്നത്‌. ഇത്‌ കോട്ടയ്ക്കൽ കളരിയിൽ വെച്ചാണു ചെയ്തത്‌ എന്ന് കേട്ടിട്ടുണ്ട്‌.
കുഞ്ച്വാശന്റെ സംഭവനകൾ വിലയിരുത്തുമ്പോൾ ഇതും കൂടി കണക്കിലെടുക്കണമെന്ന് തോന്നി. അതിനാലാണു ഇത്രയും കുറിച്ചത്‌
മാധവൻ കുട്ടി

Anonymous said...

വലലൻ, മല്ലനോട് “ നീയാകുന്ന മൽസ്യത്തെ ഞാൻ പിടിച്ചു വേവിച്ചു തിന്നും എന്നും മല്ലൻ ഇതിനു മറുപടിയായി കുരക്കുന്ന പട്ടിയെ കല്ലെടുത്ത് എറിഞ്ഞ് ഓടിക്കുന്നതുപോലെ നിന്നെ ഞാൻ ഓടിക്കും” എന്നൊക്കെ ആയിരുന്നു ആട്ടങ്ങൾ.
Kalamandalam Ramachandran Unnithanum (Mallan) Kalanilayam Gopinathanum (Valalan).

Ella Mahathwavum chennadayunnathu aaa Mahavrikshathil thanne.

Vilasini, Kongadu said...

Hello,
Mr.Vikadasiromani,
Next ?
Why too late?
I am eagarly waiting to know about next part. Please!

വികടശിരോമണി said...

പ്രിയ മാധവൻ കുട്ടിയേട്ടാ,
ഒരുപാടുനന്ദി..ഇതു തികച്ചും പുതിയ അറിവാണ്.കളരിയിലെ അഭ്യസനഘടകങ്ങളുടെ ഈ രീതിശാസ്ത്രം,ഇപ്പോൾ ഏറെക്കുറെ കല്ലുവഴിക്കളരിയിൽ സാർവത്രികമായല്ലോ.ഇതു കുഞ്ചുവാശാന്റേതെന്ന് ഒട്ടും അറിവില്ലായിരുന്നു.ഞാൻ ചിന്തിച്ച വിഷയമാണ്,മുൻപ് നടന്നു ചൊല്ലിയാടിച്ചിരുന്നു എന്നു പറഞ്ഞുകേട്ടത്.
പത്മനാഭാശാന്റെ കാര്യത്തിൽ,സംശയമില്ല,അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.കഥകളിവേഷവും ചൊല്ലിയാട്ടവും മാത്രം തന്നെ ഒരു ജന്മത്തിന്റെ സാഫല്യമാണ്.
തിരക്കുകൾക്കിടയിൽ ചതഞ്ഞരഞ്ഞുപോകുന്ന ജീവിതം,നിറം പോയ ശീലങ്ങളുടെ ആവർത്തനങ്ങൾ.മാധവൻ കുട്ടിയേട്ടനറിയാമല്ലോ;ഒരു ‘വലിയ തിരക്ക്’എന്താണെന്ന്.
പ്രിയരേ,
താമസിയാതെ തുടർഭാഗങ്ങൾ പ്രസിദ്ധീകരിക്കാം.

M.R.P, Koodal said...

“വികടന്റെ ചെണ്ടയും.....അതിനൊത്ത ചില കൈമണികളും”
കല്ലും, പട്ടിയും കഥകളിയും ! എന്താ േയാജിപ്പ്.
സൂഷ്മമായ നിരീക്ഷണങ്ങൾ!

Unknown said...

ഏഷ്യാനെറ്റ് കഥകളിയാണ് പ്രഭാതത്തിൽ എന്നെ ഉണർത്തുന്നത്. ഏഷ്യാനെറ്റ് അവതരിപ്പിച്ച മല്ലയുദ്ധം സംബന്ധിച്ച പരാമർശമാണ് ഈ വരികൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. കഥകളി അതിന്റെ ശൈലികളിൽ നിന്ന് എത്രയോ ദൂരം ഗതിമാറി പോയിരിക്കുന്നു എന്ന് TV യിൽ വരുന്ന കഥകളികൾ നമുക്ക് മനസിലാക്കി തരുന്നുണ്ടല്ലോ. പ്രിയപ്പെട്ട ആസ്വാദകരേ! Dooradarsan അവതരിപ്പിച്ചുവരുന്ന Kottakkal troop ന്റെ Karnasapatham ഒന്നു കണ്ടു നോക്കൂ. പാട്ടും മേളവും മാത്രം ആസ്വദിക്കാവുന്ന ഒരുതരം കോപ്പനാട്ടമാണ് കാട്ടി കൂട്ടിയിരിക്കുന്നത്. ഈ Karnasapatham kathakali യെ പറ്റി വിശദമായ വിമർശനം എഴുതുന്നുണ്ട്.

Asianet Rugmangadacharitham.
Sri. Chenampuram Krishnan Nair അവർകളുടെ ശിഷ്യന്മാർ അവതരിപ്പിച്ച Rukmangadacharitham കഥകളിയാണ് Asianetil അവതരിപ്പിക്കുന്നത്. ഈ Rukmangadacharitham കഥകളിയിൽ Palanad’s
സംഗീതം ഒന്നു മാത്രമാണ് ആസ്വദിക്കാനുള്ളത്. ടി
കഥകളിയെ പറ്റിയുള്ള ചില അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ ഈ അവസരം ഉപയോഗിക്കുകയാണ്.

സുന്ദരിയായ മോഹിനിയെ പുണരുവാൻ തനിക്ക് ബാണനെ പോലെ ആയിരം കൈകൾ ഇല്ലല്ലോ, മോഹിനിയുടെ അംഗലാവണ്യങ്ങൾ കണ്ടുരസിക്കാൻ തനിക്ക് ഇന്ദ്രനെ പോലെ സഹസ്ര നയനങ്ങൾ ഇല്ലല്ലോ,
തുടങ്ങിയ Rukmangadan ന്റെ ആട്ടങ്ങൾ ശ്രദ്ധേയമായി. മോഹിനിയുമായി ചേർന്ന Rukmangadan എപ്പോഴും കാമകേളികളിലാണ് താൽപ്പര്യം കാട്ടുന്നതെന്നാണല്ലോ Bramana പദത്തിൽ നിന്നും വ്യക്തമാകുന്നത്. അതിനാൽ
കാമകേളികളിൽ താൽപ്പര്യം കാട്ടുന്ന Rukmangadan “ഇന്ദ്രനു ലഭിച്ചതുപോലെ സഹസ്ര ലിംഗങ്ങൾ എനിക്കില്ലല്ലോ ഇവളെ മതിയാവോളം രമിക്കാൻ” എന്നു കൂടി കാട്ടുമോ എന്നു ഭയന്നു പോയി.
ഞാൻ ദേവലോകത്തു നിന്നും വരികയാണെന്ന് മോഹിനി
പറയുമ്പോൾ ‛ പണ്ട് എന്റെ പൂന്തോട്ടത്തിൽ വന്നത് നീ അല്ലേ ‛ എന്ന് Rukmangadan ചോദിച്ചു. മോഹിനി അത്
ശ്രദ്ധിച്ചതേ ഇല്ല. തികച്ചും അശ്രദ്ധയും, ആത്മാർത്ഥതയില്ലായ്മയുമാണ് മോഹിനി നടൻ ഇക്കാര്യത്തിൽ ചെയ്തത്. അതുകൊണ്ട് Rukmangadan ഏകാദശി വൃതം അനുഷ്ടിക്കാനുണ്ടായ സാഹചര്യം രംഗത്ത് അവതരിപ്പിക്കാനുള്ള വഴി നശിപ്പിച്ചെന്നു തന്നെ പറയാം.
(ചന്ദ്രമതിയോട് വിശ്വാമിത്രന് ദോശ ചുട്ടു നൽകാൻ ഹരിശ്ചന്ദ്രൻ പറഞ്ഞതായി കഴിഞ്ഞ eppisode-ൽ blogger, Mr.Vikadasiromani സൂചിപ്പിച്ചിരുന്നതു പോലെയുള്ള Blunder വിഡ്ഢിത്തമാണോ Rukmangadan ചോദിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.)

Rukmangadacharitham കഥയ്ക്ക് അടിസ്ഥാനമായ ഏകാദശി മാഹാത്മ്യം ആടിക്കാണാത്ത ഒരു Rukmangadacharitham കഥകളി, അതും Sri. Chenampuram Krishnan Nair അവർകളുടെ ശിഷ്യന്മാരാണ് അവതരിപ്പിച്ചത് എന്നോർക്കുമ്പോൾ അഭിമാനപ്പെടുവാനായി ഇവിടെ എന്തു വഴിയാണുള്ളത് ?

മോഹിനിയെ കൂട്ടി കൊട്ടാരത്തിലേക്ക് യാത്രയാകുമ്പോൾ
രാജ്ഞി മോഹിനിയെ സ്വീകരിക്കുമോ എന്ന് Rugmangadanu ഒരു സംശയം. ഒന്നാലോചിച്ചിട്ട് (ആത്മഗതം) രാജ്ഞി സ്വീകരിക്കും എന്ന് ഒരു വിശ്വാസപ്രകടനവും. ഈ സംശയം Rugmangadanu ചേർന്നതല്ല. രാജ്ഞിയായ സന്ധ്യാവലിമേൽ 100 percent ആത്മവിശ്വാസമാണ് Rugmangadan - ൽ വേണ്ടിയത്. അതിൽ നിന്നും വ്യത്യസ്ഥനായ Rugmangadan ആണ് ഏഷ്യാനെറ്റിലൂടെയാണ് കാണാൻ സാധിച്ചത് (ഏഷ്യാനെറ്റിന് പ്രണാമം). സത്യത്തിൽ ഈ സംശയം ഉദിക്കേണ്ടത് മോഹിനിക്കാണ്. ഭാഗ്യവശാൽ ഇങ്ങിനെയുള്ള സംശയമൊന്നും മോഹിനിയിൽ കണ്ടില്ല.
ഇങ്ങിനെ ചിന്തിച്ചാൽ ധാരാളം കല്ലുകൾ ഈ Rukmangadacharitham കഥകളിയിൽ കാണുവാൻ സാധിക്കും.
കഥകളിയ്ക്ക് ആസ്വാദകർ കുറഞ്ഞുവരുന്നതിന്റെ ഉത്തരവാദിത്വം ഇവരെ പോലെയുള്ള നടന്മാരിലും അവരുടെ fans- ലുമല്ലേ തുടക്കം കുറിച്ചത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

Sri. Chenampuram Krishnan Nair alias Vazhenkada Kunchu Nair asan ! അങ്ങേക്കും ശിഷ്യർക്കും കോടാനു കോടി പ്രണാമം.
(സഹദേവൻ നമ്പൂതിരി)

മനോജ് കുറൂര്‍ said...

(ഓ. ടോ. അല്ല)
ഗ്രഹിതക്കാരായ രണ്ടു നമ്പൂതിരിമാര്‍ കഥകളി കാണുകയായിരുന്നു. കഥ നളചരിതം നാലാം ദിവസം. ‘കാല്‍ത്താര്‍ കുമ്പിട്ടിവണ്ണം’ എന്ന ഭാഗത്ത് ദമയന്തി ബാഹുകനെ നമസ്കരിച്ചു. അതുകണ്ട് ക്ഷോഭിച്ച് ഒരു നമ്പൂതിരി‍ മറ്റെയാളോട്: ‘ഹേയ്, പെഴച്ചു. കാല്‍ക്കല്‍ വീണാല്‍ അപ്പൊ ചവിട്ടണം ന്നല്ലേ?’

മറ്റെയാള്‍: ‘ഉം...അങ്ങനേം ണ്ട് ഒരു പക്ഷം’

Anonymous said...

പരശുരാമൻ ഭാഷ അതു തന്നെയല്ലേ. സഹദേവൻ നമ്പൂതിരിക്കിട്ട് ഒന്ന് കൊടുത്താലോ ?
പരശുരാമൻ ഒന്നിലധികം തവണ ദശരഥനെ തൊഴിച്ചതായി അറിവുണ്ട്. ദശരഥൻ ഒരു നമ്പൂതിരി
ആയിരുന്നുവത്രേ. . സഹദേവൻ നമ്പൂതിരിക്കിത്
ഒരു മുന്നറിയപ്പാണ് . ട്ടോ!

വികടശിരോമണി said...

ഇപ്പോഴും സമാരോഹം കാണുന്ന പ്രേക്ഷർ ഉണ്ട് എന്നറിയുന്നത് സന്തോഷം നൽകുന്നു.
രുഗ്മാംഗദചരിതത്തിൽ ഞാനാകെ ആസ്വദിക്കുന്നതെന്തോ,അത് മാത്രം കൃത്യമായി മറ്റുള്ളവർക്ക് രുചിക്കുന്നില്ല എന്നറിയുമ്പോൾ അതിലുമപ്പുറം സന്തോഷമാണ്,കാരണം കല ബഹുതലസ്പർശിയായി നിലനിൽക്കുന്നല്ലോ.
കഥകളിൽ പൊതുവേയും,ഏകാദശീമഹാത്മ്യത്തിൽ പ്രത്യേകിച്ചും വിവരം കുറവായതുകൊണ്ട്,നിർത്തുന്നു.അല്ലെങ്കിൽ പിന്നെ മനോജിനെപ്പോലെ “ഓഫല്ലാത്ത ടോപ്പിക്ക്” അടിക്കണം.വയ്യ.അടുത്ത ഭാഗം എഴുതാൻ നോക്കട്ടെ.
നന്ദി.

Anonymous said...

സഹദേവൻ നമ്പൂതിരി...കൊച്ചു കള്ളൻ...പേരു മാറ്റി എഴുതിയാൽ ആളെ മനസ്സിലാവില്ല എന്നു വിചാരിച്ചുവൊ? മനസ്സിലായി, മനസ്സിലായി. താങ്കൾ ആ പങ്കജാക്ഷൻ നായരല്ലെ?

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
ഈ നാട്ടിലൊക്കെ ഉണ്ട് എന്നറിയുന്നതില്‍ സന്തോഷം.
:)